സച്ചിന് തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയുടെ പിറന്നാളാഘോഷത്തിന് ശുഭ്മന്‍ ഗില്ലുമെത്തിയോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും നിറയുന്നുണ്ടെങ്കിലും ഇരുവരും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എങ്കിലും ഇവരുടെ സോഷ്യല്‍മീഡിയ ഇടപെടലുകള്‍ പലപ്പോഴും ഇത്തരമൊരു സംശയത്തിന് ആക്കം കൂട്ടാറുണ്ട്. ഇപ്പോഴിതാ സാറയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി പുറത്തുവന്നൊരു വിഡിയോയാണ് ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിടുന്നത്.
പിറന്നാളാഘോഷത്തിന്റെ ഭാഗമായി മുംബൈയിലെ ആഢംബര ഹോട്ടലിലാണ് സാറ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി ഒരുക്കിയത്. ആഘോഷത്തിനിടെ സാറ ഒരു യുവാവിനെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിലെ ആള് ഗില്ലാണോ എന്ന് വ്യക്തമല്ലായിരുന്നു. എന്നാല്‍ ഗില്ലിനോട് സാദൃശ്യമുള്ള ഒരു യുവാവ് പാര്‍ട്ടിക്കെത്തുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ സംശയം ഇരട്ടിച്ചു. അതേസമയം ഈ വിഡിയോയുടെ ആധികാരികത വ്യക്തമല്ല. സാറ പാര്‍ട്ടി കഴിഞ്ഞ് വാതിലിനരികെ നിന്ന് യാത്രപറഞ്ഞ് മടങ്ങുന്നതിനിടെയുള്ള ദൃശ്യങ്ങളാണിതെന്നാണ് കരുതുന്നത്.
സാറയുടെ സഹോദരന് അര്ജുന് തെന്‍ഡുല്‍ക്കറുടെ സുഹൃത്ത് സാനിയ ചന്ദോക്കും മറ്റു ചില സുഹൃത്തുക്കളും പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജാപ്പനീസ് രീതിയിലുള്ള ആഢംബര റസ്റ്റോറന്റായ ഗൈജിനിലാണ് പാര്‍ട്ടി നടന്നത്.




