Crime Featured

ഭർത്താവ് കൊല്ലപ്പെട്ട നിലയിൽ, മകൻ കുത്തേറ്റ് മറ്റൊരു മുറിയിൽ; ഡോക്ടറായ ഭാര്യ കസ്റ്റഡിയിൽ

ബെംഗളൂരു: 45-കാരനായ അനസ്‌തേഷ്യോളജിസ്റ്റിനെ ധാർവാഡിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിലും അദ്ദേഹത്തിന്റെ എട്ടു വയസ്സുള്ള മകനെ കുത്തേറ്റ നിലയിലും കണ്ടെത്തി. ചിരായുവ് ആശുപത്രിയിലെ ഡോക്ടറായ കിരൺ ഹൊനന്നാവർ ആണ് മരിച്ചത്. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് വൈകുന്നേരത്തോടെ ബന്ധുക്കൾ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഡോക്ടറെയും പരുക്കേറ്റ കുട്ടിയെയും കണ്ടത്. ഡോക്ടർ വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നുമാണ് ഭാര്യ പ്രിയങ്ക ആദ്യം ബന്ധുക്കളോട് പറഞ്ഞിരുന്നത്. വിവരമറിഞ്ഞ് പൊലീസെത്തുമ്പോൾ ശ്വാസമുണ്ടായിരുന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഡോക്ടറുടെ ഭാര്യക്ക് പങ്കുണ്ടെന്ന് Read More…

Oddly News

‘ചില്ലറയില്ലേ..എങ്കില്‍ ഇപ്പോ ഇറങ്ങണം…’; ഗതാഗത മന്ത്രിയെ ബസില്‍ നിന്ന് ഇറക്കിവിട്ട് കണ്ടക്ടര്‍; വീഡിയോ

ചില്ലറയില്ലാത്തതിന്റെ പേരിൽ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ കണ്ടക്ടർ ബസിൽ നിന്ന് ഇറക്കിവിട്ടു. ബെംഗളൂരുവിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്. നഗരത്തിലെ സാധാരണക്കാരായ ബസ് യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കാൻ വേണ്ടിയാണ് മന്ത്രി ആളറിയാതെ ബസിൽ യാത്ര ചെയ്തത്. എന്നാൽ ടിക്കറ്റെടുക്കാൻ ചില്ലറ തികയാതെ വന്നതോടെ, യാത്രക്കാരൻ മന്ത്രിയാണെന്ന് തിരിച്ചറിയാതെ കണ്ടക്ടർ അദ്ദേഹത്തോട് ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഈ യാത്രാ ദൃശ്യങ്ങൾ മന്ത്രി തന്നെയാണ് പിന്നീട് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടത്. Read More…

Oddly News

ലോറി മറിഞ്ഞു, ചോരയൊലിപ്പിച്ചു കിടന്ന ഡ്രൈവറെ നോക്കാതെ മാമ്പഴം കൊള്ളയടിച്ച് നാട്ടുകാർ; വിഡിയോ വൈറൽ

റോഡിൽ മറിഞ്ഞ ട്രക്കിൽ നിന്ന് ആളുകൾ മാമ്പഴം വാരിക്കൊണ്ടുപോകുന്ന വൈറൽ വീഡിയോ, പൗരബോധത്തെക്കുറിച്ചും സഹാനുഭൂതിയെക്കുറിച്ചുമുള്ള പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. അപകടത്തിൽപ്പെട്ട വാഹനത്തിന് സമീപം മാമ്പഴങ്ങൾ ചിതറിക്കിടക്കുന്നതും, വഴിയാത്രക്കാരും നാട്ടുകാരുമടങ്ങുന്ന പതിനായിരക്കണക്കിന് ആളുകൾ ബാഗുകളും ചാക്കുകളും സാരിയും ദുപ്പട്ടയുമൊക്കെ ഉപയോഗിച്ച് മാമ്പഴം പെറുക്കിക്കൂട്ടുന്നതും വീഡിയോയിൽ കാണാം. ഈ സംഭവം നടന്ന കൃത്യമായ തീയതിയോ സ്ഥലമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വാഹനത്തിന്റെ നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കി ഇത് കർണാടകയിൽ എവിടെയോ നടന്നതാണെന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ചൂണ്ടിക്കാണിച്ചു. ഒരു എക്സ് Read More…

