ഉത്തർപ്രദേശിലെ ചിത്രകൂടിൽ യൂണിഫോമിൽ മദ്യപിച്ച് ലക്കുകെട്ട് നിരുത്തരവാദപരമായി പെരുമാറിയ ഹെഡ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചിത്രകൂട് പോലീസ് ലൈനിൽ സേവനമനുഷ്ഠിച്ചിരുന്ന ദീപക് പ്രകാശ് വർമ്മ എന്ന ഉദ്യോഗസ്ഥനെതിരെയാണ് ഈ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. വഴിയോരത്തെ കടയിൽ മദ്യപിച്ച് സേനയ്ക്ക് അപമാനകരമായ രീതിയിൽ കസേരയിൽ കിടന്നതിനാണ് ഹെഡ് കോൺസ്റ്റബിൾ ദീപക് പ്രകാശ് വർമ്മയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഒക്ടോബർ 19-ന് ചിത്രകൂടിലെ പ്രയാഗ്‌രാജ് ദേശീയപാതയോരത്തുള്ള ഒരു കടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് യൂണിഫോം Read More…
Tag: Uttar Pradesh
ഭീമൻ മലമ്പാമ്പുകളുമായി യുവാക്കളുടെ ജീവൻപണയം വെച്ചുള്ള അഭ്യാസം: അന്വേഷണം തുടങ്ങി പോലീസ്
പാമ്പുകളുമായി അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്ന ഒരു സംഘം യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഗംഗാ കനാൽ കരയോട് ചേർന്നുള്ള പാടത്തിനരികിലെ ടാറിട്ട റോഡിൽ വെച്ചാണ് വീഡിയോ എടുത്തതെന്നാണ് സൂചന. ഭീമാകാരമായ രണ്ട് പാമ്പുകളുടെ വാലിൽ പിടിച്ച് ക്യാമറയ്ക്ക് മുന്നിൽ ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന രണ്ട് യുവാക്കളെ വീഡിയോയിൽ കാണാം. രക്ഷപ്പെടാൻ ശ്രമിക്കുന്ന പാമ്പുകളുമായി അവർ ആസ്വദിച്ചാണ് പെരുമാറുന്നത്. ഈ പാമ്പുകളെ തങ്ങൾ “രക്ഷപ്പെടുത്തിയതാണെന്ന്” യുവാക്കൾ പറയുന്നുണ്ടെങ്കിലും പോലീസും വനം വകുപ്പും Read More…
വിദ്യാർത്ഥിയുടെ തലയിൽ ‘തബല’ കൊട്ടി അധ്യാപകൻ; വിഡിയോ വൈറലായതിന് പിന്നാലെ സസ്‌പെൻഷൻ!
ഉത്തർപ്രദേശിലെ ഈറ്റാവ ജില്ലയിൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥിയുടെ തലയിൽ ‘തബല വായിക്കുന്നതുപോലെ’ തട്ടിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധ്യാപകനായ ദിനേശ് കുമാർ മാഥൂറിനെതിരെ നടപടിയെടുത്തത്. മാഥൂർ തന്നെ ചിത്രീകരിച്ച വീഡിയോ പിന്നീട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെക്കുകയായിരുന്നു. ക്ലാസ് മുറിയിലെ കസേരയിലിരിക്കുന്ന അധ്യാപകൻ മുന്നിലെ നിലത്തിരിക്കുന്ന കുട്ടിയുടെ തലയിൽ തബല കൊട്ടുന്നതുപോലെ തട്ടുന്നത് വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്കൂളിലെ അധ്യാപകന്റെ പെരുമാറ്റത്തിനെതിരെ ശക്തമായ Read More…
ഇംഗ്ലീഷ് പറഞ്ഞതിന് ഭർത്താവിന്റെ ചീത്തവിളി; യശോദയെ തേടിയെത്തി പ്രിയങ്ക ചോപ്രയുടെ സർപ്രൈസ്! വീഡിയോ
‘ഇംഗ്ലീഷ് വിത്ത് ദേഹാതി മാഡം’ എന്ന പേരിലൂടെ പ്രശസ്തയായ ഉത്തർപ്രദേശ് സ്വദേശി യശോദ ലോധിയെ പ്രശംസിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. യശോദയുടെ ഒരു വീഡിയോ പ്രിയങ്ക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചതോടെയാണ് ഈ ഗ്രാമീണ ഇംഗ്ലീഷ് അധ്യാപികയും കണ്ടന്റ് ക്രിയേറ്ററുമായ യശോദ സോഷ്യൽ മീഡിയയിൽ തരംഗമായത്. പാടത്ത് പണി ചെയ്തുകൊണ്ട് വീഡിയോ എടുത്തതിന് ഭർത്താവ് ശകാരിച്ചുവെങ്കിലും യശോദ ആ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അതിനുശേഷമാണ് അപ്രതീക്ഷിതമായി പ്രിയങ്ക ചോപ്ര ഈ വീഡിയോ പങ്കുവെച്ചത്. തനിക്ക് Read More…
കാറിൽ കാമുകിക്കൊപ്പം മോമോസ് തിന്നാന്‍ പോയ ഭർത്താവിനെ പൊക്കി! ഭാര്യയെ ബോണറ്റിലിട്ട് പാഞ്ഞ കാറിന്റെ ദൃശ്യങ്ങൾ!
