Featured Sports

കളിക്കിടയില്‍ കറുത്ത നിറമുള്ള ദ്രാവകം കുടിച്ചു, അസ്വസ്ഥനായി വിരാട് കോലി; കരുത്തായ ആ പാനീയം എന്താണ്? – വീഡിയോ

ഇൻഡോർ∙ ന്യൂസീലൻഡിനെതിരായ മൂന്നാം മത്സരം തോറ്റതോടെ ഏകദിന പരമ്പര ഇന്ത്യയ്ക്കു 2–1ന് നഷ്ടമായിരുന്നു . സൂപ്പര്‍ താരം വിരാട് കോലി സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. 108 പന്തുകൾ നേരിട്ട കോലി 124 റൺസെടുത്താണു പുറത്തായത്. ട്വന്റി20, ടെസ്റ്റ് ഫോർ‌മാറ്റുകളിൽനിന്നു വിരമിച്ച കോലി, ഏകദിന ക്രിക്കറ്റിൽ മാത്രമാണ് നിലവിൽ ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നത്. 2027 ലോകകപ്പ് വരെ കോലിക്ക് ഏകദിന ടീമിനൊപ്പം തുടരാൻ താൽപര്യമുണ്ടെന്നാണു വിവരം. 37 വയസ്സായെങ്കിലും ടീമിലെ യുവതാരങ്ങളെക്കാൾ മികച്ച ഫിറ്റ്നസുള്ള കോലി, Read More…

Featured Sports

ഇന്‍ഡോറില്‍ ചരിത്രമെഴുതി കീവീസ്, നാണക്കേടിന്റെ ചരിത്രവുമായി ഗില്ലും കൂട്ടരും, തോൽവിയിലും തലയുയർത്തി കോലി

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ന്യൂസിലന്‍ഡിന്‌. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ 41 റണ്ണിനു ജയിച്ചതോടെയാണ്‌ ന്യൂസിലന്‍ഡ്‌ 2-1 നു പരമ്പര നേടിയത്‌. ഇന്ത്യയില്‍ ആദ്യമായാണു ന്യൂസിലന്‍ഡ്‌ ദ്വിരാഷ്‌ട്ര ഏകദിന പരമ്പര നേടുന്നത്‌. കഴിഞ്ഞ പര്യടനത്തില്‍ അവര്‍ ഇന്ത്യയില്‍ ആദ്യമായി ടെസ്‌റ്റ് പരമ്പരയും നേടി. ഇന്‍ഡോറിലെ റണ്ണൊഴുകും പിച്ചില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ എട്ട്‌ വിക്കറ്റിന്‌ 337 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ 46-ാം ഓവറില്‍ 296 റണ്ണിന്‌ Read More…

Featured Sports

ഒരു ​കൈയബന്ധം, നാറ്റിക്കരുത്…. ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗ് കണക്കുകള്‍ അബദ്ധജഡിലം, കോഹ്‌ലിയുടെ ഒന്നാം സ്ഥാനം ക്ഷണികം ?

ദുബായ്: ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി ഒന്നാം റാങ്ക് വീണ്ടെടുത്തെങ്കിലും ഇതോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച കണക്കുകള്‍ അബദ്ധജഡിലം. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനവും പരിഹാസവും ശക്തമായതോടെ തിരുത്തുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി). കരിയറിലൊട്ടാകെ വിരാട് കോഹ്‌ലി ഒന്നാം റാങ്കില്‍ തുടര്‍ന്ന ദിവസക്കണക്കിലാണ് ഐ.സി.സിക്കു പിഴച്ചത്. 825 ദിവസം കോഹ്‌ലി ഒന്നാം സ്ഥാനത്തുണ്ടായിരുന്നെന്നാണ് ഐ.സി.സി. പ്രസിദ്ധീകരിച്ച ഗ്രാഫിക്‌സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 1547 ദിവസം താരം ഒന്നാം സ്ഥാനത്തുണ്ടായിരുന്നെന്നാണു വാസ്തവം. ഐ.സി.സിയുടെ Read More…

Sports

സച്ചിന്റെ ആ റെക്കോർഡും വീണു, അതിവേഗം 28,000 റൺസുമായി വിരാട് കോഹ്ലി

വഡോദര: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മറ്റൊരു റെക്കോർഡ് കൂടി തകർത്ത് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിലെ ബാറ്റിങ്ങിനിടെ, രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 28,000 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോർഡ് വിരാട് കോഹ്ലിയുടെ പേരിലായി. രാജ്യാന്തര ക്രിക്കറ്റിലെ 624 ഇന്നിങ്സുകളിൽനിന്നാണ് കോലി 28,000 റണ്‍സിലെത്തിയത്. സച്ചിനെയാണ്‌ കോഹ്ലി മറികടന്നത്‌. 644 ഇന്നിങ്‌സില്‍ നിന്നാണ്‌ സച്ചിന്‍ 28,000 റണ്‍ നേടിയത്‌. കോഹ്ലി 624 ഇന്നിങ്‌സുകളിലാണ്‌ 28,000 റണ്ണെടുത്തത്‌. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ Read More…

Featured Sports

കോഹ്ലിക്ക് സെഞ്ചറി നഷ്ടം, ഗില്ലിന് അർധ സെഞ്ചറി, സിക്സർ തൂക്കി കളി ജയിപ്പിച്ചത് രാഹുൽ – വീഡിയോ

വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക്‌ നാല്‌ വിക്കറ്റ്‌ ജയം. മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്‍തൂക്കം നേടി. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ എട്ട്‌ വിക്കറ്റിന്‌ 300 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ ഒരോവര്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ലോകേഷ്‌ രാഹുല്‍ (21 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 29), വാഷിങ്‌ടണ്‍ സുന്ദര്‍ (ഏഴ്‌ പന്തില്‍ ഏഴ്‌) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌. തുടരെ വിക്കറ്റ്‌ Read More…

