വണ്ണം കുറയ്ക്കാന്‍ പച്ചക്കറികള്‍ മാത്രം ഭക്ഷണമാക്കിയ 16 കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. സെന്‍ട്രല്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് അതിവേഗം ശരീരഭാരം കുറയ്ക്കാന്‍ പച്ചക്കറികളും പോഷകങ്ങളും അടങ്ങിയ അപകട ഭക്ഷണക്രമം പരീക്ഷിച്ച് കുഴപ്പത്തിലായത്. ജീവന്‍ ഏതാണ്ട് നഷ്ടമാകുന്ന അവസ്ഥയില്‍ എത്തിയെങ്കിലും രക്ഷപ്പെട്ടു. മെയ് എന്ന് മാത്രം വിളിക്കപ്പെട്ട ചൈനീസ് കൗമാരക്കാരി ഒരു പുതിയ ജന്മദിന വസ്ത്രം ധരിക്കാനുള്ള തീവ്രമായ ശ്രമമാണ് കുഴപ്പത്തിലായത്. രണ്ടാഴ്ചക്കാലം, മെയ് ചെറിയ അളവില്‍ പച്ചക്കറികളും പോഷകങ്ങളും മാത്രം Read More…
Tag: china
വിവാഹവും ശവസംസ്‌ക്കാരവും ഒരേസ്ഥലത്ത്; മാനവികതയുടെ മാതൃകകാട്ടി ഇന്ത്യന്‍കുടുംബവും ചൈനീസ് കുടുംബവും
ഇന്ത്യയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ – മത – സാംസ്‌ക്കാരിക വേര്‍തിരിവുകളും വൈരുദ്ധ്യങ്ങളും ഈ രാജ്യങ്ങളിലെ ജനതകളിലും പ്രകടമാകാറുണ്ട്. ഇന്ത്യാക്കാരനും ചൈനാക്കരനും തമ്മിലുള്ള വേര്‍തിരിവുകള്‍ വൈകാരികമായി അതുകൊണ്ടു തന്നെ ശക്തമാണ്. എന്നാല്‍ മഹത്തായ മാനവികതയും സാംസ്‌ക്കാരികതയും പ്രകടമാക്കി മലേഷ്യയില്‍ ഇന്ത്യന്‍ കുടുംബവും ചൈനീസ് കുടുംബവും കാട്ടിയ പരസ്പര ബഹുമാനത്തിന്റെ ഉദാത്ത മാതൃക ഓണ്‍ലൈനില്‍ വലിയ ശ്രദ്ധ നേടുന്നു. ഒരേ തെരുവില്‍ താമസിക്കുന്ന രണ്ടു കുടുംബങ്ങളില്‍ ഒരേദിവസം കല്യാണവും മരണാനന്തര ചടങ്ങും നടത്തേണ്ടിവന്നപ്പോള്‍ ഇരുവീട്ടുകാരും പരസ്പര ബഹുമാനത്തോടെയും പരസ്പരം Read More…
ഉക്രെയ്ന്‍ പുരുഷനുമായി വണ്‍നൈറ്റ് സ്റ്റാന്റിന് പോയ ചൈനക്കാരി ഉണ്ടാക്കിയത് വന്‍ കോലാഹലം
ഉക്രേനിയന്‍ പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ചൈനീസ് പെണ്‍കുട്ടിയെ കോളേജില്‍ നിന്ന് പുറത്താക്കിത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുന്നു. ചൈനീസ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തി. ലി എന്ന കുടുംബപ്പേരുള്ള പെണ്‍കുട്ടിയാണ് സംഭവത്തിലെ വിവാദനായിക. തന്റെ ടെലിഗ്രാം ഗ്രൂപ്പില്‍ തന്റെ വണ്‍നൈറ്റ് സ്റ്റാന്‍ഡ് ഉക്രെയിന്‍ യുവാവ് വെളിപ്പെടുത്തിയതോടെയാണ് സംഭവം വെളിയില്‍ വന്നത്. പെണ്‍കുട്ടിയുടെയും തന്റെയും അടുപ്പമുള്ള ഫോട്ടോകളും വീഡിയോകളും പങ്കിട്ടതിന് ഉക്രെയിന്‍കാരനും വിമര്‍ശനം നേരിടേണ്ടി വന്നിരിക്കുകയാണ്. ഗ്രൂപ്പിലെ ‘എളുപ്പമുള്ള പെണ്‍കുട്ടി’ എന്നാണ് അയാള്‍ അവളെ Read More…
മനുഷ്യന്റെ ആയുസ് എത്രയാണ് ? 250 വര്‍ഷം ജീവിച്ച ഒരു ചൈനക്കാരന്റെ കഥ
