Featured Sports

9 ഇന്നിംഗ്സുകള്‍, എട്ടിലും പരാജയം ; കോഹ്ലിയെ ചതിക്കുന്നത് ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകള്‍

ഓഫ്സ്റ്റംപിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകള്‍ക്ക് എതിരേയുള്ള വിരാട്കോഹ്ലിയുടെ പരാജയം തുടരുകയാണ്. ഓസ്‌ട്രേലിയയില്‍ തന്റെ 9 ഇന്നിംഗ്‌സുകളില്‍ ഇത് എട്ടാം തവണയാണ് കോഹ്ലി സമാനമായ പുറത്താകലിന് കീഴടങ്ങുന്നത്. ശനിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ നാലാം ഇന്നിംഗ്‌സ് ലക്ഷ്യം വെച്ച് ബാറ്റിംഗിനിറങ്ങിയ കോഹ്ലി 12 പന്തില്‍ 6 റണ്‍സ് മാത്രം നേടിയ ശേഷം പുറത്തായി. പരമ്പരയിലെ കോഹ്ലിയുടെ മികവ് 5, 100*, 7, 11, 3, 36, 5, 17 എന്നിങ്ങനെയാണ്. ഒടുവിലത്തെ ഇന്നിംഗ്സാകട്ടെ ആറു റണ്‍സും. Read More…

Sports

ഇന്ത്യയുടെ പരിശീലകനായി ഗൗതം ഗംഭീര്‍ ആദ്യ ചോയ്സ് ആയിരുന്നില്ല; പകരം ഈ താരത്തെയാണ് BCCI ഉദ്ദേശിച്ചിരുന്നത്

ഓസ്ട്രേലിയയില്‍ ഏറ്റ തിരിച്ചടി ടീം ഇന്ത്യയെ നീറ്റി പുകയ്ക്കുകയാണ്. ആദ്യ മത്സരം ജയിച്ച ശേഷം തുടര്‍ച്ചയായി രണ്ടു മത്സരങ്ങള്‍ പരാജയമറിഞ്ഞത് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും മുന്‍ നായകന്‍ വിരാട്കോഹ്ലിയും സമ്പൂര്‍ണ്ണ പരാജയമായതും മൂലം വിമര്‍ശന ശരത്തില്‍ കിടന്ന് പിടയുകയാണ് ഇന്ത്യ. തോല്‍വി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെക്കൂടിയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ വിജയങ്ങളും കിരീടങ്ങളും ആസ്വദിച്ചിരുന്ന ഗംഭീര്‍ ഇപ്പോള്‍ ആഴിയിലേക്ക് Read More…

Sports

ഔട്ടായി മടങ്ങുന്നതിനിടെ കൂകിവിളിച്ച ഓസീസ് ആരാധകനെ തുറിച്ചു നോക്കി കോഹ്ലി- വീഡിയോ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പര ഒരു പക്ഷേ കരിയറിലെ ഏറ്റവും മോശം സമയം സമ്മാനിക്കപ്പെട്ടത് സൂപ്പര്‍ബാറ്റര്‍മാരായ വിരാട്‌കോഹ്ലിക്കും നായകന്‍ രോഹിത് ശര്‍മ്മയ്ക്കും ആയിരിക്കും. കരിയറില്‍ ഏറ്റവും മോശം ഫോമിനെ നേരിടുന്ന കോഹ്ലി ചെറിയ സ്‌കോറില്‍ പുറത്താകുന്നതിന് പുറമേ കലഹത്തിന്റെ കാര്യത്തിലും മുന്നിലുണ്ട്. പരമ്പരയില്‍ ഇതുവരെ ഒരു ഇന്നിംഗ്‌സിലെ സെഞ്ച്വറി മാത്രമുള്ള വിരാട് കോഹ്ലി നിരന്തരം പരാജയപ്പെടുകയാണ്. ചെറിയ സ്‌കോറില്‍ പുറത്താകുന്നതിന് പിന്നാലെ ആരാധകരുമായി ഇടയുന്നതിന്റെ പേരിലും വാര്‍ത്തകളില്‍ നിറയുന്നു. വെള്ളിയാഴ്ച Read More…

