ചൈനയിലെ ഒരു ദമ്പതികളുടെ സ്നേഹവും സമർപ്പണവും നിറഞ്ഞ കഥ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മനം കവർന്നിരിക്കുകയാണ്. ഈ ഭർത്താവ് കഴിഞ്ഞ 25 വർഷമായി പൂർണ്ണമായി തളർന്നുപോയ തന്റെ ഭാര്യയെ അത്യന്തം സ്നേഹത്തോടെയും കരുതലോടെയും പരിചരിച്ചു വരികയാണ്. ഹെനാൻ പ്രവിശ്യയിലെ പിംഗ്ഡിങ്ഷാനിലാണ് ഇരുവരും താമസിക്കുന്നത്. 2001-ൽ 36-കാരിയായ ജിയാ ഫാംഗിന് മലഞ്ചെരുവിൽ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഇതോടെ നെഞ്ചിന് താഴേക്ക് പൂർണ്ണമായും തളർന്നുപോയി. അന്നുമുതൽ ജിയായുടെ ഭർത്താവായ ലി ജുൻലിയാങ് ആണ് ഭാര്യയുടെ മുഴുവൻ Read More…
Month: August 2026
പരീക്ഷയിൽ ഉയർന്ന മാർക്ക്, സംവരണമില്ല, ജോലി കിട്ടിയില്ല; 61 ലിറ്റർ ഗംഗാജലവുമായി കൻവാർ യാത്ര നടത്തി യുവതി- വീഡിയോ
ഉത്തർപ്രദേശിലെ ജേവാർ സ്വദേശിയായ മാൻസി രാജ്പുത് എന്ന യുവതി ഭഗവാൻ ശിവനോടുള്ള ഭക്തിയുടെ ഭാഗമായി 61 ലിറ്റർ ജലവും പേറി കാൻവാർ യാത്ര നടത്തുകയാണ്. സ്ത്രീകൾക്ക് പ്രയാസകരമായ ജോലികൾ ചെയ്യാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് തന്റെ ഈ കഠിനമായ യാത്രയെന്ന് മാൻസി പറയുന്നു. സർക്കാർ ജോലി നേടാനുള്ള നിരന്തരമായ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് കഠിനമായ ഈ തീർത്ഥാടനം നടത്താൻ താൻ തീരുമാനിച്ചതെന്ന് മാൻസി വ്യക്തമാക്കി. കഴിഞ്ഞ മൂന്നോ നാലോ വർഷമായി യുപി പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷ Read More…
പുഴയിൽ നിന്ന് കയറിവന്ന മുതലയ്ക്ക് മുന്നിൽ പൂജ നടത്തുന്ന പൂജാരി! വീഡിയോ വൈറല്; ഭക്തർ അമ്പരപ്പിൽ
ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബീച്ചുപള്ളിയിലെ കൃഷ്ണ നദി പുഷ്കർ ഘട്ടിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ മുതല ഭക്തരെയും സന്ദർശകരെയും ഒരുപോലെ അമ്പരപ്പിച്ചു. തിരക്കേറിയ ഘട്ടിലേക്ക് നദിയിൽ നിന്ന് മുതല കയറിവന്നതിനെ തുടർന്ന് ക്ഷേത്ര പൂജാരി അനിൽ ശർമ്മ അതിന് പ്രത്യേക പൂജകൾ ചെയ്തു. അവധി ദിവസങ്ങളായതിനാൽ അഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താനും അതിനുശേഷം നദീതീരത്ത് സമയം ചെലവഴിക്കാനും വൻ ഭക്തജനത്തിരക്കായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മുതല ഘട്ടിലേക്ക് കയറിവന്നത്. തുടക്കത്തിൽ ജനങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് മുതല സമീപത്തുള്ള Read More…
