തിരുവനന്തപുരത്ത് ഹോസ്റ്റലിൽ രാത്രി അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയി . കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഐടി ഹബ്ബായ കഴക്കൂട്ടത്ത് പുലര്‍ച്ചെയാണ് ഹോസ്റ്റലില്‍ കയറിച്ചെന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സിസിടിവി പരിശോധനയില്‍നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഐടി ജീവനക്കാരിയായ ഇരുപത്തിയഞ്ചുകാരി താമസിക്കുന്ന മുറിക്കുള്ളില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് ആക്രമണം നടത്തിയത്. രണ്ടുനില കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് പെണ്‍കുട്ടിയുടെ മുറി. റൂം മേറ്റ്സ് കൂടെയില്ലെന്നും നൈറ്റ് ഡ്യൂട്ടിയിലാണെന്നും കൃത്യമായി Read More…
Tag: Kerala news
സ്പോട്ടിൽ നടപടി..! ഹോൺ അടിച്ച് വേദിക്ക് മുന്നിലൂടെ പാഞ്ഞ് സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി KB ഗണേഷ് കുമാര്‍
കോതമംഗലം∙ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസംഗിച്ചു കൊണ്ടിരിക്കെ അമിത വേഗതയിൽ എത്തി ഹോൺ മുഴക്കി കടന്നുപോയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി. മന്ത്രി പ്രസംഗം നടത്തുന്ന വേദിയിൽ വച്ച് തന്നെയാണ് പെർമിറ്റ് റദ്ദാക്കിയ വിവരം അറിയിച്ചത്. കോതമംഗലത്ത് കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. വേദി വിട്ടുപോകുന്നതിന് മുൻപ് തന്നെ മന്ത്രി നടപടി എടുക്കുകയായിരുന്നു. ജനങ്ങൾ തിങ്ങിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വാഹനം ഓടിക്കുന്നതെങ്കിൽ പൊതുവഴിയിൽ ഇത്രയും എന്ത് വലിയ വേഗത്തിലായിരിക്കും വാഹനം ഓടിക്കുകയെന്നും Read More…
‘മകന് UAEയിൽ സ്റ്റാര്‍ ഹോട്ടൽ മേടിക്കാൻ ആഗ്രഹമുണ്ടെന്ന് ‘ക്യാപ്റ്റൻ’ പറഞ്ഞു; ചോദ്യംചെയ്താൽ മണി മണി പോലെ എല്ലാം പുറത്തുവരും’- സ്വപ്ന സുരേഷ്
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് 2023ൽ ഇ.ഡി സമൻസ് അയച്ചെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഫേസ് ബുക്കില്‍ പ്രതികരണവുമായി സ്വപ്ന സുരേഷ്. മകനെയും മകളെയും ഇ.ഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താൽ മണി മണി പോലെ എല്ലാം പുറത്തു വരുമെന്ന് സ്വപ്ന കുറിക്കുന്നു. അത് അച്ഛനു നല്ലപോലെ അറിയാമെന്നും അതുകൊണ്ടാണ് രണ്ടുപേരെയും വിട്ടു കൊടുക്കാത്തതെന്നും സ്വപ്ന പറയുന്നു. സ്വപ്നയുകെ പോസ്റ്റ്: ഇപ്പഴാണോ മലയാളം മാധ്യമങ്ങൾ ഇത് അറിയുന്നത്? ഒരു Read More…
ഞങ്ങൾക്കെതിരെ നാടകമോ? ബോധവൽക്കരണ നാടകത്തിനിടെ നടനെ സ്റ്റേജിലെത്തി നായ കടിച്ചു
കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക പ്രവര്‍ത്തകനെ തെരുവുനായ ആക്രമിച്ചു. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനെയാണ് തെരുവുനായ കടിച്ചത്. തെരുവുനായശല്യത്തിന് എതിരെയുള്ള ബോധവൽക്കരണ പരിപാടിയിൽ തന്റെ ഏകപാത്ര നാടകമായ ‘പേക്കാലം’ അവതരിപ്പിക്കുകയായിരുന്നു രാധാകൃഷ്ണൻ. നാടകാവതരണത്തിനിടെയാണ് സംഭവം. നാടക പ്രവര്‍ത്തകനായ രാധാകൃഷ്ണന്‍റെ ഏഴാമത്തെ വേദിയായിരുന്നു ഇത്. വായനശാലയുടെ വരാന്തയിൽ ഒരുക്കിയ വേദിയിൽ നാടകം അവതരിപ്പിക്കുന്നതിനിടെ അവിടേക്ക് എത്തിയ തെരുവുനായ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. കുട്ടിക്ക് തെരുവുനായയുടെ കടിയേൽക്കുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് സംഭവം. നാടകത്തിൽ തെരുവ് Read More…
അദ്ധ്യാപികയില്‍ നിന്ന് 47 ലക്ഷം തട്ടിച്ച് മുങ്ങിയ ദമ്പതികള്‍ പിടിയില്‍, നഷ്ടപ്പെട്ടത് മകളുടെ വിവാഹത്തിന് കരുതിയ പണം
പരപ്പനങ്ങാടി: പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനു പരിചയം പുതുക്കി പലപ്പോഴായി അധ്യാപികയില്‍നിന്നു 27, 50,000 രൂപയും 21 പവനും കബളിപ്പിച്ച് കൈക്കലാക്കി മുങ്ങിയ ദമ്പതികളെ പരപ്പനങ്ങാടി പോലീസ് പിടികൂടി. 47 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് നഷ്ടമായത് ചെറിയമുണ്ടം തലക്കടത്തൂര്‍ സ്കൂളിലെ 89-90 ബാച്ചിലെ നീലിയത്ത് ചേര്‍ക്കല്‍ ഫിറോസ് (51), ഭാര്യ റംലത്ത് എന്ന മാളുവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനു ശേഷം പരിചയം പുതുക്കിയ ഫിറോസ് പരപ്പനങ്ങാടിയിലെ അധ്യാപികയുടെ വീട്ടിലെത്തുകയും തനിക്ക് പക്ഷാഘാതം വന്നതാണെന്നും ബിസിനസ് Read More…
