Oddly News

വണ്ണം കുറയ്ക്കാന്‍ പച്ചക്കറികള്‍ മാത്രം ഭക്ഷണം; 16 കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി

വണ്ണം കുറയ്ക്കാന്‍ പച്ചക്കറികള്‍ മാത്രം ഭക്ഷണമാക്കിയ 16 കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. സെന്‍ട്രല്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് അതിവേഗം ശരീരഭാരം കുറയ്ക്കാന്‍ പച്ചക്കറികളും പോഷകങ്ങളും അടങ്ങിയ അപകട ഭക്ഷണക്രമം പരീക്ഷിച്ച് കുഴപ്പത്തിലായത്. ജീവന്‍ ഏതാണ്ട് നഷ്ടമാകുന്ന അവസ്ഥയില്‍ എത്തിയെങ്കിലും രക്ഷപ്പെട്ടു.

മെയ് എന്ന് മാത്രം വിളിക്കപ്പെട്ട ചൈനീസ് കൗമാരക്കാരി ഒരു പുതിയ ജന്മദിന വസ്ത്രം ധരിക്കാനുള്ള തീവ്രമായ ശ്രമമാണ് കുഴപ്പത്തിലായത്. രണ്ടാഴ്ചക്കാലം, മെയ് ചെറിയ അളവില്‍ പച്ചക്കറികളും പോഷകങ്ങളും മാത്രം കഴിച്ചു. ഒടുവില്‍ കൈകളിലും കാലുകളിലും ബലം നഷ്ടപ്പെടുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്തതോടെയാണ് ആശുപത്രിയില്‍ ആയത്.

മെയിയുടെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമായ നിലയിലേക്ക് താഴ്ന്നു. ഗുരുതരമായ ഹൈപ്പോകലീമിയ എന്ന അവസ്ഥയിലേക്ക് നയിച്ചു. ചികിത്സി ച്ചില്ലെങ്കില്‍ ശ്വാസതടസ്സത്തിനും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും കാരണമാകു മായിരുന്നു.

അതിജീവിക്കാന്‍ അവള്‍ക്ക് 12 മണിക്കൂര്‍ അടിയന്തിര വൈദ്യചികിത്സ ആവശ്യമായി വന്നു. പിന്നീട് അവള്‍ അത്ഭുതകരമായി സുഖം പ്രാപിക്കുകയും അടുത്തിടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. തടി കുറയ്ക്കാന്‍ അവള്‍ ചെയ്യേണ്ടത് ഒരു ദിവസം 5 കിലോമീറ്റര്‍ ഓടുക മാത്രമാണ്,’ ഒരു വ്യക്തി ട്വിറ്ററിന്റെ ചൈനയുടെ പതിപ്പായ വെയ്‌ബോയില്‍ അഭിപ്രായപ്പെട്ടു.