Oddly News

കുപ്പത്തൊട്ടിയിൽ കളഞ്ഞ ലോട്ടറി ടിക്കറ്റിന് അടിച്ചത് 11 കോടി! ഒരു ദിവസത്തെ തെരച്ചിലില്‍ വീണ്ടെടുത്ത് ശുചീകരണ തൊഴിലാളികൾ

റോം∙ അബദ്ധത്തിൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ 11 കോടിയോളം രൂപയുടെ (10 ദശലക്ഷം യൂറോ) ലോട്ടറി ടിക്കറ്റ് മാലിന്യക്കൂമ്പാരത്തിൽ നടത്തിയ കഠിനമായ തിരച്ചിലിനൊടുവിൽ കണ്ടെത്തി. ഇറ്റലിയിലെ പുഗ്ലിയ മേഖലയിലാണ് ശുചീകരണ തൊഴിലാളികളുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ ഭാഗ്യക്കുറി ടിക്കറ്റ് വീണ്ടെടുത്തത്. പ്രിയപ്പെട്ടവരുടെ ഓർമയ്ക്കായി തിരഞ്ഞെടുക്കാറുള്ള 2, 4, 8, 10, 51 എന്നീ സ്ഥിരം നമ്പറുകളിലാണ് ഇറ്റലി സ്വദേശിയായ യുവതി ടിക്കറ്റെടുത്തത്. നറുക്കെടുപ്പിന് ശേഷം കടയിൽ ചെന്ന് പരിശോധിച്ചപ്പോൾ ടിക്കറ്റ് മാറാൻ കഴിയില്ലെന്നാണ് അറിയാൻ സാധിച്ചത്. ചെറിയ തുകകൾ Read More…

Featured Good News

ബോജി കഫേ, സിനിമാതാരങ്ങളുടെ പ്രിയകേന്ദ്രം; കൊച്ചുമുറിയിൽ നിന്ന് 100 കോടിയുടെ ബിസിനസ് വിജയത്തിലേക്ക്!

നാവിനെ കൊതിപ്പിക്കുന്ന കോഫിയും സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങളും വിളമ്പി ബോളിവുഡ് താരങ്ങളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും പ്രിയപ്പെട്ട കേന്ദ്രമായി മാറിയിരിക്കുകയാണ് മുംബൈയിലെ ബുജി കഫേ (Boojee Café). ഒരു ചെറിയ സാന്ഡ്‌വിച്ച്-കോഫി ഷോപ്പായി തുടക്കം കുറിച്ച ഈ കഫേ, ഇന്ന് പ്രതിമാസം 100 കോടി രൂപയിലധികം വരുമാനം നേടുന്ന വൻ ബിസിനസായി വളർന്നു കഴിഞ്ഞു. മനോഹരമായ ഇന്റീരിയറും മികച്ച വിഭവങ്ങളും പ്രശസ്തരായ ഉപഭോക്താക്കളും ചേർന്ന് മുംബൈയിലെ ഏറ്റവും ജനപ്രിയമായ ഒരു സോഷ്യൽ ഡെസ്റ്റിനേഷനായി ഇതിനെ മാറ്റി. 2019-ൽ രാജ്‌ദീപ് Read More…

Celebrity Featured

അച്ഛന്റെ ഉപദ്രവം, മകന്റെ ഉപേക്ഷിക്കൽ, 80-ാം വയസ്സിൽ ഒറ്റയ്ക്കുള്ള ജീവിതം; ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ നടിയുടെ നോവിക്കുന്ന കഥ

ഹിന്ദി, മറാത്തി സിനിമകളിലും ടെലിവിഷനിലുമായി ഏഴ് പതിറ്റാണ്ടോളം അഭിനയരംഗത്ത് നിറഞ്ഞുനിന്ന മുതിർന്ന നടി ഉഷാ നാഡ്‌കർണി, പവിത്ര റിഷ്ട എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെയാണ് ഏവരുടെയും പ്രിയങ്കരിയായത്. സ്‌ക്രീനിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കാണികളുടെ കൈയടി നേടിയെങ്കിലും, അവരുടെ വ്യക്തിജീവിതം ദുരിതങ്ങളും ത്യാഗങ്ങളും നിറഞ്ഞതായിരുന്നു. ബാല്യകാലത്തെ ഗാർഹിക പീഡനങ്ങൾ മുതൽ മകനിൽ നിന്ന് അകന്നു ജീവിക്കേണ്ടി വന്ന സാഹചര്യം വരെ, തന്റെ ജീവിതത്തെ രൂപപ്പെടുത്തിയ പ്രതിസന്ധികളെക്കുറിച്ച് 80-ാം വയസ്സിലും മുംബൈയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഇവർ തുറന്നുപറയുന്നു.. 1987 മുതൽ Read More…

