തിരുവനന്തപുരം: നെടുമങ്ങാട്ട് കൊല്ലപ്പെട്ട ഒന്നര വയസ്സുകാരൻ അർഷിദിന്റെ പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനങ്ങൾ പുറത്തുവന്നപ്പോൾ കുഞ്ഞ് നേരിട്ടത് കടുത്ത ക്രൂരതകളാണെന്ന് വ്യക്തമായി. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ആഴത്തിലുള്ള മുറിവും കാലുകളിൽ പൊള്ളലേറ്റ പാടുകളുമുണ്ട്. രണ്ടാനച്ഛനായ അഷ്‌കർ കുട്ടിയെ ക്രൂരമായി മർദിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് അമ്മ അഖിലയും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകനായ അർഷിദ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. അഷ്‌കർ കുട്ടിക്ക് ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് ഛർദിക്കുകയും, തുടർന്ന് ഉടൻ തന്നെ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും Read More…
Tag: Kerala news
സംസ്ഥാനത്ത് ബക്രീദിന് രണ്ടുദിവസം അവധി; 27ന് പുറമെ 28ന് കൂടി അവധി
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. കലണ്ടർ പ്രകാരം നിശ്ചയിച്ചിരുന്ന ജൂൺ 27-ലെ അവധിക്ക് പുറമെ, തൊട്ടടുത്ത ദിവസമായ 28-നും കൂടി അവധി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതുഅവധിയായിരിക്കും. സാധാരണയായി കലണ്ടറിലെ അവധി ദിവസം മാറിവരുമ്പോൾ അത് യഥാർഥ ആഘോഷ ദിവസത്തിലേക്ക് മാറ്റുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ അതിൽനിന്നു ഭിന്നമായി രണ്ടു ദിവസവും അവധി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്ന് Read More…
ശ്രീകുമാർ അവർക്ക് ‘ബിലാലിക്ക’; ദുബായിൽ യുവതിയെ എത്തിച്ചത് മഞ്ജിമയ്ക്കും ഷംലയ്ക്കുമൊപ്പം
കൊച്ചി ∙ മോഡലിങ് രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ ദുബായിലെത്തിച്ച് നിർബന്ധിത ലൈംഗികവൃത്തിക്ക് ഇരയാക്കുന്ന പെൺവാണിഭ സംഘത്തിൽ, ബിലാൽ എന്ന പ്രതിയുടെ പങ്ക് കൂടുതൽ വ്യക്തമായി. ഇയാളുടെ യഥാർത്ഥ പേര് എസ്. ശ്രീകുമാർ എന്നാണെന്ന് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അറസ്റ്റിലായ മറ്റ് പ്രതികളെല്ലാം തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഇയാളുടെ പേര് ‘ബിലാലിക്ക’ എന്നാണ് സൂക്ഷിച്ചിരുന്നത്. ആലപ്പുഴ ചാരുംമൂട് സ്വദേശിയായ ഇയാൾ ഇപ്പോൾ കൊച്ചി കണിയമ്പുഴയിലെ ഫ്ലാറ്റിലായിരുന്നു താമസം. കേസിൽ ആദ്യം പിടിയിലായ Read More…
ചിത്രങ്ങളയച്ച് ഇടപാടുകാരുമായി വിലപേശി സിന്ധു; സെക്സ് റാക്കറ്റ് ചാറ്റ് പുറത്ത് , ജോലിക്ക് 4.70 ലക്ഷം രൂപ
കൊച്ചി∙ മോഡലിങ് വാഗ്ദാനം നൽകി കേരളത്തിൽ നിന്നുള്ള യുവതികളെ ദുബായിലേക്ക് കടത്തി പെൺവാണിഭത്തിന് ഇരയാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിലെ ഒന്നാം പ്രതിയായ സിന്ധു എന്ന സ്റ്റോയിസി (56) യുവതികളുടെ ചിത്രങ്ങൾ അയച്ചുകൊടുത്ത് വിലപേശൽ നടത്തിയിരുന്നതിന്റെ നിർണായക തെളിവുകൾ അന്വേഷണസംഘം കണ്ടെത്തി. മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത സിന്ധുവിനെ കൊച്ചിയിലെത്തിച്ച് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സിന്ധുവാണ് ഈ സെക്സ് റാക്കറ്റിന്റെ പ്രധാന കണ്ണി എന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊച്ചിയിലെ ഗുണ്ടാ-ക്രിമിനൽ സംഘങ്ങളുമായി Read More…
വിവാഹ ദിവസം വരൻ തൂങ്ങിമരിച്ച നിലയിൽ; ‘നവവധു വിളിച്ചപ്പോള്‍ ഫോണുമായി മുറിയില്‍ കയറി’, ഫോട്ടോഷൂട്ടിനു വിളിക്കാൻ എത്തിയപ്പോൾ കണ്ടത് മൃതദേഹം
