Crime

പാന്‍കടയില്‍ യുവതി സിഗററ്റ് വലിച്ചു ; തുറിച്ചുനോക്കിയെന്ന് ആരോപിച്ച് 28 കാരനെ കൊലപ്പെടുത്തി

നാഗ്പൂര്‍: പാന്‍ഷോപ്പില്‍ നിന്നു സിഗററ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കിയ 28 കാരനെ 24 കാരിയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി. നാലു കൊച്ചു പെണ്‍കുട്ടികളുടെ പിതാവായ രഞ്ജിത്ത് രാത്തോഡിനെയാണ് ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ക്രൂരതയ്ക്ക് ഇരയാക്കിയത്. നാഗ്പൂരിലെ മാനേവാഡയിലെ ഒരു പാന്‍ഷോപ്പിന് മുന്നില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. സവിതാ സായരേ എന്ന സുഹൃത്തിനൊപ്പം പാന്‍ഷോപ്പില്‍ നിന്നും സിഗററ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ രത്തോഡ് തന്നെ തുറിച്ചുനോക്കുന്നതായി ജയശ്രീ പന്ധാരേ എന്ന യുവതിക്ക് തോന്നിയത് മുതലാണ് വഴക്ക് Read More…

Crime

ഭാര്യയുമായി അവിഹിതബന്ധം; യുവാവിനെ ഭാര്യയെ കൊണ്ടുതന്നെ വിളിച്ചുവരുത്തി തൊഴിലുടമ കുത്തിക്കൊലപ്പെടുത്തി

ന്യൂഡല്‍ഹി: മുന്‍ തൊഴിലുടമയുമായുള്ള പണത്തെച്ചൊല്ലിയുള്ള തര്‍ക്കവും തൊഴിലുടമയുടെ ഭാര്യയുമായുള്ള വിവാഹേതര ബന്ധവും ഡല്‍ഹിയില്‍ 22 കാരനായ റെസ്റ്റോറന്റ് ജീവനക്കാരനെ കൊലപ്പെടുത്തി. കൊണാട്ട് പ്ലേസിലെ ഒരു ഭക്ഷണശാലയില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന സച്ചിന്‍ കുമാര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഭാര്യയുമായുള്ള അവിഹിതബന്ധം മുതലെടുത്ത് പക തീര്‍ക്കാന്‍ തൊഴിലുടമ യുവാവിനെ ഭാര്യയെ കൊണ്ടു നിര്‍ബ്ബന്ധിപ്പിച്ച് വിളിച്ചുവരുത്തി ഭര്‍ത്താവ് ഹാഷിബ് ഖാന്‍ കുത്തിക്കൊല്ലുകയായിരുന്നു. ദക്ഷിണ ഡല്‍ഹിയിലെ സംഗം വിഹാറില്‍ ടീ ഷര്‍ട്ട് നിര്‍മാണ യൂണിറ്റ് നടത്തിയിരുന്ന ഖാന്‍ (31), ഭാര്യ ഷബീന Read More…

Crime

യുവതിയുടെ മൃതദേഹം ഫ്‌ളാറ്റിലെ അലമാരയ്ക്കുള്ളില്‍; പങ്കാളിയെ കാണാനില്ല, കൊന്നിട്ട് മുങ്ങി ?

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരക ഏരിയയിലെ ഒരു വീട്ടില്‍ 26 കാരിയായ യുവതിയുടെ മൃതദേഹം അലമാരിയില്‍ നിന്നും കണ്ടെത്തി, കൊലപാതകത്തിന് പിന്നില്‍ പങ്കാളിയുടെ പങ്ക് സംശയിക്കുന്നതായി പിതാവ് പറഞ്ഞു. ദിവസങ്ങളായി പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ബുധനാഴ്ച പിതാവ് പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ബുധനാഴ്ച രാത്രി 10.40 ന് ഒരു പിസിആര്‍ കോള്‍ ലഭിച്ചു, അതില്‍ ഒരു കോളര്‍ തന്റെ മകള്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് പറഞ്ഞു, തുടര്‍ന്ന് ദാബ്രി പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം Read More…

Crime

അവിഹിതബന്ധം ഉണ്ടെന്ന് സംശയം ; യുവാവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ; സാക്ഷികളായ മക്കളെയും കൊന്നു

ലഖ്നൗ: മറ്റൊരു ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്നുണ്ടായ കലഹത്തില്‍ ഭര്‍ത്താവ് ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തുകയും മൃതദേഹം അഴുകി ദുര്‍ഗന്ധം വമിക്കുന്നത് വരെ അതിന് അരികില്‍ മൂന്ന് രാത്രികള്‍ കഴിയുകയും ചെയ്തു. ലകന്ൗവില്‍ നടന്ന സംഭവത്തില്‍ 32 കാരനായ രാംലഗനാണ് തന്റെ 30 കാരി ഭാര്യ ജ്യോതിയെ മക്കളുടെ മുന്നിലിട്ട് ദുപ്പട്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നീട് സംഭവത്തിന്റെ ദൃക്‌സാക്ഷികളായ രണ്ടു മക്കളെയും കൊലപ്പെടുത്തി. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമായിരുന്ന ക്രൂരതയ്ക്ക് കാരണമായി മാറിയത്. ലഖ്നൗവിലെ ബിജ്നോര്‍ Read More…

Crime

കാമുകനെ കാണുന്നത് വിലക്കി; 21 കാരി സഹോദരന്റെ കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തി

