ലണ്ടൻ: 16 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിൽ ഹാംപ്‌ഷെയറിലെ ബിറ്റേൺ പാർക്ക് സ്കൂൾ അധ്യാപികയായ ബ്രോൺവെൻ ജെയിംസിന്റെ (30) വിചാരണ തുടങ്ങി. ഗുരുതരമായ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയർന്നിട്ടുള്ളതെങ്കിലും തനിക്കെതിരെയുള്ള കുറ്റങ്ങളെല്ലാം അധ്യാപിക നിഷേധിച്ചു. വിദ്യാർഥികൾക്ക് ക്ലാസിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ബ്രോൺവെൻ അനുവാദം നൽകിയിരുന്നതായി പരാതിക്കാരനായ വിദ്യാർഥി പൊലീസിനോട് വെളിപ്പെടുത്തി. വിദ്യാർഥി അയച്ച സ്നാപ്ചാറ്റ് റിക്വസ്റ്റ് ആദ്യം നിരസിച്ചെങ്കിലും പിന്നീട് ബ്രോൺവെൻ അത് സ്വീകരിക്കുകയും ഇരുവരും സന്ദേശങ്ങൾ അയക്കാൻ തുടങ്ങുകയും ചെയ്തു. വെസ്റ്റേൺഷോറിൽ വച്ച് Read More…
Month: September 2026
ലോകറെക്കോർഡുമായി സ്മൃതി, മന്ദാന കൊടുങ്കാറ്റിൽ ഹോങ്കോങ് തരിപ്പണം; ഇന്ത്യക്ക് 137 റൺസിന്റെ വൻ ജയം
വനിതാ ഏഷ്യാ കപ്പ് ട്വന്റി20യിൽ ഹോങ്കോങ്ങിനെ 137 റൺസിന് തോൽപിച്ച് ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചു. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ (64 പന്തിൽ 124) റൺസ് പ്രകടനത്തിന്റെ മികവിൽ ഇന്ത്യ മുന്നോട്ടുവെച്ച 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോങ് 16.2 ഓവറിൽ 56 റൺസിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശർമയുടെയും മറ്റ് ഇന്ത്യൻ ബോളർമാരുടെയും കൃത്യതയുള്ള ബോളിങ്ങാണ് ഹോങ്കോങ്ങിനെ തകർത്തത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി സ്മൃതി മന്ഥനയും ഷെഫാലി വർമയും (17 പന്തിൽ 28) Read More…
ശാസ്ത്രജ്ഞർ പറഞ്ഞു, അടിവസ്ത്രം മണ്ണിൽ കുഴിച്ചിട്ട് കര്‍ഷകര്‍; പിന്നിലെ കൗതുകകരമായ കാരണമറിയണ്ടേ? അപൂർവ്വ ശാസ്ത്ര പരീക്ഷണം
സ്വിറ്റ്‌സർലൻഡിലെ ശാസ്ത്രജ്ഞർ രാജ്യത്തെ കർഷകരോടും തോട്ടമുടമകളോടും തങ്ങളുടെ പറമ്പുകളിൽ കോട്ടൺ അടിവസ്ത്രങ്ങൾ കുഴിച്ചിടാൻ ആവശ്യപ്പെട്ട് മുൻപ് വ്യത്യസ്തമായൊരു പരീക്ഷണം നടത്തിയിരുന്നു. ‘സോയിൽ യുവർ അണ്ടീസ്’ (Soil Your Undies) എന്ന പേരിലാണ് ഈ അപൂർവ്വ പരീക്ഷണം അറിയപ്പെട്ടത്. മണ്ണിന്റെ ആരോഗ്യവും അതിലടങ്ങിയിരിക്കുന്ന സൂക്ഷ്മജീവികളുടെ പ്രവർത്തനശേഷിയും അളക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ശുദ്ധമായ കോട്ടൺ വസ്ത്രങ്ങൾ മണ്ണിൽ കുഴിച്ചുമൂടി രണ്ട് മാസത്തിന് ശേഷമാണ് പുറത്തെടുത്ത് പരിശോധിക്കുന്നത്. മണ്ണിലുള്ള ഫംഗസുകളും ബാക്ടീരിയകളും ചേർന്ന് തുണി എത്രത്തോളം ദ്രവിപ്പിച്ചു Read More…
‘സ്വന്തം ഉമ്മായെ എടുത്ത് പൊക്കാന്‍ എനിക്കാരെയും നോക്കേണ്ടതില്ല’; സൈബര്‍ ആക്രമണത്തില്‍ അനസ്
