Crime

12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കളെ  ജയിലിൽ അടയ്ക്കും

ഓസ്റ്റിൻ :ടെക്‌സാസിൽ  12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കളെ  ജയിലിൽ അടക്കുമെന്നു  ടെക്സസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് അറിയിച്ചു ,സ്കൂൾ വര്ഷം  അവസാനിക്കുന്നതോടെ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കാൻ .സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത് പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ ശ്രദ്ധിക്കാതെ വിട്ടാൽ, മാതാപിതാക്കളുടെ മേൽനോട്ടം അശ്രദ്ധയാണെന്ന് ആരോപിക്കപ്പെടാം. ഇത് പിഴകൾ, അല്ലെങ്കിൽ ജയിൽ ശിക്ഷ എന്നിവയിൽ കലാശിച്ചേക്കാം. ടെക്‌സാസിൽ സ്ഥിരീകരിച്ചിട്ടുള്ള ദുരുപയോഗ കേസുകളിൽ പകുതിയിലധികവും അവഗണനയും അശ്രദ്ധമായ Read More…

Crime

ചികിത്സാബില്ലുകൾ താങ്ങാനാവുന്നില്ല; ആശുപത്രിയിൽവച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്

കൻസാസ് സിറ്റി, മൊണ്ടാന : ആശുപത്രി കിടക്കയിൽ കിടക്കുകയായിരുന്ന ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരേ കൊലപാതക കുറ്റം. മിസോറി പൗരനായ റോണി വിഗ്സാണ്(72) രണ്ടാം ഡിഗ്രി കൊലപാതക കുറ്റം നേരിടുന്നത്. ജാക്‌സൺ കൗണ്ടി പ്രോസിക്യൂട്ടർ ജീൻ പീറ്റേഴ്‌സ് ബേക്കറാണ് വിവരം അറിയിച്ചത് . രണ്ടാം ഡിഗ്രി കൊലപാതക കുറ്റത്തിന് വിഗ്‌സ് തിങ്കളാഴ്ച ആദ്യമായി ഹാജരായി, ഡയാലിസിസിന് ആശുപത്രിയിലെത്തിയ ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് റോണി വിഗ്സ് പോലീസിനോട് സമ്മതിച്ചതായി കോടതി രേഖകളിൽ പറയുന്നു. മെയ് 3 Read More…

Crime

ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിഞ്ഞില്ല ; മകനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ, ആറ് വയസുകാരന് ദാരുണാന്ത്യം

ആറുവയസ്സുള്ള മകനെ മുതലകള്‍ക്ക് ഏറിഞ്ഞുകൊടുത്ത 32 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഉത്തര കന്നഡയിലെ ഹലമാദി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ മുതലകള്‍ ധാരാളമുള്ള കനാലിലേക്ക് മകനെ എറിഞ്ഞു കൊലപ്പെടുത്തിയത് സാവിത്രി എന്ന സ്ത്രീയാണ്. മകന്‍ വിനോദിന്റെ ശ്രവണ വൈകല്യത്തെ ചൊല്ലി ഇവര്‍ തന്റെ ഭര്‍ത്താവുമായി വഴക്കടിച്ചിരുന്നു. ശനിയാഴ്ച രാത്രിയിലും ഭര്‍ത്താവ് രവികുമാറുമായി സാവിത്രി വഴക്കടിക്കുകയും രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് രാത്രി 9 മണിയോടെ സാവിത്രി മകനെ കനാലില്‍ തള്ളിയിടകയും ചെയ്തതായി പോലീസ് ആരോപിക്കുന്നു. Read More…

Crime

ആണ്‍സുഹൃത്തുക്കളോട് സംസാരിക്കുന്നത് വിലക്കി; പതിനാലുകാരി സഹോദരനെ വെട്ടിക്കൊലപ്പെടുത്തി