കണ്ണൂർ: വിവാഹദിവസം രാവിലെ വരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജമ്മു കശ്മീരിൽ എസ്.എസ്.ബി ബോർഡർ പൊലീസിൽ ഉദ്യോഗസ്ഥനായ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻ ചിറ റോഡ് ‘നാരായണീയ’ത്തിൽ ഷബിൻ (28) ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. ഞായർ രാത്രി വീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട് വിരുന്നൊരുക്കിയിരുന്നു. അർധരാത്രിയോടെ വിരുന്ന് സൽക്കാരം കഴിഞ്ഞ് എല്ലാവരും തിരികെ പോയി. ഈ സമയം ഷബിന് ഫോൺ വന്നു. നവ വധുവാണ് വിളിച്ചതെന്ന് ഷബിന്റെ ബന്ധുക്കൾ Read More…
കാരണവർ വധക്കേസ് പ്രതി ഷെറിന്റെ ജയിലിലെ ‘ലീലാവിലാസം’ തുറന്നുകാട്ടിയ സുനിത, ഭീഷണിയുണ്ടെന്ന് അന്നു പറഞ്ഞു; ദുരൂഹത
ബംഗളൂരുവിൽ തൊഴിലുടമയുടെ ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട വാടാനപ്പള്ളി സ്വദേശിനി സുനിത, മുൻപ് കേരളത്തിലെ ജയിൽ ഭരണത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തി . പ്രമാദമായ കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിലിൽ ലഭിച്ചിരുന്ന വി.ഐ.പി സൗകര്യങ്ങളെക്കുറിച്ചും ഉന്നത രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും കഴിഞ്ഞ വർഷം സുനിത നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വാർത്തയായിരുന്നു. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് താൻ നേരിൽ കണ്ട കാര്യങ്ങളാണ് സുനിത പുറത്തുവിട്ടത്. ഷെറിൻ ജയിലിനുള്ളിൽ മൊബൈൽ ഫോണും മേക്കപ്പ് സാധനങ്ങളും Read More…
ക്ലിഫ് ഹൗസ് ഒഴിയാൻ തയാറായി പിണറായി, ഇനി ചിന്താ ഫ്‌ളാറ്റിലേക്ക്; മുന്തിയഇനം നാല് പശുക്കളുടെ കാര്യം തീരുമാനമായില്ല
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നിന്നും ഉടൻ മാറും. എകെജി സെന്ററിന് സമീപത്തുള്ള ചിന്താ ഫ്ലാറ്റിലെ മൂന്നാം നിലയിലുള്ള മുറികളിലേക്കാവും അദ്ദേഹം കുടുംബത്തോടൊപ്പം താമസം മാറ്റുന്നത്. പാർട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് താമസിക്കാനായി നൽകുന്ന സൗകര്യമാണിത്. ക്ലിഫ് ഹൗസിലെ തന്റെ പ്രിയപ്പെട്ട നായ റോബിയെയും അദ്ദേഹം പുതിയ വീട്ടിലേക്ക് കൊണ്ടുപോകും. അതേസമയം, വസതിയിലുള്ള പശുക്കളുടെയും മറ്റും കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പ് Read More…
മദ്യലഹരിയില്‍ അണലിക്കുഞ്ഞിനെ പോക്കറ്റിലിട്ട് നടന്ന് അതിഥിത്തൊഴിലാളി; കടികിട്ടി, ആശുപത്രിയിൽ
മലപ്പുറം ജില്ലയിലെ എടവണ്ണ ഒതായിയിൽ പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന അതിഥിത്തൊഴിലാളിക്ക് പാമ്പ് കടിയേറ്റു. അസം സ്വദേശിയായ ബിനോയ് (30) എന്ന യുവാവിനെ നിലവിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താമസസ്ഥലത്തിന് സമീപത്ത് നിന്നുമാണ് ഇയാൾക്ക് പാമ്പിൻ കുഞ്ഞിനെ ലഭിച്ചത്. മദ്യപിച്ച നിലയിലായിരുന്ന ബിനോയ് പാമ്പിനെ പിടികൂടി പോക്കറ്റിലിട്ടതാണെന്ന് നാട്ടുകാർ പറയുന്നു. ചായ കുടിക്കാൻ എത്തിയ ഇയാളുടെ പോക്കറ്റിൽ എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടവർ വിവരം തിരക്കിയപ്പോൾ പാമ്പിനെ പുറത്തെടുത്ത് കാണിക്കുകയായിരുന്നു. ഇതിനിടെ പലതവണ യുവാവിന് Read More…
തിരുവനന്തപുരത്തു കൊണ്ടുപോകാന്‍ സാമ്പത്തിക ബുദ്ധിമുട്ട് , അവർ അഞ്ചു പേർക്കും എറണാകുളത്ത് അന്ത്യനിദ്ര
കൊച്ചി വടുതലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരേ കുടുംബത്തിലെ അഞ്ചുപേരുടെയും സംസ്‌കാരം പച്ചാളം ശ്മശാനത്തിൽ നടത്തി. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, കൊച്ചു മക്കളായ കാര്‍ണിവന്‍, കീര്‍ത്തിവന്‍, അക്ഷിത എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ചു ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ കൊച്ചിയിൽ തന്നെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ ചികിത്സയ്ക്കായി എന്ന പേരിലായിരുന്നു അശ്വതിയും കുടുംബവും കഴിഞ്ഞ ഫെബ്രുവരിയിൽ വടുതലയിൽ വീട് വാടകയ്‌ക്കെടുത്തത്. വാടക Read More…









