Featured Sports

കോഹ്‌ലിയുടെ പവർ ഹിറ്റിൽ വിറച്ച് അമ്പയർ, തലയ്ക്ക് തൊട്ടുമുകളിലൂടെ പന്ത്, തലനാരിഴയ്ക്ക് രക്ഷപെട്ടത് മൂന്ന് തവണ- വീഡിയോ

ഏകദേശം 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹിക്ക് വേണ്ടി വിജയ് ഹസാരെ ട്രോഫി കളിക്കാൻ ഇറങ്ങിയ വിരാട് കോഹ്‌ലി, തകർപ്പൻ സെഞ്ചുറിയോടെ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ്. ആന്ധ്രയ്‌ക്കെതിരായ മത്സരത്തിൽ 101 പന്തുകളിൽ നിന്ന് 131 റൺസ് അടിച്ചുകൂട്ടിയ കോഹ്‌ലി, ഡൽഹിയുടെ ജയം അനായാസമാക്കി. ബി.സി.സി.ഐ പങ്കുവെച്ച മത്സരത്തിന്റെ ഹൈലൈറ്റ്‌സ് വീഡിയോയിലാണ് കോഹ്‌ലിയുടെ ബാറ്റിംഗിന്റെ കരുത്ത് വ്യക്തമാകുന്നത്.

അമ്പയർ തലനാരിഴയ്ക്ക് രക്ഷപെട്ടു

ഈ ഇന്നിംഗ്സിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം കോഹ്‌ലിയുടെ ട്രേഡ്‌മാർക്ക് ഷോട്ട് ആയ ‘സ്ട്രൈറ്റ് ഡ്രൈവുകൾ’ ആയിരുന്നു. അമിത വേഗതയിൽ വന്ന പന്തുകളിൽ നിന്നും രക്ഷപെടാൻ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും അമ്പയർക്കും നോൺ-സ്ട്രൈക്കർക്കും താഴേക്ക് കുനിഞ്ഞിരിക്കേണ്ടി വന്നു. ഒരു ഘട്ടത്തിൽ അമ്പയറുടെ തലയ്ക്ക് തൊട്ടുമുകളിലൂടെയാണ് പന്ത് പാഞ്ഞത്. പന്തിന്റെ വേഗത കണ്ട് നോൺ-സ്ട്രൈക്കിംഗ് എൻഡിലുണ്ടായിരുന്ന നിതീഷ് റാണയും ഭയന്ന് കുനിഞ്ഞുമാറുകയായിരുന്നു.

റെക്കോർഡുകൾ തകർത്ത് കോഹ്‌ലി

ഐ.സി.സി ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള ഈ 37-കാരൻ, 14 ഫോറുകളും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. 39 പന്തിൽ അർദ്ധസഞ്ചുറിയും 83 പന്തിൽ സെഞ്ചുറിയും തികച്ച കോഹ്‌ലി ലിസ്റ്റ്-എ (List A) ക്രിക്കറ്റിൽ മറ്റൊരു ചരിത്രനേട്ടവും സ്വന്തമാക്കി.

സച്ചിനെ മറികടന്നു: ലിസ്റ്റ്-എ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 16,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡ് സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് കോഹ്‌ലി സ്വന്തമാക്കി.