റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്‍ താരം എം.എസ്.ധോണിയെ വസതിയിലെത്തി. റാഞ്ചിയിലെത്തിയപ്പോഴാണ് കോഹ്‌ലി ധോണിയുടെ ഫാം ഹൗസിലെത്തിയത്. വ്യാഴാഴ്ച രാത്രി വന്‍ സുരക്ഷാ സന്നാഹത്തോടെയായിരുന്നു സന്ദര്‍ശനം. വീടിനു പുറത്ത് ഒട്ടേറെ ആരാധകര്‍ തടിച്ചുകൂടി. അത്താഴത്തിനു ശേഷം ടീം ഹോട്ടലിലേക്ക് കോഹ്‌ലിയെ ധോണി സ്വന്തം വാഹനത്തില്‍ ഡ്രൈവ് ചെയ്തു കൊണ്ടു വിടുകയും ചെയ്തു. ധോണിയോടിക്കുന്ന വാഹനത്തിന്റെ മുന്‍സീറ്റില്‍ കോഹ്‌ലിയിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. ”റീയൂണിയന്‍ ഓഫ് ദി Read More…
Tag: Virat Kohli
കോഹ്‌ലി രണ്ടാമൻ! ഏകദിനത്തിലെ റൺവേട്ടയിൽ സംഗക്കാരയെ മറികടന്നു; ആദ്യ രണ്ട് സ്ഥാനത്തും ഇന്ത്യക്കാർ
വിരാട് കോഹ്‌ലി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്നവരില്‍ രണ്ടാമനായി. 14,255 റണ്ണുമായി കോഹ്‌ലി കുമാര്‍ സംഗക്കാരയെയാണു (14,234) മറികടന്നത്. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ (18,426) മാത്രമാണു കോഹ്‌ലിക്കു മുന്നില്‍. ഓസീസിനെതിരായ ആദ്യ രണ്ടു മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന്റെ നിരാശ സിഡ്നിയിൽ കോഹ്‌ലി തീർത്തു. 81 പന്തിൽ ഏഴു ഫോറടക്കം 74 റൺസുമായി താരം പുറത്താകാതെ നിന്നു. ഇതോടെ 305 മത്സരങ്ങളിൽനിന്ന് താരത്തിന് 14,243 റൺസായി. 404 മത്സരങ്ങളിൽനിന്ന് സംഗക്കാര നേടിയ 14,234 റൺസെന്ന റെക്കോഡാണ് കോഹ്‌ലി Read More…
വിരമിക്കൽ വാര്‍ത്തകള്‍ക്കിടയിൽ വിരാട് കോഹ്‌ലി- രോഹിത് ശർമ്മ കണ്ടുമുട്ടല്‍, ഗോള്‍ഡന്‍ വീഡിയോ
ഒക്ടോബർ 19-ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ പരിമിത ഓവർ പര്യടനത്തിന് ഇന്ത്യ ഒരുങ്ങുമ്പോൾ, അടുത്ത തലമുറ യഥാർത്ഥത്തിൽ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്. ഏകദിന ക്രിക്കറ്റിലെ ക്യാപ്റ്റൻ സ്ഥാനം ശുഭ്മാൻ ഗിൽ ഏറ്റെടുത്തതോടെ രോഹിത് ഇനി നായകനല്ല. ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, നിലവിൽ ഏകദിനത്തിൽ മാത്രം സജീവമായ രോഹിതും കോഹ്‌ലിയും വിരമിക്കലിലേക്ക് അടുക്കുകയാണെന്ന് ഊഹാപോഹങ്ങളുണ്ട്. ഇതിനിടയിൽ, രോഹിതും കോഹ്‌ലിയും മറ്റ് കളിക്കാർക്കൊപ്പം ബുധനാഴ്ച ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചു. 2025-ലെ ചാമ്പ്യൻസ് ട്രോഫിയിലാണ് കോഹ്‌ലി അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്നതിനിടെ, Read More…
പുത്തന്‍ ലുക്കില്‍ വിരാട് കോഹ്ലി, ‘ഫിറ്റ്മാനാ’യി രോഹിത് ശര്‍മ; ഇടവേളയ്‌ക്കു ശേഷം ഇന്ത്യന്‍ ടീമിനൊപ്പം ഇതിഹാസങ്ങള്‍
നാല് മാസത്തെ ഇടവേളയ്‌ക്കു ശേഷം മുന്‍ നായകന്‍ വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിനൊപ്പം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്കു മുന്നോടിയായാണു കോഹ്ലിയും മുന്‍ നായകന്‍ രോഹിത് ശര്‍മയും ടീമിനൊപ്പം ചേര്‍ന്നത്. ശുഭ്‌മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീം ഏകദിന പരമ്പരയ്‌ക്കായി ഇന്ന് ഓസ്‌ട്രേലിയയിലേക്കു പോകും. 19 നാണു പരമ്പര തുടങ്ങുന്നത്. പെര്‍ത്തില്‍ ഇന്ത്യന്‍ സമയം രാവിലെ ഒന്‍പത് മുതലാണ് ഒന്നാം ഏകദിനം. രണ്ടാമത്തെ മത്സരം 23 ന് അഡ്‌ലെയ്‌ഡിലാണ്. അവസാന ഏകദിനം 25 നു സിഡ്‌നിയില്‍ നടക്കും. Read More…
കോഹ്ലിയുടെ റെക്കോഡ് മറികടന്ന് ശുഭ്‌മന്‍ ഗിൽ, സചിനും കൈവരിക്കാനാവാത്ത നേട്ടം
വെസ്‌റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ പത്താം സെഞ്ചുറിയടിച്ച് നായകന്‍ ശുഭ്‌മന്‍ ഗില്‍ (196 പന്തില്‍ രണ്ട് സിക്‌സറും 16 ഫോറുമടക്കം പുറത്താകാതെ 129). ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തശേഷമുള്ള ശുഭ്‌മന്‍ ഗില്‍ ഈ വര്‍ഷം കുറിക്കുന്ന അഞ്ചാം സെഞ്ചുറിയാണിത്. ഒരു കലണ്ടര്‍ വര്‍ഷം നായകനായി അഞ്ചു സെഞ്ചുറികളെന്ന ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോഡിനൊപ്പമെത്താനും ഗില്ലിനായി. 2017 -18 സീസണിലായിരുന്നു കോഹ്ലിയുടെ സെഞ്ചുറി വേട്ട. നായകനായി 12 ഇന്നിങ്‌സുകളിലാണ് ഗില്‍ അഞ്ച് സെഞ്ചുറിയടിച്ചത്. എന്നാൽ, അതിവേഗം Read More…
