ലണ്ടൻ: ഇന്ത്യയിലെ അമിതമായ ജനശ്രദ്ധയും ആരാധക ബഹളങ്ങളും നിറഞ്ഞ ഒരു ജീവിതം വിരാട് കോലി ആഗ്രഹിക്കുന്നില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റന്‍ . ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റൻ അലിസ്റ്റർ കുക്കിനൊപ്പം ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ലിവിങ്സ്റ്റൻ കോലിയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽനിന്നു വിരമിച്ച ശേഷം കുടുംബത്തോടൊപ്പം യുകെയിലാണ് കോലി ഭൂരിഭാഗം സമയവും താമസിക്കുന്നത്. ഏകദിന പരമ്പരകൾക്കും ഐപിഎൽ മത്സരങ്ങൾക്കുമായി മാത്രം ഇന്ത്യയിലെത്തുന്ന കോലി, കളി കഴിഞ്ഞയുടൻ തന്നെ യുകെയിലെ തന്റെ കുടുംബത്തിനടുത്തേക്ക് Read More…
Tag: Anushka Sharma
മിസ്സ് ആയ ക്യാച്ചും മിസ്സിസിന്റെ മിന്നുന്ന ചിരിയും; ക്യാച്ച് കൈവിട്ട് കോഹ്‌ലി, ഗാലറിയിൽ ചിരിയോടെ അനുഷ്ക
ഐപിഎൽ 2026-ലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിൽ വിരാട് കോഹ്‌ലി ഒരു എളുപ്പമുള്ള ക്യാച്ച് കൈവിട്ടത് ആരാധകരെ അമ്പരപ്പിച്ചു. മികച്ച ബാറ്റർ എന്നതിനൊപ്പം മികച്ച ഫീൽഡർ കൂടിയായ കോഹ്‌ലിക്ക് ഭുവനേശ്വർ കുമാർ എറിഞ്ഞ പതിനെട്ടാം ഓവറിലാണ് പിഴവ് പറ്റിയത്. സൺറൈസേഴ്സ് താരം അനികേത് വർമ്മയുടെ ഷോട്ട് ലോങ് ഓണിൽ നിന്ന് ഓടിയെത്തിയ കോഹ്‌ലിയുടെ കൈകളിൽ തട്ടി തെറിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ക്യാച്ച് നഷ്ടപ്പെട്ടതിൽ കോഹ്‌ലി അത്ഭുതം പ്രകടിപ്പിച്ചപ്പോൾ, ഗാലറിയിലുണ്ടായിരുന്ന ഭാര്യയും നടിയുമായ അനുഷ്ക Read More…
വര്‍ത്തമാനം പറഞ്ഞ് 4മണിക്കൂര്‍! കോഹ്ലിയേയും അനുഷ്‌ക്കയേയും കഫേ അധികൃതര്‍ ഇറക്കിവിട്ടു !
വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ലണ്ടനിലാണ് താമസം. സ്വകാര്യ ജീവിതമാണ് നയിക്കുന്നതെങ്കിലും, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാനും സഹ ക്രിക്കറ്റ് താരങ്ങളുമായി ബന്ധം പുലര്‍ത്താനും അവര്‍ ശ്രദ്ധിക്കാറുണ്ട്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ് അടുത്തയിടെ ഒരു സംഭവം വെളിപ്പെടുത്തി. ന്യൂസിലന്‍ഡിലെ ഒരു കഫേയില്‍വച്ച് താനും വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ഏകദേശം നാല് മണിക്കൂറോളം സംസാരിച്ചുവെന്നും ഒടുവില്‍ കഫേ അധികൃതര്‍ ഇറക്കിവിട്ടെന്നുമാണ് ജെമീമ പറഞ്ഞത്. മാഷബിള്‍ ഇന്ത്യയുമായി സംസാരിക്കവെ, ജെമീമയും സഹതാരം സ്മൃതി മന്ഥാനയും ബാറ്റിംഗിനെക്കുറിച്ച് Read More…
വിരമിക്കലില്‍ ഞെട്ടിച്ചു; പിന്നാലെ സമാധാനം തേടി യാത്ര; കോലി പോയത് എങ്ങോട്ട് ?