Crime

6 വയസുകാരിയെ കാറിനുള്ളില്‍വച്ച് കൊന്നു; അതേ കാറില്‍വച്ച് കാമുകനൊപ്പം അമ്മയുടെ പിറന്നാളാഘോഷം

കർണാടകയിലെ കാടുകോടിയിൽ കാറിനുള്ളിൽ വച്ച് ആറുവയസ്സുകാരിയായ വെണ്ണല മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. കുട്ടിയുടെ അമ്മയുടെ സുഹൃത്ത് വയറ്റിൽ കൈമുട്ടുകൊണ്ട് കുത്തിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പിടിയിലായ പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിന് ശേഷം ഒളിവിൽ പോയ കുട്ടിയുടെ അമ്മയ്ക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിരിക്കുകയാണ്. തനിക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ രാവിലെ എഴുന്നേറ്റപ്പോൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് അമ്മയും അഭിഭാഷകയുമായ പ്രിയങ്ക ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്നും, Read More…

Crime

പ്രഫസറുമായി പ്രണയ ബന്ധമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു പരത്തി; മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി

സഹപാഠികൾ പ്രൊഫസറുമായി ചേർത്ത് അപവാദം പ്രചരിപ്പിച്ചതിനെത്തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കർണാടക മല്ലടിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയായ നിഖിത (22) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തനിക്കെതിരെ നടന്ന അപവാദ പ്രചരണങ്ങളെക്കുറിച്ച് വിവരിക്കുന്ന ഒരു ആത്മഹത്യാക്കുറിപ്പും മുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കോളേജിലെ പ്രൊഫസറായ ഡോ. രാജുവുമായി നിഖിതയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇത് പ്രണയമാണെന്ന് വരുത്തിത്തീർക്കാൻ ചില സഹപാഠികൾ ശ്രമിക്കുകയും നിരന്തരം പരിഹസിക്കുകയും Read More…

Crime

ഭാര്യയെ സഹോദരിയെന്ന് പരിചയപ്പെടുത്തി; വിവാഹ വാഗ്ദാനം; ടെക്കി യുവതിയുടെ 1.5 കോടി തട്ടി

വിവാഹ വാഗ്ദാനം നല്‍കി ‌ടെക്കി യുവതിയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്തു. ബെംഗളൂരു വൈറ്റ് ഫീല്‍ഡിലെ പ്രമുഖ കമ്പനി ജീവനക്കാരിയില്‍ നിന്നാണു യുവാവും ഭാര്യയും സഹോദരീ സഹോദരന്‍മാരെന്ന് ചമഞ്ഞു വന്‍ തുക തട്ടിയെടുത്തത്. അറിയപ്പെടുന്ന കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗം, വലിയ ശമ്പളം. വീട്ടുകാരുടെ നിര്‍ബന്ധനത്തിനു വഴങ്ങിയാണു മുപ്പതുകാരിയായ യുവതി കൂട്ടുതേടി വൊക്കലിഗ മാട്രിമോണിയില്‍ റജിസ്റ്റര്‍ ചെയ്തത്.  കെങ്കേരി സ്വദേശി വിജയ് രാജ് ഗൗഡയെ പരിചയ‌പ്പെട്ടതും അതുവഴിയാണ്. ക്രഷറും റിയല്‍ എസ്്റ്റേറ്റുമടക്കം കോടികളുടെ ആസ്തിയുള്ള സ്ഥാപനയുടമയാ‌ണെന്നാണു വിജയ് രാജ് Read More…

Featured Oddly News

ഏതാണ് ഈ സ്ത്രീ? നിർമാണത്തിലിരിക്കുന്ന വീടുകളിലും കടകളിലും എന്തിനാണ് ഇവരുടെ ഫോട്ടോ വയ്ക്കുന്നത്?

