Travel

വെറും 3 മണിക്കൂര്‍ മീറ്റിംഗ് ; ഇന്ത്യാക്കാരന്‍ ചൈനയില്‍ യാത്ര ചെയ്തത് 1600 കി.മീ., അന്നു തന്നെ തിരിച്ചെത്തി

വെറുമൊരു മൂന്ന് മണിക്കൂര്‍ മീറ്റിംഗിനായി ഒരു ദിവസം 1,600 കിലോമീറ്റര്‍ സഞ്ചരിച്ച് രാത്രിയില്‍ നിങ്ങളുടെ സ്വന്തം കിടക്കയിലേക്ക് മടങ്ങുന്നത് സങ്കല്‍പ്പിക്കുക. ചൈനയി ല്‍ താന്‍ ചെയ്തതായി ഒരു ഇന്ത്യന്‍ വ്യവസായി അവകാശപ്പെട്ടത് ഇതാണ്. സ്‌കൈവിക്കി ന്റെ സഹസ്ഥാപകന്‍ ആകാശ് ബന്‍സാല്‍ തന്റെ യാത്രയെക്കുറിച്ച് എക്സില്‍ പങ്കിട്ടു. ഇതിന് തനിക്ക് 8,000 രൂപ ചിലവായതായി വ്യക്തമാക്കി. ”3 മണിക്കൂര്‍ മീറ്റിംഗിനായി ഞാന്‍ ഒരു ദിവസം 1600 കിലോമീറ്റര്‍ സഞ്ചരിച്ചു . ചൈനയിലെ ജീവിതം എത്ര സുഖകരമാണെന്ന് ഇത് കാണിക്കുന്നു. Read More…

Myth and Reality

പ്രേതത്തെ അകറ്റിനിര്‍ത്താന്‍ കറുത്തപട്ടിയുടെ പല്ല് ; ചൈനീസ് മിത്തിക്കല്‍ വിശ്വാസം

ലോകത്ത് ഇന്നേവരെ ആരും കണ്ടതായി വ്യക്തമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മനുഷ്യമനസ്സുകളില്‍ അകാരണമായി ഭീതിയുള്ള കാര്യങ്ങളിലൊന്നാണ് പ്രേതവിശ്വാസം. എന്നാല്‍ ദുരാത്മാക്കളെ അകറ്റി നിര്‍ത്താന്‍ കറുത്ത നായ്ക്കളുടെ വെളുത്തപല്ല് നല്ലതാണെന്ന വിശ്വാസത്തിന് കീഴില്‍ ഓണ്‍ലൈന്‍ ട്രേഡര്‍മാര്‍ നായ്ക്കളുടെ പല്ല് പറിച്ചു വില്‍പ്പന നടത്തുന്നു. ചൈനയില്‍ നിലനില്‍ക്കുന്ന ഈ വിശ്വാസം ഇപ്പോള്‍ വന്‍ ചര്‍ച്ചയായി മാറിയി രിക്കുകയാണ്. തത്സമയ സ്ട്രീമര്‍മാര്‍ നിസ്സഹായരായ മൃഗങ്ങളില്‍ ദന്ത ശസ്ത്രക്രിയ നടത്താന്‍ ക്രൂഡ് ടൂളുകള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മൃഗസ്‌നേഹികള്‍ അടക്കം രംഗത്ത് വരികയും വലിയ Read More…

Oddly News

ആഢംബര ഭവനം വേണം ; സമ്പന്നരുമായി ഒരുമിച്ച് താമസിച്ച് യുവതി, പിന്നെ കൊള്ളയടിക്കും, ഒളിക്യാമറയില്‍ കുടുങ്ങി

ആഢംബര ഭവനം ഉണ്ടാക്കാനായി സമ്പന്നരായ യുവാക്കളുമായി ബന്ധം സ്ഥാപിക്കുകയും അവരുടെ പ്രീതി പിടിച്ചുപറ്റിയശേഷം അവരെ കൊള്ളയടിക്കുകയും ചെയ്തിരുന്ന യുവതി അറസ്റ്റിലായി. ചൈനയിലെ 24 കാരിയെയാണ് പോലീസ് പൊക്കിയത്. കൂറ്റന്‍ വീട് ഉണ്ടാക്കാനായി 1.4 മില്യണ്‍ ഡോളര്‍ സമ്പാദിക്കാനുള്ള വിപുലമായ പദ്ധതി ചുരുളഴിഞ്ഞതിനെത്തുടര്‍ന്നാണ് യിന്‍ സ്യൂ എന്ന യുവതി അറസ്റ്റിലായത്. ഷെന്‍ഷെനിലെ നഗരത്തില്‍ ഒരു വീട് വാങ്ങി അവിടെ കുടുംബത്തോടൊപ്പം താമസിക്കണമെന്നായിരുന്നു യുവതി ആഗ്രഹിച്ചത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇതിനായി പണം കണ്ടെത്താനായിരുന്നു ഉദ്ദേശം.. ഇതിനായി വഞ്ചനയുടെയും മോഷണത്തിന്റെയും പാത അവര്‍ Read More…

