ലക്നൗ ∙ ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. തല ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി വിവാഹിതരായ പർവേസും 28 കാരിയായ ഭാര്യ നഗ്മയും കുടുംബവീട് വിറ്റ ശേഷം ഹർദോയിലെ ഇസ്‌ലാംനഗർ തിലിയ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്നും നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടെന്നും പർവേസ് സംശയിച്ചിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ Read More…
Tag: Uttar Pradesh
വിവാഹം കളറാക്കാന്‍ വരന്റെ വെടി, മണ്ഡപത്തിലിരുന്ന് 6 സെക്കൻഡിനുള്ളിൽ 16 എണ്ണം; കേസിൽ കുടുങ്ങി! വീഡിയോ
ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ വിവാഹാഘോഷങ്ങൾക്കിടെ മണ്ഡപത്തിൽ നിന്ന് വരൻ വെടിയുതിർത്തു. ആഘോഷങ്ങൾക്കിടയിൽ തോക്കുപയോഗിച്ച് 16 തവണയാണ് യുവാവ് വെടിവച്ചത്. 2022-ൽ നടന്ന ഈ വിവാഹത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. വിഡിയോ പുറത്തുവന്നതോടെ സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും പ്രതിക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലുള്ള ഖുർജ സ്വദേശിയായ ഷാദാബ് ആണ് വിഡിയോയിലുള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസിന്റെ വിശദീകരണമനുസരിച്ച്, 2022-ൽ ഷാദാബിന്റെ വിവാഹച്ചടങ്ങിനിടെയാണ് ഈ വെടിവയ്പ് നടന്നത്. ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ Read More…
ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് പെൺസുഹൃത്തിനെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു; സഹപാഠിയായ 23-കാരൻ പിടിയില്‍
ലക്നൗ ∙ സ്വന്തം ജന്മദിനത്തിൽ ഹോട്ടൽ മുറിയിലെത്തിച്ച് 22കാരിയായ പെൺസുഹൃത്തിനെ ക്രൂരമായി ബലാത്സംഗം ചെയ്തു തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് ഈ ദാരുണ സംഭവം നടന്നത്. ഗുഡ്ഗാവിലെ ഒരു ക്വിക്ക് കൊമേഴ്‌സ് കമ്പനിയിൽ ജീവനക്കാരിയായ പെൺകുട്ടി നാട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് പ്രതി തടഞ്ഞുനിർത്തി ഫിറോസാബാദിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ ഹോട്ടൽ മുറിയിലെത്തിച്ച പ്രതി ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ശേഷമാണ് പീഡനത്തിനിരയാക്കിയത്. പിറ്റേദിവസം വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി ശക്തിയായി എതിർത്തു. ഇതോടെയാണ് പ്രതി Read More…
കിടപ്പുമുറിയില്‍ കാമുകനൊപ്പം ഭാര്യ; തുണിയുടുക്കാന്‍പോലും സമ്മതിക്കാതെ വിവാഹം നടത്തി ഭര്‍ത്താവും നാട്ടുകാരും! വീഡിയോ
ഉത്തർപ്രദേശിലെ ഝാൻസിയിൽ ഭാര്യയെ കാമുകനൊപ്പം സ്വന്തം വീടിന്റെ കിടപ്പുമുറിയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും നാട്ടുകാരും. ഓഗസ്റ്റ് 23-ന് ഝാൻസിയിലെ ചിരാഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന യുവതിയെയും യുവാവിനെയും വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെയാണ് നാട്ടുകാർ ചേർന്ന് വിവാഹം കഴിച്ചത്. തലാബ്പുര മൊഹല്ല സ്വദേശിയായ രാജേഷ് പ്രജാപതിയാണ് ഭാര്യ അഭിലാഷയെയും കാമുകനെയും സ്വന്തം വീട്ടിൽ വെച്ച് കൈയോടെ പിടികൂടിയത്. 2026 ജൂൺ 24-നായിരുന്നു രാജേഷിന്റെയും Read More…
മേയര്‍ക്ക് രാഖി കെട്ടാന്‍ 20,000 സ്ത്രീകളെ ക്ഷണിച്ചു; സമ്മാനം വാങ്ങാനുളള തിരക്കില്‍ ഒരു മരണം, നിരവധി പേർക്ക് പരിക്ക്- വീഡിയോ
ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന രക്ഷാബന്ധൻ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ബറേലി മേയർ ഉമേഷ് ഗൗതം, മകൻ പാർഥ് ഗൗതം എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് ദാരുണമായ സംഭവം ഉണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബറേലി ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഒരേസമയം ആയിരക്കണക്കിന് സ്ത്രീകളാണ് എത്തിയത്. യുവ സേവക് സംഘും പാർഥ് ഗൗതം ഫൗണ്ടേഷനും സംയുക്തമായാണ് വ്യാഴാഴ്ച ഈ രക്ഷാബന്ധൻ ചടങ്ങ് നടത്തിയത്. 20,000ത്തോളം സ്ത്രീകളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. രാഖി Read More…
റെയ്‍ഡിനിടെ സ്വന്തം കടയിലെ പലഹാരം കഴിക്കാൻ മടിച്ച് ഉടമ; നിർബന്ധിച്ചപ്പോൾ കൈകൂപ്പി സോറി സാര്‍… വീഡിയോ
ലക്നൗ ∙ വിൽപനയ്ക്കു വച്ചിട്ടുള്ള ഭക്ഷണസാധനങ്ങളിൽ വ്യാപകമായി മായം ചേർക്കുന്നു എന്ന പരാതിയെ തുടർന്ന് രാജ്യത്തുടനീളം പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ, ഉത്തർപ്രദേശിലെ ഹാമിർപുരിലുള്ള മധുരപലഹാരക്കടയിൽ നടന്ന റെയ്ഡിനിടെ സ്വന്തം കടയിലെ പലഹാരം കഴിക്കാൻ ഉടമ വിസമ്മതിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നു. വ്യാജവും മായം ചേർത്തതുമായ മധുരപലഹാരങ്ങൾ വിൽക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഇവിടെ പരിശോധനയ്ക്ക് എത്തിയത്. സബ് ഡിവിഷനൽ മജിസ്ട്രേട്ടിന്റെ (എസ്ഡിഎം) നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് കടയിൽ മിന്നൽ പരിശോധന നടത്തിയത്. Read More…
മൂന്ന് സഹോദരിമാർ ക്യാമറമാനെ വിവാഹം കഴിച്ചോ? ആ വൈറൽ വിഡിയോയ്ക്ക് പിന്നിലെ സത്യമിതാണ്!
