Featured Sports

കേരള സാരി ധരിച്ച് അതിസുന്ദരിയായി സാറ തെൻഡുൽക്കർ; സുഹൃത്തുക്കളുടെ കല്യാണത്തിന് കേരളത്തില്‍- ദ‍‍ൃശ്യങ്ങൾ വൈറൽ

കാസർകോട്: ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ സുഹൃത്തുക്കളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തി. സാറയുടെ ഉറ്റ സുഹൃത്തുക്കളായ വനിഷികയും ശോഭിതും തമ്മിലുള്ള വിവാഹം കാസർകോട് ബേക്കലിലെ താജ് ഹോട്ടലിൽ വെച്ചാണ് നടന്നത്. തന്റെ പ്രിയപ്പെട്ടവരുടെ വിവാഹ ആഘോഷങ്ങളുടെ മനോഹരമായ ദൃശ്യങ്ങൾ സാറ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെക്കുകയും ചെയ്തു. കേരള സാരി ധരിച്ച് അതിസുന്ദരിയായാണ് സാറ ചടങ്ങുകളിൽ തിളങ്ങിയത്. കേരളീയ സദ്യയും കഥകളിയും ആസ്വദിക്കുന്ന ദൃശ്യങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുന്നുണ്ട്. വരൻ ശോഭിത് മലയാളിയും Read More…

Featured Sports

തളർന്ന വീണപ്പോൾ താങ്ങായി സച്ചിൻ; സഞ്ജുവിന്റെ വമ്പൻ തിരിച്ചുവരവിന് പിന്നിലെ ‘മാസ്റ്റർ’ പ്ലാൻ!

അഹമ്മദാബാദ് ∙ ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ തന്റെ വിജയത്തിന് പിന്നിലെ ചാലകശക്തി സച്ചിൻ തെൻഡുൽക്കറാണെന്ന് തുറന്നുപറഞ്ഞ് സഞ്ജു സാംസൺ. കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളിൽ സച്ചിൻ നൽകിയ മാനസിക പിന്തുണയും മാർഗനിർദേശങ്ങളുമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് സഞ്ജു വെളിപ്പെടുത്തി. ഓസ്‌ട്രേലിയയിൽ കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്നപ്പോൾ നേരിട്ട മാനസിക സംഘർഷങ്ങളിൽ നിന്ന് മോചിതനാവാൻ സച്ചിനുമായുള്ള നിരന്തര സംഭാഷണങ്ങൾ സഹായിച്ചെന്നും, ഫൈനൽ മത്സരത്തിന് ശേഷം പോലും അദ്ദേഹം വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചെന്നും സഞ്ജു നന്ദിയോടെ സ്മരിച്ചു. ലോകകപ്പിൽ വെറും Read More…

Featured Sports

കോഹ്‌ലി രണ്ടാമൻ! ഏകദിനത്തിലെ റൺവേട്ടയിൽ സംഗക്കാരയെ മറികടന്നു; ആദ്യ രണ്ട് സ്ഥാനത്തും ഇന്ത്യക്കാർ

വിരാട്‌ കോഹ്‌ലി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്നവരില്‍ രണ്ടാമനായി. 14,255 റണ്ണുമായി കോഹ്‌ലി കുമാര്‍ സംഗക്കാരയെയാണു (14,234) മറികടന്നത്‌. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ (18,426) മാത്രമാണു കോഹ്‌ലിക്കു മുന്നില്‍. ഓസീസിനെതിരായ ആദ്യ രണ്ടു മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന്റെ നിരാശ സിഡ്നിയിൽ കോഹ്‌ലി തീർത്തു. 81 പന്തിൽ ഏഴു ഫോറടക്കം 74 റൺസുമായി താരം പുറത്താകാതെ നിന്നു. ഇതോടെ 305 മത്സരങ്ങളിൽനിന്ന് താരത്തിന് 14,243 റൺസായി. 404 മത്സരങ്ങളിൽനിന്ന് സംഗക്കാര നേടിയ 14,234 റൺസെന്ന റെക്കോഡാണ് കോഹ്‌ലി Read More…