ആരാധകരേയും ക്രിക്കറ്റ് ലോകത്തേയും ഞെട്ടിച്ചുകൊണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ വിരാട് കോലി ആദ്യം പോയത് ഉത്തര്‍പ്രദേശിലെ മഥുരയിലെ ആശ്രമത്തിലേയ്ക്ക്. മനസിന്റെ ശാന്തിയാണ് മുഖ്യമെന്ന് വിശ്വസിക്കുന്ന കോലി ബുദ്ധപൂര്‍ണിമ ദിനത്തിലാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ശാരീരികക്ഷമത, മനസിന്റെ ആരോഗ്യം എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെ അതിന് കുടുംബത്തിന്റെ പിന്തുണയും ആവശ്യമെന്ന് പറഞ്ഞിട്ടുള്ള കോലി വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെ ഭാര്യ അനുഷ്ക ശര്‍മയുമൊത്ത് മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കാണ് ആദ്യം പോയത്. ഉത്തര്‍പ്രദേശിലുള്ള മഥുരയിലെ പ്രേമാനന്ദ് ജി മഹാരാജിനെ Read More…
ഷാരൂഖിനൊപ്പം അരങ്ങേറ്റം, 5 വര്‍ഷമായി ഒരു സിനിമയിലുമില്ല; എന്നിട്ടും ആസ്തി 255 കോടി രൂപ
ഫെബ്രുവരി 23 ഞായറാഴ്ച ദുബായില്‍ നടന്ന ഇന്ത്യ-പാക് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്നലെ രാത്രി വിരാട് കോഹ്ലി ചരിത്രം സൃഷ്ടിച്ചു. വിരാട് കോഹ്ലിയുടെ സെഞ്ച്വറി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വിജയത്തിന് കാരണമായി. വിരാട് കോഹ്ലിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ അനുഷ്‌ക ശര്‍മ്മയുടെ പ്രാര്‍ത്ഥനയാണെന്ന് പലരും പറയുന്നു. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് അനുഷ്‌ക ജനിച്ചത്. പിതാവ് സൈനിക ഉദ്യോഗസ്ഥനായതിനാല്‍ ശക്തമായ സൈനിക പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നാണ് താരം എത്തിയിരിയ്ക്കുന്നത്. ആര്‍മി സ്‌കൂളില്‍ പഠിച്ച അവര്‍ പിന്നീട് ബാംഗ്ലൂരിലെ മൗണ്ട് കാര്‍മല്‍ കോളേജില്‍ Read More…
43വയസ്സിലും അവിവാഹിത; അഞ്ചു നടന്മാരുമായി ഗോസിപ്പ്; 1000 കോടി വാരിയ സിനിമയില്‍ നായിക
തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ഒപ്പം അഭിനയിച്ച എല്ലാ നടന്മാരുമായും കിംവദന്തികളില്‍ ഏര്‍പ്പെടേണ്ടി വന്ന താരമാണ് നടി അനുഷ്‌ക്കാ ഷെട്ടി. തെന്നിന്ത്യയിലെ സൂപ്പര്‍താരമായ അവര്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 1000 കോടി സിനിമയില്‍ അഭിനയിച്ച ആദ്യത്തെ തെന്നിന്ത്യന്‍ നായിക കൂടിയാണ്. 2005 ലെ തെലുങ്ക് ചിത്രമായ സൂപ്പര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനുഷ്‌ക്ക ആഗോളഹിറ്റായ ബാഹുബലിയിലൂടെയാണ് 1000 കോടി ക്ലബ്ബില്‍ കയറിയത്. ബാഹുബലി സീരീസിലൂടെ 1000 കോടി രൂപ പിന്നിട്ട ഒരു സിനിമയില്‍ അഭിനയിക്കുന്ന ആദ്യ തെന്നിന്ത്യന്‍ Read More…
അത് വിരമിക്കലല്ല, വിവാഹമോചനവും അല്ല ; ആരാധകരെ വിരാട്‌കോഹ്ലി ശരിക്കും പേടിപ്പിച്ചു…!