ശരാശരി മനുഷ്യന്റെ ആയുസ് എത്രയാണ് ? 70 മുതല്‍ 80 വര്‍ഷം വരെ. എന്നാല്‍ ഏകദേശം 250 വര്‍ഷം ജീവിച്ച ഒരു ചൈനക്കാരന്റെ കഥ അത്ഭുതം മാത്രമല്ല, കൗതുകകരവുമാണ്. ആയുര്‍വേദ ആചാര്യനും ആയോധന കലാകാരനും തന്ത്ര ഉപദേഷ്ടാവുമായ ലി ചിംഗ് യൂണ്‍ എന്ന ജീവിച്ചിരുന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും ആയുസ്സ് ഉണ്ടായിരുന്ന വ്യക്തിയാണെന്ന് പലരും വിശ്വസിക്കുന്നയാളാണ് ഈ വിസ്മയം. ചൈനയിലെ രേഖകള്‍ പ്രകാരം 1736-ല്‍ ജനിച്ചതായി ലി അവകാശപ്പെടുന്നു. 1933-ല്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന് 197 വയസ്സ് ആയിരുന്നു. എന്നിരുന്നാലും, Read More…
വെറും 3 മണിക്കൂര്‍ മീറ്റിംഗ് ; ഇന്ത്യാക്കാരന്‍ ചൈനയില്‍ യാത്ര ചെയ്തത് 1600 കി.മീ., അന്നു തന്നെ തിരിച്ചെത്തി
വെറുമൊരു മൂന്ന് മണിക്കൂര്‍ മീറ്റിംഗിനായി ഒരു ദിവസം 1,600 കിലോമീറ്റര്‍ സഞ്ചരിച്ച് രാത്രിയില്‍ നിങ്ങളുടെ സ്വന്തം കിടക്കയിലേക്ക് മടങ്ങുന്നത് സങ്കല്‍പ്പിക്കുക. ചൈനയി ല്‍ താന്‍ ചെയ്തതായി ഒരു ഇന്ത്യന്‍ വ്യവസായി അവകാശപ്പെട്ടത് ഇതാണ്. സ്‌കൈവിക്കി ന്റെ സഹസ്ഥാപകന്‍ ആകാശ് ബന്‍സാല്‍ തന്റെ യാത്രയെക്കുറിച്ച് എക്സില്‍ പങ്കിട്ടു. ഇതിന് തനിക്ക് 8,000 രൂപ ചിലവായതായി വ്യക്തമാക്കി. ”3 മണിക്കൂര്‍ മീറ്റിംഗിനായി ഞാന്‍ ഒരു ദിവസം 1600 കിലോമീറ്റര്‍ സഞ്ചരിച്ചു . ചൈനയിലെ ജീവിതം എത്ര സുഖകരമാണെന്ന് ഇത് കാണിക്കുന്നു. Read More…
പ്രേതത്തെ അകറ്റിനിര്‍ത്താന്‍ കറുത്തപട്ടിയുടെ പല്ല് ; ചൈനീസ് മിത്തിക്കല്‍ വിശ്വാസം
ലോകത്ത് ഇന്നേവരെ ആരും കണ്ടതായി വ്യക്തമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മനുഷ്യമനസ്സുകളില്‍ അകാരണമായി ഭീതിയുള്ള കാര്യങ്ങളിലൊന്നാണ് പ്രേതവിശ്വാസം. എന്നാല്‍ ദുരാത്മാക്കളെ അകറ്റി നിര്‍ത്താന്‍ കറുത്ത നായ്ക്കളുടെ വെളുത്തപല്ല് നല്ലതാണെന്ന വിശ്വാസത്തിന് കീഴില്‍ ഓണ്‍ലൈന്‍ ട്രേഡര്‍മാര്‍ നായ്ക്കളുടെ പല്ല് പറിച്ചു വില്‍പ്പന നടത്തുന്നു. ചൈനയില്‍ നിലനില്‍ക്കുന്ന ഈ വിശ്വാസം ഇപ്പോള്‍ വന്‍ ചര്‍ച്ചയായി മാറിയി രിക്കുകയാണ്. തത്സമയ സ്ട്രീമര്‍മാര്‍ നിസ്സഹായരായ മൃഗങ്ങളില്‍ ദന്ത ശസ്ത്രക്രിയ നടത്താന്‍ ക്രൂഡ് ടൂളുകള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മൃഗസ്‌നേഹികള്‍ അടക്കം രംഗത്ത് വരികയും വലിയ Read More…
ആഢംബര ഭവനം വേണം ; സമ്പന്നരുമായി ഒരുമിച്ച് താമസിച്ച് യുവതി, പിന്നെ കൊള്ളയടിക്കും, ഒളിക്യാമറയില്‍ കുടുങ്ങി
