Lifestyle

ഇതൊക്കെ എന്ത് ഫാഷൻ? വൈറലായ ‘ഐസ് ചെയിൻ’ ട്രെൻഡ്; സോഷ്യൽ മീഡിയയിൽ ചിരിയുടെ പൂരപ്പറമ്പ്- വീഡിയോ വൈറൽ

ഇന്റർനെറ്റിൽ ഇപ്പോൾ പുതിയൊരു വിചിത്രമായ ട്രെൻഡ് തരംഗമാവുകയാണ്. വേനൽച്ചൂടിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്ന “ഐസ് ചെയിൻ” എന്ന ആഭരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്വർണ്ണമാലയും ഐസ് ക്യൂബുകളും ചേർത്തുവെച്ച് നിർമ്മിച്ച ഈ വിചിത്രമായ ഡിസൈൻ ആളുകളിൽ ചിരിയും കൗതുകവും ഒരുപോലെ ഉണർത്തുന്നു. ഒരു ഐസ് ട്രേയും സ്വർണ്ണമാലയും ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. മാലയുടെ രണ്ട് അറ്റങ്ങളും വെളിയിൽ നിൽക്കത്തക്കവിധം ട്രേയിൽ വെച്ച ശേഷം വെള്ളമൊഴിച്ച് ഫ്രീസറിൽ വെച്ച് തണുപ്പിക്കുന്നു. വെള്ളം കട്ടിയാകുന്നതോടെ മാലയ്ക്കുള്ളിൽ ഐസ് ക്യൂബുകൾ കോർത്ത Read More…

Oddly News

ഹോസ്പിറ്റൽ മുറ്റത്ത് വച്ച് ബൈക്കിലിരുന്ന് പ്രസവം; പൊക്കിള്‍ക്കൊടി മുറിയാതെ കുഞ്ഞ്; മാതൃകയായി ഡോക്ടർമാർ

വിയറ്റ്നാമിൽ നിന്നുള്ള നാടകീയമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട 25-കാരിയായ ഗർഭിണി ബൈക്കിന്റെ പിൻസീറ്റിൽ വെച്ച് കുഞ്ഞിന് ജന്മം നൽകി. വിയറ്റ്നാമിലെ തായ് ങ്ഗുയെൻ പ്രവിശ്യയിലെ ഫൂ ലുവോങ് ആശുപത്രിക്ക് മുന്നിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. 32 ആഴ്ച ഗർഭിണിയായിരുന്ന യുവതിക്ക് പെട്ടെന്ന് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയുമായിരുന്നു. എന്നാൽ ആശുപത്രി കവാടത്തിൽ എത്തിയപ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു. പൊക്കിൾ കൊടി പോലും വേർപെടുത്താത്ത നിലയിൽ നവജാതശിശുവുമായി Read More…

Featured Good News

മരണമുഖത്തുനിന്ന് അപരിചിതനെ രക്ഷിച്ച മലയാളി പെൺകൊടികൾക്ക് കൈയടി! ഹർഷ ഗോയങ്കയുടെ ബിഗ് സല്യൂട്ട്!

ഗതാഗതക്കുരുക്കിൽപ്പെട്ട് ഹൃദയാഘാതം സംഭവിച്ച അപരിചിതനായ ഒരാളുടെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച മലയാളി നേഴ്സ്മാര്‍ക്ക് വ്യവസായി ഹർഷ ഗോയങ്കയുടെ അഭിനന്ദനം. കഴിഞ്ഞ മാസമാണ് എറണാകുളം ജില്ലയിലെ കാലടി പാലത്തിന് സമീപം സംഭവം നടന്നത്. അങ്കമാലി എൽ. എഫ്. ആശുപത്രിയിലെ നഴ്സായ അഞ്ജലി ബൈജുവും നഴ്സിംഗ് വിദ്യാർത്ഥിനിയായ ആർദ്ര രാജും ബസിൽ യാത്ര ചെയ്യുമ്പോഴാണ് കാറിനുള്ളിൽ ഒരാൾ കുഴഞ്ഞുവീഴുന്നത് കണ്ടത്. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയ ഇരുവരും ഉടൻതന്നെ ബസിൽ നിന്നിറങ്ങി സഹായത്തിനെത്തുകയായിരുന്നു. തങ്ങളുടെ മെഡിക്കൽ പരിശീലനം ഉപയോഗിച്ച് അഞ്ജലിയും Read More…

Health

പപ്പായയില നീര് ഡെങ്കിപ്പനിക്ക് ഫലപ്രദമോ? ഇത് വെറും വിശ്വാസമോ അതോ യാഥാർത്ഥ്യമോ? പഠനങ്ങൾ പറയുന്നത്!

