ബനാറസി സാരികള്‍ ഇന്ത്യയില്‍ അന്തസ്സിന്റെ പ്രതീകമായി കൂടി കണക്കാക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ബനാറസ് അല്ലെങ്കില്‍ കാശി എന്നും അറിയപ്പെടുന്ന വാരണാസിയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തില്‍ ആഴത്തില്‍ വേരൂന്നിയതിനാലാണ് അതിന് ബനാറസി സാരികള്‍ എന്ന് പേര് വന്നിരിക്കുന്നത്. അവയുടെ സമൃദ്ധിക്കും സങ്കീര്‍ണ്ണവുമായ ഡിസൈനുകള്‍ക്കും ആഡംബര തുണിത്തരങ്ങള്‍ക്കും പേരുകേട്ടതാണ്. ബനാറസി സാരികളുടെ ഉത്ഭവം മുഗള്‍ കാലഘട്ടത്തില്‍, ഏകദേശം 14-ആം നൂറ്റാണ്ടിലാണ് തുടങ്ങിയത്. പട്ടുനൂല്‍ നെയ്ത്ത് കല ഈ പ്രദേശത്തേക്ക് അവതരിപ്പിക്കപ്പെട്ട കാലത്താണ് ഇത് കണ്ടെത്തുന്നത്. ഇക്കാലത്ത് ബനാറസ് പട്ടുനൂല്‍ നിര്‍മ്മാണത്തിനും നെയ്ത്തിനുമുള്ള Read More…
Tag: Uttar Pradesh
സ്കൂളില്‍ താമസിച്ചെത്തി; അധ്യാപികയെ മര്‍ദ്ദിച്ച് പ്രിന്‍സിപ്പല്‍, വസ്ത്രം ഉരിഞ്ഞെടുത്തു; – വീഡിയോ
സ്കൂളില്‍ സമയത്തിനെത്താത്ത അധ്യാപികയെ മര്‍ദ്ദിച്ച് സ്കൂളിന്റെ പ്രധാന അദ്ധ്യാപിക. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഈ സംഭവം. നേരത്തേ ഉത്തര്‍പ്രദേശിലെ മറ്റൊരു സ്കൂളില്‍ ഫേഷ്യല്‍ ചെയ്തതിന് അധ്യാപികയ്ക്ക് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനമേറ്റിരുന്നു. താമസിച്ചെത്തിയ അധ്യാപികയെ പ്രിന്‍സിപ്പല്‍ ഉപദ്രവിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗഞ്ജന്‍ ചൗധരി എന്ന പ്രീ- സെക്കന്‍ററി സ്കൂള്‍ അധ്യാപികയ്ക്കാണ് മര്‍ദ്ദനറ്റേത്. പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്നത് പ്രിന്‍സിപ്പല്‍ മര്‍ദ്ദിക്കുക മാത്രമല്ല, വസ്ത്രം ഉരിഞ്ഞെടുക്കുന്നതായിട്ടും കാണാം. മര്‍ദ്ദനമേല്‍ക്കുന്നതിനിടെ അധ്യാപിക രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പ്രിന്‍സിപ്പല്‍ അവരുടെ കുര്‍ത്തിയില്‍ ഇറുക്കിപ്പിടിക്കുന്നുമുണ്ട്. വഴക്ക് Read More…
ഉത്തര്‍പ്രദേശില്‍ 13 കാരനെ പുള്ളിപ്പുലി കടിച്ചുകീറി കൊന്നു; മുമ്പ് 10 വയസ്സുകാരിയുടെ മരണത്തിന് പിന്നിലും പുലി?
ഭറൂച്ച്: ഉത്തര്‍പ്രദേശില്‍ 13 കാരനെ പുള്ളിപ്പുലി കടിച്ചുകീറി കൊന്ന സംഭവത്തിന് പിന്നാലെ മുമ്പ് ഒരു പത്തുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിലും പുലിയുടെ ആക്രമണം സംശയിച്ച് വനംവകുപ്പ്. ഉത്തര്‍പ്രദേശ് ജില്ലയിലെ നന്‍പാറ ഫോറസ്റ്റ് റേഞ്ചിലായിരുന്നു 13 വയസ്സുള്ള ആണ്‍കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊന്നത്. സംഭവം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഉപരിഹന്‍പൂര്‍വ ഗ്രാമത്തിലെ രോഹിത് എന്ന കുട്ടിയെ ചൊവ്വാഴ്ച കരിമ്പ് തോട്ടത്തില്‍ പുള്ളിപ്പുലി ആക്രമിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ട്രാക്ക് ചെയ്യാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രോണുകളും തെര്‍മല്‍ സെന്‍സറുകളും വിന്യസിച്ചിട്ടുണ്ട്” ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ Read More…
മദ്യപാനത്തിനിടെ മൊബൈല്‍ ഫോണിനെ ചൊല്ലി തര്‍ക്കം; കൗമാരക്കാരന്‍ യുവാവായ സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നു
മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കൗമാരക്കാരന്‍ യുവാവായ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഞായറാഴ്ച ഉണ്ടായ സംഭവത്തില്‍ ഷക്കീര്‍ എന്നയാളാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. സുഹൃത്തായ ഷാക്കിറിന്റെ മൊബൈല്‍ ഫോണ്‍ പ്രതി മോഷ്ടിച്ച് വിറ്റിരുന്നു. ഷക്കീര്‍ കുട്ടിയോട് മൊബൈല്‍ ഫോണ്‍ തിരികെ ചോദിക്കുന്നത് ഇരുവരും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. ഞായറാഴ്ച ഇരുവരും കണ്ടുമുട്ടുകയും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തു. ഇതിനിടയില്‍ മൊബൈലിന്റെ കാര്യത്തില്‍ വഴക്കടിച്ചു. തന്റെ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കാന്‍ ഷക്കീര്‍ ഒരിക്കല്‍ Read More…
തര്‍ക്കം അക്രമാസക്തമായി ; വിശ്വാസിയായ സ്ത്രീയെ കൊന്ന് സിദ്ധന്‍ മൃതദേഹം കത്തിച്ചു
വിശ്വാസിയായ സ്ത്രീയെ കൊന്ന് മൃതദേഹം കത്തിച്ച കേസില്‍ സിദ്ധന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ സെപ്തംബര്‍ 30 ന് നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് തന്ത്രിയെ അറസ്റ്റ് ചെയ്തു. സൂഫി വിശ്വാസത്തില്‍ പെടുന്ന കിച്ചോച്ച ഷെരീഫ് സന്ദര്‍ശനത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു. സിദ്ധാര്‍ത്ഥനഗര്‍ സ്വദേശിയായ മീന ദേവിയാണ് മരണമടഞ്ഞത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ സെപ്തംബര്‍ 30 ന്, കുറ്റിക്കാട്ടില്‍ നിന്ന് പാതി കത്തിക്കരിഞ്ഞ 35 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സംഭവങ്ങള്‍. യുവതിയുടെ Read More…





