കോടതി വളപ്പില്‍ അഭിഭാഷകന്റെ കയ്യിൽ നിന്ന് 2 ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് വേപ്പുമരത്തിൽ കയറിയ കുരങ്ങൻ ആ നോട്ടുകൾ വായുവിൽ പറത്തി വിട്ടു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നടന്ന സംഭവത്തിന്റെ സോഷ്യൽ മീഡിയയിൽ ഈ അപൂർവ സംഭവത്തിന്റെ വീഡിയോ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലാ കോടതിക്ക് പുറത്താണ് നൂറിലധികം 500 രൂപ നോട്ടുകൾ വേപ്പുമരത്തിൽ നിന്ന് താഴേക്ക് വീഴുന്ന വിചിത്രമായ കാഴ്ചയ്ക്ക് ആളുകൾ സാക്ഷ്യം വഹിച്ചത്. വസ്തു രജിസ്ട്രേഷനും സ്റ്റാമ്പ് പേപ്പർ വാങ്ങുന്നതിനുമായി ബാഗിൽ Read More…
Tag: monkey
” ഞാന്‍ നിങ്ങളുടെ മുതുമുത്തച്ഛന്‍, എന്നെക്കൂടി എണ്ണണം !” സെൻസസ് ക്ലാസിലേക്ക് കുരങ്ങൻ, അനങ്ങാൻ പേടിച്ച് ഉദ്യോഗസ്ഥർ- വീഡിയോ
ഗുജറാത്തിൽ 2026-ലെ സെൻസസ് പരിശീലന പരിപാടിക്കിടെ ഹാളിനുള്ളിൽ കുരങ്ങൻ കയറിയത് പരിഭ്രാന്തിക്കും അതേസമയം കൗതുകത്തിനും കാരണമായി. ഔദ്യോഗിക യോഗം നടന്നുകൊണ്ടിരുന്ന ഓഡിറ്റോറിയത്തിലേക്ക് ഒരു കാട്ടുകുരങ്ങൻ അപ്രതീക്ഷിതമായി കടന്നുവരികയും ജീവനക്കാരുടെ തൊട്ടടുത്തായി വന്നിരിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. കുരങ്ങൻ ഹാളിനുള്ളിൽ ഇരുന്നപ്പോൾ ഭയന്നുപോയ ജീവനക്കാർ അനങ്ങാതെ ഇരിക്കുന്നതും, പിന്നീട് അധികൃതർ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കുന്നതും വീഡിയോകളിൽ കാണാം. വീടുവീടാന്തരം കയറിയിറങ്ങി സെൻസസ് വിവരങ്ങൾ ശേഖരിക്കുമ്പോൾ ജീവനക്കാർക്ക് ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി Read More…
ഐഎഎസ് ഉദ്യോഗസ്ഥയുടെ കസേര പിടിച്ചടക്കി വളർത്തു കുരങ്ങൻ! അപ്രതീക്ഷിത വിരുന്നുകാരന്റെ വീഡിയോ വൈറൽ
ഔദ്യോഗിക യോഗങ്ങൾക്കിടയിൽ അപൂർവ്വമായി മാത്രം കാണാറുള്ള സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഹൃദയസ്പർശിയായ ഒരു ദൃശ്യം ഇപ്പോൾ പൊതുശ്രദ്ധ നേടുകയാണ്. ബാഗ്‌പത് ജില്ലാ കളക്ടറേറ്റിൽ ഉദ്യോഗസ്ഥരും കർഷകരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഏവരുടെയും മനം കവരുന്ന ഈ സംഭവം ഉണ്ടായത്. ജില്ലാ മജിസ്‌ട്രേറ്റ് അസ്മിത ലാലിന്റെ വളർത്തുമൃഗമായ ‘മാത്രു’ എന്ന് പേരുള്ള ലംഗൂർ (ഹനുമാൻ കുരങ്ങ്) അപ്രതീക്ഷിതമായി യോഗം നടക്കുന്ന ഹാളിനുള്ളിലേക്ക് കടന്നുവന്നു. ലംഗൂറിന്റെ ഈ വരവ് യോഗത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആദ്യം ഒന്ന് അമ്പരപ്പിച്ചെങ്കിലും ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ Read More…
ഊട്ടിവളർത്തിയ അമ്മയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന കുരങ്ങൻ, വിങ്ങലായി ഒരു വീഡിയോ
