രോഗശാന്തി നൽകേണ്ട ആശുപത്രികളിൽ അക്രമ സംഭവങ്ങൾ നടക്കാൻ പാടില്ലാത്തതാണ്. എന്നാൽ കർണാടകയിലെ ഒരു സർക്കാർ ആശുപത്രിയിൽ കോഴിയെച്ചൊല്ലി വൻ സംഘർഷമാണ് അരങ്ങേറിയത്. ചിക്കബല്ലാപ്പൂർ ജില്ലയിലെ ഗൗരിബിദാനൂർ ഗ്രാമത്തിലാണ് സംഭവം. ഒരു വീഡിയോയിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. രണ്ട് കുടുംബങ്ങൾ തമ്മിൽ കോഴിയെച്ചൊല്ലി തുടങ്ങിയ തർക്കമാണ് വലിയ അടിപിടിയിൽ കലാശിച്ചത്. തുടർന്ന് പരിക്കേറ്റ ഇരുവിഭാഗത്തിലെയും ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിയ ശേഷവും ഇവർ അടങ്ങിയിരുന്നില്ല. അവിടെ വെച്ചും ഇരുവിഭാഗവും തമ്മിൽ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. ആശുപത്രിയിലെ ജനറൽ Read More…
Month: August 2026
ചിക്കനിൽ ഗർഭനിരോധന ഉറ! പ്രശസ്ത ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിനെതിരെ 12 കോടിയുടെ കേസ്
പ്രശസ്ത ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ പോപ്‌യേസിൽ നിന്നും വാങ്ങിയ ചിക്കനിൽ ഗർഭനിരോധന ഉറയോട് സാദൃശ്യമുള്ള വസ്തു കണ്ടെത്തിയതിനെ തുടർന്ന് ഉപഭോക്താവ് ഒന്നര ദശലക്ഷം ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വാർത്തയാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. ഭക്ഷണശാലകളുടെ ഗുണനിലവാരത്തെയും ശുചിത്വത്തെയും കുറിച്ച് വലിയ ചോദ്യചിഹ്നങ്ങളാണ് ഈ സംഭവം ഉയർത്തുന്നത്. റെസ്റ്റോറന്റിൽ നിന്ന് വാങ്ങിയ ആഹാരം കഴിക്കുന്നതിനിടയിലാണ് അതിൽ സംശയകരമായ രീതിയിൽ ആ പ്രത്യേക വസ്തു ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷ്മ പരിശോധനയിൽ അതൊരു ഗർഭനിരോധന ഉറയാണെന്ന് തിരിച്ചറിഞ്ഞതോടെ ഉപഭോക്താവ് Read More…
ഭാര്യ പിണങ്ങിപ്പോയതിന്റെ പ്രതികാരം; നാലുവയസുകാരി മകളെ ക്രൂരമായി പീഡിപ്പിച്ച പിതാവ് പിടിയിൽ
അഹമ്മദാബാദ് ∙ ഗുജറാത്തിലെ ഗാന്ധിനഗറിൽ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായ നാലു വയസ്സുകാരിയുടെ പിതാവ് പൊലീസിന്റെ പിടിയിലായി. ഇയാൾ സുഹൃത്തിനോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്നാണ് ഈ സംഭവം നടന്നത്. വീട്ടിൽ അതിഥിയായെത്തിയ സുഹൃത്തിനോട് പ്രതി മോശമായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ ഭാര്യ നാലു വയസ്സുള്ള മകളെയും രണ്ടു വയസ്സുള്ള മകനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് ഭാര്യവീട്ടിലെത്തിയ ഇയാൾ മകളെ തനിക്കൊപ്പം അയക്കണമെന്ന് നിർബന്ധം പിടിക്കുകയും, വീട്ടുകാരുടെ എതിർപ്പ് Read More…
പോയി..ഗെയ്സ്… എന്റേത് പോയി….. മദ്യപിച്ച് വണ്ടിയോടിച്ചതിന് ലൈസന്‍സ് പോയി, ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ പരിഹാസം- വീഡിയോ
കാസർകോട് ∙ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ പ്രശസ്ത യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയുടെ (എസ്.ആർ. ധന്യ) ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ നടപടി. ഇതിനു പുറമേ, മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ബോധവൽക്കരണ പരിശീലന ക്ലാസിലും ധന്യ നിർബന്ധമായും പങ്കെടുക്കേണ്ടതുണ്ട്. ഇതിനു പിന്നാലെ തന്റെ പ്രതികരണവുമായി ഇന്‍സ്റ്റഗ്രാമില്‍ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യയെത്തി. മൂന്ന് മാസത്തേയ്ക്ക് തന്റെ ലൈസന്‍സ് സസ്പെൻഡ് ആയിരിക്കുകയാണെന്നും Read More…
‘മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല, സിസ്റ്റം എന്നെ തീവ്രവാദിയാക്കി’; ഒളിവിലിരുന്ന് വെല്ലുവിളി തുടർന്ന് അർജുൻ ആയങ്കി
തൃശൂർ ∙ മുട്ടിൽ വെടിവച്ചാലും കീഴടങ്ങില്ലെന്നു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച് ഒളിവിലുള്ള ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി. നാലു കേസുകൾ മാത്രമുള്ള തന്നെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ തീവ്രവാദിയായി ചിത്രീകരിച്ച് വെടിവയ്ക്കാൻ വരെ ഉത്തരവിടുകയായിരുന്നു. വ്യാജക്കേസിൽ കുടുക്കി ജയിലിലടച്ചതോടെയാണ് തന്റെ ജീവിതം ത തകർന്നതെന്നും, ഈ വ്യവസ്ഥിതി തന്നെയാണ് തന്നെ ഒരു തീവ്രവാദിയാക്കി മാറ്റിയതെന്നും അർജുൻ പോസ്റ്റിൽ ആരോപിക്കുന്നു. അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് ഞാനുള്ളത് എന്ന് Read More…
23-ാം വയസില്‍ ആദ്യമത്സരം, നാലാം പന്തിൽ വിക്കറ്റ്; 25-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം !
