ഇടുക്കി: മോഷ്ടാവിനെ ചോദ്യം ചെയ്യലിലൂടെ പോലീസിന് ലഭിച്ചത് അതിക്രൂരമായ ഇരട്ടക്കൊലപാതകത്തിലേയ്ക്ക് വഴിതുറക്കുന്ന വിവരങ്ങളെന്ന് സൂചന. ഇയാളുടെ കാണാതായ പിതാവും നവജാതശിശുവും കൊല ചെയ്യപ്പെട്ടതായാണ് പൊലീസിന്റെ സംശയം. മന്ത്രവാദവും സ്വത്ത് തർക്കവുമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമായിരുന്നു മോഷണ കേസിലെ പ്രതികളെ പിടികൂടിയത്. നെല്ലാനിക്കൽ വിഷ്ണു (27), സുഹൃത്ത് നിതിൻ എന്നിവരായിരുന്നു പിടിയിലായത്. തുടര്‍ന്ന് അന്വേഷണം നടത്തുകയും വിഷ്ണുവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. Read More…
Tag: crime news
വിവാഹത്തലേന്ന് വീട്ടില്‍ പാട്ടും ഡാന്‍സും ; വരന്‍ മറ്റൊരു വീട്ടില്‍ കുത്തേറ്റ് മരിച്ചു കിടന്നു ; പിതാവ് അറസറ്റില്‍
ന്യൂഡല്‍ഹി: വിവാഹത്തലേന്ന് വീട്ടില്‍ മറ്റുള്ളവര്‍ ആഘോഷിക്കുമ്പോള്‍ വരന്‍ കുത്തേറ്റു മരിച്ചു. ദക്ഷിണ ഡല്‍ഹിയിലെ സിംഗാള്‍ റസിഡന്‍സിയിലായിരുന്നു വിവാഹവീടിനെ പെട്ടെന്ന് ദു:ഖവീടാക്കി മാറ്റുന്ന സംഭവം ഉണ്ടായത്. പിറ്റേന്ന് നടക്കാനിരിക്കുന്ന വിവാഹചടങ്ങിന് എത്തിയവര്‍ കളിചിരികളിലും സംഗീത – നൃത്ത പരിപാടികളിലും മുഴുകിയപ്പോള്‍ വരന്‍ ഗൗരവ് സിംഗാളിനെ കാണാതാകുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ 29 കാരനെ അയാളുടെ തന്നെ മറ്റൊരു വീട്ടില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഇയാളുടെ പിതാവ് അറസ്റ്റിലായി. ശരീരത്തുടനീളം മുറിവുകളുമായി ഗൗരവിനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗൗരവിന്റെ മറ്റൊരു Read More…
പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍
പാലാ: പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സണ്‍ തോമസും ഭാര്യ മരീന, മക്കൾ ജെറാൾ ഡ്(4) ജെറീന (2)ജെറിൽ (7 മാസം) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജയ്‌സണ്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം.ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും കുട്ടികളെയും മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നാലു വയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികളാണ് മരിച്ചത്. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. കട്ടിലില്‍ വെട്ടേറ്റ നിലയിലാണ് ഭാര്യയുടെ മൃതദേഹം Read More…
കാഞ്ഞങ്ങാട് ജ്യേഷ്ഠന്‍ അനുജനെ വെടിവച്ച് കൊന്നു
കാഞ്ഞങ്ങാട്(കാസര്‍ഗോഡ്): ജ്യഷ്ഠന്‍ അനുജനെ വെടിവച്ച് കൊന്നു. കുറ്റിക്കോല്‍ വളവില്‍ നൂഞ്ഞങ്ങാനത്ത് അശോകന്‍ (45) ആണ് മരിച്ചത്. ജ്യേഷ്ഠന്‍ ബാലകൃഷ്ണനെ (47) ബേഡകം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച രാത്രി മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണന്‍ സഹോദരനെ വെടിവെക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെയാണ് സംഭവം. അശോകന്റെ തുടയ്ക്ക് മുകളിലായാണ് വെടിയേറ്റത്. മുന്‍പും മദ്യപിച്ചശേഷം ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. അശോകനും ഭാര്യ ബിന്ദുവും പ്രതി ബാലകൃഷ്ണനും ഒരേ വീട്ടിലാണ് താമസം. ഇവര്‍ മദ്യപിച്ച് Read More…
44 വർഷത്തെ തടവിനുശേഷം കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ടയാള്‍ നിരപരാധിയായി വീട്ടിലേക്ക്
ഫിലാഡൽഫിയ: നാല് പതിറ്റാണ്ടിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം, കൊലപാതകത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഫിലാഡൽഫിയക്കാരനായ വില്യം ഫ്രാങ്ക്ലിൻ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. കഴിഞ്ഞ ഫെബ്രുവരി 28-ന് അദ്ദേഹം തെറ്റായി ശിക്ഷിക്കപ്പെട്ടുവെന്ന് ജഡ്ജി വിധിച്ചു. പോലീസ് അഴിമതി നടപടികളുടെ ഇരയാണത്രേ വില്യം. വില്യം മോചിതനായതിനെക്കുറിച്ച് കുടുംബം പ്രതികരിച്ചത് ഞെട്ടലോടെയാണ്, അദ്ദേഹത്തിന്റെ മകൾ ലിസ ജസ്റ്റിസ് പറഞ്ഞു. “എനിക്ക് ഭയമുണ്ട്. എനിക്ക് അത് ശരിക്കും പ്രകടിപ്പിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഫിലാഡൽഫിയയിലെ കൊലപാതകത്തിന് 1980-ലാണ് ഫ്രാങ്ക്ലിൻ ശിക്ഷിക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ ബുധനാഴ്ച Read More…
