രണ്ടു മക്കളുടെ അമ്മയായ യുവ വനിതാ ഡോക്ടറുടെ നഗ്നമായ മൃതദേഹം സ്റ്റോറിലെ ഫ്രീസറില്‍ കണ്ടെത്തി. ഫ്ലോറിഡയിലെ ഡോളര്‍ ട്രീ സ്റ്റോറിലാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റോറിലെ ജീവനക്കാരിയാണ് മൃതദേഹം ആദ്യമായി കണ്ട് മിയാമി പോലീസില്‍ വിവരം അറിയിച്ചത്. ഹെലന്‍ മാസിയേല്‍ ഗരാഹ് സാന്‍ജെസ് എന്ന 32കാരിയാണ് മരിച്ചത്. സംഭവത്തിനു പിന്നില്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു. പരിസരപ്രദേശത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയിട്ടില്ല. നിക്കരാഗ്വയില്‍ നിന്നുള്ള ഡോക്ടറായ ഹെലന്‍ തലേദിവസമാണ് സ്റ്റോറിലെത്തി Read More…
Tag: crime news
‘മതമുറപ്പിക്കാന്‍ തുണിയഴിച്ചു, ചെവി പ്ലെയർ കൊണ്ട് മുറിച്ചു’: ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ഹുസൈന്‍ മരണത്തിന് കീഴടങ്ങി
ബീഹാറില്‍ ആൾക്കൂട്ടം കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ചെവി മുറിക്കപ്പെടുകയും ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളലേൽപ്പിക്കുകയും ചെയ്ത 50 വയസ്സുള്ള തുണിവ്യാപാരി ഹുസൈൻ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരിച്ചു. നളന്ദ ജില്ലയിലെ ഗഗൻ ദിവാൻ ഗ്രാമവാസിയായ മുഹമ്മദ് അഥർ ഹുസൈൻ സൈക്കിളിൽ തുണി വിൽപ്പന നടത്തുന്നയാളായിരുന്നു. ഡിസംബർ 5-ന് സാധനങ്ങൾ വിൽക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ ഇദ്ദേഹത്തെ തടഞ്ഞുനിർത്തി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. Read More…
ചിത്രപ്രിയയും അലനും തമ്മിൽ വഴക്ക് പതിവെന്ന് പൊലീസ്; മൃതദേഹത്തിന് സമീപം മദ്യക്കുപ്പി
കാലടി(കൊച്ചി): മലയാറ്റൂരില്‍ രണ്ടുദിവസം മുന്‍പ് കാണാതായ വിദ്യാര്‍ഥിനി ചിത്രപ്രിയ(19)യെ ആണ്‍സുഹൃത്ത് കരിങ്കല്ലിന് തലയ്‌ക്കിടിച്ചു കൊലപ്പെടുത്തിയത് സംശയം മൂലം. സംഭവവുമായി ബന്ധപ്പെട്ട് കാലടി പോലീസ് കസ്‌റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് കൊറ്റമം കുറിയേടം അലന്‍ ബെന്നി(21)യുടെ അറസ്‌റ്റ് ഇന്നലെ വൈകിട്ടോടെ രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മിൽ നേരത്തെയും പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. പെൺകുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു ഇത്. കൊലപാതകം നടന്ന ദിവസം Read More…
സ്ത്രീയെ കത്തികൊണ്ട് കുത്തിക്കീറി; പ്രതിയെ പൊക്കി, പക്ഷേ പരാതിക്കാരി ആ സംഭവമേ മറന്നു! കോടതി ഉത്തരവില്‍ വന്‍ ട്വിസ്റ്റ്
കേസന്വേഷണങ്ങള്‍ അനിശ്ചിതമായി നീണ്ടാല്‍ എന്തു സംഭവിക്കമെന്നതിന് ഉദാഹരണമായി അടുത്തിടെ മുംബൈയില്‍ നടന്ന ഒരു സംഭവം . അരനൂറ്റാണ്ടോളം പഴക്കമുള്ള ഒരു വധശ്രമക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പക്ഷേ, പരാതിക്കാരിക്ക് അങ്ങനെയൊരു സംഭവം പോലും ഓർമ്മയില്ലാത്തതിനാൽ കോടതിക്ക് പ്രതിയെ വെറുതെവിടേണ്ടിവന്നു. 1977 ഒക്ടോബർ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ നരിമാൻ പോയിന്‍റ് സ്വദേശിയായ കലേക്കർ എന്നയാൾ പരാതിക്കാരിയായ സ്ത്രീയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരുടെ പരാതിയിൽ കൊളാബ പോലീസ് കേസെടുത്ത് പ്രതിയെ അന്നേദിവസം Read More…
സഹോദരിയുടെ കടംവീട്ടണം, വയോധികയുടെ കണ്ണില്‍ മുളക്‌പൊടി തേച്ച് മാലപൊട്ടിച്ചു; സഹോദരങ്ങള്‍ അറസ്റ്റില്‍
മാവേലിക്കര: പട്ടാപ്പകല്‍ വയോധികയുടെ കണ്ണില്‍ മുളക്‌പൊടിയെറിഞ്ഞു രണ്ടരപ്പവന്റെ മാല പൊട്ടിച്ചുകടന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. കണ്ടിയൂര്‍ പള്ളിയില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന സതിയമ്മയുടെ (73)രണ്ടരപ്പവന്റെ മാല പൊട്ടിച്ചു മോഷണം നടത്തിയ കേസില്‍ സഹോദരങ്ങളായ തട്ടാരമ്പലം കണ്ടിയൂര്‍ സിജുഭവനം പടാര്യത്തു സിജുമോന്‍.എം.ആര്‍ (28), രഞ്ജുമോള്‍. ആര്‍ (37), എന്നിവരെയാണ് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി.യുടെ പ്രത്യേക അന്വേഷണസംഘം മാവേലിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ സി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ 28ന് ഉച്ചയോടെ കണ്ടിയൂര്‍ പള്ളിയില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന Read More…