Sports

‘കോഹ്ലി…താങ്കളുടെ കവര്‍ഡ്രൈവിന് എന്തോ കുഴപ്പമുണ്ട് ; സച്ചിനെപോലെ ചെയ്തു നോക്കൂ..’ ഹെയ്ഡന്റെ ഉപദേശം

ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യ ഉറ്റുനോക്കുന്ന ബാറ്റര്‍ വിരാട്‌കോഹ്ലി പക്ഷേ ഭൂരിഭാഗം സമയത്തും നനഞ്ഞ പടക്കമായിരുന്നു എന്നാണ് വിമര്‍ശകരുടെ പക്ഷം. ഓസ്ട്രേലിയയ്ക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ വിരാട് കോഹ്ലി സെഞ്ച്വറി നേടിയെങ്കിലൂം അദ്ദേഹത്തിന്റെ ഷോട്ടുകളില്‍ ഓഫ് സ്റ്റമ്പിന് പുറത്തെ പ്രശ്‌നം ഇപ്പോഴും തുടരുകയാണ്. 30 ടെസ്റ്റ് സെഞ്ചുറികളുള്ള വലംകൈയ്യന്‍ ബാറ്റര്‍ അഡ്ലെയ്ഡിലും ബ്രിസ്ബേനിലും പുറത്താകലിലേക്ക് നയിച്ചത് ഓഫ് സ്റ്റമ്പിന് പുറത്തെ ഡെലിവറികളായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഓസ്ട്രേലിയയുടെ മുന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ മാത്യു ഹെയ്ഡന്‍ ഉപദേശിക്കുന്നത് Read More…

Celebrity Featured

92 കോടി; ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നികുതി അടച്ച സെലിബ്രിറ്റി ഈ സൂപ്പര്‍താരം

2024-ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടിക ഫോര്‍ച്യൂണ്‍ ഇന്ത്യ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇന്ത്യയിലെ സമ്പന്നരുടെ മൂല്യത്തെ കുറിച്ച് മാത്രമല്ലായിരുന്നു ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അവര്‍ നല്‍കിയ നികുതികളെ കുറിച്ചും വിശദമായി പ്രതിപാദിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ധനികരും സ്വാധീനമുള്ളവരുമായ ആളുകളുടെ നികുതി പേയ്മെന്റുകള്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നികുതി അടച്ച സെലിബ്രിറ്റികളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്തെത്തി. 2023-24 സാമ്പത്തിക Read More…

Sports

കോഹ്ലി പരിശീലകന്‍ രവിശാസ്ത്രിയോട് ചോദിച്ചു ‘അവളെ കൊണ്ടുവന്നോട്ടെ?’ ഒരു പഴയ ഡേറ്റിംഗ് കഥ

പെര്‍ത്തില്‍ തന്റെ 30-ാം ടെസ്റ്റ് സെഞ്ചുറിക്ക് ശേഷവും പതിവ് പോലെ ഇന്ത്യയുടെ സൂപ്പര്‍ബാറ്റര്‍ വിരാട്‌കോഹ്ലി തന്റെ ഫ്‌ളൈയിംഗ് കിസ് അനുഷ്‌ക്ക ശര്‍മ്മയ്ക്ക് നേരെ പറത്തിവിട്ടിരുന്നു. ആദ്യ ഇന്നിംഗ്‌സിലെ മോശം പ്രകടനത്തിനും കുറേ കാലമായി ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ചതിനും ശേഷം ഫോമില്‍ തിരിച്ചെത്തിയ വിരാടിന്റെ സവിശേഷമായ ഇന്നിംഗ്‌സ് ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണ്ണായകമായിരുന്നു. അനുഷ്‌ക്കയുടെ സാന്നിദ്ധ്യത്തില്‍ വിരാട് എങ്ങിനെയാണ് മെച്ചപ്പെട്ട പ്രകടനം നടത്തുന്നതെന്നതിന്റെ ഒരു കഥ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രണയത്തില്‍ ആയിരുന്ന സമയത്ത് കാമുകിയെ ടീമിനൊപ്പം Read More…