ക്യാമറമാനെ മൂന്ന് ഇൻസ്റ്റഗ്രാം ക്രിയേറ്റർമാരായ സഹോദരിമാർ വിവാഹം കഴിച്ചെന്ന വാർത്ത വ്യാജമാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) കണ്ടെത്തി. ഒരേ വേദിയിൽ വച്ച് മൂവരും ഇയാളെ വിവാഹം കഴിക്കുന്ന തരത്തിലുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ കാഴ്ചക്കാരെ കൂട്ടാനും ശ്രദ്ധ നേടാനുമായി മാത്രം നിർമിച്ച പ്രോങ്ക് വിഡിയോയാണിതെന്ന് പെൺകുട്ടികൾ തന്നെ കമ്മിറ്റിക്ക് മുന്നിൽ നേരിട്ടെത്തി വ്യക്തമാക്കി. ഉത്തർപ്രദേശിലെ അമ്രോഹയിലുള്ള ഹസൻപുർ ഹൗരിയ ഗ്രാമക്കാരായ മൂന്ന് പെൺകുട്ടികളും ഇരുപതുകാരനായ വികാസും ചേർന്നാണ് ജൂലൈ 17-ന് ഈ Read More…
4 മാസത്തിനിടെ 22 വധശിക്ഷകൾ! ഗ്യാൻവാപി കേസ് ജഡ്ജി വീണ്ടും വാർത്തകളിൽ, ഒരേ കുടുംബത്തിലെ നാല് പേർക്കും വധശിക്ഷ
2022ൽ വാരാണസിയിലെ ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ സർവേ നടത്താൻ ഉത്തരവിട്ട് ശ്രദ്ധേയനായ ജഡ്ജി രവികുമാർ ദിവാകർ വീണ്ടും വാർത്തകളിൽ നിറയുന്നു. നിലവിൽ മുസാഫർനഗറിലെ അഡിഷനൽ ജില്ലാ സെഷൻസ് ജഡ്ജിയായ അദ്ദേഹം, പ്രതികൾക്ക് തുടർച്ചയായി വധശിക്ഷ വിധിച്ചുകൊണ്ടാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുസാഫർനഗറിൽ ചുമതലയേറ്റ് വെറും നാലു മാസത്തിനിടെ 10 കേസുകളിലായി 22 പേർക്കാണ് അദ്ദേഹം മരണശിക്ഷ വിധിച്ചത്. നേരത്തെ ബറേലി കോടതിയിൽ സേവനമനുഷ്ഠിച്ചിരുന്ന വേളയിൽ 13 പേർക്കും അദ്ദേഹം വധശിക്ഷ നൽകിയിരുന്നു. ഇതോടെ ജഡ്ജി രവികുമാർ ദിവാകർ Read More…
മരണശേഷം സംസ്കാരച്ചടങ്ങുകൾക്കായി കൊണ്ടുപോകുന്നതിനിടെ ശ്വാസമെടുത്ത് 65-കാരി! വീഡിയോ
മരണപ്പെട്ടു എന്ന് സ്വകാര്യ ആശുപത്രി സ്ഥിരീകരിച്ച 65 കാരിക്ക്, സംസ്കാരച്ചടങ്ങുകൾക്കായി കൊണ്ടുപോകുന്നതിനിടെ ജീവനുള്ളതായി കണ്ടെത്തി. ബറേലിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ഈ ഞെട്ടിക്കുന്ന സംഭവം, മരണം സ്ഥിരീകരിക്കുന്നതിലെ മെഡിക്കൽ നടപടിക്രമങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഷീലാ ദേവി എന്ന സ്ത്രീയാണ് നിലവിൽ ആഗ്രയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുന്നത്. ഇവരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും ഇതുവരെ സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഷീലാ ദേവി മരിച്ചതായി ബറേലിയിലെ സ്വകാര്യ ആശുപത്രി Read More…