ആണ്‍സുഹൃത്തുക്കളോട് ഫോണില്‍ സംസാരിക്കുന്നത് വിലക്കിയ സഹോദരനെ പതിനാലുകാരി വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡിലാണ് അതിദാരുണമായ ഈ കൊലപാതകം നടന്നത്. പതിനാലുകാരിയായ പെണ്‍കുട്ടിയും അവരുടെ പതിനെട്ട് വയസുള്ള സഹോദരനും മാത്രമാണ് സംഭവ നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ ഈ സമയം ജോലിക്കായി പുറത്ത് പോയിരുന്നു. പെണ്‍കുട്ടി ഫോണില്‍ ആണ്‍സുഹൃത്തുക്കളോട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സഹോദരന്‍ പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞു. ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പെണ്‍കുട്ടിയെ വിലക്കുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേയ്ക്ക് എത്തുകയായിരുന്നു. വഴക്കിനുശേഷം ഉറങ്ങിക്കിടന്ന സഹോദരനെ പെണ്‍കുട്ടി കോടാലികൊണ്ട് Read More…

Crime

സ്കൂളില്‍ താമസിച്ചെത്തി; അധ്യാപികയെ മര്‍ദ്ദിച്ച് പ്രിന്‍സിപ്പല്‍, വസ്ത്രം ഉരിഞ്ഞെടുത്തു; – വീഡിയോ

സ്കൂളില്‍ സമയത്തിനെത്താത്ത അധ്യാപികയെ മര്‍ദ്ദിച്ച് സ്കൂളിന്റെ പ്രധാന അദ്ധ്യാപിക. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഈ സംഭവം. നേരത്തേ ഉത്തര്‍പ്രദേശിലെ മറ്റൊരു സ്കൂളില്‍ ഫേഷ്യല്‍ ചെയ്തതിന് അധ്യാപികയ്ക്ക് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനമേറ്റിരുന്നു. താമസിച്ചെത്തിയ അധ്യാപികയെ പ്രിന്‍സിപ്പല്‍ ഉപദ്രവിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗഞ്ജന്‍ ചൗധരി എന്ന പ്രീ- സെക്കന്‍ററി സ്കൂള്‍ അധ്യാപികയ്ക്കാണ് മര്‍ദ്ദനറ്റേത്. പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്നത് പ്രിന്‍സിപ്പല്‍ മര്‍ദ്ദിക്കുക മാത്രമല്ല, വസ്ത്രം ഉരിഞ്ഞെടുക്കുന്നതായിട്ടും കാണാം. മര്‍ദ്ദനമേല്‍ക്കുന്നതിനിടെ അധ്യാപിക രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പ്രിന്‍സിപ്പല്‍ അവരുടെ കുര്‍ത്തിയില്‍ ഇറുക്കിപ്പിടിക്കുന്നുമുണ്ട്. വഴക്ക് Read More…

Crime

യുവതി കൊലക്കുറ്റത്തിന് അറസ്റ്റിൽ; പീഡിപ്പിച്ച ആളിനെ തിരിച്ചറിഞ്ഞു, നിരീക്ഷണത്തിലെന്ന് പൊലീസ്

കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ യുവതി അറസറ്റില്‍. യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ആളെ തിരിച്ചറിഞ്ഞറിഞ്ഞതായും ഇയാള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു. ഇന്നു രാവിലെ പ്രസവിച്ച യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടി പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. ഇവര്‍ അതിജീവിതയെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാംസുന്ദര്‍ പറഞ്ഞു. താന്‍ പീഡനത്തിനിരയായ കാര്യം വീട്ടുകാര്‍ അറിഞ്ഞിട്ടില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടി ഗര്‍ഭിണിയായ കാര്യം അറിയില്ല. പ്രസവം Read More…