Sports

കോഹ്ലിയുടെ സിക്സര്‍ കൊണ്ടത് സെക്യൂരിറ്റി ഗാര്‍ഡിന്റെ തലയിൽ, കളി നിർത്തിവെച്ച് താരം

പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനത്തിൽ വിരാട് കോഹ്ലി സിക്‌സറടിച്ച ബോൾ തലയില്‍വീണ് സെക്യൂരിറ്റ് ഗാര്‍ഡിന് പരിക്ക്. ഗാർഡിനെ പരിശോധിക്കാൻ ഓസ്‌ട്രേലിയൻ ഫീൽഡർമാർ ഓടിയെത്തിയപ്പോഴും വിരാട് കോഹ്ലിയും ആശങ്കാകുലനായി ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിലെ 101-ാം ഓവറിലെ അവസാന പന്തിൽ മിച്ചൽ സ്റ്റാർക്ക് കോഹ്‌ലിയുടെ ഓഫ് സ്റ്റമ്പില്‍ എറിഞ്ഞ പന്ത് , ഗംഭീരമായ ഒരു അപ്പർകട്ടില്‍ സ്ലിപ്പ് കോർഡണിന് മുകളിലൂടെ കോഹ്ലി പറത്തി. മത്സരത്തിലെ കോഹ്ലിയുടെ ആദ്യ സിക്സായിരുന്നു ഇത്. എന്നാൽ ഷോട്ടിനെക്കുറിച്ച് Read More…

Sports

ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ; ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തത് കോഹ്ലിയുടെ തന്ത്രം

ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായിയിരുന്നു കോഹ്ലി. 2018-19 ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 ന് നേടിയത് കോഹ്ലിയുടെ നേതൃത്വത്തിലായിരുന്നു. നവംബര്‍ 22 വെള്ളിയാഴ്ച പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങള്‍ കൃത്യമായി ഫലവത്തായി. ഇന്ത്യയെ വെറും 150 റണ്‍സിന് പുറത്താക്കിയ ഓസ്‌ട്രേലിയയെ അതിനേക്കാള്‍ മാരകമായ രീതിയില്‍ ഇന്ത്യ തിരിച്ചാക്രമിക്കുകയും ഏഴു വിക്കറ്റ് നഷ്ടമാക്കുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ Read More…

Sports

അത് വിരമിക്കലല്ല, വിവാഹമോചനവും അല്ല ; ആരാധകരെ വിരാട്‌കോഹ്ലി ശരിക്കും പേടിപ്പിച്ചു…!

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ആരാധകരെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. സ്റ്റാര്‍ ബാറ്റര്‍, വിരാട് കോഹ്ലി, ബുധനാഴ്ച തന്റെ വസ്ത്ര സംരംഭമായ ‘റോങ്ങി’ന്റെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ തന്റെ ഔദ്യോഗിക എക്‌സ് പ്രൊഫൈലിലെത്തിയത് ആരാധകരെ ശരിക്കും ഞെട്ടിച്ചു. വാര്‍ഷികാഘോഷത്തില്‍ താരം ഇട്ട പോസ്റ്റ് താരവും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മ്മയുമായുള്ള വിവാഹമോചനമാണോ അതോ താരത്തിന്റെ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലാണോ എന്നെല്ലാം ആരാധകര്‍ സംശയിച്ചു. ഒരു ചിത്രവും പോസ്റ്റ് ചെയ്തായിരുന്നു കോഹ്ലിയുടെ പോസ്റ്റ്. പക്ഷേ താരം ചിത്രത്തിന് Read More…