Spotlight

‘നിനക്ക് താല്പര്യമില്ലാത്ത ലൈംഗികബന്ധത്തിന് മുതിർന്ന എന്റെ വിവേകക്കുറവിന് ഞാൻ മാപ്പ് ചോദിക്കുന്നു’ തരുൺ തേജ്പാലിനെ കുടുക്കിയ വാക്കുകൾ

ജൂനിയർ സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തഹൽക്ക മാഗസിൻ സ്ഥാപകനും മുൻ എഡിറ്ററുമായ തരുൺ തേജ്പാലിന് വ്യാഴാഴ്ച 10 വർഷത്തെ തടവുശിക്ഷ വിധിച്ചപ്പോൾ, പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രധാന തെളിവുകളിലൊന്ന് സംഭവത്തിനുശേഷം അദ്ദേഹം ഇരയായ യുവതിക്കയച്ച ഇമെയിൽ സന്ദേശമായിരുന്നു. 2013 നവംബർ 7, 8 തീയതികളിൽ ഗോവയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ തഹൽക്ക സംഘടിപ്പിച്ച ‘തിങ്ക് ഫെസ്റ്റ്’ പരിപാടിക്കിടെ ലിഫ്റ്റിനുള്ളിൽ വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് തേജ്പാലിനെതിരെയുള്ള കേസ്. 2021 മേയിൽ വിചാരണക്കോടതി ഇയാളെ വെറുതെ വിട്ടിരുന്നെങ്കിലും, ഗോവ Read More…

Featured Good News

ചരിത്രം കുറിച്ച് മലയാളിയായ അനിൽ മേനോൻ! വിണ്ണിൽ നടന്ന് നാസ ബഹിരാകാശ യാത്രികൻ, അഭിമാന നിമിഷത്തിന്റെ വീഡിയോ

മലയാളിയായ നാസ ബഹിരാകാശ യാത്രികൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തിറങ്ങി തന്റെ ആദ്യ ബഹിരാകാശ നടത്തം (Spacewalk) വിജയകരമായി പൂർത്തിയാക്കി ചരിത്രനേട്ടം കൈവരിച്ചു. ഈ ചരിത്ര നിമിഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. കേരളത്തിലെ പാലക്കാട് സ്വദേശിയായ അനിൽ മേനോൻ, നാസ ബഹിരാകാശ യാത്രികയായ ജെസിക്ക മെയറിനൊപ്പം ഓഗസ്റ്റ് 6-നാണ് നിശ്ചയിച്ചിട്ടുള്ള മൂന്ന് ബഹിരാകാശ നടത്തങ്ങളിൽ ആദ്യത്തേത് ആരംഭിച്ചത്. ബഹിരാകാശ നിലയത്തിലെ വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി ഈ വർഷം അവസാനം സ്ഥാപിക്കുന്ന പുതിയ സോളാർ Read More…

Featured Oddly News

‘ഇത് എപ്പോള്‍ തീരും, ഞങ്ങൾക്ക് കുളിക്കുകയും കഴിക്കുകയും വേണം’; അച്ഛന്റെ ശവസംസ്കാരം മൊബൈലിൽ കണ്ട് മകള്‍, ചടങ്ങിന് 5,100 രൂപ ക്വട്ടേഷൻ!

വയോധികനായ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന്, അദ്ദേഹത്തിന്റെ മൂന്ന് പെൺമക്കളും വീഡിയോ കോൾ വഴി അവസാന ചടങ്ങുകൾ കണ്ടതും ആദരാഞ്ജലികൾ അർപ്പിച്ചതും മാധ്യമങ്ങളില്‍ ഇന്നലെ വാര്‍ത്തയായിരുന്നു. വീഡിയോയില്‍ ചടങ്ങുകള്‍ കാണുന്നതിനിടെയാണ് ഒരു മകളുടെ ചോദ്യം, “ഇതിന് ഇനി എത്ര സമയം എടുക്കും? ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനും ഉള്ളതാണ്” . വയോജന മന്ദിരത്തിന്റെ ചുമതലക്കാരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു മകളുടെ ഈ പ്രതികരണം. മുംബൈയിലെ മുൻ തുണി വ്യാപാരിയായിരുന്ന ശിവചരൺ റാം രത്തൻ ഗുപ്ത കഴിഞ്ഞ Read More…

Crime

തെറ്റിപ്പിരിഞ്ഞ കാമുകി സ്വകാര്യദൃശ്യം കാമുകന്റെ ഭാര്യയ്ക്കയച്ചു; സ്ത്രീവേഷത്തിലെത്തി വധശ്രമം, വീണ്ടും ട്വിസ്റ്റ് !

