ബെംഗളൂരുവിനെതിരായ മത്സരത്തിൽ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ വിരാട് കോലിയെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഗുജറാത്ത് ടീം ഇപ്പോള്‍ മറക്കാനാഗ്രഹിക്കുന്നുണ്ടാവും. മുഹമ്മദ് സിറാജിന്റെ പന്തിൽ വാഷിങ്ടൻ സുന്ദർ നൽകിയ ആ ലൈഫ് മുതലാക്കിയ കോലി 44 പന്തിൽ 81 റൺസെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. കോലിക്കൊപ്പം 27 പന്തിൽ 55 റൺസെടുത്ത ദേവ്‌ദത്ത് പടിക്കലിന്റെ വെടിക്കെട്ട് പ്രകടനവും കൂടിയായപ്പോൾ ഗുജറാത്ത് ഉയർത്തിയ 206 റൺസെന്ന വലിയ വിജയലക്ഷ്യം 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ആർസിബി Read More…
Tag: Virat Kohli
അനുഷ്ക എന്ത് പറയും? ദക്ഷിണാഫ്രിക്കൻ മോഡലിന്റെ പോസ്റ്റിൽ വിരാടിന്റെ ‘ഹൃദയം’ ട്രോൾ മഴ!
മോഡൽ അവനീത് കൗറിന്റെ ചിത്രത്തിന് അറിയാതെ ലൈക്ക് വീണതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ക്ഷീണം മാറും മുൻപേ വിരാട് കോലി വീണ്ടും സമാനമായൊരു കുരുക്കിൽപ്പെട്ടിരിക്കുകയാണ്. ഇത്തവണ ദക്ഷിണാഫ്രിക്കൻ മോഡൽ ലിസ്‌ലാസിന്റെ ഇൻസ്റ്റഗ്രാം ചിത്രത്തിലാണ് കോലിയുടെ ‘ലൈക്ക്’ പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങൾക്കകം ഈ വിവരം വൈറലായതോടെ ആരാധകർക്കിടയിൽ ചർച്ചകൾ കൊഴുക്കുകയാണ്. സോഷ്യൽ മീഡിയയിലെ ട്രോളന്മാർ കോലിയെ വെറുതെ വിടാൻ ഭാവമില്ല. ‘ഇതും അൽഗൊരിതത്തിന്റെ കളിയാണെന്ന വിശദീകരണം ഉടൻ വരും’ എന്നാണ് പലരും പരിഹസിക്കുന്നത്. എന്നാൽ കോലി മനപ്പൂർവ്വം ഇത്തരമൊരു കാര്യം ചെയ്യില്ലെന്ന് Read More…
ലക്നൗവിനെതിരെ ബെംഗളൂരുവിന് ‘സൂപ്പർ’ ജയം, ആറാടിയ കോലിക്ക് ഓറഞ്ച് ക്യാപ്, ഒന്നാമതെത്തി ആർസിബി
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ബാറ്റർമാരും ബോളർമാരും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന് ദയനീയ പരാജയം. തീർത്തും ഏകപക്ഷീയമായ പോരാട്ടത്തിൽ 5 വിക്കറ്റിനാണ് ആർസിബി വിജയിച്ചത്. ലക്നൗ മുന്നോട്ടുവെച്ച 147 റൺസ് എന്ന ചെറിയ ലക്ഷ്യം വെറും 15.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു മറികടന്നു. വിരാട് കോലി (34 പന്തിൽ 49), ക്യാപ്റ്റൻ രജത് പാട്ടീദാർ (13 പന്തിൽ 27), ജിതേഷ് ശർമ (9 പന്തിൽ 23) എന്നിവരുടെ ബാറ്റിങ് മികവാണ് ആർസിബിയെ Read More…