ചന്നപട്ടണ: മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഹൃദയസ്പർശിയായ ബന്ധത്തിന്റെ വികാരനിർഭരമായ ദൃശ്യങ്ങൾ കർണാടകയിലെ ചന്നപട്ടണയിൽ നിന്ന് പുറത്തുവന്നു. തന്നെ എന്നും ഭക്ഷണം നൽകി പരിപാലിച്ചിരുന്ന 85 വയസ്സുകാരിയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് വിടപറയുന്ന കുരങ്ങന്റെ വീഡിയോ ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ്. അന്ത്യകർമങ്ങൾക്കായി തയ്യാറാക്കിയ മൃതദേഹത്തിന്റെ തോളിൽ തലചായ്ച്ച് അതീവ ദുഃഖത്തോടെ ഇരിക്കുന്ന കുരങ്ങനെ വീഡിയോയിൽ കാണാം. പാർവതിയമ്മ എന്ന വൃദ്ധയാണ് അന്തരിച്ചത്. പ്രായാധിക്യത്താലുള്ള അസുഖങ്ങൾ അലട്ടിയിരുന്നിട്ടും തന്റെ വീടിന് പരിസരത്തെത്തുന്ന കുരങ്ങുകൾക്ക് ഇവർ എന്നും ഭക്ഷണം നൽകുമായിരുന്നു. തിങ്കളാഴ്ചയാണ് ഇവർ Read More…
മനുഷ്യത്വം മരിച്ചിട്ടില്ല! ഗംഗയിലെ കുത്തിയൊലിക്കുന്ന വെള്ളത്തിൽ നിന്നും കുരങ്ങനെ ജീവിതത്തിലേക്ക് തിരികെപ്പിടിച്ച് ഒരു സംഘം- വീഡിയോ
ജീവിതം അമിതവേഗത്തിൽ മുന്നോട്ട് പോകുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യത്വത്തിന്റെ ലളിതമായ അടയാളങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു ഹൃദ്യമായ വീഡിയോ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ഗംഗാ നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴാൻ തുടങ്ങിയ ഒരു കുരങ്ങിനെ സ്വന്തം ജീവൻ പണയപ്പെടുത്തിയും ഒരു റാഫ്റ്റിങ് സംഘം രക്ഷപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും ആളുകളുടെ മനസ്സിനെ സ്പർശിക്കുകയും ചെയ്തു. ഗംഗയിലെ അതിശക്തമായ തിരമാലകൾക്കിടയിൽ ജീവനുവേണ്ടി പോരാടുന്ന കുരങ്ങിനെയാണ് വൈറൽ വീഡിയോയിൽ കാണുന്നത്. അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ റാഫ്റ്റിങ് സംഘം അതിവേഗം Read More…
കുരങ്ങുശല്യം കൊണ്ട് പൊറുതിമുട്ടി ; വിളകള്‍ സംരക്ഷിക്കാന്‍ കരടി വേഷത്തിൽ കർഷകന്റെ ‘സർജിക്കൽ സ്ട്രൈക്ക്’
ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലുള്ള ഫിറോസ്പൂര്‍ ഗ്രാമത്തിലെ കര്‍ഷകര്‍ കുരങ്ങുകളുടെ ശല്യത്തില്‍ നിന്ന് തങ്ങളുടെ കൃഷി സംരക്ഷിക്കാന്‍ തികച്ചും വ്യത്യസ്തമായ ഒരു വഴി സ്വീകരിച്ചിരിക്കുകയാണ്. കുരങ്ങുകളെ പേടിപ്പിക്കാനായി കരടിയുടെ വേഷം ധരിച്ച് പാടത്തിലൂടെ നടക്കുകയാണ് കര്‍ഷകര്‍. പ്രദേശത്തെ ഉരുളക്കിഴങ്ങ്, സ്‌ട്രോബെറി കൃഷികള്‍ കുരങ്ങുകള്‍ വ്യാപകമായി നശിപ്പിക്കുന്നത് തങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ‘കുരങ്ങുകള്‍ വലിയ ശല്യമാണ് ഉണ്ടാക്കുന്നത്, അവ പാടത്തെ ഉരുളക്കിഴങ്ങും സ്‌ട്രോബെറിയും തിന്നു തീര്‍ക്കുന്നു. ഇവിടെ നൂറിലധികം കുരങ്ങുകളുണ്ട്. എല്ലാ ദിവസവും ഇത് തുടരുന്നു. കരടിയുടെ Read More…
പഞ്ച് മങ്കി ക്രേസ്! ഒരു പാവയ്ക്ക് 32,000 രൂപയോ? ഇന്റർനെറ്റിലെ താരം ‘പഞ്ച് ദ മങ്കി’ ഇനി വിപണിയിലും തീപ്പൊരി!
