Featured Sports

10 സിക്‌സറുകള്‍, അടിച്ചത് 143 റണ്‍സ്;  റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് വൈഭവ്- വീഡിയോ

ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ്‌ ടീമിനായി വൈഭവ്‌ സൂര്യവംശിയുടെ ബാറ്റിങ്‌ വെടിക്കെട്ട്‌. ഇംഗ്ലണ്ട്‌ അണ്ടര്‍ 19 ക്കെതിരായ നാലാം ഏകദിനത്തിലാണു പ്രകടനം.
14 വയസുകാരനായ വൈഭവ്‌ ഇംഗ്ലണ്ട്‌ അണ്ടര്‍ 19 ടീമിനെതിരേ അതിവേഗ സെഞ്ചുറി കുറിച്ചു. 78 പന്തില്‍ 143 റണ്ണെടുത്താണ്‌ താരം പുറത്തായത്‌.

10 സിക്‌സറുകളും 13 ഫോറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്‌. യൂത്ത്‌ ഏകദിനത്തില്‍ സെഞ്ചുറിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്‌്. ബംഗ്ലാദേശിന്റെ നജ്‌മുള്‍ ഷാന്റോയുടെ റെക്കോഡാണ്‌ വൈഭവ്‌ തകര്‍ത്തത്‌. 2013 ല്‍ സെഞ്ചുറിയടിക്കുമ്പോള്‍ 14 വര്‍ഷവും 241 ദിവസവുമായിരുന്നു ഷാന്റോയുടെ പ്രായം. സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടവും വൈഭവ്‌ സ്വന്തമാക്കി.



സര്‍ഫ്രാസ്‌ ഖാന്റെ റെക്കോഡാണ്‌ വൈഭവ്‌ മറികടന്നത്‌. 2013 ല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരേ സെഞ്ചുറിയടിക്കുമ്പോള്‍ 15 വര്‍ഷവും 338 ദിവസമായിരുന്നു സര്‍ഫ്രാസിന്റെ പ്രായം. പന്തില്‍ സെഞ്ചുറിയടിച്ചു റെക്കോഡിട്ടത്‌. വൈഭവ്‌ 20 പന്തിലാണ്‌ അര്‍ധ സെഞ്ചുറി തികച്ചത്‌.

വൈഭവിന്റെയും വിഹാന്‍ മല്‍ഹോത്രയുടെയും (121 പന്തില്‍ മൂന്ന്‌ സിക്‌സറും 15 ഫോറുമടക്കം 129) സെഞ്ചുറി മികവില്‍ ഇന്ത്യന്‍ ഒന്‍പത്‌ വിക്കറ്റിന്‌ 363 റണ്ണെടുത്തിരുന്നു.