Oddly News

മാരക ആണവ മിസൈലുമായി ചൈന; ദൂരപരിധി 12,000 കി.മീ; ഹിരോഷിമയില്‍ വീണ ബോംബുകളേക്കാള്‍ 200 മടങ്ങ് ശക്തം

ബെയ്ജിങ്: തങ്ങളുടെ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ചൈന. 12,000 കിലോമീറ്റര്‍വരെ താണ്ടാന്‍ ശേഷിയുണ്ടെന്ന് ചൈന അവകാശപ്പെടുന്ന ഡി.എഫ്.-5ബിയുടെ കൂടുതല്‍ വിവരങ്ങളാണ് വെളിപ്പെടുത്തിയത്. അമേരിക്കയെപ്പോലും ലക്ഷ്യമിടാന്‍ ശേഷിയുള്ള ഈ ആണവമിസൈല്‍ ചൈനയുടെ ആയുധപ്പുരയിലെ ഏറ്റവും മാരകവും ശക്തവുമായ ആയുധങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. വ്യാപാര തര്‍ക്കങ്ങളില്‍ത്തട്ടി യു.എസുമായുള്ള അസ്വാരസ്യങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് വെളിപ്പെടുത്തലെന്നതും ശ്രദ്ധേയം. രാജ്യത്തെ ഒന്നാം തലമുറയില്‍പ്പെട്ട തന്ത്രപരമായ മിസൈലായാണ് ഡി.എഫ്.-5ബിയെ ചൈന വിശേഷിപ്പിക്കുന്നത്. ശീതയുദ്ധ കാലഘട്ടത്തില്‍ വികസിപ്പിച്ചെടുത്ത ഡി.എഫ്-5 മോഡലിന്റെ തന്ത്രപ്രധാന നവീകരണമാണ് Read More…

Oddly News

7വര്‍ഷമായി താമസിക്കുന്നത് പര്‍വ്വതങ്ങളില്‍ ; മലകയറാനും വെള്ളത്തില്‍ സഞ്ചരിക്കാനും നിര്‍മ്മിച്ചത് 300 കാറുകള്‍

ഏഴു വര്‍ഷമായി പര്‍വതങ്ങളില്‍ താമസിക്കുന്ന മനുഷ്യന്‍, പര്‍വ്വതത്തില്‍ കയറുകയും വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുകൂലമായി പ്രവര്‍ത്തിക്കു വാഹനങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധേയമാകുന്നു. ഇയാള്‍ നിര്‍മ്മിച്ച ‘വര്‍ക്ക്-ഡെസ്‌ക് വെഹിക്കിള്‍’ ഉള്‍പ്പെടെ 300 ക്രിയേറ്റീവ് കാറുകള്‍ ഓണ്‍ലൈനില്‍ വന്‍ പ്രചാരം നേടുകയാണ്. ‘സ്‌ട്രോങ്ങ് പിഗ്’ എന്നറിയപ്പെടുന്ന ഗു, ക്രിയേറ്റീവ് പ്രക്രിയയുടെ ഹ്രസ്വ വീഡിയോകളിലൂടെ ഏകദേശം 3 ദശലക്ഷം അനുയായികളെ സമ്പാദിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ പലരെയും വിസ്മയിപ്പിച്ചിരിക്കുകയാണ്. വിജയകരമല്ലാത്ത അനേകം ബിസിനസ്സ് സംരംഭങ്ങളില്‍ പരാജയം അറിഞ്ഞ ഗു Read More…

Myth and Reality

ടിബറ്റിലെ ആധുനികസമൂഹം ചൈനയില്‍ നിന്നുള്ളവരാണെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍

പ്രാദേശികവാസികള്‍ അംഗീകരിക്കുന്നില്ലെങ്കിലും പണ്ടുമുതല്‍ ടിബറ്റിന് മേലുള്ള ചൈനയുടെ കണ്ണിനെക്കുറിച്ച് ലോകത്തിന് മുഴുവന്‍ അറിവുള്ള കാര്യമാണ്. ടിബറ്റിലുള്ളവരുടെ പൂര്‍വ്വികര്‍ ചൈനാക്കാരുമായി ബന്ധമുണ്ടെന്നാണ് ചൈനയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. പുരാതന ഡിഎന്‍എ യിന്‌മേല്‍ നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാന്‍ വരെ ആധുനിക ടിബറ്റന്മാരുടെ ‘പൂര്‍വ്വികരുടെ’ ഉത്ഭവത്തിന്റെ സൂചനകള്‍ ചൈനാക്കാരുടേതുമായി ചേര്‍ന്ന് നില്‍ക്കുന്നതായിട്ടാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച സയന്‍സ് ജേണലില്‍ ഇത് പ്രസിദ്ധീകരിച്ചു. പുരാതന ഡിഎന്‍എ വിശകലനം ചെയ്തപ്പോള്‍ ടിബറ്റന്‍ പീഠഭൂമിയില്‍ വസിക്കുന്ന ആളുകളുടെ ഉത്ഭവവും അവരുടെ പൂര്‍വ്വികര്‍ Read More…

Featured Lifestyle

ചൈനാക്കാര്‍ക്ക് പണി കിട്ടി… പെണ്ണ് കെട്ടണമെങ്കില്‍ പാകിസ്താനിലോ ബംഗ്‌ളാദേശിലോ പോകണം…!

