പാകിസ്താനെതിരെയുള്ള ഏഷ്യകപ്പ് ഫൈനൽ പോരിൽ ചെറിയൊരു കടം കൂടി വളരെ സിമ്പിളായി മടക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഹാരിസ് റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുതെറിഞ്ഞാണ് ബുംറ കൈകൊണ്ട് ഫ്ലൈറ്റ് രൂപത്തിൽ ആഘോഷം നടത്തിയത്. 18-ാം ഓവറിൽ റൗഫിനെ വെറും ആറ് റൺസ് എടുത്തു നിൽക്കെയാണ് ബൗൾഡാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യൻ ആരാധകർക്ക് നേരെ റൗഫ് ഒരു ഫ്ലൈറ്റ് താഴെ പോകുന്ന തരത്തിലുള്ള ആംഗ്യം കാണിച്ചിരുന്നു. അതെ Read More…
Tag: Indian cricket team
ഹസ്തദാനം ചെയ്യാതെ ഇന്ത്യന്‍ ടീം പിന്‍മാറുന്നത് ഇത് ആദ്യമല്ല! ഏതാണ് ആ ടീം, എന്തുകൊണ്ട്?
2025 ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയത്തിനുശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഹസ്തദാനം നല്‍കാതിരുന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. എന്നാല്‍ ഇത് ആദ്യമായല്ല ഇന്ത്യന്‍ ടീം ഇങ്ങനെ ചെയ്യുന്നത്. അതിനുമുമ്പും മത്സരത്തിന് ശേഷം എതിര്‍ടീമുമായി ഹസ്തദാനം ചെയ്യാതെ ഇന്ത്യ പിൻമാറിയിരുന്നു. ആരായിരുന്നു ആ ടീം ? എന്തുകൊണ്ടാണ് ഇന്ത്യ അന്ന് ഹസ്തദാനം ചെയ്യാൻ തയ്യാറാവാതിരുന്നത് ? 2021-ൽ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം. ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുമായി ഹസ്തദാനം ചെയ്യാൻ തയ്യാറായിരുന്നില്ല. കളിക്കളത്തിന് പുറത്തുള്ള പ്രശ്നങ്ങൾ Read More…
നാഴികക്കല്ല് തികയ്ക്കാന്‍ ഇറങ്ങിയ കോഹ്ലി ഗോള്‍ഡന്‍ ഡക്കായി; പൂജ്യത്തില്‍ സച്ചിനെ മറികടന്നു
ടി20 യില്‍ 12,000 റണ്‍സ് തികയ്ക്കാന്‍ ഇറങ്ങിയ ഇന്ത്യയുടെ സ്റ്റാര്‍ബാറ്റ്‌സ്മാന്‍ വിരാട്‌കോഹ്ലി പക്ഷേ ഇട്ടത് മറ്റൊരു റെക്കോഡ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി) ഫ്രാഞ്ചൈസിയുടെ ഹോം ഗ്രൗണ്ടില്‍ കോഹ്ലി തന്റെ ആദ്യ ഗോള്‍ഡന്‍ ഡക്ക് റെക്കോര്‍ഡ് ചെയ്തു. അഫ്ഗാനിസ്ഥാനെതിരേ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി 20 യില്‍ പൂജ്യത്തിന് പുറത്തായി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ 12,000 ടി 20 റണ്‍സ് തികയ്ക്കാന്‍ ആറ് റണ്‍സ് മാത്രം അകലെയായിരുന്നു കോഹ്ലി. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാന്‍ എറിഞ്ഞ മൂന്നാം Read More…
ഇന്ത്യന്‍ വനിതകളുടെ ഓട്ടക്കൈയ്യലൂടെ ചോര്‍ന്നത് ഏഴു ക്യാച്ചുകള്‍ ; ഓസീസിന് തുണച്ചത് വമ്പന്‍ ഭാഗ്യങ്ങള്‍