സ്വകാര്യ വസ്ത്ര വ്യാപാരശാലയില്‍ മികച്ച വിൽപ്പന നടത്തിയത് വഴി സമ്മാനമായി സ്കൂട്ടര്‍ ലഭിച്ച സന്തോഷം പങ്കുവെച്ച യുവതിയുടെയും സഹപ്രവര്‍ത്തകരുടെയും വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. എന്നാൽ വിഡിയോ വൈറലായതോടെ, യുവതിയെ എടുത്തുയര്‍ത്തി സന്തോഷം പ്രകടിപ്പിച്ച രീതിക്കെതിരെ മോശം കമന്റുകളുമായി ചിലർ രംഗത്തെത്തി. തയ്യൽ കേന്ദ്രത്തിലെ ജീവനക്കാരിയായ ആമിനയും അവരുടെ മകന്‍ അനസുമാണ് ആ വിഡിയോയിൽ ഉണ്ടായിരുന്നത്. പെട്ടെന്നുണ്ടായ സന്തോഷം കൊണ്ട് ഉമ്മയെ താൻ എടുത്തുയർത്തിയതാണെന്നും, അതിനെതിരെ മോശം കമന്റുകൾ ഇടുന്നവരോട് ഒന്നും പറയാനില്ലെന്നും അനസ് വ്യക്തമാക്കുന്നു. Read More…
പാക് വിമാനത്തെ വെടിവെച്ചിട്ട ഇന്ത്യയുടെ വീരനായകൻ ഇനി യാത്രാവിമാനത്തിലേക്ക്, ‘ഫ്ലൈ91’ കോക്പിറ്റിൽ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ!
ന്യൂഡൽഹി ∙ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാൻ യുദ്ധവിമാനത്തെ ധീരമായി പിന്തുടർന്നു തുരത്തിയ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനങ്ങളുടെ കോക്പിറ്റിലേക്ക്. വ്യോമസേനയിലെ നീണ്ട സേവനത്തിനു ശേഷം, മലയാളിയായ മനോജ് ചാക്കോ സ്ഥാപിച്ച ‘ഫ്ലൈ91’ എന്ന എയർലൈൻ കമ്പനിയിലാണ് അദ്ദേഹം പൈലറ്റായി ചേർന്നത്. എടിആർ 72–600 ടർബോപ്രോപ്പ് വിഭാഗത്തിൽപ്പെട്ട വിമാനങ്ങളാണ് അദ്ദേഹം ഇനി പ്രവർത്തിപ്പിക്കുക. പാക്കിസ്ഥാന്റെ അത്യാധുനിക എഫ് 16 യുദ്ധവിമാനത്തെ 2019 ഫെബ്രുവരി 27-നാണ് മിഗ് 21 ബൈസൺ വിമാനത്തിൽ കുതിച്ചെത്തിയ അഭിനന്ദൻ Read More…
ഭൂമിക്ക് വെളിയിൽ മനുഷ്യർക്ക് ജീവിക്കാനാകുമോ? ‘ഭീം’ ആശയവുമായി ഇന്ത്യൻ ബഹിരാകാശ യാത്രികൻ
ഭാവിയിൽ മനുഷ്യർക്ക് ഭൂമിക്ക് പുറത്ത് എങ്ങനെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും എന്ന് വ്യക്തമാക്കുന്ന ‘ഭീം’ (B.H.E.E.M.) എന്ന ആശയം പങ്കുവെച്ച് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല. ഭാരതീയ ഹാബിറ്റബിൾ എക്സ്പാൻഡബിൾ എക്സ്ട്രാടെറസ്ട്രിയൽ ഹാബിറ്റാറ്റ് (Bharatiya Habitable Expandable Extraterrestrial Habitat) എന്നതിന്റെ ചുരുക്കെഴുത്താണ് ‘ഭീം’. ബഹിരാകാശ യാത്രാ പരിശീലനത്തിന്റെ ഭാഗമായുള്ള പഠനത്തിനിടയിലാണ് ഇങ്ങനെയൊരു ആശയം രൂപപ്പെട്ടതെന്നും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അലോക് ലാബിലാണ് ഇത് വികസിപ്പിച്ചതെന്നും ശുക്ല വ്യക്തമാക്കി. റഷ്യയിലെ പരിശീലനത്തിന് Read More…
മനഃസാക്ഷിയില്ലാത്ത സോഷ്യൽ മീഡിയ ട്രെൻഡ്! കുഞ്ഞുങ്ങളെ ദ്രോഹിക്കുന്നതായി കാണിച്ചുള്ള റീലുകൾക്കെതിരെ വൻ രോഷം
