മധ്യപ്രദേശിലെ ബിയോറയിലുള്ള അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച് വാർത്തകളിൽ ഇടംനേടിയ 21കാരനാണ് ‘ബിട്ടു തബാഹി’ എന്ന് അറിയപ്പെടുന്ന സുരേന്ദ്ര സിങ് ചൗധരി. സാമ്പത്തിക പിൻബലമോ അത്യാധുനിക യന്ത്രങ്ങളോ ഇല്ലാതെ, വെറുമൊരു മൺവെട്ടിയും നിശ്ചയദാർഢ്യവും മാത്രം കൈമുതലാക്കിയാണ് ബിട്ടു മാസങ്ങളെടുത്ത് സ്വന്തം കൈകൊണ്ട് നദി വൃത്തിയാക്കിയത്. എന്നാൽ മാസങ്ങൾക്കിപ്പുറം ആ നദിയുടെ അവസ്ഥ വീണ്ടും പഴയപടിയായിരിക്കുകയാണ്. അജ്നാർ നദി വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതിനെത്തുടർന്ന് പ്രതികരണവുമായി ബിട്ടു തന്നെ രംഗത്തെത്തിയിട്ടുണ്ട്. നദി ശുചീകരിക്കാൻ Read More…
Month: October 2026
‘അയാളുടെ ചെവി കടിച്ചെടുത്ത് തിന്നിട്ട് മുൻകൂർ ജാമ്യമോ?’ചെവി എങ്ങനെ തിരികെ കൊടുക്കും? ഹർജിക്കാരനോട് സുപ്രീം കോടതി
ന്യൂഡൽഹി: “നിങ്ങൾ അയാളുടെ ചെവി കടിച്ചെടുക്കുക മാത്രമല്ല, അത് തിന്നുകയും ചെയ്തു,” കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീം കോടതിയുടെ നിരീക്ഷണം. റാഞ്ചിയിൽ ജന്മാഷ്ടമി രാത്രിയിലുണ്ടായ അക്രമസംഭവങ്ങളിൽ രാജീവ് രഞ്ജൻ കുമാറിന് മുൻകൂർ ജാമ്യം നിഷേധിച്ച 2026 ഫെബ്രുവരിയിലെ ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച്. അയൽവാസികൾ തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന തർക്കമാണ് അന്നേ ദിവസം സംഘർഷത്തിൽ കലാശിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ Read More…
75 വർഷത്തിനുള്ളിൽ മാനവരാശിക്ക് അന്ത്യം? നാശം കുറിക്കുന്നത് നിർമ്മിത ബുദ്ധിയോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ശാസ്ത്രലോകം!
ആണവായുധ യുദ്ധവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) ദുരുപയോഗവും മനുഷ്യരാശിയുടെ ഭാവിയെ അപകടത്തിലാക്കിയേക്കാമെന്ന് ‘ദി ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സാധ്യതകൾ കുറവാണെങ്കിലും, 2100-ഓടെ ഇത്തരം ഭീഷണികൾ മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അടുത്ത 75 വർഷത്തിനുള്ളിൽ മനുഷ്യന്റെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന 17 പ്രധാന ഭീഷണികൾ റിപ്പോർട്ട് പട്ടികപ്പെടുത്തുന്നു. അണവായുധ യുദ്ധം, എ.ഐയുടെ ദുരുപയോഗം, കാലാവസ്ഥാ വ്യതിയാനം, വായുമലിനീകരണം, കുട്ടികളിലെ പോഷകാഹാരക്കുറവ്, അമിതവണ്ണം, അന്താരാഷ്ട്ര സഹായങ്ങളിലെ വെട്ടിക്കുറയ്ക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ‘ലാൻസെറ്റ് കമ്മീഷൻ Read More…
പീഡനത്തിനിരയായ 17-കാരിയുടെ നവജാതശിശുവിനെ 40,000 രൂപയ്ക്ക് വിറ്റു; ഡോക്ടർക്കും കുഞ്ഞിനെ വാങ്ങിയ ദമ്പതികൾക്കുമെതിരെ കേസ്
മഹാരാഷ്ട്രയിലെ നളസൊപാരയിൽ 17-കാരിയായ പെൺകുട്ടി പ്രസവിച്ച് തൊട്ടടുത്ത ദിവസം നവജാതശിശുവിനെ 40,000 രൂപയ്ക്ക് വിറ്റുവെന്ന ഞെട്ടിക്കുന്ന സംഭവം പുറത്ത്. ഇതോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതും തുടർന്ന് നടന്ന കുട്ടിക്കടത്തും വെളിച്ചത്തായി. പെൺകുട്ടിയെ പീഡിപ്പിച്ച 22-കാരനായ യുവാവിനും ഇയാളുടെ അമ്മയ്ക്കും അയൽവാസിയായ സ്ത്രീക്കുമെതിരെ പോലീസ് കേസെടുത്തതായി ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പോക്സോ നിയമപ്രകാരം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസവമെടുത്ത ഡോക്ടർക്കും കുഞ്ഞിനെ വാങ്ങിയ ദമ്പതികൾക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നളസൊപാര ഈസ്റ്റിൽ താമസിക്കുന്ന പെൺകുട്ടി Read More…
സഞ്ജു ഷോ പാഴായി; ഹോപിന് സെഞ്ചുറി, വിജയം വിന്‍ഡീസ് റാഞ്ചി, അഞ്ചാം മത്സര ജേതാക്കള്‍ക്ക് പരമ്പര
ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. നാലാം ട്വന്റി20യിൽ 24 റൺസിന്റെ വിജയമാണ് വിൻഡീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് മുന്നോട്ടുവെച്ച 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക്, 19.3 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുക്കാനേ സാധിച്ചുള്ളൂ. 20–ാം ഓവറിലെ മൂന്നാം പന്തിൽ അക്ഷർ പട്ടേലിന് പരിക്കേറ്റ് മടങ്ങിയതോടെ ഇന്ത്യ ബാറ്റിങ് അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പരമ്പരയിൽ 2–2ന് ഒപ്പമെത്താൻ വിൻഡീസിന് കഴിഞ്ഞു. അഞ്ചാം ട്വന്റി20യിലെ വിജയികൾക്ക് പരമ്പര സ്വന്തമാക്കാം. Read More…
അല്ല, ഇപ്പോളെന്താ സംഭവിച്ചെ? ടോസിനിടെ ശ്രേയസിന്റെ ‘പോക്കറ്റ് മാജിക്’; കൺഫ്യൂഷനായി ഷായ് ഹോപ്, വീഡിയോ വൈറൽ!
