തിരുവനന്തപുരത്ത് തെലങ്കാന സ്വദേശിയായ യുവവ്യവസായി ഹണിട്രാപ്പ് തട്ടിപ്പിന് ഇരയായ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. മൂന്ന് വർഷത്തോളമായി തുടരുന്ന നിരന്തരമായ ഭീഷണികൾക്കും ചൂഷണങ്ങൾക്കും ഒടുവിൽ മറ്റ് വഴികളില്ലാതെ 39-കാരനായ വ്യവസായി പോലീസിൽ പരാതി നൽകുകയായിരുന്നു. നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിക്കും അവരുടെ മൂന്ന് സുഹൃത്തുക്കൾക്കുമെതിരെയാണ് നിലവിൽ വഞ്ചിയൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. യുവ വ്യവസായിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതി തനിക്ക് ജനിച്ച ആണ്‍കുഞ്ഞ് വ്യവസായിയുടെതാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് സംഘം തട്ടിപ്പ് തുടങ്ങിയത്. കുഞ്ഞ് ജനിച്ച വിവരം Read More…
Tag: Kerala Crime
‘അവളുടെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടി, സദറുൽ അനം മതം മാറ്റാനും നിരന്തരം നിർബന്ധിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
സ്ബക്കിസ്ഥാനിൽ സഹപാഠിയുടെ ക്രൂരമർദ്ദനത്തെ തുടർന്ന് മരിച്ച ഹരിപ്പാട് സ്വദേശിനിയും എംബിബിഎസ് വിദ്യാർഥിനിയുമായ സാവരിയ ബസന്തിന്റെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നതായി ബന്ധുക്കൾ. പെൺകുട്ടിയുടെ ശരീരമാസകലം മുറിവുകളും ചതവുകളുമുണ്ടായിരുന്നുവെന്നും നെഞ്ചിൽ പലതവണ ആഞ്ഞു ചവിട്ടിയ പാടുകളുണ്ടെന്നും അവർ പറയുന്നു. പ്രതിയായ മലപ്പുറം സ്വദേശി സദറുൽ അനം സാവരിയയെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചിരുന്നതായി സഹപാഠികൾ അവിടുത്തെ പോലീസിനോട് പറഞ്ഞിട്ടുണ്ട്. നിലവിൽ പെൺകുട്ടിയുടെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തിയിരിക്കുകയാണ്. ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ Read More…
‘മരിക്കാതെ വേറെ മാർഗമില്ല, നിങ്ങൾ സുഖമായി ജീവിക്കൂ’; സ്വര്‍ണം തട്ടിയ കേസില്‍ കുറിപ്പ് പുറത്ത്, ഉടമയെ പറ്റിച്ച ജീവനക്കാരെ കൂട്ടുകാരി ചതിച്ചു !
സ്ഥാപന ഉടമയെ ജീവനക്കാരികൾ പറ്റിച്ചപ്പോൾ ആ ജീവനക്കാരികളെ സ്വന്തം കൂട്ടുകാരി തന്നെ ചതിച്ചു. വിഴിഞ്ഞത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ നടന്നത് ഇതാണ്. തിരുവനന്തപുരം സൂര്യ ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരികളായ രണ്ടു യുവതികൾ പണത്തിന് വേണ്ടി കൂട്ടുകാരിക്ക് സ്വർണം പണയം വെയ്ക്കാൻ നൽകുകയായിരുന്നു. എന്നാൽ പറഞ്ഞ സമയമായിട്ടും സ്വർണം തിരികെ കിട്ടാതായതോടെയാണ് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചത്. ഷാർജ ഷെയ്ക്കിൽ എലിവിഷം കലർത്തി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) Read More…
ആൺസുഹൃത്ത് പരസ്യമായി മർദിച്ചു; കണ്ണൂർ സർവകലാശാലയിലെ അധ്യാപിക ജീവനൊടുക്കി,
ആൺസുഹൃത്ത് പൊതുസ്ഥലത്തുവെച്ച് മർദിച്ചതിലുള്ള മനോവിഷമത്തെ തുടർന്ന് കണ്ണൂർ സർവകലാശാലയിലെ താൽക്കാലിക അധ്യാപിക ജീവനൊടുക്കി. കണ്ണൂർ പാനൂർ വെള്ളങ്ങാട് സ്വദേശിനിയായ ആദിത്യ (28) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ആദിത്യയുടെ ആൺസുഹൃത്തായ ശരൺ എന്നയാൾക്കെതിരെ പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 8-നാണ് കേസിന് കാരണമായ ആദ്യ സംഭവം നടക്കുന്നത്. തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് ആദിത്യയെ ശരൺ പരസ്യമായി മർദ്ദിക്കുകയുണ്ടായി. ഇതിനെത്തുടർന്ന് വലിയ രീതിയിൽ Read More…
സ്വകാര്യഭാഗത്ത് ആഴത്തിൽ മുറിവ്, കാലിൽ പൊള്ളലേറ്റ പാടുകൾ; കൊല്ലപ്പെട്ട കുഞ്ഞ് നേരിട്ടത് കൊടുംക്രൂരത, മരണസമയത്ത് അമ്മ തമിഴ്നാട്ടില്‍ നൃത്തപരിപാടിയില്‍