ഉത്തർപ്രദേശിലെ മീററ്റിൽ കാമുകിയുമൊത്ത് മൊമോസ് കഴിക്കാൻ പോയ ഭർത്താവിനെ ഭാര്യ കൈയോടെ പിടികൂടിയ സംഭവം ഒടുവിൽ വധശ്രമക്കേസിൽ കലാശിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് മയങ്ക് എന്നയാൾ തന്റെ കാമുകി മഹിയുമൊത്ത് മൊമോസ് കഴിക്കാനെത്തിയത്. എന്നാൽ ഈ സമയം മയങ്കിന്റെ ഭാര്യ സുനിത ഇവരെ നേരിട്ട് കാണുകയായിരുന്നു. മറ്റൊരു സ്ത്രീക്കൊപ്പം ഭർത്താവിനെ കണ്ടതോടെ ദേഷ്യം വന്ന സുനിത കാറിന്റെ ജനലിൽ തട്ടാൻ തുടങ്ങി. ഇതോടെ പരിഭ്രാന്തനായ മയങ്ക് കാർ പൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചു. സുനിത കാറിന് മുന്നിൽ കയറി ബോണറ്റിൽ Read More…
പുണ്യനഗരത്തിലെന്ന് യുവാവ്; കാമുകിക്കായി വാങ്ങിയ ചോള ബട്ടൂര ചതിച്ചു !; ഭർത്താവിനെ കൈയ്യോടെ പൊക്കി ഭാര്യ
ഹാപ്പൂർ (ഉത്തർപ്രദേശ്): കാമുകിക്കൊപ്പം സമയം ചെലവഴിക്കാനെത്തിയ ഭർത്താവിനെ രണ്ട് പ്ലേറ്റ് ‘ചോള ബട്ടൂര’യുടെ പേരിൽ നടുറോഡിൽ തടഞ്ഞുവെച്ച് കൈകാര്യം ചെയ്ത് ഭാര്യയും ബന്ധുക്കളും. ഉത്തർപ്രദേശിലെ ഹാപ്പൂരിലുള്ള പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ ബ്രിജ്ഘട്ടിലാണ് ഈ നാടകീയ സംഭവങ്ങൾ നടന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. രണ്ട് കുട്ടികളുടെ പിതാവായ അജയ് എന്നയാൾക്കാണ് ഭാര്യ കവിതയുടെയും ബന്ധുക്കളുടെയും കയ്യിൽ നിന്ന് കടുത്ത മർദ്ദനമേറ്റത്. ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന അജയ് സ്ഥിരമായി കാമുകിയെ കാണാൻ പോകാറുണ്ടായിരുന്നുവെന്നാണ് കവിതയുടെ ആരോപണം. Read More…
15 കൊല്ലമായി രാഖികെട്ടുന്ന യുവാവിനൊപ്പം 20കാരി ഒളിച്ചോടി; പ്രതീകാത്മക അന്ത്യകർമ്മങ്ങൾ നടത്തി പിതാവ്
ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഇരുപതുകാരിയായ യുവതി ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ ഇരുപത്തിരണ്ടുകാരനായ കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു. എന്നാൽ ഈ വിവാഹത്തിനെതിരെ യുവതിയുടെ കുടുംബം കടുത്ത എതിർപ്പാണ് ഉയർത്തുന്നത്. സഹോദരനെപ്പോലെയാണ് മകൾ നന്ദിനി പാണ്ഡെ സുഹൃത്തായ ശാശ്വത് ഗുപ്തയെ കണ്ടിരുന്നതെന്നും കഴിഞ്ഞ 15 വർഷമായി മകൾ ഇയാൾക്ക് രാഖി കെട്ടിയിരുന്നതായും കുടുംബം അവകാശപ്പെടുന്നു. സെപ്റ്റംബർ 20-നാണ് നന്ദിനി കുടുംബത്തെ ഉപേക്ഷിച്ച് ശാശ്വതിനൊപ്പം പോയത്. ശാശ്വത് പതിവായി തങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നെന്ന് നന്ദിനിയുടെ വീട്ടുകാർ പറയുന്നു. എന്നാൽ നന്ദിനി ശാശ്വത്തിന് Read More…
ടെറസില്‍നിന്ന് ചാടുംമുന്പേ വസ്ത്രത്തിൽ രക്തക്കറ, മുറിയിൽ ഗ്രൈൻഡർ; യുവസന്യാസിയുടെ മരണത്തിൽ ദുരൂഹത
ന്യൂഡൽഹി: ഉത്തർപ്രദേശിലെ വൃന്ദാവനിലുള്ള ഗുരുകൃപ കുഞ്ച് ആശ്രമത്തിലെ നാലുനില കെട്ടിടത്തിൽനിന്ന് യുവസന്യാസി വീണു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായ ദീപക് ലോധി (രസിക് ദുലാരി ശരൺ–25) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സന്യാസിയുടെ ശരീരത്തിലെ മുറിവുകളും മരണത്തിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങളും മുറിയിൽ നിന്ന് കണ്ടെത്തിയ ഗ്രൈൻഡറുമാണ് ദുരൂഹത വർധിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സന്യാസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം 10.25-ന് രക്തക്കറ പുരണ്ട വസ്ത്രങ്ങളോടെയാണ് ദീപക് Read More…
ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ വെട്ടിക്കൊന്നു, യുവാവ് അറസ്റ്റിൽ
ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പത്തൊൻപതുകാരനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിലായി. ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ നടന്ന സംഭവത്തിൽ പ്രതി സന്തോഷ് മിശ്രയെ (28) ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് വെട്ടുകത്തിയും രക്തം പുരണ്ട ബനിയനും ഒരു മൊബൈൽ ഫോണും കണ്ടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിഎസ്സി വിദ്യാർഥിയായ ശുഭം മിശ്ര എന്ന യുവാവിനെ വീടിന്റെ വരാന്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അജ്ഞാതന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടെന്ന Read More…









