Sports

കോഹ്ലിയുടേയും അയ്യരുടേയും സെഞ്ച്വറികള്‍, ഗില്ലിന്റെ അര്‍ദ്ധശതകം; ലോകകപ്പിലെ റെക്കോഡ് സ്‌കോറുമായി ഇന്ത്യയുടെ പകവീട്ടല്‍

ലോകത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന അനേകം നിമിഷങ്ങള്‍ പിറന്ന ഇന്ത്യാ ന്യൂസിലന്റ് ലോകകപ്പ് സെമിയില്‍ ലോകകപ്പിലെ റെക്കോഡ് നേട്ടത്തോടെ ഇന്ത്യയുടെ തകര്‍പ്പന്‍ ബാറ്റിംഗ്. വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും സെഞ്ച്വറിയും ശുഭ്മാന്‍ ഗില്‍ അര്‍ദ്ധശതകവും നേടിയ ഇന്നിംഗ്‌സില്‍ ഇന്ത്യ ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ റെക്കോഡ് നേട്ടം കുറിച്ചു. 397 റണ്‍സിന്റെ സ്‌കോറാണ് ന്യൂസിലന്റിനെതിരേ പടുത്തുയര്‍ത്തിയത്് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളും ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍നേട്ടവും കുറിച്ച വിരാട്‌കോഹ്ലിയുടെ റെക്കോഡ് ബാറ്റിംഗായിരുന്നു Read More…

Sports

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി ; വിരാട് കോഹ്ലി സച്ചിന്റെ റെക്കോഡ് തകര്‍ത്തു

മുംബൈ: ഒടുവില്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ആ നാഴികക്കല്ല് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ശതകത്തിന്റെ റെക്കോഡ് മാസ്റ്റര്‍ ബ്‌ളാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറില്‍ നിന്നുമാണ് കോഹ്ലി ഏറ്റെടുത്തത്. ഈ മത്സരത്തില്‍ സെഞ്ച്വറി നേടിയ കോഹ്ലി ഏകദിന സെഞ്ച്വറികളുടെ കാര്യത്തില്‍ ഫിഫ്റ്റി അടിച്ചു. 270 ഇന്നിംഗ്‌സുകളില്‍ നിന്നുമായിരുന്നു കോഹ്ലിയുടെ 50 സെഞ്ച്വറികള്‍ വന്നത്. 49 ഏകദിന സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുള്ളത്. സച്ചിന്‍ ടീമിന്റെ ഓപ്പണറായിട്ടാണ് കൂടുതല്‍ സെഞ്ച്വറികളും നേടിയതെങ്കില്‍ വണ്‍ ഡൗണ്‍ Read More…

Sports

തുടക്കക്കാരനായ ഗില്ലും സച്ചിന്റെ റെക്കോഡ് പിടിച്ചെടുത്തു ; സച്ചിനും ധോനിയും കോഹ്ലിക്കുമൊപ്പം

കാല്‍ നൂറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറില്‍ ഈ ഗെയിമിലെ ഒട്ടുമിക്ക റെക്കോഡുകളും പേരിലാക്കിയാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇതിഹാസമായി മാറിയത്. ആരാധകര്‍ അദ്ദേഹത്തെ ക്രിക്കറ്റിന്റെ ദൈവം എന്നും വിളിക്കുന്നു. എന്നാല്‍ അസാധാരണ മികവ് കാട്ടുന്ന നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ സച്ചിന്റെ റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഏകദിന സെഞ്ച്വറികളുടെ കാര്യത്തില്‍ സച്ചിന്റെ ഒപ്പമെത്തിയ വിരാട് കോഹ്ലി ഒരു ശതകം കൂടി നേടിയാല്‍ സച്ചിന്റെ ലോക റെക്കോഡ് മറികടക്കും. ഇന്ത്യയുടെ യുവതാരം ഗില്ലും ഇപ്പോള്‍ സച്ചിന്റെ നേട്ടം മറികടന്നിരിക്കുകയാണ്. ഏകദിന Read More…

Sports

സച്ചിനാണോ കോഹ്ലിയാണോ കേമന്‍; ഇതാ ഈ കണക്കുകള്‍ നോക്കൂ…!!