ജയ്പൂര്‍: കാമുകനെ കാണുന്നതില്‍ നിന്നും സഹോദരന്‍ വിലക്കിയതിനെ തുടര്‍ന്ന് 21 കാരി അനന്തരവളെ വാട്ടര്‍ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തി. രാജസ്ഥാനിലെ ചാരു ജില്ലയില്‍ നടന്ന സംഭവത്തില്‍ മായ പരീക് എന്ന യുവതിയാണ് ക്രൂരകൃത്യം ചെയ്തത്. തിങ്കളാഴ്ച രാവിലൊയിരുന്നു സംഭവം സഹോദരന്റെ രണ്ടര വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ എറിയുകയും അത് മൂടുകയുമായിരുന്നു. മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം പിന്നീട് എടുത്ത് ഒരു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് വൈക്കോല്‍ കൂനയില്‍ ഒളിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോലീസ് പിന്നീട് വൈക്കോല്‍ Read More…

Crime

സന്തോഷിപ്പിക്കാന്‍ ശക്തിയായി കുലുക്കി; പിഞ്ചോമനയുടെ ദാരുണാന്ത്യത്തില്‍ പിതാവിന് 14 വര്‍ഷം തടവ്

സന്തോഷിപ്പിക്കാന്‍ കുലുക്കുകയും പൊക്കിയിടുകയും ചെയ്ത് കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയായെന്ന് കോടതി കണ്ടെത്തിയ മാതാപിതാക്കള്‍ക്ക് 14 വര്‍ഷത്തെ തടവുശിക്ഷ. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിതാവ് 29 കാരനായ സാമുവല്‍ വാര്‍നോക്ക് എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. കുട്ടിയെ ശക്തമായി കുലുക്കിയതായി ഇയാള്‍ ജനുവരിയില്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. മിയയുടെ അമ്മ ജാസ്മിന്‍ വാര്‍നോക്കിന് (29) മൂന്ന് വര്‍ഷത്തെ കമ്മ്യൂണിറ്റി ഓര്‍ഡറും 30 ദിവസത്തെ പുനരധിവാസവും ലഭിച്ചു. 2021 ല്‍ കുഞ്ഞ് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ദമ്പതികള്‍ അത്യാഹിത Read More…

Crime

ഹൂസ്റ്റൺ ബാങ്ക് കൊള്ളയടിച്ചു, കുട്ടിക്കള്ളന്മാരുടെ ഗാംങ് ‘ലിറ്റില്‍ റാസ്കല്‍സ്’ അറസ്റ്റിൽ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഒരു ബാങ്ക് കൊള്ളയടിച്ചതിന് 11, 12, 16 വയസ്സ് പ്രായമുള്ള, “ലിറ്റിൽ റാസ്കലുകൾ” എന്ന് വിളിക്കപ്പെടുന്ന മൂന്ന് ആൺകുട്ടികളെ അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. യുവാക്കൾ കസ്റ്റഡിയിലാണെന്നും ഭീഷണിപ്പെടുത്തി കവർച്ച നടത്തിയതിന് കേസെടുത്തിട്ടുണ്ടെന്നും ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോൺസാലസ് പറഞ്ഞു. കുട്ടികളായതിനാൽ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിടില്ലെന്ന് അധികൃതര്‍ പറഞ്ഞു. മാർച്ച് 14 ന് നോർത്ത് ഹ്യൂസ്റ്റണിലെ ഗ്രീൻസ്‌പോയിന്റ് ഏരിയയിലുള്ള വെൽസ് ഫാർഗോ ബാങ്ക് കൊള്ളയടിച്ചതിന് ഇവരെ തിരയുകയായിരുന്നുവെന്ന് എഫ്ബിഐയുടെ ഹ്യൂസ്റ്റൺ ഓഫീസ് പറയുന്നു. Read More…

Crime

‘ദുബായിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തു’; സുഹൃത്തിനെതിരെ പരാതിയുമായി കൊച്ചി സ്വദേശിനി

കൊച്ചി: ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തി സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. കൊച്ചി സ്വദേശിനിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. നാദാപുരം സ്വദേശിക്കെതിരെയാണ് പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷം നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് 25 ലക്ഷം രൂപ നൽകി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും അതിജീവിത ആരോപിച്ചു. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷം നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് 25 Read More…

Crime

അധോലോക നായകന് വധു ‘റിവോള്‍വര്‍ റാണി’; കനത്ത പോലീസ് കാവലില്‍ ഗ്യാങ്സ്റ്റര്‍ വിവാഹം!

അധോലോക നായകന്‍ കാലാ ജതേഡിയും റിവോള്‍വര്‍ റാണിയെന്ന് അറിയപ്പെടുന്ന അനുരാധ ചൗധരിയും വിവാഹിതരായി. കനത്ത പോലീസ് കാവലില്‍ ഡല്‍ഹി ദ്വാരകയിലെ സ്വകാര്യഹാളിലായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹവേദിയില്‍ അധോലോകസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് വേദിയിലും പുറത്തും പോലീസ് കര്‍ശന സുരക്ഷ് ഏര്‍പ്പെടുത്തിയത്. വിവാഹത്തിനായി പരോളിലിറങ്ങിയ ജതേഡി രക്ഷപ്പെടാതിരിക്കാനും പോലീസിന്റെ കനത്ത ജാഗ്രത. ആയുധധാരികളായ കമാന്‍ഡോകളും 250-ലേറെ പോലീസുകാരുമാണ് സുരക്ഷ ഒരുക്കിയത്. വിവാഹത്തില്‍ സംബന്ധിക്കാനെത്തിയ 150 അതിഥികളുടെ പേരുവിവരങ്ങള്‍ ബന്ധുക്കള്‍ നേരത്തെതന്നെ പോലീസിന്മാ കൈമാറിയിരുന്നു. വിവാഹസല്‍ക്കാരത്തില്‍ ഭക്ഷണം വിളമ്പുന്നവര്‍ക്കും പ്രത്യേക ഐ.ഡി. Read More…