മിസ്സ് ആയ ക്യാച്ചും മിസ്സിസിന്റെ മിന്നുന്ന ചിരിയും; ക്യാച്ച് കൈവിട്ട് കോഹ്‌ലി, ഗാലറിയിൽ ചിരിയോടെ അനുഷ്ക
ഐപിഎൽ 2026-ലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിൽ വിരാട് കോഹ്‌ലി ഒരു എളുപ്പമുള്ള ക്യാച്ച് കൈവിട്ടത് ആരാധകരെ അമ്പരപ്പിച്ചു. മികച്ച ബാറ്റർ എന്നതിനൊപ്പം മികച്ച ഫീൽഡർ കൂടിയായ കോഹ്‌ലിക്ക് ഭുവനേശ്വർ കുമാർ എറിഞ്ഞ പതിനെട്ടാം ഓവറിലാണ് പിഴവ് പറ്റിയത്. സൺറൈസേഴ്സ് താരം അനികേത് വർമ്മയുടെ ഷോട്ട് ലോങ് ഓണിൽ നിന്ന് ഓടിയെത്തിയ കോഹ്‌ലിയുടെ കൈകളിൽ തട്ടി തെറിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ക്യാച്ച് നഷ്ടപ്പെട്ടതിൽ കോഹ്‌ലി അത്ഭുതം പ്രകടിപ്പിച്ചപ്പോൾ, ഗാലറിയിലുണ്ടായിരുന്ന ഭാര്യയും നടിയുമായ അനുഷ്ക Read More…
3 ദിവസത്തെ ഇടവേളയുണ്ടെങ്കിൽ ലണ്ടനിലേക്ക് ചാർട്ടേഡ് ഫ്ലൈറ്റ് വേണം: ഗോസിപ്പുകൾക്ക് രസകരമായ പ്രതികരണവുമായി കോഹ്ലി
ബംഗളുരു: ഐ.പി.എല്‍. ക്രിക്കറ്റ് സീസണിനിടെ ഇന്ത്യയില്‍നിന്നു ലണ്ടനിലേക്ക് ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ വേണമെന്ന ആവശ്യമുന്നയിച്ചെന്ന വാര്‍ത്ത സത്യവിരുദ്ധമാണെന്ന് നിലവിലെ ചാമ്പ്യന്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മുന്‍ നായകന്‍ വിരാട് കോഹ്ലി. മത്സരങ്ങള്‍ക്കിടെ മൂന്ന് ദിവസത്തെ ഇടവേളയുണ്ടെങ്കില്‍ ലണ്ടനിലേക്കു പോകാന്‍ വിമാനം തയാറാക്കണമെന്നു കോഹ്ലി ആവശ്യപ്പെട്ടെന്നു സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹമുണ്ടായി. മത്സരത്തിന് ഒരു ദിവസം മുന്‍പ് മാത്രമേ മടങ്ങിയെത്തുകയുള്ളൂവെന്നും കോഹ്ലി ഫ്രാഞ്ചൈസിയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായി. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ചിരിക്കുന്ന ഇമോജികള്‍ക്കൊപ്പം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചാണു കോഹ്ലി കിംവദന്തികളെ തള്ളിക്കളഞ്ഞത്. വിരാട് Read More…
ചേട്ടൻ സൂപ്പറാ… റെക്കോർഡുകൾ തകർത്തെറിഞ്ഞ ബാറ്റിങ്, ഇതിഹാസങ്ങളെ നിഷ്പ്രഭരാക്കി സഞ്ജു ഷോ!