സോഷ്യൽ മീഡിയയിലാകെ ചർച്ചയാണ്… ആരാണ് ഈ സ്ത്രീ? എന്തിനാണ് നിർമാണത്തിലിരിക്കുന്ന വീടുകളിലും കടകളിലും മറ്റും ഇവരുടെ ഫോട്ടോ വയ്ക്കുന്നത്? സാമൂഹിക മാധ്യമമായ എക്സിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു യൂസർ ചോദിച്ച ചോദ്യമാണ് വൈറലായത്.  നിർമാണത്തിലിരിക്കുന്ന പദ്ധതിയിലും മറ്റും പ്രാദേശിക വിശ്വാസപ്രകാരം ദൈവങ്ങളുടെ ചിത്രമോ രാക്ഷസരൂപങ്ങളുടെ മുഖംമൂടിയോ പാവകളോ കള്ളിമുൾച്ചെടിയോ വയ്ക്കാറുണ്ട്. പക്ഷേ, എന്തിനാണ് ഒരു സ്ത്രീയുടെ ഫോട്ടോ വയ്ക്കുന്നത്? കർണാടകയിലാണ് ഉടനീളം ഈ സ്ത്രീയുടെ ഫോട്ടോ ഇത്തരം നിർമാണസൈറ്റുകളിൽ കണ്ടതെന്നും എക്സിൽ യൂസർ ചൂണ്ടിക്കാട്ടി. നിർമാണപദ്ധതികൾക്ക് പുറമേ Read More…

Featured Oddly News

കര്‍ണാടകയില്‍ സ്വര്‍ണ – ലിഥിയ വന്‍ശേഖരം കണ്ടെത്തി; പക്ഷേ ഖനനം ചെയ്യാനാവില്ല, കാരണം…

ബംഗളുരു: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണശേഖരങ്ങളിലൊന്ന്‌ കര്‍ണാടകയില്‍ കണ്ടെത്തി. കൊപ്പല്‍ ജില്ലയിലെ വനത്തിലാണു സ്വര്‍ണം ‘ഒളിച്ചിരിക്കുന്നത്‌’.പക്ഷേ, അത്‌ ഖനനം ചെയ്‌തെടുക്കാനാകില്ല. സ്വര്‍ണഖനനം വാണിജ്യപരമായി ലാഭകരമാകാന്‍ ആവശ്യമുള്ളതിന്റെ 47 ഇരട്ടി സ്വര്‍ണമാണു കണ്ടെത്തിയത്‌. ടണ്ണിന്‌ 12-14 ഗ്രാം വരെ സ്വര്‍ണത്തിന്റെ സാന്നിധ്യമാണു കണ്ടെത്തിയത്‌. പക്ഷേ, പരിസ്‌ഥിതി ലോല പ്രദേശമായതിനാല്‍ ഖനനം സാധ്യമാകില്ല. റായ്‌ചൂരിലെ അമരേശ്വര ബ്ളോക്കില്‍ ബാറ്ററി നിര്‍മാണത്തിന്‌ ആവശ്യമായ ലിഥിയത്തിന്റെ ശേഖരവും കണ്ടെത്തി. എന്നാല്‍, ഈ നിക്ഷേപങ്ങളെല്ലാം സംരക്ഷിത വനമേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ അവ പൂര്‍ണമായും ഖനനം ചെയ്യാനാകില്ല. Read More…

Crime

കേരളവും തമിഴ്‌നാടുമല്ല; രാഹുൽ കർണാടകത്തിലേക്ക് കടന്നു; കാർ കണ്ടെത്തി, പുറത്ത് നിന്നും സഹായം കിട്ടി?

ലൈംഗികാപവാദക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കര്‍ണാടകയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. രാഹുല്‍ രാവിലെ ബാഗലൂരില്‍ എത്തിയെന്നും പോലീസ് എത്തിയപ്പോള്‍ കടന്നുകളഞ്ഞെന്നുമാണ് വിവരം. തമിഴ്‌നാട് – കര്‍ണാടക അതിര്‍ത്തിയാണ് ബാഗലൂര്‍. അവിടെ നിന്നും രക്ഷപ്പെട്ട കാര്‍ കണ്ടെത്തിയതായിട്ടാണ് വിവരം. അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇന്നലെ ഉച്ചയോടെയാണ് രാഹുൽ കർണാടകത്തിലേക്ക് കടന്നത്. ബാഗലൂരില്‍ വെച്ച് വന്ന കാര്‍ കണ്ടെത്തി. ആ കാർ അവിടെ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് രാഹുൽ ബാഗലൂരിൽ നിന്ന് മുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ആൾക്ക് വേണ്ടി Read More…