ആഢംബര ഭവനം ഉണ്ടാക്കാനായി സമ്പന്നരായ യുവാക്കളുമായി ബന്ധം സ്ഥാപിക്കുകയും അവരുടെ പ്രീതി പിടിച്ചുപറ്റിയശേഷം അവരെ കൊള്ളയടിക്കുകയും ചെയ്തിരുന്ന യുവതി അറസ്റ്റിലായി. ചൈനയിലെ 24 കാരിയെയാണ് പോലീസ് പൊക്കിയത്. കൂറ്റന്‍ വീട് ഉണ്ടാക്കാനായി 1.4 മില്യണ്‍ ഡോളര്‍ സമ്പാദിക്കാനുള്ള വിപുലമായ പദ്ധതി ചുരുളഴിഞ്ഞതിനെത്തുടര്‍ന്നാണ് യിന്‍ സ്യൂ എന്ന യുവതി അറസ്റ്റിലായത്. ഷെന്‍ഷെനിലെ നഗരത്തില്‍ ഒരു വീട് വാങ്ങി അവിടെ കുടുംബത്തോടൊപ്പം താമസിക്കണമെന്നായിരുന്നു യുവതി ആഗ്രഹിച്ചത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇതിനായി പണം കണ്ടെത്താനായിരുന്നു ഉദ്ദേശം.. ഇതിനായി വഞ്ചനയുടെയും മോഷണത്തിന്റെയും പാത അവര്‍ Read More…
മാരക ആണവ മിസൈലുമായി ചൈന; ദൂരപരിധി 12,000 കി.മീ; ഹിരോഷിമയില്‍ വീണ ബോംബുകളേക്കാള്‍ 200 മടങ്ങ് ശക്തം
ബെയ്ജിങ്: തങ്ങളുടെ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ചൈന. 12,000 കിലോമീറ്റര്‍വരെ താണ്ടാന്‍ ശേഷിയുണ്ടെന്ന് ചൈന അവകാശപ്പെടുന്ന ഡി.എഫ്.-5ബിയുടെ കൂടുതല്‍ വിവരങ്ങളാണ് വെളിപ്പെടുത്തിയത്. അമേരിക്കയെപ്പോലും ലക്ഷ്യമിടാന്‍ ശേഷിയുള്ള ഈ ആണവമിസൈല്‍ ചൈനയുടെ ആയുധപ്പുരയിലെ ഏറ്റവും മാരകവും ശക്തവുമായ ആയുധങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. വ്യാപാര തര്‍ക്കങ്ങളില്‍ത്തട്ടി യു.എസുമായുള്ള അസ്വാരസ്യങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് വെളിപ്പെടുത്തലെന്നതും ശ്രദ്ധേയം. രാജ്യത്തെ ഒന്നാം തലമുറയില്‍പ്പെട്ട തന്ത്രപരമായ മിസൈലായാണ് ഡി.എഫ്.-5ബിയെ ചൈന വിശേഷിപ്പിക്കുന്നത്. ശീതയുദ്ധ കാലഘട്ടത്തില്‍ വികസിപ്പിച്ചെടുത്ത ഡി.എഫ്-5 മോഡലിന്റെ തന്ത്രപ്രധാന നവീകരണമാണ് Read More…
7വര്‍ഷമായി താമസിക്കുന്നത് പര്‍വ്വതങ്ങളില്‍ ; മലകയറാനും വെള്ളത്തില്‍ സഞ്ചരിക്കാനും നിര്‍മ്മിച്ചത് 300 കാറുകള്‍
ഏഴു വര്‍ഷമായി പര്‍വതങ്ങളില്‍ താമസിക്കുന്ന മനുഷ്യന്‍, പര്‍വ്വതത്തില്‍ കയറുകയും വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുകൂലമായി പ്രവര്‍ത്തിക്കു വാഹനങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധേയമാകുന്നു. ഇയാള്‍ നിര്‍മ്മിച്ച ‘വര്‍ക്ക്-ഡെസ്‌ക് വെഹിക്കിള്‍’ ഉള്‍പ്പെടെ 300 ക്രിയേറ്റീവ് കാറുകള്‍ ഓണ്‍ലൈനില്‍ വന്‍ പ്രചാരം നേടുകയാണ്. ‘സ്‌ട്രോങ്ങ് പിഗ്’ എന്നറിയപ്പെടുന്ന ഗു, ക്രിയേറ്റീവ് പ്രക്രിയയുടെ ഹ്രസ്വ വീഡിയോകളിലൂടെ ഏകദേശം 3 ദശലക്ഷം അനുയായികളെ സമ്പാദിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ പലരെയും വിസ്മയിപ്പിച്ചിരിക്കുകയാണ്. വിജയകരമല്ലാത്ത അനേകം ബിസിനസ്സ് സംരംഭങ്ങളില്‍ പരാജയം അറിഞ്ഞ ഗു Read More…