ലണ്ടൻ: വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോൺ ടേണർ. തുടർച്ചയായി വില്ലനായെത്തിയ പരുക്കുകളെത്തുടർന്നു 25–ാം വയസ്സിലാണ് താരം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും പടിയിറങ്ങുന്നത്. 2024 ലെ വെസ്റ്റിൻഡീസ് പര്യടനത്തിൽ രണ്ട് ഏകദിനങ്ങളിലും രണ്ട് ട്വന്റി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനായി കളിച്ച ടേണറിന്, പിന്നീട് പരുക്കുകൾ മൂലം ദേശീയ ടീമിൽ സ്ഥാനം നിലനിർത്താനായില്ല. ദക്ഷിണാഫ്രിക്കയിൽ ജനിച്ച താരം ഇംഗ്ലീഷ് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കുട്ടിക്കാലം മുതലുള്ള വലിയ സ്വപ്നമായിരുന്ന പ്രഫഷനൽ ക്രിക്കറ്റ് ഉപേക്ഷിക്കുകയാണെന്ന് Read More…
വിജയ്–സംഗീത ബന്ധത്തിൽ വിള്ളലുണ്ടാക്കിയ നടി ആര്? കോടതിയില്‍ സിനിമാക്കഥയെ വെല്ലും ട്വിസ്റ്റ്, വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു
തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു. കോടതി കേസ് തീര്‍പ്പാക്കിയതോടെ ദമ്പതികള്‍ ഒന്നിക്കുമോ എന്ന ചോദ്യമാണ് വിജയ് ആരാധകര്‍ ഉയര്‍ത്തുന്നത്. വിജയ്‌യുടെ വളര്‍ച്ചയിലുടനീളം പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന സംഗീത ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി ഇരുവരും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയായാണ് ഫെബ്രുവരിയില്‍ സംഗീത ചെന്നൈ ചെങ്കല്‍പ്പെട്ട് കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. ഹര്‍ജിയിലെ ആരോപണങ്ങള്‍ വിജയ് ആരാധകരെപ്പോലും ഞെട്ടിക്കുന്നതായിരുന്നു. വിജയ്ക്ക് സിനിമയിലെ മറ്റൊരു താരവുമായി വഴിവിട്ട ബന്ധമുണ്ടെന്നും 2021 Read More…
ചികിത്സയ്ക്കെത്തിയപ്പോൾ തലയിൽ വീണത് ആശുപത്രിയുടെ സീലിങ്! യുവതിക്ക് ഗുരുതര പരിക്ക്; വീഡിയോ
ചൂരൂ ജില്ലയിലെ സുജാൻഗഢിലുള്ള ഗവൺമെന്റ് ഫത്തേപ്പൂരിയ മാതൃ-ശിശു ആശുപത്രിയുടെ പ്രധാന കവാടത്തിലെ പ്ലാസ്റ്റർ സീലിംഗ് പെട്ടെന്ന് തകർന്നു വീണ് ഒരു സ്ത്രീക്ക് ഗുരുതരമായി തലയ്ക്ക് പരിക്കേറ്റു. ബാൾക്കണി ഭാഗത്തുനിന്ന് താഴെയുണ്ടായിരുന്ന ആളുകളുടെ മേലേക്ക് അവശിഷ്ടങ്ങൾ പതിക്കുന്നതിന്റെ പൂർണ്ണ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ ഗവൺമെന്റ് ബഗാഡിയ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ അവർ നിലവിൽ ചികിത്സയിലാണ്. ഈ അപകടത്തിൽ മറ്റ് ആർക്കും തന്നെ ഗുരുതരമായ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് Read More…
20 വർഷം മുന്‍പ് തനിക്ക് കരള്‍ ദാനം ചെയ്തയാളുടെ സഹോദരനുമായി പ്രണയം! കുടുംബത്തിലേയ്ക്ക് വധുവായി യുവതി
ജീവൻ രക്ഷിച്ച കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഇരുപതിലധികം വർഷങ്ങൾക്ക് ശേഷം, ആ ജീവൻ സമ്മാനിച്ച പത്ത് വയസ്സുകാരന്റെ സഹോദരന്റെ വധുവാകാൻ ഒരുങ്ങുകയാണ് കെന്റക്കി സ്വദേശിയായ ബ്രൂക്ലിൻ ഡോട്സൺ. 2003-ൽ പിഞ്ചുകുഞ്ഞായിരുന്ന ബ്രൂക്ലിന് അപൂർവ്വമായ കരൾ രോഗം ബാധിച്ചു. എത്രയും വേഗം കരൾ മാറ്റിവെച്ചില്ലെങ്കിൽ കുട്ടി ഏതാനും ദിവസങ്ങൾക്കകം മരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ബ്രൂക്ലിന്റെ അമ്മ പ്രതീക്ഷ കൈവിട്ടില്ല. ഒടുവിൽ സിൻസിനാറ്റി ചിൽഡ്രൻസ് ആശുപത്രിയിൽ വെച്ച് അടിയന്തര ശസ്ത്രക്രിയക്കായി യോജിച്ച ഒരു കരൾ ലഭ്യമായി. വാഹനാപകടത്തിൽ Read More…