2025-ൽ മാത്രം നാഷണൽ സെന്റർ ഫോർ വെക്റ്റർ ബോൺ ഡിസീസസ് 1,21,824 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ വലിയൊരു ആരോഗ്യ ആശങ്കയായി ഇത് മാറിയിരിക്കുകയാണ്. മഴക്കാലത്ത് ഡെങ്കി കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, രോഗബാധ തടയാനും രോഗമുക്തി വേഗത്തിലാക്കാനുമുള്ള വഴികൾ ആളുകൾ അന്വേഷിക്കാറുണ്ട്. ഇതിലൊന്ന് ശാസ്ത്രീയ അടിത്തറയുള്ള പപ്പായയില നീരിന്റെ ഉപയോഗമാണ്. പപ്പായയില നീരും ഇതിന്റെ സത്തും ഡെങ്കിപ്പനി സമയത്ത് വേഗത്തിൽ താഴുന്ന രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം Read More…

Featured Oddly News

“ട്രാഫിക്കിൽ കിടക്കാൻ വയ്യ! സമയം പോകും”; കടയിൽ സാധനം വാങ്ങാൻ ഹെലികോപ്റ്ററിൽ പറന്നെത്തി 69-കാരൻ! വീഡിയോ

വിസ്കോൺസിനിൽ നിന്നുള്ള 69-കാരൻ തന്റെ ഗ്രാമത്തില്‍നിന്ന് വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ സ്വന്തം ഹെലികോപ്റ്ററിൽ നഗരത്തിലെ സ്റ്റോറിലേക്ക് പറന്നെത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ദീർഘദൂര റോഡ് യാത്ര ഒഴിവാക്കാൻ വേണ്ടിയാണ് അദ്ദേഹം ഈ വഴി തിരഞ്ഞെടുത്തത്. റോസൻഡാൽ ഗ്രാമത്തിൽ നിന്ന് പറന്നുയർന്ന പൈലറ്റ്, പാർക്കിംഗ് ലോട്ടിൽ ഹെലികോപ്റ്റർ ഇറക്കിയത് കണ്ട് പ്രദേശവാസികളും അധികാരികളും അത്ഭുതപ്പെട്ടു. ഹൈവേയിലൂടെ വണ്ടി ഓടിച്ചു വരാൻ ഒരുപാട് സമയമെടുക്കുമെന്നതിനാലാണ് ഹെലികോപ്റ്ററിൽ വരാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റിച്ച്ഫീൽഡ് ഗ്രാമത്തിലെ പാർക്കിംഗ് ലോട്ടിൽ ഹെലികോപ്റ്റർ Read More…

Featured Good News

പാവപ്പെട്ട കുട്ടികൾക്കായി ഒരു വിമാനം മുഴുവൻ വാടകയ്‌ക്കെടുത്ത് യൂട്യൂബറുടെ മാതൃക! വൈറല്‍ വീഡിയോ

യൂട്യൂബ് കൊണ്ടന്റ് ക്രിയേറ്ററായ സൗരവ് ജോഷി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കൂട്ടം സ്കൂൾ കുട്ടികൾക്കായി ഒരു വിമാനം മുഴുവനായി ബുക്ക് ചെയ്ത് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഈ കുട്ടികളിൽ ഭൂരിഭാഗം പേരുടെയും ആദ്യത്തെ വിമാനയാത്രാ അനുഭവമായിരുന്നു ഇത്. സൗരവും ഭാര്യ അവന്തികയും ചേർന്നാണ് കുട്ടികളുടെ ഈ പ്രത്യേക ദിനത്തിന്റെ വിശേഷങ്ങൾ യൂട്യൂബ് വ്ലോഗിലൂടെ പങ്കുവെച്ചത്. ഹൽദ്വാനിയിലെ സൗരവിന്റെ വീട്ടിലേക്ക് കുട്ടികളുമായി ബസ് എത്തുന്നതോടെയാണ് വ്ലോഗ് ആരംഭിക്കുന്നത്. അവിടെ നിന്ന് എല്ലാവരും പന്ത്നഗർ എയർപോർട്ടിലേക്ക് തിരിച്ചു. ഇൻഡിഗോയുടെ Read More…

Health

മാരക വിഷച്ചെടികള്‍ മൃതസഞ്ജീവനിയാകുന്നു? അർബുദത്തെയും മലേറിയയെയും തളയ്ക്കാൻ ‘വിഷപ്പൂക്കൾ’!