തൃശ്ശൂർ: ഗുരുവായൂരിൽ പെൺവേഷം കെട്ടിയ ഭർത്താവ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. വിവാഹിതനായ യുവാവും പെൺസുഹൃത്തും തമ്മിലുള്ള ബന്ധം വേർപിരിഞ്ഞതിനെത്തുടർന്നുള്ള തർക്കങ്ങളാണ് കൊലപാതകാസൂത്രണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. യുവതിയുടെ താമസസ്ഥലം കണ്ടെത്താനാകാതെ അലഞ്ഞുതിരിഞ്ഞ പ്രതികൾ പോലീസിന്റെ പിടിയിലായതോടെ തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. തൊടുപുഴയിലെ ഒരു സ്പായിൽവെച്ചാണ് യുവതിയും പ്രതിയായ പ്രസാദും പരിചയപ്പെടുന്നത്. പ്രസാദിന്റെ ഭാര്യ വിദേശത്തായിരുന്നു. പിന്നീട് അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ച് താമസിച്ചെങ്കിലും തർക്കങ്ങളെത്തുടർന്ന് യുവതി ബന്ധം വേർപെടുത്തി ഗുരുവായൂരിലേക്ക് പോയി. ഇതിനിടെ Read More…

Crime

‘ഞാൻ ഒരമ്മയും അധ്യാപികയുമാണ്; ബാങ്ക് അക്കൗണ്ട് മൈനസ്’; ചോദ്യംചെയ്യലിന് കൊണ്ടുപോകുന്നതിനിടെ കീർത്തന

വടകര: എം.ഡി.എം.എ. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ അധ്യാപിക കീര്‍ത്തനയെ വടകര എന്‍.ഡി.പി.എസ്‌. കോടതി പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. ഇന്നു വൈകിട്ട്‌ അഞ്ചുവരെയാണു പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടത്‌. കോടതിയില്‍നിന്നു പുറത്തിറങ്ങിയ കീര്‍ത്തന, താന്‍ നിരപരാധിയാണെന്ന്‌ ആവര്‍ത്തിച്ചു. ‘ഞാനൊരു അധ്യാപികയാണ്‌. ഒരു മകന്റെ അമ്മയാണ്‌. ഞാന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ല. ഈ കേസിലോ ലഹരി ഇടപാടിലോ എനിക്ക്‌ യാതൊരു ബന്ധവുമില്ല. കൊയിലാണ്ടിയിലെ കനറ ബാങ്കിലെയും ഗ്രാമീണ ബാങ്കിലെയും എന്റെ അക്കൗണ്ട്‌ സ്‌റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ചാല്‍ സത്യം മനസിലാകും. എംഡിഎംഎ ഇടപാടുമായി Read More…

Featured Sports

ലമീൻ യമാലും ഇനസും പിരിയുന്നോ? മോശം കാര്യങ്ങൾ ഒരുപാട് കേട്ടെന്ന് ഇനസ്, അഭ്യൂഹങ്ങൾക്ക് തീ കൊളുത്തി ഇൻസ്റ്റഗ്രാം പോസ്റ്റ്

ഫിഫ ലോകകപ്പ് വിജയത്തിനു പിന്നാലെ സ്പെയിനിന്റെ കൗമാര താരം ലമീൻ യമാലിന്റെ പ്രണയം തകർന്നതായി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച . യമാലും കാമുകി ഇനസ് ഗാർഷ്യ സാന്റോസും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ, ‘ഒരുപാട് മോശം കാര്യങ്ങൾ ഞാൻ കേട്ടുകഴിഞ്ഞു, നിങ്ങളോട് എന്താണു പറയേണ്ടതെന്ന് അറിയില്ല’ എന്ന് ഇനസ് പങ്കുവച്ച സോഷ്യൽ മീഡിയ സ്റ്റോറിയാണ് പുതിയ ചർച്ചകൾക്കു കാരണമായത്. യമാലുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഇനസിന്റെ ഈ പ്രതികരണമെന്നാണ് ആരാധകർ കരുതുന്നത്. ലോകകപ്പിൽ സ്പെയിനിന്റെ മത്സരങ്ങൾ കാണാൻ പതിവായി ഗാലറിയിലെത്തിയിരുന്ന ഇനസ്, Read More…