കളിച്ചാലും ഇല്ലെങ്കിലും കിംഗ് ‘കോഹ്ലി’ തന്നെ ; മൂല്യമേറിയ സെലിബ്രിറ്റി പട്ടികയില്‍ 2046 കോടി രൂപയുമായി ഒന്നാമത്
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റില്‍ കരിയറിന്റെ അസ്തമന ചക്രവാളങ്ങളിലാണ് വിരാട് കോഹ്ലി ഇപ്പോഴുള്ളത്. എങ്കിലും കളത്തിനകത്തും പുറത്തുമുള്ള തന്റെ മൂല്യം തുടരുകയാണ് ഇന്ത്യന്‍ താരം. എം.എസ്. ധോണി മുതല്‍ രോഹിത് ശര്‍മ്മ വരെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ 2046 കോടി രൂപയുമായി വിരാട് കോഹ്ലി ഒന്നാമതുണ്ട്. ലോകത്തെ പ്രമുഖ സാമ്പത്തിക, റിസ്‌ക് ഉപദേശക സ്ഥാപനമായ ക്രോള്‍, ഇന്ത്യയിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റി ബ്രാന്‍ഡുകളുടെ പുതിയ റാങ്കിംഗ് അടുത്തിടെ പുറത്തിറക്കി. അവരുടെ ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ് പോര്‍ട്ട്‌ഫോളിയോയും Read More…
വര്‍ത്തമാനം പറഞ്ഞ് 4മണിക്കൂര്‍! കോഹ്ലിയേയും അനുഷ്‌ക്കയേയും കഫേ അധികൃതര്‍ ഇറക്കിവിട്ടു !
വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ലണ്ടനിലാണ് താമസം. സ്വകാര്യ ജീവിതമാണ് നയിക്കുന്നതെങ്കിലും, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാനും സഹ ക്രിക്കറ്റ് താരങ്ങളുമായി ബന്ധം പുലര്‍ത്താനും അവര്‍ ശ്രദ്ധിക്കാറുണ്ട്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ് അടുത്തയിടെ ഒരു സംഭവം വെളിപ്പെടുത്തി. ന്യൂസിലന്‍ഡിലെ ഒരു കഫേയില്‍വച്ച് താനും വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ഏകദേശം നാല് മണിക്കൂറോളം സംസാരിച്ചുവെന്നും ഒടുവില്‍ കഫേ അധികൃതര്‍ ഇറക്കിവിട്ടെന്നുമാണ് ജെമീമ പറഞ്ഞത്. മാഷബിള്‍ ഇന്ത്യയുമായി സംസാരിക്കവെ, ജെമീമയും സഹതാരം സ്മൃതി മന്ഥാനയും ബാറ്റിംഗിനെക്കുറിച്ച് Read More…
രോഹിതും കോഹ്ലിയും ലോകകപ്പിനില്ല? ‘അവരുടെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ…’; പ്രതികരണവുമായി BCCI
രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും വിരമിക്കല്‍ സംബന്ധിച്ചു തീരുമാനങ്ങളെടുത്തിട്ടില്ലെന്ന് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ഇന്ത്യ (ബി.സി.സി.ഐ.). രോഹിതും കോഹ്ലിയും ടെസ്‌റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ചിരുന്നു. താരങ്ങളുടെ മനസില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവര്‍ അത് തങ്ങളെ അറിയിക്കുമെന്നും വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലാണ് ബോര്‍ഡിന്റെ ശ്രദ്ധയെന്നും അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഒക്‌ടോബറില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയോടെ ഇരുവരും രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് പൂര്‍ണമായും വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടിലാണു ബി.സി.സി.ഐയുടെ പ്രതികരണം. 2027 ലെ ഏകദിന Read More…
താടിയിലും മീശയിലും നര വീണ് വിരാട് കോലി, വിരമിക്കലിന്റെ അടയാളമോ?
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിക്കാനുള്ള കാരണത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്‌ലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘നാലു ദിവസത്തിലൊരിക്കൽ താടി കറുപ്പിക്കേണ്ടി വരുമ്പോൾ നമുക്കറിയാം സമയമായി എന്ന്’, ഏതായാലും ആ പ്രതികരണം വെറുതെയല്ലെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. താടിയിലും മീശയിലും നര വീണ വിരാട് കോഹ്‌ലിയുടെ ഏറ്റവും പുതിയ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. കോഹ്‌ലി ഏകദിനത്തില്‍നിന്നു വിരമിക്കാനൊരുങ്ങുന്നതിന്റെ സൂചനയായി ആരാധകര്‍ കാണുന്നു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക Read More…









