Celebrity

‘മക്കൾക്കുള്ള ഭക്ഷണമുണ്ടാക്കുന്നത് ഞാനും വിരാടും ചേർന്ന്’; അനുഷ്ക ശർമ

ഒരുപാട് ആരാധകരുള്ള താര ദമ്പതികളാണ് നടി അനുഷ്‌ക ഷര്‍മ്മയും ക്രിക്കറ്റ് താരം വിരാട് കോലിയും. ഇപ്പോളിതാ മാതാപിതാക്കളായതിന് ശേഷം തങ്ങള്‍ക്കുണ്ടായ മാറ്റത്തിനെ പറ്റി തുറന്നു പറുകയാണ് അനുഷ്‌ക. കഴിഞ്ഞ ദിവസം മുംബൈയില്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു താരം മനസ്സുതുറന്നത്.

മക്കളായ വാമികയ്ക്കും അകായിക്കും തങ്ങള്‍ തന്നെയാണ് ഭക്ഷണം പാകം ചെയ്ത് നല്‍കുന്നതെന്ന് താരം വെളിപ്പെടുത്തി. മാതാപിതാക്കള്‍ തങ്ങള്‍ക്ക് വേണ്ടി ചെയ്തത് എന്തോ അത് തന്നെയാണ് തങ്ങളും മക്കള്‍ക്ക് വേണ്ടി ചെയ്യാനായി ആഗ്രഹിക്കുന്നത്. ചിലപ്പോള്‍ പാചക കുറിപ്പിനായി അമ്മയെ വിളിക്കാറുണ്ട്. അമ്മയുടെ നിര്‍ദേശത്തിനനുസരിച്ചാണ് പഴയകാല ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കുന്നതെന്നും അനുഷ്‌ക പറഞ്ഞു.

കുട്ടികള്‍ നല്ലകാര്യങ്ങള്‍ പഠിക്കേണ്ടത് നിര്‍ദേശങ്ങളിലൂടെയല്ല, പകരം തങ്ങളുടെ പ്രവൃത്തികളിലൂടെയാണെന്നും അനുഷ്‌ക പറഞ്ഞു.” എന്റെ മകള്‍ വളരെ ചെറുപ്പമാണ് അതിനാല്‍ തന്നെ അവളെ എന്തെങ്കിലും പറഞ്ഞ് പഠിപ്പിക്കാനായി സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നമ്മള്‍ നമ്മുടെ ജീവിതം എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം നമ്മള്‍ നമ്മുടെ നിത്യജീവിതത്തില്‍ മറ്റുള്ളവരോട് നന്ദിയുള്ളവരായിരിക്കുന്നുണ്ടോ? അതായിരിക്കും കുട്ടികള്‍ നമ്മളില്‍ നിന്ന് പഠിക്കുന്നതെന്നും അനുഷ്‌ക പറഞ്ഞു.

കുട്ടികളെ സ്വയം പഠിക്കാന്‍ അനുവദിക്കുകയും ആവശ്യ ഘട്ടത്തില്‍ അവരെ സൗമ്യമായി നയിക്കുകയും ചെയ്യുക.കുട്ടികള്‍ക്ക് മാതൃകയായി മാതാപിതാക്കള്‍ ജീവിക്കുകയെന്നത് വളരെ പ്രധാന്യമുണ്ട്. 2021ലായിരുന്നു അനുഷ്‌ക – വിരാട് ദമ്പതികള്‍ക്ക് മൂത്ത മകളായി വാമിക ജനിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു മകന്‍ അകായ് ജനിച്ചത്.