പതിന്നാലു വയസ്സുകാരി പെണ്‍കുട്ടിയെ സഭാ പാസ്റ്റർ ആവർത്തിച്ച് പീഡിപ്പിച്ചതായി പോലീസില്‍ പരാതി. ആന്ധ്രയിലെ ഏലൂരു ജില്ലയില്‍ കാമവരപുക്കോട്ടയിലാണ് സംഭവം .42 വയസ്സുകാരനായ രാംബാബു എന്ന പാസ്റ്ററാണ് പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചത്.
പെൺകുട്ടി പള്ളിയില്‍ പ്രാർത്ഥനയ്ക്ക് വരുമ്പോഴായിരുന്നു പീഡനം. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന പെൺകുട്ടിയുടെ കുടുംബം പതിവായി പള്ളിയിൽ പ്രാർത്ഥനയ്ക്കായി പോകാറുണ്ടായിരുന്നു.
സംഭവത്തിനുശേഷം പെൺകുട്ടിക്ക് ആർത്തവം നിലച്ചതിനെത്തുന്ന് പാസ്റ്റർ നിർബന്ധിച്ച് കുട്ടിയെക്കൊണ്ട് അമിത അളവിൽ ഗർഭനിരോധന ഗുളികകൾ കഴിപ്പിച്ചു. ഗുളിക കഴിച്ചതിനെത്തുടർന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടർന്ന് പെൺകുട്ടി തന്നെ ഒടുവിൽ നടന്ന കാര്യങ്ങൾ അമ്മയോട് പറയുകയായിരുന്നു.
പെൺകുട്ടിയുടെ നില ഗുരുതരമായതിനെത്തുടർന്ന് ഏലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്തതായും പ്രതി ഒളിവിലാണെന്നും പോലീസ് അറിയിച്ചു.