തിരുവനന്തപുരം: നെടുമങ്ങാട്ട് കൊല്ലപ്പെട്ട ഒന്നര വയസ്സുകാരൻ അർഷിദിന്റെ പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനങ്ങൾ പുറത്തുവന്നപ്പോൾ കുഞ്ഞ് നേരിട്ടത് കടുത്ത ക്രൂരതകളാണെന്ന് വ്യക്തമായി. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ആഴത്തിലുള്ള മുറിവും കാലുകളിൽ പൊള്ളലേറ്റ പാടുകളുമുണ്ട്. രണ്ടാനച്ഛനായ അഷ്‌കർ കുട്ടിയെ ക്രൂരമായി മർദിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് അമ്മ അഖിലയും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകനായ അർഷിദ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. അഷ്‌കർ കുട്ടിക്ക് ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് ഛർദിക്കുകയും, തുടർന്ന് ഉടൻ തന്നെ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും Read More…
കാമുകന് മറ്റൊരു വിവാഹം; കാമുകിയെ മർദിച്ച ശേഷം മരിച്ചെന്നു കരുതി റോഡിൽ തള്ളി; തിങ്കളാഴ്ച വിവാഹിതനാകേണ്ട യുവാവ് അറസ്റ്റിൽ
വിവാഹബന്ധത്തിൽ നിന്നു പിൻമാറാൻ ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മർദിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ശേഷം മരിച്ചെന്നു കരുതി റോഡരികിൽ ഉപേക്ഷിച്ച കേസിൽ കോതമംഗലം സ്വദേശി നിതിനെ (31) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് വധശ്രമത്തിന് പൊലീസ് ഇയാളെ പിടികൂടിയത്. പട്ടിമറ്റം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. നിതിന്റെ വിവാഹം ഉറപ്പിച്ചതിനെത്തുടർന്ന് ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ Read More…
വിജിലന്‍സിനെ കണ്ട് വീട്ടുമതിൽ ചാടാൻ ശ്രമിച്ച് ഡിവൈഎസ്പി; കക്കൂസ് മാലിന്യം തള്ളുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ്
കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി ടി. അനിൽകുമാറിനെ വിജിലൻസ് സംഘം പിടികൂടി. ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വൈകുന്നേരം ചേർത്തല ആലുങ്കലുള്ള വീട്ടിൽ വെച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പൊലീസ് പിടിച്ചെടുത്ത ഒരു ശുചിമുറിമാലിന്യ വാഹനം തിരികെ വിട്ടുകൊടുക്കുന്നതിനായി പണം വാങ്ങുമ്പോഴാണ് ഡിവൈഎസ്പി പിടിയിലാകുന്നത്. ആലപ്പുഴയിൽ വെച്ച് ഈ വാഹനം വിട്ടുനൽകാൻ രണ്ടു ലക്ഷം രൂപയാണ് അദ്ദേഹം കൈക്കൂലിയായി ചോദിച്ചത്. വാഹന ഉടമ ഈ വിവരം വിജിലൻസിനെ അറിയിച്ചതിനെ തുടർന്ന് ഡിവൈഎസ്പി അനിൽകുമാർ Read More…
‘നീ ഇതിനെല്ലാം അനുഭവിക്കും’; ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി, സ്ത്രീപീഡനം കാരണമെന്ന് ആരോപണം
കാസർകോട് പാണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. ചർളടുക്ക സ്വദേശിനിയായ ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു ഈ ദാരുണ സംഭവം. സ്ത്രീധനത്തെച്ചൊല്ലി ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചതിനെ തുടർന്നാണ് സുഫൈദ ആത്മഹത്യ ചെയ്തതെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഈ ദാരുണമായ മരണം സംഭവിച്ചത്. വീട്ടുകാർ നൽകിയ സ്വർണാഭരണങ്ങളും മഹറായി കിട്ടിയ മാലയും ആവശ്യപ്പെട്ട് സുഫൈദയെ ഭർത്താവ് നിരന്തരം Read More…
പോലീസ് ഒരുക്കിയ ‘ഹണിട്രാപ്പില്‍’ വീണു; വിവാഹപരസ്യംവഴി പരിചയപ്പെട്ട സ്ത്രീയെ വീട്ടില്‍ക്കയറി പീഡിപ്പിച്ച പ്രതി വലയില്‍
വിവാഹവാഗ്ദാനം നൽകി മധ്യവയസ്കയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മുങ്ങിനടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചാവക്കാട് പാവറട്ടി സ്വദേശിയായ പെരുവല്ലൂർ കൊട്ടിലിങ്ങൽ വീട്ടിൽ സലീം (48) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. ചെങ്ങന്നൂർ സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. 2020-ൽ പത്രത്തിൽ വന്ന വിവാഹ പരസ്യത്തിൽ നിന്നാണ് പ്രതി സ്ത്രീയുടെ ബന്ധുക്കളുടെ ഫോൺ നമ്പർ സംഘടിപ്പിച്ചതും തുടർന്ന് പരാതിക്കാരിയുമായി പരിചയത്തിലായതും. പിന്നീട് രണ്ടുമൂന്ന് വർഷത്തോളം ഫോൺ Read More…