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ കൂടി സെഞ്ച്വറി നേടിയതോടെ ഇതിഹാസതാരം സച്ചിനോ അതോ വിരാട് കോഹ്ലിയോ കുടുതല്‍ കേമന്‍ എന്ന തരത്തിലൊരു ചര്‍ച്ചകള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇടയില്‍ ഉണ്ടാകുന്നുണ്ട്. ഇരുവരുടേയും സെഞ്ച്വറികള്‍ താരതമ്യം ചെയ്യുന്നവരും ഏറെയാണ്. രണ്ടു കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിനെ തോളിലേറ്റിയ കളിക്കാരാണ് സച്ചിനും കോഹ്ലിയും. ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാനുള്ള വിരാട് കോഹ്ലിയുടെ സമയം സച്ചിനെ അപേക്ഷിച്ച് വളരെ കുറവാണ്. 49 സെഞ്ച്വറി നേടാന്‍ കോഹ്ലി 15 വര്‍ഷമെടുത്തപ്പോള്‍ Read More…

Sports

റെക്കോഡുകള്‍ നേടിയാലും ഇല്ലെങ്കിലും എന്നും എന്റെ ഹീറോ അയാള്‍; സച്ചിനൊപ്പം എത്തിയപ്പോള്‍ കോഹ്ലി

ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളുടെ കാര്യത്തില്‍ റെക്കോര്‍ഡിന് ഒപ്പമെത്തിയതിന് പിന്നാലെ തന്റെ ബാല്യകാല ഹീറോ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ആദരം അര്‍പ്പിച്ച് വിരാട്കോഹ്ലി. 2023 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. കൊല്‍ക്കത്തയിലെ കഠിനമായ പ്രതലത്തില്‍ കോഹ്ലി 119 പന്തുകള്‍ എടുത്താണ് നാഴികക്കല്ലിലെത്തിയത്. കോഹ്ലി ഒപ്പമെത്തിയതിന് പിന്നാലെ സച്ചിന്‍ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ആശംസനേര്‍ന്നു. കോഹ്ലി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ റെക്കോഡ് തകര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സച്ചിന്‍ പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ നടക്കുന്ന ലോകകപ്പില്‍ അമ്പതാം Read More…

Featured Sports

വിമര്‍ശകരുടെ ശ്രദ്ധയ്ക്ക്, ഇതാണ് ശ്രേയസ് അയ്യരും വിരാട് കോഹ്ലിയും; പിന്നെ കണ്ടില്ലെന്ന് പറഞ്ഞേക്കരുത്…!!

കഴിഞ്ഞ മത്സരത്തില്‍ ഒന്നു ഇരുന്നുപോയെന്ന് വെച്ച് എന്തെല്ലാമായിരുന്നു കേട്ടത്. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ വിമര്‍ശകരുടെ വായിലേക്ക് പന്തടിച്ചു കയറ്റിയിരിക്കുകയാണ് ശ്രേയസ് അയ്യരും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. കഴിഞ്ഞ മത്സരത്തില്‍ വേഗം പുറത്തായപ്പോള്‍ അവസരത്തിനൊത്ത് ഉയരാത്തവന്‍ എന്നായിരുന്നു ശ്രേയസിന് വിമര്‍ശനം. കോഹ്ലിയാകട്ടെ പൂജ്യത്തിന് പുറത്തായതിനും നന്നായി കേട്ടു. എന്നാല്‍ ഇന്ത്യയുടെ ഏഴാം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് എതിരേ രണ്ടുപേരും വിമര്‍ശകരുടെ വായടപ്പിച്ചു. ഈ ലോകകപ്പിലെ ഏറ്റവും നീളമേറിയ സിക്‌സര്‍ പറത്തിക്കൊണ്ടാണ് ശ്രേയസ് അയ്യര്‍ വിമര്‍ശകരുടെ കണ്ണു തള്ളിച്ചത്. കഴിഞ്ഞ Read More…

Featured Sports

സച്ചിനോ കോഹ്ലിയോ കേമന്‍​? നാസര്‍ ഹുസൈന്‍ പറയുന്നത് കേള്‍ക്കൂ…!!

