ഐപിഎൽ 2026-ന്റെ ആവേശം വാനോളമുയരുമ്പോള്‍, സോഷ്യൽ മീഡിയയിൽ പുതിയൊരു എഐ (AI) ട്രെൻഡ് തരംഗമാവുകയാണ്. ഐപിഎൽ മത്സരങ്ങൾ സ്റ്റേഡിയത്തിലിരുന്ന് നേരിട്ട് കാണുന്ന രീതിയിലുള്ള അതിശയകരമായ വീഡിയോകൾ ഗൂഗിൾ ജെമിനി (Gemini) ഉപയോഗിച്ച് ഇപ്പോൾ ആർക്കും നിർമ്മിക്കാം.
തിങ്ങിനിറഞ്ഞ സ്റ്റേഡിയം, ഫ്ലഡ് ലൈറ്റുകൾ, ടെലിവിഷൻ സംപ്രേക്ഷണത്തിന് സമാനമായ സ്കോർബോർഡ് എന്നിവയെല്ലാം ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഈ വീഡിയോകൾ കണ്ടാൽ യഥാർത്ഥമാണെന്നേ തോന്നു.
ഇതിനായി ജെമിനിയിൽ നൽകേണ്ട പ്രത്യേക നിർദ്ദേശം (Prompt) നല്‍കുന്നതെങ്ങനെയെന്ന വീഡിയോ ഇപ്പോൾ ഓൺലൈനിൽ വൈറലാണ്. ഈ നിർദ്ദേശത്തോടൊപ്പം നിങ്ങളുടെ ഒരു ഫോട്ടോ കൂടി നൽകിയാൽ, പ്രിയപ്പെട്ട ടീമിന്റെ ജേഴ്സിയണിഞ്ഞ് സ്റ്റേഡിയത്തിലിരുന്ന് കൈയടിക്കുന്ന രീതിയിലുള്ള വീഡിയോ മിനിറ്റുകൾക്കുള്ളിൽ തയ്യാറാകും. മുഖത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാതെ തന്നെ സിനിമ സ്റ്റൈലിലുള്ള വെളിച്ചവും സ്റ്റേഡിയം അന്തരീക്ഷവും എഐ ഇതിലേക്ക് ചേർക്കുന്നു.
ആദ്യം കാഴ്ചക്കാർക്ക് ഇത് യഥാർത്ഥ വീഡിയോ ആണെന്ന് തോന്നിപ്പിക്കുന്ന അത്രയും കൃത്യതയാണ് ഈ ട്രെൻഡിനെ ശ്രദ്ധേയമാക്കുന്നത്. ക്രിക്കറ്റിന് പുറമെ ഫുട്ബോൾ മത്സരങ്ങൾക്കും സംഗീത പരിപാടികൾക്കുമായി ആരാധകർ ഇപ്പോൾ ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്ത് ഈ വൈറൽ പ്രോംപ്റ്റ് ഉപയോഗിച്ചാൽ നിങ്ങളും സ്റ്റേഡിയത്തിലിരുന്ന് കളി കാണുന്നതുപോലെ വീഡിയോകൾ നിർമ്മിക്കാവുന്നതാണ്.




