ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ താരദമ്പതികളായ വിരാട്‌കോഹ്ലി അനുഷ്‌ക്കാശര്‍മ്മ ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞു കൂടി പിറന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റുവഴിയാണ് ഇവര്‍ വിവരം പങ്കുവെച്ചത്. ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്. അകായ് എന്നാണ് കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. സമൃദ്ധമായ സന്തോഷത്തോടെയും ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയും, ഫെബ്രുവരി 15 ന്, ഞങ്ങളുടെ കുഞ്ഞ് അക്കായെയും വാമികയുടെയും ചെറിയ സഹോദരനെ ഞങ്ങള്‍ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തുവെന്ന് എല്ലാവരേയും അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്! ”ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത് Read More…
Tag: Virat Kohli
പേര് ഇന്ത്യന്‍ ഇതിഹാസം സച്ചിനോട് സാമ്യം ; ആരാധന പക്ഷേ ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ കോഹ്ലിയോട്
അണ്ടര്‍ 19 ലോകകപ്പ് സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്റെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് തുണയായത്. ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ്താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിനെ അനുസ്മരിപ്പിച്ചാണ് പിതാവ് പേര് ഇട്ടതെങ്കിലും സച്ചിന്‍ ദാസാന് ആരാധന ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയോടാണ്. സെമിയില്‍ 95 പന്തില്‍ 96 റണ്‍സാണ് യുവതാരം സച്ചിന്‍ ദാസ് അടിച്ചുകൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പ് 2024 ലെ ആദ്യ സെമിഫൈനലില്‍ ഇന്ത്യയുടെ ഇതിഹാസമായ തിരിച്ചുവരവ് നടത്തിയത് സച്ചിന്‍ ദാസും ക്യാപ്റ്റന്‍ ഉദയ് സഹാറനും ചേര്‍ന്നാണ്. Read More…
വിരാട് കോഹ്ലി സച്ചിന്റെ റെക്കോഡ് മറികടക്കും ; 100 സെഞ്ച്വറികള്‍ അനായാസം ; വെസ്റ്റിന്‍ഡീസ് ഇതിഹാസത്തിന്റെ ഉറപ്പ്
ക്രിക്കറ്റിലെ ഇതിഹാസതാരമായ സച്ചിന്‍തെന്‍ഡുല്‍ക്കറുടെ 100 സെഞ്ച്വറികളുടെ റെക്കോഡ് വിരാട് കോഹ്ലി തകര്‍ക്കുമെന്ന് വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസതാരം ക്‌ളൈവ് ലോയ്ഡ്. 50 ഏകദിന സെഞ്ചുറികള്‍ എന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്തിയ കോഹ്ലിയ്ക്ക് ഇനി മുന്നിലുള്ളത 50 ടെസ്റ്റ് സെഞ്ച്വറികളാണ്. നിലവില്‍ 80 സെഞ്ചുറികളുള്ള കോഹ്ലിക്ക് 35 വയസ്സുണ്ട്, ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ കോഹ്ലിക്ക് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ഇനിയും കളത്തിലുണ്ട്. ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കുമെതിരായ ടെസ്റ്റ് പരമ്പരകളും 2025 ലെ ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും പോലുള്ള ഐസിസി ടൂര്‍ണമെന്റുകളും Read More…
വിരാട്‌കോഹ്ലിയെ 2024 ല്‍ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡുകള്‍ ; ലോകകപ്പിലെ നിരാശ കഴുകിക്കളയാന്‍ അവസരം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെയും 50 ഓവര്‍ ലോകകപ്പിലെയും അവസാന കടമ്പയില്‍ ഇന്ത്യ തട്ടിവീണത് ക്രിക്കറ്റ് ആരാധകര്‍ക്ക് നല്‍കിയ നിരാശ ചെറുതല്ല. പക്ഷേ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ ആരാധകര്‍ക്ക് 2023 നല്‍കിയത് ആവേശത്തിന്റെ പൂരങ്ങളായിരുന്നു. വിരാട് കോഹ്ലിക്ക് 2023-ല്‍ ഒരു സ്വപ്ന വര്‍ഷം തന്നെയായിരുന്നു. മെഗാ ഇവന്റിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്താണ് കോഹ്ലി ലോകകപ്പിലെ ടൂര്‍ണമെന്റിലെ കളിക്കാരനായത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ സച്ചിനെ മറികടന്ന് Read More…
‘കുടുംബവും സുഹൃത്തുക്കളും, സ്‌നേഹവും നിറഞ്ഞ ദിവസം’ ; ചിത്രങ്ങളുമായി അനുഷ്‌കയും വിരാടും
