ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ യുകെ പര്യടനം കടുത്ത നിരാശയിലാണ് അവസാനിച്ചത്. ശ്രേയസ് അയ്യർ നയിച്ച ഇന്ത്യൻ ടീം അയർലൻഡിനെതിരെ രണ്ടും ഇംഗ്ലണ്ടിനെതിരെ അഞ്ചും ട്വന്റി-20 മത്സരങ്ങളാണ് കളിച്ചത്. എന്നാൽ ഇതിൽ ഒരൊറ്റ കളിയിൽ പോലും വിജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. ഈ ദയനീയ പരാജയത്തെത്തുടർന്ന്, ശ്രേയസ് അയ്യരെ ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റാൻ ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി തയ്യാറാകണമെന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഇന്ത്യൻ ടീമിന് കൃത്യമായ ഒരു ദിശാബോധം ആവശ്യമാണെന്ന് സമ്മതിക്കുമ്പോഴും, ഇപ്പോൾ ശ്രേയസിനെ നായകസ്ഥാനത്തുനിന്ന് Read More…
Tag: BCCI
‘അവന്‍ കുട്ടിയല്ലേ?… ആ ചെലവും ബിസിസിഐ വഹിക്കും’: വൈഭവ് സൂര്യവംശിക്കായി ബോർഡിന്റെ നിർണായക തീരുമാനം
പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ ഒരു നിർണായക തീരുമാനവുമായി ബിസിസിഐ രംഗത്ത്. ഇന്ത്യൻ ടീമിന്റെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ട്വന്റി20 ടീമിലാണ് വൈഭവിന് ഇടം ലഭിച്ചത്. താരം പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ, പര്യടനത്തിലുടനീളം വൈഭവിനൊപ്പം യാത്ര ചെയ്യാൻ മാതാപിതാക്കൾക്കും ബിസിസിഐ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. “വൈഭവ് പ്രായത്തിൽ ഒരു കുട്ടിയായതിനാൽ അയർലൻഡിലേക്കും ഇംഗ്ലണ്ടിലേക്കും അവനൊപ്പം മാതാപിതാക്കളെയും അയക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അവർക്ക് അവനെ സഹായിക്കാൻ കഴിയും. അവരുടെ Read More…
ടി20 ലോകകപ്പ് ജയിപ്പിച്ചിട്ടും സൂര്യകുമാറിന്റെ ക്യാപ്റ്റൻ സ്ഥാനം ഭീഷണിയിൽ? ഫോമില്ലെങ്കിൽ പുറത്തേക്ക്!
ടി20 ലോകകപ്പ് കിരീടം നിലനിർത്താൻ ഇന്ത്യയെ നയിച്ചെങ്കിലും, സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങിലെ മോശം ഫോം ബിസിസിഐയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകൾ. 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള ടീം പദ്ധതികളിൽ സൂര്യകുമാർ ഉണ്ടാകുമോ എന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. വരാനിരിക്കുന്ന ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾ സൂര്യകുമാറിന് നിർണ്ണായകമാകും. ക്യാപ്റ്റൻ എന്നതിലുപരി ഒരു ബാറ്റർ എന്ന നിലയിലായിരിക്കും ഈ ടൂറിൽ അദ്ദേഹം കൂടുതൽ വിലയിരുത്തപ്പെടുക. 2028-ലെ ഒളിമ്പിക്സും ടി20 ലോകകപ്പും എത്തുമ്പോഴേക്കും സൂര്യകുമാറിന് 38 വയസ്സാകുമെന്നതും സെലക്ഷൻ കമ്മിറ്റിയെ Read More…
അതാ… ഒരാള്‍ ചിരിക്കുന്നു, ക്യൂവിൽനിന്നു മാറി, പുറകോട്ടു വന്ന് കെട്ടിപ്പിടിച്ച് സഞ്ജു– വൈറൽ വിഡിയോ
ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ബിസിസിഐ സംഘടിപ്പിച്ച ‘നമൻ’ പുരസ്കാര വേദിയിൽ മലയാളി താരം സഞ്ജു സാംസണും കെ.എൽ. രാഹുലും തമ്മിലുള്ള ഹൃദ്യമായ കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. 2025-26 കാലയളവിൽ വിവിധ ലോകകപ്പുകൾ നേടിയ ഇന്ത്യൻ പുരുഷ-വനിതാ ടീമുകളെ ആദരിക്കാനായി ഒരുക്കിയ ചടങ്ങിലാണ് ആരാധകരുടെ മനംകവർന്ന ഈ സംഭവം നടന്നത്. ചാംപ്യൻസ് ട്രോഫി ജേതാക്കളായ ടീമംഗങ്ങൾക്കൊപ്പം സദസ്സിലിരുന്ന രാഹുൽ, വേദിയിലേക്ക് നടന്നുനീങ്ങുകയായിരുന്ന സഞ്ജുവിനെ ചിരിയോടെ അഭിവാദ്യം ചെയ്തതാണ് വീഡിയോയുടെ തുടക്കം. തനിക്ക് പിന്നിൽനിന്ന് വിളിച്ചത് രാഹുലാണെന്ന് Read More…
രോഹിത്തും കോഹ്ലിയും ഗ്രേഡ് ‘ബി’യിലേക്കിറങ്ങി, സഞ്ജു ‘സി’യിൽ, ഇഷാന്‍ കിഷനെ തഴഞ്ഞു; താരങ്ങളുടെ വാര്‍ഷിക കരാറുകള്‍
മുംബൈ: ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങളുടെ 2025-26 സീസണിലെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ). പുരുഷവിഭാഗത്തില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഗ്രേഡ് ബിയിലേക്കു തരംതാഴ്‌ത്തപ്പെട്ടതാണ് പട്ടികയെ ശ്രദ്ധേയമാക്കുന്നത്. ടെസ്‌റ്റ്, ട്വന്റി-20 മത്സരങ്ങളില്‍നിന്നു വിരമിച്ച രണ്ടുപേരും. ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്ന താരങ്ങളെ ഏറ്റവും ഉയർന്ന കാറ്റഗറിയിലുൾപ്പെടുത്തുക എന്നതാണ് ബിസിസിഐയുടെ ദീർഘകാല നയം. രോഹിത്തും കോലിയും ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ അവരുടെ Read More…