Featured Sports

28,000 റണ്‍സ് കുറിക്കാനൊരുങ്ങി കോഹ്ലി, ക്യാപ്റ്റന്മാര്‍ക്ക് പരീക്ഷണം, ഇന്ത്യ – ന്യൂസിലന്‍ഡ്‌ ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

വഡോദര: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരം ഇന്നു നടക്കും. വഡോദരയിലെ കോടാംബി സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായാണു മത്സരം. ഉച്ചയ്‌ക്ക് 1.30 മുതല്‍ സ്‌റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം. കോടാംബി സ്‌റ്റേഡിയത്തിലെ പുരുഷന്‍മാരുടെ കന്നി രാജ്യാന്തര മത്സരമാണു നടക്കുക. ക്രിക്കറ്റിനു പറ്റിയ കാലാസ്‌ഥയാണ്‌ വഡോദരയില്‍. ഇവിടെ നടന്ന രണ്ട്‌ വനിതാ ഏകദിനങ്ങളിലും ഇന്ത്യന്‍ പേസര്‍മാര്‍ക്ക്‌ ഈര്‍പ്പം തുണയായിരുന്നു. രണ്ട്‌ മത്സരങ്ങളിലും 100 ലധികം റണ്ണിനു ജയിക്കാനുമായി. ടോസ്‌ മത്സരത്തില്‍ നിര്‍ണായകമാകും. ഇന്ത്യയില്‍ ഇതുവരെ Read More…

Sports

വിരാട്‌ കോഹ്ലി കളിക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ വിരാട്‌ കോഹ്ലി ഇന്നു നടക്കുന്ന വിജയ്‌ ഹസാരെ ട്രോഫി മത്സരത്തില്‍ കളിക്കില്ല. ഡല്‍ഹിയുടെ താരമായ കോഹ്ലി റെയില്‍വേസിനെതിരേ ഇന്നു നടക്കുന്ന മത്സരത്തില്‍ കളിക്കുമെന്നാണു നേരത്തെ പ്രഖ്യാപിച്ചിരുന്നത്‌. ബി.സി.സി.ഐയുടെ നിര്‍ദേശ പ്രകാരം കോഹ്ലി ഡല്‍ഹി ടീമിനായി ആന്ധ്രാപ്രദേശ്‌, ഗുജറാത്ത്‌ ടീമുകള്‍ക്കെതിരേ കളിച്ചിരുന്നു. ആദ്യ മത്സരത്തില്‍ സെഞ്ചുറിയടിച്ച (131) കോഹ്ലി അടുത്ത മത്സരത്തില്‍ അര്‍ധ സെഞ്ചുറിയും (77) കുറിച്ചു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും മുമ്പ്‌ കോഹ്ലി ഒരു Read More…

Featured Sports

കോഹ്‌ലിയുടെ പവർ ഹിറ്റിൽ വിറച്ച് അമ്പയർ, തലയ്ക്ക് തൊട്ടുമുകളിലൂടെ പന്ത്, തലനാരിഴയ്ക്ക് രക്ഷപെട്ടത് മൂന്ന് തവണ- വീഡിയോ

ഏകദേശം 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹിക്ക് വേണ്ടി വിജയ് ഹസാരെ ട്രോഫി കളിക്കാൻ ഇറങ്ങിയ വിരാട് കോഹ്‌ലി, തകർപ്പൻ സെഞ്ചുറിയോടെ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ്. ആന്ധ്രയ്‌ക്കെതിരായ മത്സരത്തിൽ 101 പന്തുകളിൽ നിന്ന് 131 റൺസ് അടിച്ചുകൂട്ടിയ കോഹ്‌ലി, ഡൽഹിയുടെ ജയം അനായാസമാക്കി. ബി.സി.സി.ഐ പങ്കുവെച്ച മത്സരത്തിന്റെ ഹൈലൈറ്റ്‌സ് വീഡിയോയിലാണ് കോഹ്‌ലിയുടെ ബാറ്റിംഗിന്റെ കരുത്ത് വ്യക്തമാകുന്നത്. അമ്പയർ തലനാരിഴയ്ക്ക് രക്ഷപെട്ടു ഈ ഇന്നിംഗ്സിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം കോഹ്‌ലിയുടെ ട്രേഡ്‌മാർക്ക് ഷോട്ട് ആയ ‘സ്ട്രൈറ്റ് ഡ്രൈവുകൾ’ ആയിരുന്നു. Read More…

Featured Sports

വിരാട് വെടിക്കെട്ടില്‍ ഡല്‍ഹി ജയിച്ചു , ലോക റെക്കോർഡ് പ്രകടനം, ത്രില്ലർ പോരാട്ടം

ബംഗളുരു: ഗുജറാത്തിനെതിരേ നടന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ഡി ഗ്രൂപ്പ് മത്സരത്തില്‍ ഡല്‍ഹിക്ക് ഏഴ് റണ്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഒന്‍പത് വിക്കറ്റിന് 254 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഗുജറാത്ത് 48-ാം ഓവറില്‍ 247 റണ്ണിന് ഓള്‍ഔട്ടായി. നായകന്‍ ഋഷഭ് പന്ത് (79 പന്തില്‍ രണ്ട് സിക്‌സറും എട്ട് ഫോറുമടക്കം 70), ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി (61 പന്തില്‍ ഒരു സിക്‌സറും 13 ഫോറുമടക്കം 77) എന്നിവരാണു Read More…