ജനസംഖ്യ കുറയ്ക്കാന്‍ വേണ്ടി കൊണ്ടുവന്ന ഒരുകുട്ടി നയം വന്‍ തിരിച്ചടിയായി മാറിയിരിക്കുന്ന ചൈനയ്ക്ക് പുരുഷന്മാര്‍ കൂടുതലായ നാട്ടില്‍ വധുക്കളെ കണ്ടെത്താന്‍ ദരിദ്രരാജ്യങ്ങളൊയ പാകിസ്താനേയും ബംഗ്‌ളാദേശിനെയും ടിബറ്റിനെയും ഭൂട്ടാനെയുമൊക്കെ ആശ്രയിക്കേണ്ടിവരുന്നു. ഇത്തരം വിവാഹങ്ങളെ ഒരു മിശ്രസംസ്‌ക്കാരമെന്ന് ഒറ്റനോട്ടത്തില്‍ വിലയിരുത്താന്‍ കഴിയുമെങ്കിലും ഇത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മനുഷ്യക്കടത്തിന്റെ രൂപത്തിലേക്ക് മാറിയിരിക്കുകയാണെന്ന ആശങ്ക ഉയര്‍ത്തിവിട്ടിരിക്കുകയാണ്. ജനസംഖ്യയില്‍ ഒന്നാമത് നിന്ന ചൈന ആ ആക്ഷേപം മറികടക്കാന്‍ വേണ്ടി കൊണ്ടുവന്ന ഒരു കുട്ടി നയം ലിംഗ നിര്‍ണ്ണയത്തിലേക്കും പെണ്‍ഭ്രൂണം നശിപ്പിക്കുന്നതും വ്യാപകമായതോടെ സ്ത്രീപുരുഷ അനുപാതം Read More…

Oddly News

പ്രണയത്തിന് പൊക്കവും പ്രശ്നമല്ല; 2.2 മീ. ഉയരമുള്ള യുവതിയുമായി പ്രണയത്തിലായി 1.68 മീ. ഉയരമുള്ള യുവാവ്, കാമുകി 3 മാസം ഗര്‍ഭിണി

ദമ്പതികള്‍ തമ്മില്‍ മനപ്പൊരുത്തമാണ് പ്രധാനമെങ്കിലും പുരുഷന് ഉയരം കൂടുതലും സ്ത്രീയ്ക്ക് അരയടി മുതല്‍ ഒരടി വരെ ഉയരക്കുറവുമാണ് പരമ്പരാഗതമായി ചേര്‍ച്ചയുള്ള സങ്കല്‍പ്പമായി വിലയിരുത്തുന്നത്. എന്നാല്‍ തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിയാവു – സിഹാവോ പ്രണയികള്‍ ഇതെല്ലാം തെറ്റിക്കുകയാണ്. വരന് 1.68 മീറ്റര്‍ ഉയരവും വധുവിന് 2.2 മീറ്റര്‍ ഉയരവും ഉള്ളതിനാല്‍ സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ജോഡിപ്പൊരുത്തം ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായി . ചോങ്കിംഗില്‍ നിന്നുള്ള പ്രണയികള്‍ രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്ന് ഹൈബാവോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. താന്‍ മൂന്ന് Read More…

Oddly News

ട്രംപിന്റെ രൂപത്തിലുള്ള ടോയ്‌ലറ്റ് ബ്രഷിന് വന്‍ വില്‍പ്പന; താരിഫ് കൂട്ടിയ അമേരിക്കയോട് പ്രതികാരം

കഴിഞ്ഞയാഴ്ച മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ നിറഞ്ഞു നിന്നത് അമേരിക്ക ചൈന താരിഫ് യുദ്ധമായിരുന്നു. ചൈനയ്ക്ക് എതിരേ താരിഫ് വലിയ രീതിയില്‍ ഉയര്‍ത്തിയ ട്രംപിന് ചൈന പണി കൊടുത്തത് ടോയ്‌ലറ്റ് ബ്രഷ് നിര്‍മ്മിച്ചു കൊണ്ടാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പാരഡിയായി രൂപകല്‍പ്പന ചെയ്ത ചൈനീസ് നിര്‍മ്മിത ടോയ്ലറ്റ് ബ്രഷ്, ചൈനയും യുഎസും തമ്മിലുള്ള ടൈറ്റ്-ഫോര്‍-ടാറ്റ് താരിഫ് യുദ്ധത്തിന്റെ ഫലമായി ആഭ്യന്തര വില്‍പ്പനയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്റിന്റെ ആദ്യ ഭരണകാലം മുതല്‍ അമേരിക്ക ചൈനയുമായി ഉടക്കാണ്. അന്നു Read More…