ഇന്ത്യയുടേയും ഓസ്‌ട്രേലിയയുടെയും വനിതകള്‍ തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരെ പുറത്താക്കാന്‍ മത്സരിക്കുന്നതിന് പകരം ഗ്രൗണ്ടില്‍ വീറും വാശിയും കാട്ടിയത് അവരുടെ ക്യാച്ച് താഴെയിടാന്‍. മത്സരത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരെല്ലാം കൂടി താഴെയിട്ടത് ഏഴു ക്യാച്ചുകള്‍. മുംബൈയിലെ വരണ്ടതും സ്പിന്‍ സൗഹൃദപരവുമായ പ്രതലത്തില്‍, ഇന്ത്യയുടെ സ്പിന്‍ കുന്തമുനയായ ദീപ്തി ശര്‍മ്മയുടെ ബൗളിംഗ് ആക്രമണം ഓസ്ട്രേലിയയെ 8 വിക്കറ്റിന് 258 എന്ന നിലയില്‍ ഒതുക്കി. എന്നിരുന്നാലും, കളത്തില്‍ ഇന്ത്യ മെല്ലെപ്പോയിരുന്നില്ലെങ്കില്‍ സ്‌കോര്‍ ഇതിലും കുറയുമായിരുന്നു. Read More…
‘അവന്‍ ദക്ഷിണാഫ്രിക്കയില്‍ മദ്ധ്യനിരയില്‍ ബാറ്റ് ചെയ്യും’ ; സഞ്ജുവിനെക്കുറിച്ച് കെ.എല്‍. രാഹുല്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?
ലോകകപ്പില്‍ നിന്നും സഞ്ജു സാംസണെ ഒഴിവാക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മലയാളി ആരാധകര്‍ ചെറുതായിട്ടൊന്നുമല്ല വിഷമിച്ചത്. കാര്യമായ അവസരം നല്‍കാതെ താരത്തെ എന്നന്നേക്കുമായി ഒഴിവാക്കുകയാണോ എന്നായിരുന്നു ഉയര്‍ന്ന ആശങ്ക. എന്നാല്‍ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സില്‍ ഞായറാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കായി സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരിക്കെ താരത്തെ ടീം മദ്ധ്യനിരയില്‍ ഉപയോഗിക്കുമെന്ന് ഇന്ത്യന്‍ ടീം നായകനും വിക്കറ്റ് കീപ്പറുമായ കെ.എല്‍.രാഹുല്‍. മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുന്ന രാഹുല്‍, പരമ്പരയിലെ സാംസണിന്റെ പങ്കിനെ അഭിസംബോധന Read More…
ലോകകപ്പിലെ ഇന്ത്യയുടെ 40 വര്‍ഷം ; കളിച്ചത് നാലു ഫൈനലുകള്‍, രണ്ടു കിരീടങ്ങള്‍
ഈ ലോകപ്പില്‍ ന്യൂസിലന്റിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലേക്ക് കടന്നതോടെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യ കളിക്കാനൊരുങ്ങുന്ന നാലാമത്തെ ലോകകപ്പ് ഫൈനലിലേക്കാണ് നീലക്കടുവകള്‍ പ്രവേശിച്ചത്. രണ്ടു തവണ കിരീടം നേടിയപ്പോള്‍ ഒരു തവണ ഓസ്‌ട്രേലിയയോട് തോല്‍ക്കുകയും ചെയ്തു. 1983ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ലോര്‍ഡ്‌സില്‍ ഒന്നുമില്ലായ്മയില്‍ നിന്നും ഇന്ത്യ ഒരു കപ്പുയര്‍ത്തി ചരിത്രമെഴുതി. കപിലിന്റെ നേതൃത്വത്തിലുള്ള ചെകുത്താന്മാര്‍ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെസ്റ്റിന്‍ഡീസിനെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 54.4 ഓവറില്‍ 183 റണ്‍സിന് പുറത്തായി. ക്രിസ് ശ്രീകാന്ത്, Read More…
ലോകകപ്പ്: അഹമ്മദാബാദില്‍ മുറിവാടക പത്തുമടങ്ങ്; 5000 രൂപയുടെ മുറിക്ക് 50,000 മുതല്‍ രണ്ടു ലക്ഷം വരെ