ഏഴുമാസം പ്രായമുള്ള ‘പഞ്ച്’ എന്ന മക്കാക് കുരങ്ങൻ ഇപ്പോൾ ലോകമെമ്പാടുമുള്ള ആളുകളുടെ പ്രിയതാരമാണ്. അവനോടൊപ്പം എപ്പോഴും കാണാറുള്ള ഒരു ഓറഞ്ച് നിറത്തിലുള്ള പാവയും സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഈ പാവയ്ക്കായുള്ള ആവശ്യം വർദ്ധിച്ചതോടെ പല രാജ്യങ്ങളിലും ഇത് വിറ്റുതീർന്നിരിക്കുകയാണ്. ഹൃദയസ്പർശിയായ ആ കഥ പഞ്ചിന്റെ ഈ പാവയോടുള്ള സ്നേഹത്തിന് പിന്നിൽ സങ്കടകരമായ ഒരു കഥയുണ്ട്. ജനിച്ചയുടനെ പഞ്ചിനെ അമ്മയും കൂട്ടത്തിലെ മറ്റ് കുരങ്ങന്മാരും ഉപേക്ഷിച്ചു. ഒറ്റപ്പെട്ടുപോയ പഞ്ചിന് കൂട്ടിനായി മൃഗശാല അധികൃതരാണ് ഐകിയയുടെ (IKEA) ഈ പാവയെ Read More…
തിരിച്ചുവേണേല്‍ ഫ്രൂട്ടി വാങ്ങി താ… വിലയേറിയ ഫോണ്‍ കൈക്കലാക്കി കുസൃതിക്കുരങ്ങന്‍ – വീഡിയോ വൈറൽ
മഥുര, വൃന്ദാവൻ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെ വികൃതി കുരങ്ങുകളുടെ ഭീഷണി പലപ്പോഴും വാര്‍ത്തയാകാറുണ്ട്. വ്യക്തികളിൽ നിന്ന് വിലപിടിപ്പുള്ള സ്വകാര്യ വസ്തുക്കൾ തട്ടിയെടുക്കുക എന്നതാണ് ഇവരുടെ വികൃതി. പലപ്പോഴും മോഷ്ടിച്ച വസ്തുക്കൾ വീണ്ടെടുക്കാൻ പകരം എന്തെങ്കിലും ആവശ്യപ്പെടും. പഴയ ബാർട്ടർ സമ്പ്രദായം പോലെ. അടുത്തിടെ, വൃന്ദാവനിലെ ഒരു കുരങ്ങൻ നടത്തിയ ഒരു ‘ബാര്‍ട്ടര്‍ കച്ചവട’ വീഡിയോ സംസാരവിഷയമായി. വികൃതിക്കുരങ്ങന്‍ വിലയേറിയ സാംസങ് എസ് 25 അൾട്രാ സ്മാർട്ട്‌ഫോൺ അടിച്ചു മാറ്റി, അതും ഒരു പായ്ക്കറ്റ് മാംഗോ ജ്യൂസിനുവേണ്ടി. നിമിഷ Read More…
മുറ്റം തൂക്കും, പാത്രം കഴുകും, റൊട്ടി പരത്തും? എല്ലാറ്റിനും റാണി റെഡി: ജോലിചെയ്യുന്ന കുരങ്ങ് -വീഡിയോ
മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പ്രത്യേകിച്ചും പട്ടിയുടെയോ പൂച്ചയുടെയോ അതുമല്ലെങ്കിൽ വീട്ടിൽ വളർത്തുന്ന പക്ഷികളുടെയോ ഒക്കെ വീഡിയോകൾ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യരുമായി വേഗത്തിൽ അടുത്ത മറ്റൊരു മൃഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്‍ഡിംഗ് നമ്പർ വൺ. കുരങ്ങിൽ നിന്നാണ് പരിണാമം സംഭവിച്ചതാണ് നമ്മുടെ പൂർവികർ എന്ന ഡാർവിന്റെ പരിണാമ സിദ്ധാന്തം നിലനിൽക്കുന്ന സമയത്ത് അത് ശരിയാണോ എന്ന് തോന്നിക്കുന്ന വിധത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഈ Read More…