വിഷം കുത്തിവെക്കുന്നതിനുള്ള ശ്രമം എട്ടാം തവണയും പരാജയപ്പെട്ടു, സീരിയല്‍ കില്ലറുടെ വധശിക്ഷ നിർത്തിവച്ചു
ഐഡഹോ: ഐഡഹോയിൽ കുറ്റാരോപിതനായ സീരിയൽ കില്ലറുടെ മാരകമായ കുത്തിവയ്പ്പിലൂടെയുള്ള വധശിക്ഷ മെഡിക്കൽ സംഘത്തിന് ഇൻട്രാവണസ് ലൈൻ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് ബുധനാഴ്ച നിർത്തിവച്ചു. മാരകമായ മയക്കുമരുന്ന് കടത്തി വിടുന്നതിനായി ഒരു IV ലൈൻ സ്ഥാപിക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിൽ കുറ്റാരോപിതനായ സീരിയൽ കില്ലർ, 73 കാരനായ തോമസ് ക്രീച്ചിനെ ഒരു മണിക്കൂറോളം എക്സിക്യൂഷൻ ചേമ്പറിലെ മേശയിൽ കെട്ടിയിട്ടതായി ജയിൽ ഉദ്യോഗസ്ഥരും സാക്ഷികളും പറഞ്ഞു. ക്രീച്ചിന്റെ കൈകളിലും കാലുകളിലും ഐവി ലൈൻ സ്ഥാപിക്കാനുള്ള എട്ട് ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് വധശിക്ഷ Read More…
കൂട്ടുകാരനുമായി രഹസ്യബന്ധമെന്ന് ആരോപിച്ച് ഭാര്യയെ ഭര്‍ത്താവ് തല്ലിക്കൊന്നു; വീഡിയോ ചിത്രീകരിച്ച് വാട്‌സാപ്പ് ഗ്രൂപ്പിലിട്ടു
രാജ്‌കോട്ട്: ചൊവ്വാഴ്ച രാജ്‌കോട്ടിലെ നാനാ മവുവാ റോഡിലെ ശാന്തിവന്‍ നിവാസികള്‍ ചൊവ്വാഴ്ച രാവിലെ എഴുന്നേറ്റത് ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. തങ്ങളുടെ അയല്‍ക്കാരായ ഒരു കുടുംബത്തിലെ ഭര്‍ത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ വീഡിയോ ഇവരുടെയെല്ലാം മൊബൈല്‍ ഫോണില്‍ എത്തിയിരുന്നു. രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്ന ഭാര്യ അംബികയുടെ മൃതദേഹത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ബിസിനസുകാരന്‍ ഗുരൂപാ ജിറോലി സൈസൈറ്റിയിലെ താമസക്കാരോട് ക്ഷമ പറയുന്നതായിരുന്നു വീഡിയോ. ഭാര്യയെ താന്‍ കൊലപ്പെടുത്തിയെന്നും ഇയാള്‍ വീഡിയോയില്‍ സമ്മതിക്കുന്നു. ഭാര്യയ്ക്ക് തന്റെ സുഹൃത്തുമായി രഹസ്യബന്ധം ഉണ്ടെന്നും Read More…
അറബിക് പ്രിന്‍റുളള കുര്‍ത്ത ധരിച്ചു; മതനിന്ദ ആരോപിച്ച് യുവതിക്ക് ആള്‍ക്കൂട്ട ആക്രമണം- വിഡിയോ
അറബിക് പ്രിന്‍റുളള കുര്‍ത്ത ധരിച്ചതിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയയായ യുവതിയെ രക്ഷിച്ച് പാക്കിസ്ഥാന്‍ പൊലീസ്. മതനിന്ദ ആരോപിച്ചാണ് നാട്ടുകാര്‍ യുവതിക്ക് നേരേ പാഞ്ഞടുത്തതെന്ന് വീഡിയോ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യുവതി ധരിച്ച കുര്‍ത്തയില്‍ പ്രിന്‍റ് ചെയ്തിരിക്കുന്ന അറബിക് അക്ഷരങ്ങള്‍ ഖുര്‍ആന്‍ വാക്യങ്ങളാണെന്ന് ചില നാട്ടുകാര്‍ തെറ്റിദ്ധരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിനൊപ്പം റെസ്റ്റോറന്‍റില്‍ എത്തിയതായിരുന്നു യുവതി. ആ സമയത്താണ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവതിയെ വിചാരണ ചെയ്തത്. ഒരു കൂട്ടം ആളുകള്‍ മുദ്രാവാക്യം മുഴക്കുകയും യുവതിയെ Read More…
സുഹൃത്തിന്റെ മകളായ പതിമൂന്നുകാരിക്ക് ലൈംഗികപീഡനം: 42കാരന് 14 വര്‍ഷം കഠിനതടവ്
ആലപ്പുഴ: സുഹൃത്തിന്റെ മകളായ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 42കാരന് 14 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തണ്ണീര്‍മുക്കം പഞ്ചായത്ത് 19-ാം വാര്‍ഡില്‍ പുത്തന്‍ വെളി ഷിജുവിനെയാണ് ആലപ്പുഴ സ്‌പെഷ്യല്‍ (പോക്‌സോ) കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. ചേര്‍ത്തല പോലീസ് 2018ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടി സ്‌കൂളില്‍ എത്താതിരുന്ന അന്വേഷണത്തിലാണ് സ്‌കൂളില്‍ വരുന്ന വഴി ഇയാള്‍ കൂട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കി എന്ന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ യൂണിഫോമിന്റെ ശാസ്ത്രീയ Read More…