പ്രശസ്തമായ ലിൻഡ്സെ ക്ലാൻസി കേസിനോട് അനുബന്ധിച്ച് ടിക് ടോക്കിൽ പ്രചരിക്കുന്ന ഭയപ്പെടുത്തുന്ന ചില ട്രെൻഡുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത അമർഷം ഉയരുന്നു. സ്വന്തം കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന രീതിയിൽ സ്ത്രീകൾ അഭിനയിക്കുന്ന വീഡിയോകൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മസാചുസെറ്റ്സിൽ നിന്നുള്ള ഈ അമ്മയുടെ കൊലപാതക കേസിന്റെ വിചാരണ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ക്ലാൻസിയോട് സഹതാപം പ്രകടിപ്പിക്കുകയും കുട്ടികളുടെ മരണത്തിന് മുമ്പ് അവർ അനുഭവിക്കേണ്ടി വന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ, അവരെ അനുകൂലിക്കാനുള്ള Read More…
VIP കടന്നുപോകാൻ പോലീസിന്റെ അതിക്രമം, പാവപ്പെട്ടവന്റെ സൈക്കിൾ റോഡിലേക്ക് എറിഞ്ഞു; രൂക്ഷവിമർശനം- വീഡിയോ
വിഐപി വാഹനവ്യൂഹം കടന്നുപോകാൻ പോലീസ് ഉദ്യോഗസ്ഥൻ സൈക്കിൾ യാത്രക്കാരനെ തള്ളിമാറ്റുകയും സാധനങ്ങൾ കയറ്റിയ സൈക്കിൾ വശത്തേക്ക് മാറ്റിയിടുകയും ചെയ്യുന്ന വീഡിയോകണ്ട് വൻ പ്രതിഷേധം. ശിവസേന എം.പി മിലിന്ദ് ദേവ്റ ഉൾപ്പെടെയുള്ളവർ സംഭവത്തെ രൂക്ഷമായി വിമർശിച്ചു. വിഐപി സുരക്ഷയുടെ പേരിൽ സാധാരണക്കാരായ യാത്രക്കാരോടും തൊഴിലാളികളോടും കാണിക്കുന്ന ക്രൂരമായ പെരുമാറ്റത്തെക്കുറിച്ച് ഈ സംഭവം വീണ്ടും ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്. ബാരിക്കേഡ് വെച്ച് തടഞ്ഞ റോഡിലൂടെ സൈക്കിളിൽ സാധനങ്ങളുമായി കടന്നുപോകാൻ ശ്രമിച്ചയാളെയാണ് പോലീസ് ഉദ്യോഗസ്ഥൻ തള്ളിമാറ്റിയത്. പെട്ടെന്നുള്ള തള്ളലിൽ നിയന്ത്രണം നഷ്ടപ്പെട്ട് അയാൾ താഴെ Read More…
200 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുടുംബത്തിൽ ഒരു പെൺകുഞ്ഞ്! രാജകീയമായി വീട്ടിലേക്കാനയിച്ച് കുടുംബം
ബീഡ്: ഏകദേശം 200 വർഷങ്ങൾക്ക് ശേഷം കുടുംബത്തിൽ പിറന്ന പെൺകുഞ്ഞിനെ വൻ ആഘോഷങ്ങളോടെ വരവേറ്റ് പാർളിയിലെ ദാഹിഫലെ കുടുംബം. ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ മനോഹരമായി അലങ്കരിച്ച രഥത്തിലാണ് ഘോഷയാത്രയായി വീട്ടിലേക്ക് ആനയിച്ചത്. ശനിയാഴ്ച പാർളിയിൽ നടന്ന അപൂർവ്വമായ ഈ സംഭവം നാട്ടിലെ പ്രധാന ചർച്ചാവിഷയമായി മാറി. വാദ്യമേളങ്ങൾ, പടക്കം പൊട്ടിക്കൽ, അലങ്കാരങ്ങൾ, മധുരപലഹാര വിതരണം എന്നിവയോടെയാണ് കുടുംബം കുഞ്ഞിന്റെ ജനനം ആഘോഷമാക്കിയത്. ഒരു ആൺകുഞ്ഞിന്റെ ജനനത്തെ പരമ്പരാഗതമായി വരവേൽക്കുന്ന അതേ സന്തോഷത്തോടും അഭിമാനത്തോടും കൂടെത്തന്നെ പെൺകുഞ്ഞിന്റെ ജനനവും Read More…









