Spotlight

സംസ്ഥാനത്ത് ബക്രീദിന് രണ്ടുദിവസം അവധി; 27ന് പുറമെ 28ന് കൂടി അവധി

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. കലണ്ടർ പ്രകാരം നിശ്ചയിച്ചിരുന്ന ജൂൺ 27-ലെ അവധിക്ക് പുറമെ, തൊട്ടടുത്ത ദിവസമായ 28-നും കൂടി അവധി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതുഅവധിയായിരിക്കും.

സാധാരണയായി കലണ്ടറിലെ അവധി ദിവസം മാറിവരുമ്പോൾ അത് യഥാർഥ ആഘോഷ ദിവസത്തിലേക്ക് മാറ്റുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ അതിൽനിന്നു ഭിന്നമായി രണ്ടു ദിവസവും അവധി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്ന് രാവിലെയാണ് പുറത്തുവന്നത്. കലണ്ടറിൽ 27-നാണ് പെരുന്നാൾ എങ്കിലും യഥാർത്ഥ ആഘോഷങ്ങൾ 28-ന് നടക്കുന്നതിനാലാണ് രണ്ട് ദിവസത്തെ അവധി നൽകാൻ സർക്കാർ തീരുമാനിച്ചതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *