കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതയായ കല്ലക്കട്ട ചിത്താരിക്കുന്നിലെ ഷെക് ഹസീന (37) അന്തരിച്ചു. ജന്മനാ കിടപ്പിലായിരുന്ന ഹസീന ബുദ്ധിപരമായ വെല്ലുവിളികളും നേരിട്ടിരുന്നു. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിലുണ്ടായിരുന്ന ഇവർ വർഷങ്ങളായി ഗുരുതര ആരോഗ്യപ്രശ്നങ്ങളാൽ അവശതയിലായിരുന്നു. അടുത്തിടെ അർബുദം കൂടി പിടിപെട്ടതോടെ ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. കല്ലക്കട്ട ചിത്താരിക്കുന്നിലെ കരീമിന്റെയും ബൾക്കീസിന്റെയും മകളായ ഹസീനയ്ക്ക് സിനിമാതാരം സുരേഷ് ഗോപി വീട് നിർമിച്ചു നൽകിയിരുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളജ് സാഹിത്യവേദിയുടെ ഭവനനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ വീട് നൽകിയത്. അഷ്റഫ് Read More…
Month: August 2026
”കേരളം കേരളം’ സുരേഷ് ഗോപി പാടി, പാട്ടെഴുതിയ ‘അടിയന്റെ’ പേര് നാവിന് വഴങ്ങില്ലേ?’ വിമർശിച്ച് ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: കേരളം, കേരളം എന്ന പ്രശസ്തമായ ഗാനം ലോക്സഭയിൽ ആലപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ‘കേരളം’ എന്ന പേര് ഔദ്യോഗികമാക്കിയ ബിൽ പാസായതിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപി സഭയിൽ ഈ പാട്ടുപാടിയത്. എന്നാൽ ആ ഗാനം രചിച്ച തന്റെ പേര് പരാമർശിക്കാതിരുന്നതാണ് ശ്രീകുമാരൻ തമ്പിയെ ചൊടിപ്പിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പേര് കേന്ദ്രമന്ത്രിയുടെ നാവിന് വഴങ്ങാത്തതുകൊണ്ടാകാം ‘ഒരു മഹാകവി’ എന്ന ലേബലിൽ തന്നെ ഒതുക്കിയതെന്ന് അദ്ദേഹം തുറന്നടിച്ചു. Read More…
പ്രണയബന്ധത്തിൽനിന്ന് പിന്മാറി, യുവതിയെ ആൺസുഹൃത്ത് വീട്ടില്വിളിച്ചുവരുത്തി കുത്തിക്കൊന്നു, പോലീസിൽ കീഴടങ്ങി
പറവൂർ: പ്രണയത്തിൽനിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതിയെ മുൻ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല എൻ.എ.ഡി. കവല പുറത്തുപാറ വീട്ടിൽ ശശികുമാർ-സാബിത ദമ്പതികളുടെ മകൾ പി.എസ്. സുരമ്യ (24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വടക്കേക്കര മുറവന്തുരുത്ത് കോലഞ്ചേരി വീട്ടിൽ ഷിബിനെ (34) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നരയോടെ മുറവന്തുരുത്തിലുള്ള ഷിബിന്റെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. അഞ്ചു വർഷത്തിലധികമായി ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും നാലു മാസം മുൻപ് സുരമ്യ ഈ ബന്ധത്തിൽനിന്നു പിന്മാറിയിരുന്നു. പ്രശ്നങ്ങൾ സംസാരിച്ചു തീർക്കാമെന്ന് Read More…
‘ശ്രീശാന്തിനെ എന്റെ റൂംമേറ്റായി കിട്ടാൻ ആഗ്രഹിക്കുന്നു..’: പഴയ ‘അടി’യും പുതിയ തർക്കവും, വീണ്ടും ഹർഭജൻ സിങ്
2008 ലെ പ്രശസ്തമായ ‘സ്ലാപ്ഗേറ്റ്’ വിവാദത്തെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് വീണ്ടും . എസ്. ശ്രീശാന്തും താനും ഒരേ മുറിയിലാണെങ്കിൽ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമെന്നും, അതിനാൽ ശ്രീശാന്തിനെ തന്റെ റൂംമേറ്റായി കിട്ടാൻ ആഗ്രഹിക്കുന്നുവെന്നും ഹർഭജൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഞങ്ങൾ രണ്ടുപേരും ഒരേ മുറിയിലാണെങ്കിൽ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും, അദ്ദേഹത്തെ റൂംമേറ്റായി നൽകുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008 ഏപ്രിലിൽ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും Read More…
ഭർത്താവിന് ഉറക്കഗുളിക നൽകി ക്രൂരമർദ്ദനം, വീട്ടിൽ അറയുണ്ടാക്കി മൂടാനുള്ള ശ്രമം പാളി; ഭാര്യ അറസ്റ്റിൽ, കലണ്ടറിലെ ദുരൂഹ കുറിപ്പുകളും മന്ത്രവാദവും
മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഭർത്താവിനെ കൊല്ലാൻ ആസൂത്രിതമായി ശ്രമിച്ച 38-കാരിയായ ശർമിളയെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് പ്രവീൺ ജഗ്താപിന് മയക്കുമരുന്ന് നൽകിയ ശേഷം ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി വീടിനുള്ളിൽ നിർമിച്ച പ്രത്യേക അറയിലിട്ട് മൂടാനായിരുന്നു ഭാര്യയുടെ പദ്ധതി. എന്നാൽ, അവിശ്വസനീയമായ വിധത്തിൽ പ്രവീൺ മരണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ജൂലൈ 30-നാണ് ശർമിള കൊലപാതകത്തിനായുള്ള ഗൂഢാലോചന തുടങ്ങിയത്. ആദ്യപടിയായി ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയതിനെ തുടർന്ന് പ്രവീൺ രണ്ടുദിവസത്തോളം അബോധാവസ്ഥയിലായി. ഈ സമയത്ത് ശർമിള ഇയാളെ Read More…
പ്രായപൂർത്തിയാകാത്ത 5 പെൺകുട്ടികളെ പീഡിപ്പിച്ച് 14കാരൻ; ഫോണിൽ 79 വീഡിയോകളും 30 ഫോട്ടോകളും
മൂന്ന് വർഷത്തിനിടയിൽ പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും അതിലൊരാളുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ, 14-ാം വയസ്സിൽ കുറ്റകൃത്യങ്ങൾ ആരംഭിച്ച യുവാവിനെതിരെ സിംഗപ്പൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നിലവിൽ 18 വയസ്സുള്ള പ്രതിക്കെതിരെ 37 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 16 വയസ്സിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചതടക്കമുള്ള 13 കുറ്റങ്ങൾ പ്രതി സമ്മതിച്ചിട്ടുണ്ട്. ബാക്കി കുറ്റങ്ങൾ ശിക്ഷാവിധി സമയത്ത് പരിഗണിക്കും. കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ലാത്തതിനാൽ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. കോടതി രേഖകൾ പ്രകാരം പ്രതി Read More…
KSRTC ബസ് അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചത് വില്ലനായത് വഴിയിലെ മുട്ടയേറ് മൂലമോ? ദുരൂഹത
ബെംഗളൂരു ബിഡതിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ ദുരൂഹതയുണരുന്നു. ബസിന് നേരെ അജ്ഞാതർ മുട്ട എറിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ടാണോ അപകടം സംഭവിച്ചതെന്ന സംശയത്തിലാണ് അധികൃതർ. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് കെഎസ്ആർടിസിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഡ്രൈവർക്ക് കൃത്യമായി ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതേസമയം, ഇന്നലെ രാത്രി ഇതേ സ്ഥലത്തിന് സമീപത്തുവെച്ച് കേരളത്തിൽ നിന്ന് Read More…
അമ്മയുടെയും അനിയന്റെയും ജീവനെടുത്ത് 17-കാരൻ; ആസൂത്രണം ചാറ്റ്ജിപിടിയോട് ചോദിച്ച്!
അമേരിക്കയിലെ മസാച്ചുസെറ്റ്സിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ അമ്മയെയും അനിയനെയും കൊലപ്പെടുത്തി. ആക്ടണിൽ താമസിക്കുന്ന അർജുൻ അരവിന്ദ് (17) ആണ് ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായത്. അമ്മ സുധ വെങ്കിടേശൻ (45), അനിയൻ സിദ്ധാർഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ട്യൂട്ടർ വാതിൽ തുറക്കാത്തതിനെ തുടർന്ന് അർജുന്റെ അച്ഛനെ വിവരമറിയിക്കുകയും തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സുധയുടെ മൃതദേഹം വീടിന്റെ താഴത്തെ നിലയിലും സിദ്ധാർഥിന്റേത് മുകളിലത്തെ നിലയിലുമായിരുന്നു. അതിക്രൂരമായാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും ആക്രമണത്തിന് Read More…
റോഡിലെ കുഴികളെപ്പറ്റി സ്കൂൾ കുട്ടികളുടെ ‘റിപ്പോർട്ടിംഗ്’; വിഡിയോ വൈറല്, റ്റരാത്രികൊണ്ട് റോഡ് പണി തുടങ്ങി!
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ നിന്നുള്ള മൂന്ന് സ്കൂൾ വിദ്യാർത്ഥിനികൾ തങ്ങളുടെ സ്കൂളിലേക്കുള്ള റോഡിലെ കുഴികളെക്കുറിച്ച് ഒരു വീഡിയോ ചിത്രീകരിച്ചപ്പോൾ, അതിന് ഇത്രയധികം പ്രതികരണം ലഭിക്കുമെന്ന് അവർ കരുതിയിരുന്നില്ല. കർഷത് താലൂക്കിലെ ഖാണ്ഡ്പെ-കോണ്ടിവഡെ റോഡിന്റെ ദയനീയ അവസ്ഥയെക്കുറിച്ച് ഒരു വിദ്യാർത്ഥിനി പത്രപ്രവർത്തകയായി തന്റെ കൂട്ടുകാരിയോട് ചോദിക്കുന്നതും, മൂന്നാമത്തെ കുട്ടി ഇത് മൊബൈൽ ഫോണിൽ പകർത്തുന്നതുമാണ് വീഡിയോയിലുള്ളത്. കയ്യിലുള്ള മടക്കക്കുട മൈക്കാക്കി റോഡിന് നടുവിൽ നിന്നുകൊണ്ട്, “റോഡിലാണോ കുഴികൾ, അതോ കുഴികളിലാണോ റോഡ്?” എന്ന് വിദ്യാർത്ഥിനി ചോദിക്കുന്നത് വീഡിയോയിൽ കാണാം. Read More…