ഹൈദരാബാദ്: ഇന്ത്യ– വെസ്റ്റ് ഇൻഡീസ് നാലാം ട്വന്റി20 മത്സരത്തിലെ ടോസിനിടെ വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപിനെ തമാശയ്ക്ക് ആശയക്കുഴപ്പത്തിലാക്കി ശ്രേയസ് അയ്യർ. രവി ശാസ്ത്രിയുടെ സ്വാഗത പ്രസംഗത്തിന് ശേഷമാണ് ഗ്രൗണ്ടിൽ ഇന്ത്യൻ നായകന്റെ ഈ കൗതുകകരമായ നീക്കമുണ്ടായത്. അതിവേഗത്തിൽ ടോസ് കോയിൻ മുകളിലേക്ക് എറിയുന്നതായി ശ്രേയസ് വെറുതെ അഭിനയിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വിൻഡീസ് ക്യാപ്റ്റൻ നോക്കുന്നതിനിടെ, തന്റെ പാന്റിന്റെ പോക്കറ്റിൽനിന്ന് യഥാർത്ഥ നാണയമെടുത്ത് ശ്രേയസ് മുകളിലേക്ക് ഇടുകയും ചെയ്തു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിന് Read More…
മകൾ പറഞ്ഞു: ‘പപ്പ ഡ്രമ്മിലുണ്ട്’; ബ്ലൂ ഡ്രം കൊലപാതക കേസ്; മുസ്കാനും കാമുകനും വധശിക്ഷ, വിയോജിപ്പില്ലെന്ന് പ്രതിയുടെ കുടുംബം
രാജ്യവ്യാപകമായി വലിയ നടുക്കമുണ്ടാക്കിയ മീററ്റ് ബ്ലൂ ഡ്രം കൊലപാതക കേസിൽ പ്രതികൾക്ക് വധശിക്ഷ . ഉത്തർപ്രദേശിലെ മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തിനെ വധിച്ച് മൃതദേഹം കഷണങ്ങളാക്കി ഡ്രമ്മിലാക്കി കോൺക്രീറ്റ് ചെയ്ത കേസിൽ ഭാര്യ മുസ്കാൻ റസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കുമാണ് മീററ്റ് ജില്ലാ ജഡ്ജി അരവിന്ദ് കുമാർ മിശ്ര വധശിക്ഷ പ്രഖ്യാപിച്ചത്. 126 ദിവസം നീണ്ട വിചാരണയ്ക്കും സാക്ഷിവിസ്താരത്തിനും ഒടുവിലാണ് വിചാരണക്കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി പരമാവധി ശിക്ഷ നൽകിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച Read More…
സാറയുടെ പിറന്നാളാഘോഷത്തിന് ഗില്ലുമെത്തിയോ? ആ സസ്പെൻസ് യുവാവ് ആര്? വീണ്ടും പ്രണയച്ചർച്ചകൾ!
സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയുടെ പിറന്നാളാഘോഷത്തിന് ശുഭ്മന്‍ ഗില്ലുമെത്തിയോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും നിറയുന്നുണ്ടെങ്കിലും ഇരുവരും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എങ്കിലും ഇവരുടെ സോഷ്യല്‍മീഡിയ ഇടപെടലുകള്‍ പലപ്പോഴും ഇത്തരമൊരു സംശയത്തിന് ആക്കം കൂട്ടാറുണ്ട്. ഇപ്പോഴിതാ സാറയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി പുറത്തുവന്നൊരു വിഡിയോയാണ് ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിടുന്നത്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി മുംബൈയിലെ ആഢംബര ഹോട്ടലിലാണ് സാറ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി ഒരുക്കിയത്. ആഘോഷത്തിനിടെ സാറ ഒരു യുവാവിനെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ Read More…
പ്രണയത്തെ എതിർത്തു; മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 16-കാരി കൊച്ചുമകളും കാമുകനും, വായില്‍ ബെഡ്ഷീറ്റ് തിരുകി, കഴുത്തില്‍ കുരുക്കിട്ടു
കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ പ്രണയബന്ധത്തെ എതിര്‍ത്ത അമ്പത്തഞ്ചുകാരിയായ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ പതിനാറുകാരിയായ കൊച്ചുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ പതിനൊന്നിനാണ് മുത്തശ്ശി മഹാദേവമ്മയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തും ഡ്രൈവറുമായ ഇരുപത്തിമൂന്നുകാരന്‍ ആകാശാണ് മുഖ്യപ്രതി. ബന്ധുവായ രവികുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആകാശും കൊച്ചുമകളും തമ്മിലുള്ള പ്രണയത്തെ മഹാദേവമ്മ ശക്തമായി എതിര്‍ക്കുകയും ഇതില്‍നിന്ന് പിന്മാറാന്‍ പെണ്‍കുട്ടിക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ഒക്ടോബര്‍ Read More…