Sports

കോഹ്ലിയുടെ റെക്കോഡ് മറികടന്ന് ശുഭ്‌മന്‍ ഗിൽ, സചിനും കൈവരിക്കാനാവാത്ത നേട്ടം

വെസ്‌റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ പത്താം സെഞ്ചുറിയടിച്ച് നായകന്‍ ശുഭ്‌മന്‍ ഗില്‍ (196 പന്തില്‍ രണ്ട്‌ സിക്‌സറും 16 ഫോറുമടക്കം പുറത്താകാതെ 129). ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തശേഷമുള്ള ശുഭ്‌മന്‍ ഗില്‍ ഈ വര്‍ഷം കുറിക്കുന്ന അഞ്ചാം സെഞ്ചുറിയാണിത്‌. ഒരു കലണ്ടര്‍ വര്‍ഷം നായകനായി അഞ്ചു സെഞ്ചുറികളെന്ന ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌ കോഹ്ലിയുടെ റെക്കോഡിനൊപ്പമെത്താനും ഗില്ലിനായി. 2017 -18 സീസണിലായിരുന്നു കോഹ്ലിയുടെ സെഞ്ചുറി വേട്ട. നായകനായി 12 ഇന്നിങ്‌സുകളിലാണ്‌ ഗില്‍ അഞ്ച്‌ സെഞ്ചുറിയടിച്ചത്‌. എന്നാൽ, അതിവേഗം Read More…

Sports

സച്ചിനും അര്‍ജുനും പിന്നാലെ സാറയും ക്രിക്കറ്റിലേയ്ക്ക്; ജിഇപിഎല്ലില്‍ മുംബൈ ഫ്രാഞ്ചൈസിയെ സ്വന്തമാക്കി

ക്രിക്കറ്റില്‍ സച്ചിനെ പോലെ തന്നെ തിളക്കമുള്ള താരമാണ് ക്രിക്കറ്റിന് പുറത്ത് മകള്‍ സാറയും. ഇതിഹാസത്തെയും മകനെയും പോലെ തന്നെ ക്രിക്കറ്റിലേക്ക് തന്നെ ഇറങ്ങുകയാണ് സാറയും. ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ (ജിഇപിഎല്‍) വരാനിരിക്കുന്ന സീസണില്‍ മുംബൈ ഫ്രാഞ്ചൈസി സ്വന്തമാക്കി സംരംഭകത്വ ലോകത്തേക്ക് താരം പ്രവേശിച്ചു. ക്രിക്കറ്റ് പ്രേമത്തിനും ഗ്‌ളാമറിനും ഒരുപോലെ പേരുകേട്ട നഗരത്തില്‍ ജനിച്ചു വളര്‍ന്ന സാറയ്ക്ക് മുംബൈയുമായി അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടു തന്നെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗില്‍ നിക്ഷേപം നടത്താനുള്ള താരത്തിന്റെ തീരുമാനത്തില്‍ പ്രഥമ സ്ഥാനവും Read More…

Featured Sports

കിംഗ് കോഹ്ലി; അതിവേഗം 14,000 റൺസ്, ക്യാച്ചിലും മുമ്പന്‍; മറികടന്നത് സച്ചിനേയും അസ്‌ഹറുദ്ദീനെയും

ദുബായ്‌: ഏകദിന ക്രിക്കറ്റിൽ മൂന്ന് അപൂർവ നാഴികക്കല്ലുകള്‍ പിന്നിട്ട് ഇന്ത്യൻ സൂപ്പർ താരം വിരാട്‌ കോഹ്ലി. ഒന്നാമത്തേത് ഏകദിന ക്രിക്കറ്റിൽ 14,000 റൺസ് ക്ലബിലെത്തുന്ന മൂന്നാമത്തെ താരമായി. രണ്ട്, സച്ചിനെ മറികടന്ന് അതിവേഗം 14,000 റൺസ് നേടുന്ന ലോക റെക്കോഡും കോഹ്ലി സ്വന്തമാക്കി. മൂന്ന്, ഇന്ത്യക്കായി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന താരമെന്ന റെക്കോഡും വിരാട്‌ കോഹ്ലിക്ക് സ്വന്തം. മുന്‍ നായകന്‍ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്റെ 156 ക്യാച്ചുകളെന്ന നേട്ടമാണു കോഹ്ലി പഴങ്കഥയാക്കിയത്‌. ഇന്ത്യക്കായി 299 ഏകദിനങ്ങള്‍ Read More…