Crime

ഇക്വഡോര്‍ സൗന്ദര്യറാണി പട്ടാപ്പകല്‍ വെടിയേറ്റു മരിച്ചു; കാരണം അധോലോക ബന്ധം

ന്യൂയോര്‍ക്ക്: മുന്‍ മിസ് ഇക്വഡോര്‍ മത്സരാര്‍ഥിയായിരുന്ന ലാന്റി പരാഗ ഗോയ്ബുറോ(23) പട്ടാപ്പകല്‍ വെടിയേറ്റു മരിച്ചു. സുഹൃത്തിനൊപ്പം ലാ ക്വാദ്രയിലെ റെസ്‌റ്റൊരന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു ആക്രമണം. ലാന്റിയുടെ കാമുകനും അധോലോക നേതാവുമായിരുന്ന ലിയാന്‍ഡ്രോ നോറേറോ 2022ല്‍ വെടിയേറ്റു മരിച്ചിരുന്നു. ലാന്റിയും മറ്റൊരാളും ഭക്ഷണം കഴിക്കുന്നതിനിടെയാണു തോക്കുധാരികള്‍ റെസ്‌റ്റൊരന്റില്‍ പ്രവേശിച്ചതെന്നു സി.സി.ടിവി ദൃശ്യങ്ങളില്‍ കാണാം.അക്രമികളിലൊരാള്‍ റസ്‌റ്റൊറന്റിന്റെ വാതില്‍ക്കല്‍ കാവല്‍നിന്നപ്പോള്‍ രണ്ടാമനാണു വെടിവയ്പ് നടത്തിയത്. ലാന്റിയെ രക്ഷിക്കാനായി കൂടെയുള്ള വ്യക്തി ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിനുശേഷം പ്രതികള്‍ തെരുവിലെ ജനക്കൂട്ടത്തിനിടയിലേയ്ക്ക് ഓടി Read More…

Crime

അച്ഛനെയും അമ്മയേയും സഹോദരനെയും കൊല്ലാന്‍ 65 ലക്ഷത്തിന് ക്വട്ടേഷന്‍; ഗുണ്ടകള്‍ വധിച്ചത് മറ്റു മൂന്ന് പേരെ…!

സ്വന്തം കുടുംബത്തിലെ അംഗങ്ങളെ കൊല്ലാനായി 65 ലക്ഷം ക്വട്ടേഷന്‍ കൊടുത്തു. കൊലയാളികള്‍ കൃത്യത്തിന് ഇരയാക്കിയത് വീട്ടിലുണ്ടായിരുന്ന അതിഥികളായി എത്തിയ മറ്റു ചിലരെ. സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഗദഗ് പ്രദേശത്തുള്ള അമന്‍ എന്നയാളാണ് തന്റെ പിതാവിനെയും രണ്ടാനമ്മയെയും അര്‍ദ്ധസഹോദരനെയും കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത്. കൊല്ലാന്‍ ഏല്‍പ്പിച്ചവരെ കൊല്ലുന്നതിന് പകരം ഇയാളുടെ ബന്ധുക്കളെ ഗുണ്ടകള്‍ അബദ്ധത്തില്‍ കൊലപ്പെടുത്തിയതോടെ പദ്ധതി തെറ്റി. റിയല്‍ എസ്റ്റേറ്റ് ഏജന്റായ വിനായക് ബകലെ (31) തന്റെ പിതാവ് പ്രകാശ് ബകലെ, രണ്ടാനമ്മ സുനന്ദ, അര്‍ദ്ധസഹോദരന്‍ Read More…

Crime

അറിയാത്ത ഒരു മനുഷ്യനെ വെടിവച്ചു കൊന്നു; 10 വയസ്സുകാരൻ ഏറ്റുപറഞ്ഞത് 2 വർഷം മുമ്പ് നടത്തിയ കൃത്യം

ഓസ്റ്റിൻ: ടെക്‌സാസിൽ 10 വയസ്സുള്ള ആൺകുട്ടി 2 വർഷം മുമ്പ് 32 വയസ്സുകാരനെ വെടിവെച്ച് കൊന്നുവെന്ന് സമ്മതിച്ചതായി അധികൃതർ . ഇര ഉറങ്ങുമ്പോൾ താൻ അറിയാത്ത ഒരു മനുഷ്യനെ വെടിവച്ചതായി അന്വേഷകരോട് പറഞ്ഞു. രണ്ട് വർഷം മുമ്പ് ആ മനുഷ്യൻ വെടിയേറ്റപ്പോൾ എട്ടു വയസു പ്രായമുണ്ടായിരുന്ന ആൺകുട്ടിയെ ഒരു മാനസികരോഗാശുപത്രിയിൽ പരിശോധിച്ചെങ്കിലും അന്നത്തെ പ്രായം കാരണം കുറ്റം ചുമത്താൻ കഴിഞ്ഞില്ലെന്ന് ഗോൺസാലെസ് കൗണ്ടി ഷെരീഫ് ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ക്രിമിനൽ കുറ്റവാളിയാകാൻ ഒരു കുട്ടിക്ക് കുറഞ്ഞത് 10 Read More…