ഇന്ത്യ ലോകകപ്പില്‍ ഫൈനലില്‍ കടന്നതോടെ ഗുജറാത്തിലെ അഹമ്മദാബാദിലേക്കുള്ള ചെലവേറുന്നു. നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലാണ് ആതിഥേയരായ ഇന്ത്യ എട്ടു തവണ ഫൈനല്‍ കളിച്ച ഓസ്‌ട്രേലിയയെ നേരിടുന്നത്. മത്സരം നഗരത്തിലെ വേദിയില്‍ ഉറപ്പാക്കിയതോടെ മുമ്പ് താങ്ങാനാവുന്ന യാത്രാ താമസ സൗകര്യങ്ങള്‍ പത്തുമടങ്ങ് വരെയാണ് തുക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വിമാനിരക്കും ഹോട്ടല്‍ മുറികളുടെ നിരക്കുമെല്ലാം കൂടി. ഒരു ഹോട്ടല്‍ മുറിക്ക് വാടക 1.25 ലക്ഷം രൂപയായിട്ടാണ് ഉയര്‍ന്നത്. ഇന്ത്യ-ഓസ്ട്രേലിയ മത്സരം കാണാന്‍ ആകാംക്ഷയോടെ ആരാധകര്‍ എത്താന്‍ തുടങ്ങിയതോടെ മുറികളുടെ നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിരിക്കുകയാണ്. മികച്ച Read More…
രണ്ടാം സെമിയില്‍ ആരു ജയിക്കും? ഫൈനലില്‍ ഇന്ത്യയിലെ എതിരാളികളെ പ്രവചിച്ച് ജ്യോതിഷ പണ്ഡിറ്റുകള്‍
2023 ഏകദിന ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളി ആരാകുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ആരു വന്നാലും ഇന്ത്യയ്ക്ക് എതിരാളികളല്ലെന്നും അവര്‍ കരുതുന്നു. അതിനിടയില്‍ ഫൈനലില്‍ ഇന്ത്യയെ നേരിടാന്‍ പോകുന്ന ടീമിനെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയിലെ ജ്യോതിഷപണ്ഡിറ്റുകള്‍. ഈ ലോകകപ്പിലെ പത്താം മത്സരത്തില്‍ ലഖ്നൗവില്‍ ഓസ്ട്രേലിയയ്ക്കെതിരെ 134 റണ്‍സിന് പ്രോട്ടീസ് വിജയിച്ചപ്പോഴാണ് ഈ രണ്ട് ടീമുകളും അവസാനമായി മുഖാമുഖം വന്നത്. ജ്യോത്സ്യന്‍ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി ക്രിക്കറ്റ് പിച്ചില്‍ ഒരു കടുത്ത പോരാട്ടം പ്രവചിക്കുന്നു, ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും അന്തിമ സ്ഥാനം Read More…
ഏറ്റുമുട്ടിയത് 117 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് നേരിയ മുന്‍തൂക്കം; പക്ഷേ ലോകകപ്പുകളില്‍ ന്യൂസിലന്റ്
കഴിഞ്ഞതവണത്തേത് ഉള്‍പ്പെടെ തുടര്‍ച്ചയായി നാലു തവണയാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ തകര്‍ന്നുപോയത്. കഴിഞ്ഞ തവണ പരാജയമറിഞ്ഞ ന്യൂസിലന്റിനെ വാങ്കഡേയില്‍ നേരിടുമ്പോള്‍ ഒരു പകരംവീട്ടലല്ലാതെ മറ്റൊന്നും ഇന്ത്യയുടെ മനസ്സില്‍ കാണില്ല. ഈ ലോകകപ്പില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാത്ത ഇന്ത്യയും കഷ്ടിച്ച് സെമിയില്‍ എത്തിയ ന്യൂസിലന്റും നേര്‍ക്ക് നേര്‍ വരുമ്പോള്‍ ഇരു ടീമുകളുടെയും ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയരുകയാണ്. രണ്ട് തവണ ലോകകപ്പ് കിരീടം ഉയര്‍ത്തിയ ഇന്ത്യ ഒരു തവണ റണ്ണര്‍അപ്പുകളുമായി. എന്നിരുന്നാലും 2003, 2007, Read More…