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയവര്‍ ഉപയോഗിച്ചത് വിദേശ ജോലി നേടാന്‍, പേരുവിവരങ്ങള്‍ പോലീസിന്
പൊന്നാനി: പൊന്നാനി പോലീസിന്റെ പിടിയിലായ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ സംഘത്തിന്റെ കൈയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ അതുപയോഗിച്ചത് വിദേശത്തു ജോലി നേടാന്‍. യു.കെ. ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ജോലിക്കായാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ജോലിക്കായി ഇതുപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. സംസ്ഥാനത്തിന് പുറത്തുള്ള യൂണിവേഴ്‌സിറ്റികളുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചിട്ടുളളത്. ഈ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഏതെങ്കിലും തരത്തിലുളള സഹായം സംഘത്തിന് ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ അക്രഡിറ്റേഷന്‍ ഏതെങ്കിലും തരത്തില്‍ നടന്നിട്ടുണ്ടോയെന്ന് യൂണിവേഴ്‌സിറ്റികളില്‍ പരിശോധിക്കും. റിമാന്‍ഡിലുള്ള പ്രതികളെ തെരഞ്ഞെടുപ്പിനു Read More…
ആളൊഴിഞ്ഞ സ്ഥലം നോക്കി ട്രെയിനില്‍നിന്ന് എറിഞ്ഞുകൊടുക്കും; കഞ്ചാവുമായി യുവതി പിടിയില്‍
നെടുമ്പാശേരി: ട്രെയിനില്‍നിന്ന് എറിഞ്ഞു കൊടുത്ത കഞ്ചാവ് കൊണ്ടു പോകുന്നതിനിടയില്‍ യുവതി പിടിയില്‍. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാര്‍ സിങ്ങി (24)നെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ നെടുവന്നൂരാണ് സംഭവം. ട്രെയിനില്‍നിന്ന് എന്തോ പൊതികള്‍ വലിച്ചെറിയുന്നത് കണ്ട് നാട്ടുകാര്‍ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് പൊതികള്‍ ശേഖരിച്ച് പോകുന്ന യുവതിയെ കണ്ടത്. യുവതിയുടെ ബാഗില്‍ നാലു പൊതികളിലായി എട്ട് കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്. റയില്‍വേ സ്‌റ്റേഷനുകളില്‍ പോലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് കടത്തുകാര്‍ Read More…
ആദ്യവിവാഹത്തില്‍ ആണ്‍കുട്ടി, രണ്ടാമത്തേതില്‍ പെണ്‍കുട്ടി; മൂന്നാംവിവാഹം 18കാരനുമായി, കുഞ്ഞിന്റെ അരുംകൊല
കൊല്ലത്ത് രണ്ടുവയസുകാരിയായ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവത്തില്‍ പൊലീസിന്‍റെ സമയോചിത അന്വേഷണം മൂലം അമ്മയുടെ തിരക്കഥ പൊളിഞ്ഞു. കൊലപാതകത്തിനു ശേഷം കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഥ പൊളിഞ്ഞത്. പുനലൂർ കാര്യറ സ്വദേശിയായ രണ്ടുവയസുകാരി അനശ്വരയെയാണ് അമ്മ കലാസൂര്യയും മൂന്നാം ഭർത്താവ് കണ്ണനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇരുവരെയും തമിഴ്നാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കലാസൂര്യയുടെ ആദ്യ വിവാഹത്തില്‍ ഒരു ആൺകുട്ടിയുണ്ട്. തുടർന്ന് ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചാണ് കലാസൂര്യ Read More…
കല്യാണിക്ക് സിനിമാപ്രവർത്തകരുമായി ലഹരി ഇടപാട്? MDMA കേസിലെ അന്വേഷണം സിനിമാ മേഖലയിലേക്ക്
കൊച്ചി: കാക്കനാട് രണ്ട് പേരിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ സിനിമ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് നീക്കം. പ്രതി കല്യാണി സിനിമാപ്രവർത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ആർക്കൊക്കെ ലഹരി കൈമാറി എന്നതാകും പൊലീസ് ആദ്യം അന്വേഷിക്കുക. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് കാക്കനാട് ഇടച്ചിറയിൽ നിന്ന് 20.22 ഗ്രാം എംഡിഎംഎയുമായി കളമശ്ശേരി സ്വദേശി ഇ. കെ ഉനൈസ്, ആലപ്പുഴ സ്വദേശിനി പി.എസ് കല്യാണി എന്നിവരെ Read More…