കോഹ്‌ലിയുടെ പവർ ഹിറ്റിൽ വിറച്ച് അമ്പയർ, തലയ്ക്ക് തൊട്ടുമുകളിലൂടെ പന്ത്, തലനാരിഴയ്ക്ക് രക്ഷപെട്ടത് മൂന്ന് തവണ- വീഡിയോ
ഏകദേശം 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹിക്ക് വേണ്ടി വിജയ് ഹസാരെ ട്രോഫി കളിക്കാൻ ഇറങ്ങിയ വിരാട് കോഹ്‌ലി, തകർപ്പൻ സെഞ്ചുറിയോടെ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ്. ആന്ധ്രയ്‌ക്കെതിരായ മത്സരത്തിൽ 101 പന്തുകളിൽ നിന്ന് 131 റൺസ് അടിച്ചുകൂട്ടിയ കോഹ്‌ലി, ഡൽഹിയുടെ ജയം അനായാസമാക്കി. ബി.സി.സി.ഐ പങ്കുവെച്ച മത്സരത്തിന്റെ ഹൈലൈറ്റ്‌സ് വീഡിയോയിലാണ് കോഹ്‌ലിയുടെ ബാറ്റിംഗിന്റെ കരുത്ത് വ്യക്തമാകുന്നത്. അമ്പയർ തലനാരിഴയ്ക്ക് രക്ഷപെട്ടു ഈ ഇന്നിംഗ്സിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം കോഹ്‌ലിയുടെ ട്രേഡ്‌മാർക്ക് ഷോട്ട് ആയ ‘സ്ട്രൈറ്റ് ഡ്രൈവുകൾ’ ആയിരുന്നു. Read More…
ഗൗതം ഗംഭീറിന്റെ കസേര ഇളകുന്നു ? പുറത്താക്കില്ലെന്ന് ബി.സി.സി.ഐ.
സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയോട് 0-2ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ഭാവി നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. കോച്ചിന്റെ സമീപകാല പത്രസമ്മേളനത്തിലെ പരാമർശങ്ങൾ കാരണം ബിസിസിഐ (കൺട്രോൾ ബോർഡ് ഓഫ് ക്രിക്കറ്റ് ഇൻ ഇന്ത്യ) അതൃപ്തരാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് അദ്ദേഹത്തിൻ്റെ വിവാദ ടീം രീതികളെ ചൊല്ലിയുള്ള വിമർശനങ്ങളുടെ ആക്കം കൂട്ടിയിരിക്കുകയാണ്. നിലവിൽ ഗംഭീറിന് ബോർഡിൻ്റെ പിന്തുണയുണ്ടെങ്കിലും, 2026-ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ ഈ പ്രശ്‌നങ്ങൾ ബാധിക്കുകയാണെങ്കിൽ കാര്യങ്ങൾ പെട്ടെന്ന് Read More…
രോഹിതും കോഹ്ലിയും ലോകകപ്പിനില്ല? ‘അവരുടെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ…’; പ്രതികരണവുമായി BCCI
രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും വിരമിക്കല്‍ സംബന്ധിച്ചു തീരുമാനങ്ങളെടുത്തിട്ടില്ലെന്ന് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ഇന്ത്യ (ബി.സി.സി.ഐ.). രോഹിതും കോഹ്ലിയും ടെസ്‌റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ചിരുന്നു. താരങ്ങളുടെ മനസില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവര്‍ അത് തങ്ങളെ അറിയിക്കുമെന്നും വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലാണ് ബോര്‍ഡിന്റെ ശ്രദ്ധയെന്നും അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഒക്‌ടോബറില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയോടെ ഇരുവരും രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് പൂര്‍ണമായും വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടിലാണു ബി.സി.സി.ഐയുടെ പ്രതികരണം. 2027 ലെ ഏകദിന Read More…
ഫോമിലെ തകര്‍ച്ചയ്ക്കിടയില്‍ ബിസിസിഐയുടെ യു-ടേണ്‍ ; കോഹ്ലിയുടെ പഴയ നിയമങ്ങള്‍ തിരികെവരുന്നു?
മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വരവിനുശേഷം അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ ടീം ഇന്ത്യയുടെ പോരാട്ടങ്ങള്‍ ബോര്‍ഡിന് അത്ര നന്നായി പോയിട്ടില്ല. ഫോമിലെ തകര്‍ച്ചയ്ക്കിടയിലും വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ നിലനിന്നിരുന്ന ചില നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സി ദിനങ്ങളില്‍ പ്രാബല്യത്തില്‍ വന്ന ഫിറ്റ്നസ് ടെസ്റ്റുകളുടെ പഴയ നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ താല്‍പ്പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. കളിക്കാരുടെ ജോലിഭാരവും യാത്രയുടെ ആവൃത്തിയും കണക്കിലെടുത്ത് നിര്‍ബന്ധിത യോ-യോ ഫിറ്റ്‌നസ് ടെസ്റ്റ് നിയമം തിരികെ കൊണ്ടുവരാന്‍ നോക്കുന്നെന്നാണ് റിപ്പോര്‍ട്ട്. Read More…









