Sports

ഏറ്റുമുട്ടിയത് 117 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് നേരിയ മുന്‍തൂക്കം; പക്ഷേ ലോകകപ്പുകളില്‍ ന്യൂസിലന്റ്

കഴിഞ്ഞതവണത്തേത് ഉള്‍പ്പെടെ തുടര്‍ച്ചയായി നാലു തവണയാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ തകര്‍ന്നുപോയത്. കഴിഞ്ഞ തവണ പരാജയമറിഞ്ഞ ന്യൂസിലന്റിനെ വാങ്കഡേയില്‍ നേരിടുമ്പോള്‍ ഒരു പകരംവീട്ടലല്ലാതെ മറ്റൊന്നും ഇന്ത്യയുടെ മനസ്സില്‍ കാണില്ല. ഈ ലോകകപ്പില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാത്ത ഇന്ത്യയും കഷ്ടിച്ച് സെമിയില്‍ എത്തിയ ന്യൂസിലന്റും നേര്‍ക്ക് നേര്‍ വരുമ്പോള്‍ ഇരു ടീമുകളുടെയും ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയരുകയാണ്. രണ്ട് തവണ ലോകകപ്പ് കിരീടം ഉയര്‍ത്തിയ ഇന്ത്യ ഒരു തവണ റണ്ണര്‍അപ്പുകളുമായി. എന്നിരുന്നാലും 2003, 2007, Read More…

Sports

ക്രിക്കറ്റിലെ ഒന്നാംറാങ്കുകാരായി ഇന്ത്യ ലോകകപ്പിന് ; മൂന്ന് ഫോര്‍മാറ്റിലും ഒന്നാമന്മാരായി

ഒന്നാം റാങ്കുകാരായി തന്നെ ഇന്ത്യയ്ക്ക് അടുത്തമാസം നടക്കുന്ന ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കാം. വെള്ളിയാഴ്ച ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് മറികടന്നതോടെ ടെസ്റ്റ്, ഏകദിനം, ടി20 എന്നിങ്ങനെ കളിയുടെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യ അഭിമാനകരമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏകദിന റാങ്കിംഗില്‍ ഇന്ത്യ പാകിസ്താനെ പിന്നിലാക്കിയാണ് ഒന്നാം റാങ്ക് നേട്ടം ആഘോഷിച്ചത്. ഏഷ്യാ കപ്പ് നേടിയെങ്കിലും ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര തുടങ്ങും മുമ്പ് വരെ ഇന്ത്യ പാകിസ്ഥാന് താഴെ രണ്ടാം സ്ഥാനത്തായിരുന്നു. ഓസീസിനെതിരേയുള്ള ആദ്യ ഗെയിമിലെ വിജയം Read More…

Sports

ഒന്നാം റാങ്കോടെ ഇന്ത്യയ്ക്ക് നാട്ടിലെ ലോകകപ്പ് കളിക്കാനൊക്കുമോ? അത് ഓസ്‌ട്രേലിയ തീരുമാനിക്കും

എട്ടാം തവണ ഏഷ്യാക്കപ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് നാട്ടില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ലോകകപ്പിലെ ഏറ്റവും ഫേവറിറ്റുകളായി മാറിയിരിക്കുകയാണ് ഇന്ത്യ. ഓസ്‌ട്രേലിയയ്ക്ക് എതിരേ വെള്ളിയാഴ്ച തുടങ്ങുന്ന ഏകദിന പരമ്പര കൂടി വിജയിക്കാനായാല്‍ ഐസിസിയുടെ ഒന്നാം റാങ്കുകാരായി ലോകകപ്പിനിറങ്ങാം. ഇന്ത്യ ഏഷ്യാക്കപ്പ് നേടുകയും ഓസീസ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ പരമ്പര കൈവിടുകയും പാകിസ്താന്‍ ഏഷ്യാക്കപ്പില്‍ ശ്രീലങ്കയോട് തോല്‍ക്കുകയും ചെയ്തത് എല്ലാം മാറ്റി മറിച്ചു. ശ്രീലങ്കയ്ക്കെതിരെ കൊളംബോയില്‍ 10 വിക്കറ്റിന്റെ ആധികാരിക വിജയത്തോടെ ഇന്ത്യ ഞായറാഴ്ച ഏഷ്യാ കപ്പില്‍ കിരീടം ഉയര്‍ത്തിയെങ്കിലും, ഏകദിനത്തിലെ ഐസിസി Read More…

Sports

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും…, ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഈ റെക്കോഡും തകര്‍ത്തു…!

കൊളംബോ: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോഡുകളെല്ലാം ഈ ഇന്ത്യന്‍ താരം തകര്‍ത്തുവാരുമെന്ന് ആദ്യം മുതലേ കേള്‍ക്കുന്നതാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ കൊളംബോയില്‍ നടന്ന മത്സരത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല. ലോകം കാത്തിരുന്ന ഏഷ്യാക്കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന്റെ റിസര്‍വ് ദിനത്തില്‍ മഴയ്‌ക്കൊപ്പം പെയ്യുന്നത് റെക്കോഡുകളുടെ പെരുമഴയും. ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായി നാലാം സെഞ്ച്വറി നേടുന്നയാള്‍. തുടങ്ങിയ നേട്ടങ്ങള്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലി Read More…

Featured Sports

ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം കിട്ടില്ല ; കാരണം ഡിവിലിയേഴ്‌സ് പറയും

അടുത്ത മാസം ആരംഭിക്കുന്ന പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ മികച്ച ടീം ഉണ്ടെങ്കിലും ഇന്ത്യ കിരീടം ഉയര്‍ത്തിയേക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. ഇന്ത്യയുടെ ടീം അവിശ്വസനീയവും ശരിക്കും ശക്തവുമാണെങ്കിലും കപ്പുയര്‍ത്തുന്നതില്‍ നിന്നും തടയുന്ന ചില ഘടകങ്ങളും ഉണ്ടെന്ന് ഡിവിലിയേഴ്‌സ് പറയുന്നു. 1983ലെയും 2011ലെയും ചാംപ്യന്മാരായ ഇന്ത്യ 2023 ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഉദ്ഘാടന മല്‍സരം കളിക്കുന്നത്. ”ഇന്ത്യയെക്കുറിച്ച് എനിക്കുള്ള ഒരേയൊരു ആശങ്ക സ്വന്തം നാട്ടില്‍ കളിക്കുക എന്നതാണ്. കഴിഞ്ഞ തവണ ഇന്ത്യയില്‍ കളിച്ചപ്പോള്‍ കപ്പുയര്‍ത്തിയിരുന്നു. Read More…