Uncategorized

പോയി..ഗെയ്സ്… എന്റേത് പോയി….. മദ്യപിച്ച് വണ്ടിയോടിച്ചതിന് ലൈസന്‍സ് പോയി, ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ പരിഹാസം- വീഡിയോ

കാസർകോട് ∙ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ പ്രശസ്ത യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയുടെ (എസ്.ആർ. ധന്യ) ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ നടപടി. ഇതിനു പുറമേ, മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ബോധവൽക്കരണ പരിശീലന ക്ലാസിലും ധന്യ നിർബന്ധമായും പങ്കെടുക്കേണ്ടതുണ്ട്.

ഇതിനു പിന്നാലെ തന്റെ പ്രതികരണവുമായി ഇന്‍സ്റ്റഗ്രാമില്‍ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യയെത്തി. മൂന്ന് മാസത്തേയ്ക്ക് തന്റെ ലൈസന്‍സ് സസ്പെൻഡ് ആയിരിക്കുകയാണെന്നും ഈ വാര്‍ത്തയ്ക്ക് പ്രമോഷന്‍ കൊടുക്കണമെന്നും ധന്യ പരിഹാസേന പറയുന്നുണ്ട്. മദ്യപിച്ച് വണ്ടിയോടിച്ചാല്‍ സെലിബ്രിറ്റിയാണെങ്കിലും ലൈസന്‍സ് പോകുമെന്നും ധന്യ പറയുന്നു. വീഡിയോ കാണാം



കഴിഞ്ഞ മാസമാണ് അണങ്കൂരിൽ ദേശീയപാതയോരത്ത് കാർ അപകടകരമായി നിർത്തിയിട്ടതിനെത്തുടർന്ന് ധന്യയ്ക്കെതിരെ പൊലീസ് നടപടിയെടുത്തത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും കാർ അമിതവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. പിന്നീട് മംഗൽപാടി ബന്തിയോട് ഭാഗത്തുവച്ച് പൊലീസ് വാഹനം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ധന്യ മദ്യപിച്ചിരുന്നതായി വ്യക്തമായതും കാർ കസ്റ്റഡിയിലെടുത്തതും. സംഭവം വിവാദമായതോടെ താൻ ബിയർ കഴിച്ചിരുന്നതായി ധന്യയും തുറന്നുസമ്മതിച്ചിരുന്നു.

അന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ധന്യ പറഞ്ഞത്


‘‘ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. ജീവിതത്തില്‍ ആരെയും മദ്യപിക്കാന്‍ പ്രോത്സാഹിപ്പിക്കാറില്ല. പരിശോധനയ്ക്കിടെ വാഹനം പൊലീസ് പിടിച്ചെടുത്തു. വാഹനത്തില്‍ എംഡിഎംഎ ആയിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. ആളുകള്‍ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയത്. എന്നാല്‍ പിടിച്ചതിലും വലുതാണ് മാളത്തില്‍ എന്നുപറയുന്നതുപോലെയായിരുന്നു കാര്യങ്ങള്‍. ഞാന്‍ ഒളിവിലാണെന്നും എന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വാര്‍ത്ത കണ്ടു. വണ്ടിയില്‍ നിന്നും എംഡിഎംഎ പിടിച്ചെന്നും ചിലര്‍ പറയുന്നു.   എന്നോട് ക്ഷമിക്കണം. ഒരു പരിപാടിക്കിടയില്‍ ഒരു ബീയര്‍ അടിച്ചിരുന്നു. വണ്ടി ഓടിക്കാന്‍ പാടില്ലായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് വാഹനം നിര്‍ത്തിയത്. മദ്യപിച്ചിരുന്നോയെന്ന് പൊലീസ് ചോദിച്ചു. അതെയെന്ന് സമ്മതിക്കുകയും ചെയ്തു. ഊതിയപ്പോള്‍ അത് തെളിയുകയും ചെയ്തു. കോടതിയില്‍ പെറ്റിയടച്ചാല്‍ മതിയെന്ന് വളരെ വ്യക്തമായി പറഞ്ഞു. ഞാനും കൂടി ആലോചിക്കേണ്ടതായിരുന്നു. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഖേദിച്ചിട്ട് കാര്യമില്ല. കാര്യങ്ങളുടെ ഗൗരവം പറഞ്ഞുതന്ന് പൊലീസ് പോയി. എന്റെ വണ്ടിയും ഞാനും അവിടെ തന്നെയുണ്ടായിരുന്നു. വാഹനം ചെക്ക് ചെയ്യാമെന്ന് പൊലീസിനോട് പറഞ്ഞു. രണ്ട് ദിവസമായി സംഭവം നടന്നിട്ട്. വാഹനം പിടിച്ചുകൊണ്ടുപോയിട്ടില്ല. ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. സ്പാര്‍ട്ട ഉപയോഗിച്ചത് മദ്യമല്ലെന്ന് ചിലരെങ്കിലും കമന്റ്‌ബോക്‌സില്‍ പറഞ്ഞിരുന്നു. 3,550 രൂപ കൊടുത്ത് ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ പരിശോധന നടത്തി. അയ്യപ്പ ബൈജുവൊന്നുമല്ല ഞാന്‍. ഇനി ആവര്‍ത്തിക്കില്ല. എന്റെ ഭാഗത്താണ് തെറ്റ്. അയാം വെരി വെരി സോറി’’ –