ഒരിക്കല്‍ക്കൂടി ട്വന്റി20 ക്രിക്കറ്റിലെ ലോക കിരീടം ഇന്ത്യയെത്തേടിയെത്തുമ്പോള്‍ സൂപ്പര്‍ താരമായി മലയാളികളുടെ പ്രിയതാരം സഞ്‌ജു സാംസണ്‍. രചിന്‍ രവീന്ദ്രയുടെ 14-ാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സറുകള്‍ നേടി ഒരു അപൂര്‍വ റെക്കോഡിലേക്ക് ഇന്ത്യയെ സഞ്‌ജു നയിച്ചു. അതോടെ ഒരു ക്രിക്കറ്റ് ലോകകപ്പില്‍ 100 സിക്‌സറുകള്‍ പിന്നിടുന്ന ആദ്യ ടീമായി ഇന്ത്യ. ലോകകപ്പിന്റെ സെമിഫൈനലിലും ഫൈനലിലും അര്‍ധസെഞ്ചുറി നേടിയ മൂന്നാമത്തെ താരമാണു സഞ്‌ജു സാംസണ്‍. 2009ല്‍ ഷാഹിദ് അഫ്രീദിയും 2014ല്‍ വിരാട് കോഹ്ലിയുമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്. Read More…
40 ഓവറും ഗ്രൗണ്ടിൽ, തളരാത്ത പോരാളി, ‘വിരാട്’ മോഡിൽ; ഇത് സഞ്ജുവിന്റെ മാസ്റ്റർക്ലാസ്!
ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിനെതിരായ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനം വിരാട് കോലിയെ അനുസ്മരിപ്പിക്കുന്നതാണെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. നിർണ്ണായക മത്സരത്തിൽ ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജുവിന്റെ പോരാട്ടവീര്യത്തെ അദ്ദേഹം പ്രശംസിച്ചു. 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസെടുത്ത സഞ്ജുവിന്റെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കിയത്. സഹതാരങ്ങൾ സമ്മർദത്തിൽ പെട്ട് പുറത്തായപ്പോഴും 12 ഫോറുകളും നാല് സിക്സറുകളും പറത്തി സഞ്ജു ക്രീസിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഈ ഇന്നിങ്സിലൂടെ സഞ്ജു തന്റെ Read More…
റെക്കോർഡുകൾ തകർത്ത് ഫർഹാൻ; ഒരേ ലോകകപ്പിൽ രണ്ട് സെഞ്ചറികൾ! കോഹ്ലിയുടെ റെക്കോർഡും തകർത്തു
കൊളംബോ: ഒരു ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ രണ്ട് സെഞ്ചുറികളടിക്കുന്ന ആദ്യ താരമെന്ന നേട്ടവുമായി പാകിസ്‌താന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍. ശ്രീലങ്കയ്‌ക്കെതിരേ നടന്ന സൂപ്പര്‍ എട്ട് മത്സരത്തില്‍ സെഞ്ചുറിയടിച്ചതോടെയാണു ഫര്‍ഹാന്‍ റെക്കോഡ് സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഫർഹാൻ, അഞ്ച് സിക്സറുകളും ഒൻപത് ഫോറുകളും സഹിതം തന്റെ ആകെ സമ്പാദ്യം 383 റൺസിലെത്തിച്ചു. ഇതോടെ, 2014-ൽ വിരാട് കോഹ്‌ലി കുറിച്ച 319 റൺസെന്ന റെക്കോർഡ് മറികടന്ന് ഒരു ടി20 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന Read More…
രോഹിത്തും കോഹ്ലിയും ഗ്രേഡ് ‘ബി’യിലേക്കിറങ്ങി, സഞ്ജു ‘സി’യിൽ, ഇഷാന്‍ കിഷനെ തഴഞ്ഞു; താരങ്ങളുടെ വാര്‍ഷിക കരാറുകള്‍
മുംബൈ: ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങളുടെ 2025-26 സീസണിലെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ). പുരുഷവിഭാഗത്തില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഗ്രേഡ് ബിയിലേക്കു തരംതാഴ്‌ത്തപ്പെട്ടതാണ് പട്ടികയെ ശ്രദ്ധേയമാക്കുന്നത്. ടെസ്‌റ്റ്, ട്വന്റി-20 മത്സരങ്ങളില്‍നിന്നു വിരമിച്ച രണ്ടുപേരും. ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്ന താരങ്ങളെ ഏറ്റവും ഉയർന്ന കാറ്റഗറിയിലുൾപ്പെടുത്തുക എന്നതാണ് ബിസിസിഐയുടെ ദീർഘകാല നയം. രോഹിത്തും കോലിയും ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ അവരുടെ Read More…