Featured Sports

സച്ചിന്‍ 10വര്‍ഷംകാണ്ട് നേടിയത് തന്റെ നാലാം ഇന്നിംഗ്സില്‍ നേടിയ വിനോദ് കാംബ്ലി

ന്യൂഡല്‍ഹി: ഇതിഹാസ പരിശീലകന്‍ രമാകാന്ത് അച്രേക്കറുടെ മാര്‍ഗനിര്‍ദേശപ്രകാരം വളര്‍ന്ന പ്രതിഭകളായ വിനോദ് കാംബ്ലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും അസാധാരണ ബാറ്റ്സ്മാന്‍മാരായി, പക്ഷേ അവരുടെ കരിയര്‍ വ്യത്യസ്തമായ വഴികളിലൂടെയാണ് സഞ്ചരിച്ചത്. 100 അന്താരാഷ്ട്ര സെഞ്ചുറികളുടെ റെക്കോര്‍ഡ് തകര്‍ത്ത് ‘ക്രിക്കറ്റ് ദൈവം’ എന്ന പദവി നേടിയ സച്ചിന്‍ ക്രിക്കറ്റിലെ അനശ്വരതയിലേക്ക് ഉയര്‍ന്നപ്പോള്‍, കാംബ്ലിയുടെ കരിയര്‍ വഴിയിലെവിടെയോ വീണുടഞ്ഞു. മൈതാനത്തിനകത്തും പുറത്തും വിവാദങ്ങളോടും വ്യക്തിപരമായ വെല്ലുവിളികളോടും പൊരുതിനിന്ന കാംബ്ലിയുടെ യാത്ര ഒരിക്കല്‍പ്പോലും പലരും പ്രതീക്ഷിച്ചിരുന്ന ഉയരങ്ങളിലെത്തിയില്ല. വിനോദ് കാംബ്ലിയുടെ ആരോഗ്യനില വഷളായ വിവരം Read More…

Sports

ഷൊയബിന്റ പന്ത് കൊണ്ടത് വാരിയെല്ലില്‍; സച്ചിന്‍ മിണ്ടിയില്ല, രാവിലെ നോക്കുമ്പോള്‍ രണ്ട് ഒടിവ്

സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും തമ്മിലുള്ള സൗഹൃദവും കൂട്ടുകെട്ടും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ഒന്നാണ്. രണ്ട് ഇതിഹാസങ്ങളും ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണുകളായിരുന്നു. മൈതാനത്തിനകത്തും പുറത്തും ഒരുപോലെ സൗഹാര്‍ദ്ദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ഇരുവരും കായികരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. സൗരവ് പലപ്പോഴും സച്ചിനെ തന്റെ ക്യാപ്റ്റന്‍സി കാലയളവിലെ ശക്തമായ സ്വാധീനവും നിരന്തരമായ പിന്തുണയായും വെളിപ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് വെല്ലുവിളികള്‍ നേരിട്ടപ്പോള്‍, സച്ചിന്‍ ധാര്‍മികവും തന്ത്രപരവുമായ പിന്തുണ നല്‍കി ഒപ്പം നില്‍ക്കുമായിരുന്നു. ഗാംഗുലി എപ്പോഴും സച്ചിന്റെ Read More…

Featured Sports

നേരിട്ട ആദ്യ രണ്ടു പന്തും സിക്‌സറുകൾ പറത്തി; ഹിറ്റ്മാന്‍ രോഹിത് ശർമ്മ സച്ചിന് തുല്യനായി

ഇന്നിംഗ്‌സില്‍ നേരിട്ട ആദ്യ രണ്ട് പന്തുകളും സിക്സറുകള്‍ തൂക്കി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അങ്ങിനെ ബാറ്റ് ചെയ്യുന്ന ആദ്യ ഓപ്പണര്‍ സ്ഥാനം രോഹിത് നേടി. കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ നാലര സെഷനുകള്‍ ബാക്കിനില്‍ക്കെ, ഇന്ത്യ ഓപ്പണിംഗ്ബാറ്റിംഗ് നടത്തിയപ്പോഴായിരുന്നു രോഹിത് ഈ റെക്കോഡ് കുറിച്ചത്. യശസ്വി ജയ്സ്വാള്‍ ആദ്യ ഓവറിലെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും പന്തുകള്‍ ഹസന്‍ മഹമൂദിനെ ബൗണ്ടറിയിലേക്ക് ഓടിച്ചപ്പോള്‍ മറുവശത്ത് ഖാലിദ് അഹമ്മദായിരുന്നു രോഹിതിന്റെ പ്രഹരം ഏറ്റുവാങ്ങിയത്. ഖാലിദിന്റെ ആദ്യപന്ത് പിച്ചില്‍ നിന്നും ഇറങ്ങി Read More…