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ആരാധകരെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. സ്റ്റാര്‍ ബാറ്റര്‍, വിരാട് കോഹ്ലി, ബുധനാഴ്ച തന്റെ വസ്ത്ര സംരംഭമായ ‘റോങ്ങി’ന്റെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ തന്റെ ഔദ്യോഗിക എക്‌സ് പ്രൊഫൈലിലെത്തിയത് ആരാധകരെ ശരിക്കും ഞെട്ടിച്ചു. വാര്‍ഷികാഘോഷത്തില്‍ താരം ഇട്ട പോസ്റ്റ് താരവും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മ്മയുമായുള്ള വിവാഹമോചനമാണോ അതോ താരത്തിന്റെ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലാണോ എന്നെല്ലാം ആരാധകര്‍ സംശയിച്ചു. ഒരു ചിത്രവും പോസ്റ്റ് ചെയ്തായിരുന്നു കോഹ്ലിയുടെ പോസ്റ്റ്. പക്ഷേ താരം ചിത്രത്തിന് Read More…
അനുഷ്‌കയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയെ കുറിച്ച് വാചാലനായി കോലി ; ആ രംഗം താന്‍ ആവര്‍ത്തിച്ച് കാണാറുണ്ടെന്നും വിരാട് കോലി
ബോഡിവുഡിന്റെ പ്രിയതാരമാണ് അനുഷ്‌ക ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ കായിക രംഗത്തും അനുഷ്‌കയ്ക്ക് ആരാധകര്‍ ഏറെയാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ബോളിവുഡിലെ മിന്നും താരമായി അനുഷ്‌ക തിളങ്ങുന്ന സമയത്തായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോള്‍ അനുഷ്‌കയുടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതെന്ന് തുറന്നു പറയുകയാണ് വിരാട് കോലി. 2016-ല്‍ പുറത്തിറങ്ങിയ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന ചിത്രമാണ് വിരാടിന് ഇഷ്ടപ്പെട്ട അനുഷ്‌ക ചിത്രം. Read More…
‘മക്കൾക്കുള്ള ഭക്ഷണമുണ്ടാക്കുന്നത് ഞാനും വിരാടും ചേർന്ന്’; അനുഷ്ക ശർമ
ഒരുപാട് ആരാധകരുള്ള താര ദമ്പതികളാണ് നടി അനുഷ്‌ക ഷര്‍മ്മയും ക്രിക്കറ്റ് താരം വിരാട് കോലിയും. ഇപ്പോളിതാ മാതാപിതാക്കളായതിന് ശേഷം തങ്ങള്‍ക്കുണ്ടായ മാറ്റത്തിനെ പറ്റി തുറന്നു പറുകയാണ് അനുഷ്‌ക. കഴിഞ്ഞ ദിവസം മുംബൈയില്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു താരം മനസ്സുതുറന്നത്. മക്കളായ വാമികയ്ക്കും അകായിക്കും തങ്ങള്‍ തന്നെയാണ് ഭക്ഷണം പാകം ചെയ്ത് നല്‍കുന്നതെന്ന് താരം വെളിപ്പെടുത്തി. മാതാപിതാക്കള്‍ തങ്ങള്‍ക്ക് വേണ്ടി ചെയ്തത് എന്തോ അത് തന്നെയാണ് തങ്ങളും മക്കള്‍ക്ക് വേണ്ടി ചെയ്യാനായി ആഗ്രഹിക്കുന്നത്. ചിലപ്പോള്‍ പാചക കുറിപ്പിനായി അമ്മയെ Read More…