ക്രിക്കറ്റ്‌ലോകം കണ്ട ഏറ്റവും മികച്ച രണ്ടു ബാറ്റ്‌സ്മാന്‍മാരാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറും വിരാട് കോഹ്ലിയും. ക്രിക്കറ്റ് ഇതിഹാസം സച്ചിനാണോ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട്‌കോഹ്ലിയാണോ മികച്ച ബാറ്റ്‌സ്മാന്‍ എന്ന ഒരു സംവാദം ദീര്‍ഘകാലമായി ക്രിക്കറ്റിലുണ്ട്. ഈ രണ്ട് പേരില്‍ ആരാണ് എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ എന്നത് പലപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. രണ്ടുപേരും കരിയറില്‍ റണ്‍സുകള്‍ വാരിക്കൂട്ടുകയും നിരവധി നാഴികക്കല്ലുകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് റെക്കോര്‍ഡ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാക്കിയപ്പോള്‍ ടി Read More…

Sports

ഐസിസി ടൂര്‍ണമെന്റുകളില്‍ വെള്ളപ്പന്തില്‍ 3000 റണ്‍സ് ; വിരാട്‌കോഹ്ലിക്ക് മറ്റൊരു നേട്ടം കൂടി

ധര്‍മ്മശാല: നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീം നടത്തുന്ന പ്രകടനം ആരാധകരെ അതിരുകടന്നുള്ള പ്രതീക്ഷയിലേക്ക് നയിക്കുകയാണ്. കളിച്ച ലീഗ് മത്സരങ്ങളില്‍ നാലും ജയിച്ച് പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ഇന്ത്യയ്ക്ക് വേണ്ടി സ്വന്തം താരങ്ങള്‍ മാറിമാറി മികവ് കാട്ടുമ്പോള്‍ റെക്കോഡുകള്‍ ഒന്നൊന്നായി വഴിമാറുകയാണ്. ന്യൂസിലന്റിനെതിരേയുള്ള മത്സരത്തില്‍ കോഹ്ലി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ഐസിസിയുടെ വൈറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനായിട്ടാണ് കോഹ്ലി മാറിയത്. ഐസിസി ടൂര്‍ണമെന്റുകളില്‍ (ഏകദിന, ടി 20 ഐ) 2,942 Read More…

Sports

കോഹ്ലി മറ്റൊരു റോളില്‍, ആവേശം കൊണ്ട് പൂനെയിലെ ആരാധകര്‍; എട്ടുവര്‍ഷത്തിന് ശേഷം ലോകകപ്പില്‍ പന്തെറിഞ്ഞു

ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട്‌കോഹ്ലിയുടെ ബാറ്റിംഗ് വിരുന്നായിരുന്നു ഇന്ത്യാ ബംഗ്‌ളാദേശ് മത്സരത്തിലെ ഹൈലൈറ്റ്. പുറത്താകാതെ സെഞ്ച്വറി നേടിയ വിരാട് ആറ് ബൗണ്ടറികളും നാലു സിക്‌സറുകളും പറത്തുകയും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നാല്‍ ബാറ്റു കൊണ്ട് പ്രകടനം നടത്തും മുമ്പ് കോഹ്ലി പന്തെറിഞ്ഞു ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. എട്ടു വര്‍ഷത്തിന് ശേഷമായിരുന്നു കോഹ്ലി ഒരു ലോകകപ്പ് മത്സരത്തില്‍ പന്തെറിയാനെത്തിയത്. മൊത്തം അന്താരാഷ്ട്ര മത്സരം എടുത്താല്‍ ആറു വര്‍ഷത്തിന് ശേഷവും. 2015ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് അവസാനമായി ലോകകപ്പ് മത്സരത്തില്‍ Read More…