മെസ്സേജ്, ഡേറ്റുിംഗ് പ്ലാൻ, പിണക്കങ്ങൾക്ക് പരിഹാരം; എല്ലാം കാമുകനല്ല, മറിച്ച് AI ചാറ്റ് ബോട്ട്! എട്ടിന്റെ പണി നൽകി പെൺകുട്ടി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിയന്ത്രിക്കുന്ന പ്രണയബന്ധങ്ങൾ ഏതെങ്കിലും സയൻസ് ഫിക്ഷൻ സിനിമകളിലെ കഥയായി തോന്നാമെങ്കിലും, അതൊരു യാഥാർത്ഥ്യമായി മാറിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. തങ്ങളുടെ പ്രണയബന്ധത്തിലെ പ്രധാന കാര്യങ്ങളെല്ലാം കാമുകൻ AI ഉപയോഗിച്ചാണ് കൈകാര്യം ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൂട്ടുകാരി ബന്ധം വേർപെടുത്തിയതായി ഡെലിയ ലാസറെസ്കു എന്ന യുവതി എക്സിൽ കുറിച്ചു. കാമുകൻ വളരെ ശ്രദ്ധാലുവാണെന്നാണ് യുവതി ആദ്യം കരുതിയിരുന്നത്. എന്നാൽ സന്ദേശങ്ങൾ അയക്കുന്നതും, യാത്രകളും ഡേറ്റുകളും പ്ലാൻ ചെയ്യുന്നതും, പിണക്കങ്ങൾ പരിഹരിക്കാൻ Read More…
സഹായത്തിന് വെള്ളക്കെട്ടിൽ ബോട്ട് ഇറക്കി; നിമിഷങ്ങൾക്കകം കിട്ടി 50,000 രൂപയുടെ ഫൈൻ, എട്ടിന്റെ പണി!
മഴക്കാലത്ത് രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് പലപ്പോഴും പരിഹാസങ്ങൾക്കും വലിയ പ്രതിഷേധങ്ങൾക്കും കാരണമാകാറുണ്ട്. ഇതിനിടയിലാണ് പ്രമുഖ വാഹന പ്ലാറ്റ്ഫോമായ ‘കാഴ്സ്24’ (Cars24). സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഇന്റർനെറ്റിൽ വലിയ തരംഗമായി മാറിയത്. ഗുരുഗ്രാമിലെ വെള്ളക്കെട്ടുള്ള റോഡിൽ ബോട്ട് ഇറക്കിയതിന് തങ്ങൾക്ക് 50,000 രൂപയുടെ ഗതാഗത പിഴ ലഭിച്ചുവെന്ന കമ്പനിയുടെ വെളിപ്പെടുത്തലാണ് പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. കനത്ത മഴയിൽ വെള്ളം കയറിയ ഗുരുഗ്രാമിലെ റോഡിലൂടെ കമ്പനി ജീവനക്കാർ ബോട്ട് തുഴഞ്ഞു നീങ്ങുന്ന ദൃശ്യങ്ങൾ Read More…
എ.സിക്ക് പകരം കുമ്പളങ്ങ കെട്ടിപ്പിടിച്ചുറക്കം, രാത്രിയില് പൊട്ടിത്തെറിച്ച് ചീഞ്ഞുനാറും! വിചിത്ര ട്രെൻഡ്
ചൂടുകാലത്ത് എയർകണ്ടീഷണറിന് പകരമായി വലിയ കുമ്പളങ്ങകൾ കെട്ടിപ്പിടിച്ചുറങ്ങുന്ന വിചിത്രമായ ട്രെൻഡ് ചൈനയിലെ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. എന്നാൽ ഈ രീതി അത്ര നല്ലതല്ലെന്നാണ് വിദഗ്ദർ പറയുന്നത്. രാത്രി ഉറക്കത്തിനിടയിൽ കുമ്പളങ്ങ പൊട്ടി കിടപ്പുമുറികളിൽ ദുർഗന്ധം വമിക്കുന്ന ദ്രാവകം പടരുന്ന അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പലരും പങ്കുവയ്ക്കുന്നുമുണ്ട്. ഡ്രെയിനേജ് പൈപ്പ് പൊട്ടിയതുപോലെ എന്നാണ് ഈ അനുഭവത്തെ ഒരു ഉപയോക്താവ് വിശേഷിപ്പിച്ചത്. ചൈനയിൽ മിങ് രാജവംശത്തിന്റെ കാലം മുതലേ നിലനിന്നിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത രീതിയാണിത്. 95 ശതമാനത്തിലധികം ജലാംശം അടങ്ങിയ Read More…
മൂക്കുത്തിയണിഞ്ഞ യുവതി പെട്ടിയിൽ ഒടിഞ്ഞുമടങ്ങി, കുത്തിക്കീറിയ ശരീരം, ചോരയില്ല! രഹസ്യം ചുരുളഴിഞ്ഞപ്പോൾ…
