ഇന്ത്യയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ – മത – സാംസ്ക്കാരിക വേര്‍തിരിവുകളും വൈരുദ്ധ്യങ്ങളും ഈ രാജ്യങ്ങളിലെ ജനതകളിലും പ്രകടമാകാറുണ്ട്. ഇന്ത്യാക്കാരനും ചൈനാക്കരനും തമ്മിലുള്ള വേര്‍തിരിവുകള്‍ വൈകാരികമായി അതുകൊണ്ടു തന്നെ ശക്തമാണ്. എന്നാല്‍ മഹത്തായ മാനവികതയും സാംസ്ക്കാരികതയും പ്രകടമാക്കി മലേഷ്യയില്‍ ഇന്ത്യന്‍ കുടുംബവും ചൈനീസ് കുടുംബവും കാട്ടിയ പരസ്പര ബഹുമാനത്തിന്റെ ഉദാത്ത മാതൃക ഓണ്‍ലൈനില്‍ വലിയ ശ്രദ്ധ നേടുന്നു.
ഒരേ തെരുവില്‍ താമസിക്കുന്ന രണ്ടു കുടുംബങ്ങളില്‍ ഒരേദിവസം കല്യാണവും മരണാനന്തര ചടങ്ങും നടത്തേണ്ടിവന്നപ്പോള്‍ ഇരുവീട്ടുകാരും പരസ്പര ബഹുമാനത്തോടെയും പരസ്പരം ബുദ്ധിമുട്ടിക്കാതെയും രണ്ടു ചടങ്ങുകളും നടത്തി. മലേഷ്യന്‍ സംസ്ഥാനമായ നെഗേരി സെമ്പിലാനിലെ ടാമ്പിനിലായിരുന്നു രാജ്യങ്ങളുടെയും ജനതയുടേയും വേര്‍തിരിവുകളുടെ അതിരുകളെ സ്നേഹംകൊണ്ട് മായ്ച്ചുകളഞ്ഞ സംഭവം ഉണ്ടായത്. ഒരേ തെരുവിന്റെ എതിര്വശങ്ങളിലായിരുന്നു രണ്ടു ചടങ്ങുകളും നടന്നത്.
മരണത്തെ തുടര്‍ന്ന് ഇന്ത്യന്‍ കുടുംബം വിവാഹത്തിലെ പാട്ടും നൃത്തവും പോലെയുള്ള ആഡംബര ആഹ്ളാദപ്രകടനങ്ങള്‍ ശവസംസ്ക്കാര ചടങ്ങിനെ മാനിച്ച് വേണ്ടെന്ന് വെയ്ക്കുകയും സംസ്ക്കാര ചടങ്ങിന് ഏതെങ്കിലും തരത്തിലുള്ള പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാതെ അതിഥികളുടെ കാറും മറ്റും മരണവീട്ടില്‍ നിന്നും ഏറെ മാറി പാര്‍ക്ക് ചെയ്യാനും വിവാഹത്തിന് എത്തിയ അതിഥികളോട് ആവശ്യപ്പെട്ടു. ഇതില്‍ ചൈനീസ് കുടും ബവും സുഹൃത്തുക്കളും തങ്ങളുടെ ഇന്ത്യന്‍ അയല്‍ക്കാരോട് നന്ദിയും കടപ്പാടും പറഞ്ഞു.
മരണം നടന്ന വീടിന് തൊട്ട് എതിര്‍വശത്തായിരുന്നു വിവാഹവേദിയായി ഇന്ത്യന്‍ കുടുംബം വാടകയ്ക്ക് എടുത്ത ഹാള്‍. രണ്ടു ചടങ്ങുകളും ജൂലൈ 5 നായിരുന്നു നടന്നത്. ചൈനീസ് വംശജനായ ഒരു പ്രാദേശിക പാര്‍ട്ടി നേതാവിന്റെ അമ്മയുടെ ശവസംസ്കാര ചടങ്ങായിരുന്നു അത്. ശവസംസ്കാര ചടങ്ങുകളും വിവാഹം പോലുള്ള മംഗളകരമായ ചടങ്ങുകളും അടുത്തടുത്തടുത്ത് നടക്കുന്നത് സാധാരണയായി അശുഭസൂചകമായി കണക്കാക്കപ്പെടുന്നു. അതേസമയം, വിവാഹത്തിന്റെ സന്തോഷകരമായ ആഘോഷങ്ങള്‍ ശവസംസ്കാര ചടങ്ങുകളുടെ ആചരണത്തിന് അനുയോജ്യമല്ലെന്ന്വി വിശ്വസിക്കപ്പെടുന്നു.
വോങ് എന്ന രാഷ്ട്രീയക്കാരന് തന്റെ മാതാവ് 94 വയസ്സുള്ള പ്പോള്‍ വാര്ദ്ധക്യസഹജമായിട്ടാണ് മരിച്ചതെന്നും ചൈനീസ് സംസ്ക്കാരത്തില്‍ പ്രായമായ വ്യക്തി രോഗിയോ വേദനയോ മൂലം അധികം കഷ്ടപ്പെടാതെ കുടുംബത്തോടൊപ്പം ഇരിക്കുമ്പോള്‍ വാര്‍ദ്ധക്യത്താല്‍ മരണപ്പെടുന്നത് ചൈനീസ് സംസ്ക്കാരത്തില്‍ ശുഭകരമായ കാര്യമാണെന്ന് അറിയിച്ച് ചൈനീസ് കുടുംബം ഇന്ത്യന്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. വിവാഹാഘോഷങ്ങളെ ചരമം ബാധിക്കാതിരിക്കാന്‍ തങ്ങള്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയിരിക്കുകയാണെന്നും ചൈനീസ് കുടുംബം അറിയിച്ചു.
എന്നാല്‍ ചൈനീസ് കുടുംബത്തെ ഞെട്ടിച്ചുകൊണ്ട് അവരുടെ മരണത്തിന്റെ വൈകാരികത മനസ്സിലാക്കി വലിയ ആഡംബരങ്ങള്‍ ഒഴിവാക്കിയാണ് ഇന്ത്യ തിരിച്ച് ചൈനീസ് കുടുംബത്തോടുള്ള സന്ദര്‍ഭത്തിന്റെ ആദരവ് പ്രകടിപ്പിച്ചത്.