ആൾത്താമസമില്ലാത്ത വീട്ടിൽ വെളിച്ചം, ആരോ കയറിയെന്ന് നാട്ടുകാര്‍; പാഞ്ഞെത്തിയ പൊലീസ് കണ്ടത്…
ആത്മഹത്യയുടെ വക്കിൽ നിന്ന് കുടുംബനാഥനെ നിർണായക നീക്കത്തിലൂടെ രക്ഷപ്പെടുത്തിയ നല്ലവാര്‍ത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പൊലീസ്. ആൾത്താമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നുവെന്ന് പരിസരവാസികള്‍ എറണാകുളം ടൗൺ സൗത്ത് പൊലീസിൽ അറിയിക്കുകയായിരുന്നു. നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ വീടിന്റെ മതിൽ ചാടിക്കടന്ന് അകത്തു കയറിയപ്പോൾ കണ്ടത് കെട്ടിത്തൂങ്ങിയ നിലയിൽ ഒരാളെയാണ്. ഉടൻ ഇയാളെ നിലത്തിറക്കി ആശുപത്രിയിലെത്തിച്ചു ജീവൻ രക്ഷിച്ചതിന്റെ കഥയാണു പൊലീസ് സമൂഹമാധ്യത്തിൽ പങ്കുവെച്ചത്. പൊലീസിൻറെ ഫെയ്സ്ബുക്ക് പോസ്റ്റ് എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും നൈറ്റ് Read More…
ഐഎഫ്എസ് ഉദ്യോഗസ്ഥയെ മന്ത്രി ഗസ്റ്റ്ഹൗസിൽവെച്ച് കടന്നുപിടിച്ചെന്ന് പരാതി; 26 വർഷം മുൻപത്തെ രാഷ്ട്രീയവിവാദം
ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി കുറ്റവിമുക്‌തനാക്കി. വിചാരണക്കോടതിയുടെ ഒരു വര്‍ഷത്തെ ശിക്ഷയ്‌ക്കെതിരേ നല്‍കിയ അപ്പീലിലാണ് ജസ്‌റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിധി. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് രണ്ടര പതിറ്റാണ്ടോളം നീണ്ടുനിന്ന കേസിലാണ് ഒടുവില്‍ നീലലോഹിതദാസന്‍ നാടാര്‍ കുറ്റവിമുക്തനായിരിക്കുന്നത്. ലൈംഗികാതിക്രമത്തിന് ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യ മുൻമന്ത്രിയാണ് നീലലോഹിതദാസന്‍ നാടാര്‍. പരാതിക്കാരിയായ ഐഎഫ്എസ് ഉദ്യോഗസ്ഥ നല്‍കിയ മൊഴിയില്‍ അവ്യക്തതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് ശിക്ഷ റദ്ദാക്കിയത് 1999 ഫെബ്രുവരി 27നായിരുന്നു കേസിനാസ്‌പദമായ സംഭവം. വനംമന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ ഫോണില്‍ നിര്‍ദേശിച്ച പ്രകാരം Read More…
‘ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലറുകള്‍ അടിച്ചു, യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിപ്പിച്ചു’; യുവദമ്പതികൾ അറസ്റ്റിൽ
പത്തനംതിട്ടയില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയ യുവാക്കളെ കെട്ടിത്തൂക്കി അതിക്രൂര മര്‍ദനം. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചതുള്‍പ്പടെ യുവാക്കള്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനം. പത്തനംതിട്ട ചരല്‍ക്കുന്നില്‍ യുവദമ്പതികള്‍ പിടിയില്‍. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഇരകളായത്. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിച്ചു. തുടർന്ന് ദൃശ്യങ്ങൾ പകർത്തിയെന്ന് FIR. ചരൽക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പിടിയിലായത്. സെപ്റ്റംബര്‍ 1നാണ് മാരാമണ്‍ ജങ്ഷനില്‍ നിന്നും റാന്നി സ്വദേശിയെ പ്രതി വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നത്. കട്ടിലില്‍ കിടത്തി നഗ്നനാക്കിയ ശേഷം ദേഹമാസകലം Read More…
വീട്ടില്‍ വരുത്തി, നഗ്നനാക്കി ചിത്രങ്ങളെടുത്തു; യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി, അറസ്റ്റ്
കോഴിക്കോട്: കുന്ദമംഗലത്ത് ഹണി ട്രാപ്പില്‍ കുടുക്കി യുവാവില്‍നിന്നും പണം തട്ടിയ കേസില്‍ രണ്ടു യുവതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്‌റ്റില്‍. മാവേലിക്കര സ്വദേശി ഗൗരി നന്ദ(20), തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അന്‍സിന (28), ഭര്‍ത്താവ് മുഹമ്മദ് അഫീഫ് (30) എന്നിവരെയാണു പോലീസ് പിടികൂടിയത്. യുവാവുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. മലപ്പുറം സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയതിനു പിന്നാലെ അയാളെ നഗ്നനാക്കി ചിത്രങ്ങൾ എടുക്കുകയും പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. Read More…