ബോഡിവുഡിന്റെ പ്രിയതാരമാണ് അനുഷ്‌ക ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ കായിക രംഗത്തും അനുഷ്‌കയ്ക്ക് ആരാധകര്‍ ഏറെയാണ്. 2021 ജനുവരി പതിനൊന്നിനാണ് ഇരുവരുടേയും ജീവിതത്തിലേക്ക് മകള്‍ എത്തിയത്. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ മകളുടെ അധികം ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഇരുവരും പങ്കുവെച്ചിരുന്നില്ല. മുഖം വ്യക്തമാകാത്ത ചിത്രങ്ങളാണ് ഇരുവരും മുന്‍പ് പങ്കുവെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് അനുഷ്‌കയും വിരാടും തങ്ങളുടെ ആറാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. കേക്ക് മുറിച്ച് ആറാം Read More…
എന്തൊരടി…. സൂര്യകുമാര്‍ യാദവ് ഇന്നലെ അടിച്ചു കൂട്ടിയത് 8 സിക്‌സറുകള്‍ ; കോഹ്ലിയെ മറികടന്നു
ഏകദിനമോ ടെസ്‌റ്റോ ഒന്നും ചിലപ്പോള്‍ ശരിയായെന്ന് വരില്ല. പക്ഷേ ടി ട്വന്റിയാണെങ്കില്‍ കണ്ണും പൂട്ടി വിശ്വസിക്കാവുന്നയാളാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു വിട്ടതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലെയും ക്രിക്കറ്റ് ആരാധകരുടെ കണ്ണു തള്ളിക്കുകയാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സൂര്യ സിക്‌സറിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ വെറും 56 പന്തുകളില്‍ സെഞ്ച്വറി നേടിയ സൂര്യകുമാറിന്റെ ബാറ്റില്‍ നിന്നും പറന്നത് എട്ടു സിക്‌സറുകളായിരുന്നു. Read More…
ലോകകപ്പിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും കോഹ്ലിയെ പുറത്താക്കാന്‍ സെലക്ടര്‍മാര്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തുന്ന കളിക്കാരില്‍ മുന്‍പന്തിയിലുണ്ട് മുന്‍ നായകന്‍ വിരാട് കോഹ്ലി. അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പിലും ഫൈനല്‍ വരെയെത്തിയ ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുന്തൂണായിരുന്നു കോഹ്ലി. ഇന്ത്യ പരാജയപ്പെട്ടതോടെ ഇനി സെലക്ടര്‍മാരുടെ കണ്ണുകള്‍ വരാനിരിക്കുന്ന ടി20 ടീമിനെ സജ്ജമാക്കുക എന്നതാണ്. 2024 ജൂണില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ, ഏകദിനത്തില്‍ നിന്ന് ടി20യിലേക്ക് ചര്‍ച്ച അതിവേഗം മാറി. എന്നാല്‍ ഇന്ത്യയുടെ ടി20 ഇലവനില്‍ കോഹ്ലി ആദ്യ ചോയ്സ് അല്ല. ലോകകപ്പ് ഫൈനലിന് Read More…
പോണ്ടിംഗിനെ മറികടന്ന് വിരാട്‌കോഹ്ലി രണ്ടാമനായി; ഇനി മുന്നിലുള്ളത് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യ കളിച്ച ഫൈനലില്‍ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ വിരാട്‌കോഹ്ലി ഇനി രണ്ടാമന്‍. നവംബര്‍ 19 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ദ്ധശതകം നേടിയ കോഹ്ലി ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെയാണ് മറികടന്നത്. 2011ല്‍ തന്റെ അവസാന ലോകകപ്പ് കളിച്ച പോണ്ടിംഗ്, 46 മത്സരങ്ങളില്‍ നിന്ന് 45.86 ശരാശരിയിലും 79.95 സ്ട്രൈക്ക് റേറ്റിലും അഞ്ച് സെഞ്ചുറികളും ആറ് അര്‍ധസെഞ്ചുറികളും സഹിതം 1743 റണ്‍സ് നേടി. 45 മത്സരങ്ങളില്‍ Read More…
കഴിഞ്ഞ ലോകകപ്പിലെ കണക്ക് ഇന്ത്യ തീര്‍ത്തു; ന്യൂസിലന്റിന് മേല്‍ സമ്പൂര്‍ണ്ണ വിജയവുമായി ഫൈനലില്‍
ലോകത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന അനേകം നിമിഷങ്ങള്‍ പിറന്ന ഇന്ത്യാ ന്യൂസിലന്റ് ലോകകപ്പ് സെമിയില്‍ 70 റണ്‍സിന് ന്യൂസിലന്റിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നു. ഇതോടെ കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ ഏറ്റ പരാജയത്തിന് ഇന്ത്യ മധുരമായി പകരം വീട്ടി. ന്യൂസിലന്‍ഡിന്റെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ ഷമിയായിരുന്നു കളിയിലെ ഹീറോ. ഈ വിജയത്തോടെ തോല്‍വി അറിയാതെ ലോകകപ്പില്‍ പത്തു മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യ മറ്റൊരു റെക്കോഡും കുറിച്ചു. വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും സെഞ്ച്വറിയും ശുഭ്മാന്‍ ഗില്‍ Read More…









