Oddly News

നെഞ്ചിന് വലുപ്പം പോരെന്ന് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍; പറഞ്ഞ കാശ് തരാതെ പോവില്ലെന്ന് ലൈംഗികത്തൊഴിലാളി ! തായ്‌ലന്റില്‍ തര്‍ക്കം

ശരീരരൂപം ഇഷ്ടപ്പെടാഞ്ഞതിനാല്‍ വിളിച്ചുവരുത്തി പറഞ്ഞുവിട്ട ലൈംഗികത്തൊഴിലാളിയും ഇന്ത്യന്‍ വിനോദസഞ്ചാരികളും തമ്മില്‍ തായ്‌ലന്റില്‍ തര്‍ക്കം. തന്നെ വിളിച്ചതിന് മുഴുവന്‍ പണവും യുവതി ആവശ്യപ്പെട്ടെങ്കിലും ശരീരസൗന്ദ ര്യത്തില്‍ പ്രത്യേകിച്ച് നെഞ്ചിന്റെ വലിപ്പത്തില്‍ തൃപ്തിയാകാത്തതിനെ തുടര്‍ന്ന് യുവതിയുടെ സേവനം ഇന്ത്യാക്കാര്‍ ഉപയോഗിച്ചില്ല.

യുവതി ഹോട്ടല്‍ മുറി വിടാന്‍ കൂട്ടാക്കാതായപ്പോള്‍ യുവാക്കള്‍ പോലീസിനെ വിളിക്കുകകയും ലൈംഗികസേവനം ഉപയോഗിച്ചിട്ടില്ലെന്നും ഇന്ത്യന്‍ യുവാക്കള്‍ പോലീസി നോട് പറഞ്ഞു. പറഞ്ഞ പണം അവള്‍ക്ക് നല്‍കാന്‍ അവര്‍ തയ്യാറായതുമില്ല. എന്നാല്‍ തനിക്ക് പണം കിട്ടണമെന്ന് യുവതി ആവശ്യപ്പെടുകയും ചെയ്തു.

പുരുഷന്മാര്‍ സ്ത്രീയെ ഒരു പ്രശസ്തമായ ബാറില്‍ വച്ചാണ് കണ്ടുമുട്ടിയത്. ഓരോ പുരുഷനും 3,000 ബാറ്റ് നല്‍കണമെന്നായിരുന്നു കരാര്‍. അഡ്വാന്‍സായി 1000 ബാറ്റ് നല്‍കുകയും ചെയ്തു. അവര്‍ ബാറില്‍ കുറച്ച് സമയം ചിലവഴിച്ചതിന് ശേഷം സോയി പട്ടായ ബീച്ച് 11 ലെ ഒരു ഹോട്ടല്‍ മുറിയിലേക്ക് മടങ്ങി. എന്നാല്‍ അവളുടെ ശാരീരിക രൂപത്തില്‍ നെഞ്ചിന്റെ വലുപ്പത്തില്‍ അവര്‍ സന്തുഷ്ടരായിരുന്നില്ല.

യുവതി ആദ്യം വിസമ്മതിക്കുകയും മുഴുവന്‍ തുകയും നല്‍കാന്‍ പുരുഷന്മാരോട് ആവശ്യപ്പെടുകയും ചെയ്തു. എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ എന്ന വ്യാജേനെ മുറി വിട്ട ഇവര്‍ പോലീസുമായി മടങ്ങിയെത്തി. യുവതി തങ്ങളുടെ മുറിയില്‍ നിന്ന് പുറത്തുപോകാന്‍ വിസമ്മതിക്കുന്നുവെന്ന് പരാതിപ്പെട്ടു. അതേസമയം, യുവതി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും എന്താണ് സംഭവിച്ചതെന്നും തനിക്ക് വാഗ്ദാനം ചെയ്ത മുഴുവന്‍ തുകയും മാത്രമേ ആവശ്യമുള്ളൂവെന്നും വ്യക്തമാക്കി. യുവതിയുടെ രൂപം കണ്ട് തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നിയെന്നും വിനോദസഞ്ചാരികള്‍ അവകാശപ്പെട്ടു.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും യുവതി പറഞ്ഞു. വിഷയം പെട്ടെന്ന് വഷളാവുകയും, ബിസിനസ് ഇടപാടുകളില്‍ പരസ്പര ധാരണ പ്രധാനമാണെന്ന് പോലീസ് വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍, പൊതു ശല്യം, തെറ്റിദ്ധരിപ്പിക്കല്‍, തായ് നിയമപ്രകാരം കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ക്ക് കാരണമാകുമെന്നും പറഞ്ഞു. തുടര്‍ന്ന് കൊടുത്ത പണം തിരികെ കൊടുക്കേണ്ടതില്ലെന്നും പുരുഷന്മാര്‍ മൊത്തം തുക അടയ്‌ക്കേണ്ടതില്ലെന്നും ഇരു കക്ഷികളും സമ്മതിച്ചു പ്രശ്‌നം പരിഹരിച്ചു.