Featured Oddly News

ഊട്ടിവളർത്തിയ അമ്മയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന കുരങ്ങൻ, വിങ്ങലായി ഒരു വീഡിയോ

ചന്നപട്ടണ: മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഹൃദയസ്പർശിയായ ബന്ധത്തിന്റെ വികാരനിർഭരമായ ദൃശ്യങ്ങൾ കർണാടകയിലെ ചന്നപട്ടണയിൽ നിന്ന് പുറത്തുവന്നു. തന്നെ എന്നും ഭക്ഷണം നൽകി പരിപാലിച്ചിരുന്ന 85 വയസ്സുകാരിയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് വിടപറയുന്ന കുരങ്ങന്റെ വീഡിയോ ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ്.

അന്ത്യകർമങ്ങൾക്കായി തയ്യാറാക്കിയ മൃതദേഹത്തിന്റെ തോളിൽ തലചായ്ച്ച് അതീവ ദുഃഖത്തോടെ ഇരിക്കുന്ന കുരങ്ങനെ വീഡിയോയിൽ കാണാം.

പാർവതിയമ്മ എന്ന വൃദ്ധയാണ് അന്തരിച്ചത്. പ്രായാധിക്യത്താലുള്ള അസുഖങ്ങൾ അലട്ടിയിരുന്നിട്ടും തന്റെ വീടിന് പരിസരത്തെത്തുന്ന കുരങ്ങുകൾക്ക് ഇവർ എന്നും ഭക്ഷണം നൽകുമായിരുന്നു. തിങ്കളാഴ്ചയാണ് ഇവർ അന്തരിച്ചത്.

അന്ത്യയാത്രയ്ക്കായി മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോഴാണ് അവിടെയെത്തിയ കുരങ്ങൻ കെട്ടിപ്പിടിച്ച് കരഞ്ഞത്. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടതിന്റെ വേദന ആ മൃഗത്തിന്റെ മുഖത്ത് വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.