ഓസ്ട്രേലിയയിലെ സിഡ്നിക്ക് സമീപമുള്ള ഓലൻ എന്ന ശാന്തമായ ഗ്രാമത്തിൽ പെട്ടിക്കുള്ളിൽ കുത്തിത്തിരുകിയ നിലയിൽ യുവതിയുടേതെന്ന് തോന്നിക്കുന്ന രൂപം കണ്ടെത്തി. പ്രദേശത്തു കൂടെ കാറോടിച്ചു പോയ രണ്ട് യുവാക്കളാണ് ഭീതിജനകമായ ഈ കാഴ്ച കണ്ട് ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചത്. അക്രമസംഭവങ്ങൾ അപൂർവ്വമായ ഈ ഗ്രാമത്തിൽ, യുവതി കൊല്ലപ്പെട്ട് പെട്ടിയിലാക്കി തള്ളിയെന്ന വാർത്ത പെട്ടെന്ന് തന്നെ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റ പാടുകളുള്ള ശരീരം പെട്ടിയടക്കം കസ്റ്റഡിയിലെടുത്ത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. എന്നാൽ Read More…
ക്രിക്കറ്റിന്റെ വണ്ടർ കിഡിന് തീവില! ഒരു ‘ഡീലിന്’ വാങ്ങുന്നത് ഒരു കോടിയിലേറെ, 15-ാം വയസ്സിൽ കോടികളുടെ ആസ്തി
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ തരംഗമായ വൈഭവ് സൂര്യവംശിയുടെ മാർക്കറ്റ് മൂല്യം കുതിച്ചുയരുന്നു. പതിനഞ്ചാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ വൈഭവ്, ഇന്ത്യയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് മറികടന്നിരുന്നു. ട്വന്റി20യിലെ മിന്നുന്ന ഫോമിന് പിന്നാലെ ഏകദിന, ടെസ്റ്റ് ടീമുകളിലേക്കും താരത്തെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. റെഡ് ബോൾ ക്രിക്കറ്റിലും മികവ് കാട്ടാനായി ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി താരത്തെ നിയമിച്ചിരുന്നു. വൈഭവിനെ ഒപ്പം കൂട്ടാൻ പ്രമുഖ ബിസിനസ് Read More…
അടിവസ്ത്രം മാത്രം ധരിച്ച് ജനങ്ങളുടെ അപേക്ഷ പരിഗണിക്കാനെത്തി ആം ആദ്മി എംഎൽഎ- വീഡിയോ
ന്യൂഡൽഹി∙ അടിവസ്ത്രം മാത്രം ധരിച്ച് മണ്ഡലത്തിലെ ജനങ്ങളുടെ അപേക്ഷകൾ സ്വീകരിക്കാനെത്തിയ ആം ആദ്മി പാർട്ടി എംഎൽഎ വിവാദത്തിൽ . വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിരാരി മണ്ഡലത്തിൽനിന്നുള്ള എംഎൽഎ അനിൽ ഝാ വാട്സാണ് സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ പ്രതിക്കൂട്ടിലായത്. ബനിയനും ഷോട്സും മാത്രം ധരിച്ച് കസേരയിൽ ചമ്രം പടിഞ്ഞിരുന്ന് സ്ത്രീകളുടെ അപേക്ഷകൾ പരിശോധിക്കുകയും ഒപ്പിട്ടു നൽകുകയും ചെയ്യുന്ന അനിലിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സ്ത്രീകൾക്ക് ധനസഹായം നൽകുന്ന ഡൽഹി സർക്കാരിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകളാണ് എംഎൽഎ പരിഗണിച്ചിരുന്നത്. വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് Read More…