ലോകത്തിലെ ഏറ്റവും വിഷമുള്ള ചില സസ്യങ്ങൾ വളരെ കുറഞ്ഞ അളവിൽ ശരീരത്തിലെത്തിയാൽ പോലും ഞരമ്പുകൾക്ക് തളർച്ചയും പക്ഷാഘാതവും ഉണ്ടാക്കാൻ പ്രാപ്തിയുള്ളവയാണ്. എന്നാൽ, ഭാവിയിൽ പുതിയ മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കാനും ഇവയ്ക്ക് സാധിച്ചേക്കാം. ‘വൂൾഫ്സ്ബെയ്ൻ’ (Wolfsbane), ‘ലാർക്ക്സ്പർ’ (Larkspur) എന്നീ രണ്ട് വിഷച്ചെടികളിൽ വേദന സംഹാരികൾ, മലേറിയ, കാൻസർ എന്നിവയ്ക്കുള്ള ചികിത്സകൾക്കും സുരക്ഷിതമായ കീടനാശിനികൾക്കും ഉപയോഗിക്കാൻ കഴിയുന്ന ശക്തമായ പ്രകൃതിദത്ത സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഇവ കഴിച്ചാൽ കടുത്ത ഞരമ്പ് തളർച്ച ഉണ്ടാകുമെങ്കിലും, അവയുടെ Read More…

Oddly News

ഇങ്ങനത്തെ മക്കൾ എന്തിനാണ്? കോടീശ്വരനായ അച്ഛന് വൃദ്ധസദനത്തില്‍ അനാഥമരണം, സംസ്കാരം വിഡിയോ കോളില്‍ കണ്ട് മക്കള്‍, എത്ര സമയമെടുക്കുമെന്ന് ഒരു മകള്‍!

ഹരിയാനയിലെ സോനിപത്തിൽ നിന്ന് മനസ്സിനെ നോവിക്കുന്ന ഒരു സംഭവം പുറത്തുവന്നിരിക്കുന്നു. 74 വയസ്സുകാരനായ മുംബൈ വ്യവസായിയുടെ അന്ത്യകർമ്മങ്ങൾ മക്കൾ വീഡിയോകോൾ വഴി കണ്ടുതൊഴുതു. മുംബൈയിൽ അറിയപ്പെടുന്ന വസ്ത്രവ്യാപാരിയായിരുന്ന ശിവചരൺ രാംരതൻ ഗുപ്തയാണ് അന്തരിച്ചത്. അവസാന മൂന്ന് വർഷമായി ഹരിയാന സോനിപത്തിലെ ഒരു വൃദ്ധസദനത്തിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഇതേ വൃദ്ധസദനത്തിൽ ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ രണ്ട് വർഷം മുമ്പാണ് മരിച്ചത്. ഗുപ്തയുടെ മരണശേഷം വൃദ്ധസദനം അധികൃതർ മുംബൈയിലുള്ള മക്കളെ വിവരമറിയിച്ചു. തുടർന്ന് മക്കൾ 5,100 രൂപ ഓൺലൈനായി അയച്ചുകൊടുക്കുകയും Read More…

Featured The Origin Story

ഇന്ത്യയിലെ ഏറ്റവും ചെറിയ വിമാനത്താവളം; ഉദ്ഘാടനം കഴിഞ്ഞ് 18 വർഷമായിട്ടും എന്താണ് പൂട്ടിയിട്ടിരിക്കുന്നത്?

വിമാനത്താവളം എന്ന് കേൾക്കുമ്പോൾ തന്നെ നീളമേറിയ റൺവേകളും തിങ്ങിനിറഞ്ഞ ടെർമിനലുകളും ഇടതടവില്ലാതെ പറന്നുയരുന്ന വിമാനങ്ങളുമാണ് സാധാരണ നമ്മുടെ മനസ്സിൽ ഓർമ്മ വരിക. എന്നാൽ ഇന്ത്യയിലെ ഏറ്റവും ചെറിയ വിമാനത്താവളങ്ങളിൽ ഒന്നായ മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസിലുള്ള ബാൽജെക് വിമാനത്താവളം ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. ‘തുറ വിമാനത്താവളം’ എന്നും അറിയപ്പെടുന്ന ഈ നിലയം തുറയിൽ നിന്ന് ഏകദേശം 33 കിലോമീറ്റർ അകലെ ബാൽജെക്കിലാണ് സ്ഥിതി ചെയ്യുന്നത്. മേഖലയിലെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനായി നിർമ്മിച്ച ഈ വിമാനത്താവളം ഇന്ന് വിമാന Read More…