Celebrity Featured

കൊല്ലം സുധിയുടെ ഓര്‍മ്മദിവസ പ്രാർഥന; ഗൾഫിൽനിന്ന് വീഡിയോ കോളിലൂടെ പൊട്ടിക്കരഞ്ഞ് രേണു; റീച്ചിനു വേണ്ടിയെന്ന് വിമർശനം

അന്തരിച്ച ജനപ്രിയ കലാകാരൻ കൊല്ലം സുധിയുടെ ചരമവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. സുധിയുടെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ ജോലിയുടെ ഭാഗമായി ബഹ്റൈനിൽ ആയതിനാൽ ഭാര്യ രേണുവിന് ഈ ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ല.

രേണുവിന്റെ അസാന്നിധ്യത്തിൽ കുടുംബാംഗങ്ങൾ സുധിയുടെ കല്ലറയിലെത്തി പ്രാർത്ഥനകൾ നടത്തി. ഈ സമയം ബഹ്റൈനിൽ ആയിരുന്ന രേണു വീഡിയോ കോളിലൂടെയാണ് പ്രാർത്ഥനകളിൽ പങ്കാളിയായത്. വീഡിയോ കോളിൽ സുധിയുടെ ഓർമ്മകളിൽ രേണു പൊട്ടിക്കരയുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

എന്നാൽ ഈ ചടങ്ങുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രേണുവിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഗൾഫിലിരുന്ന് വീഡിയോ കോളിൽ കരയുന്ന ദൃശ്യങ്ങളാണ് പലരെയും ചൊടിപ്പിച്ചത്. രേണുവിന്റെ ഈ കരച്ചിൽ വെറും അഭിനയമാണെന്നും ഇതിന് ഓസ്കാർ കൊടുക്കണമെന്നുമാണ് പലരും പരിഹസിക്കുന്നത്. ആളുകളുടെ സഹതാപം പിടിച്ചുപറ്റാനും സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാനും വേണ്ടിയാണ് ഭർത്താവിന്റെ ഓർമ്മദിവസം പോലും രേണു ഉപയോഗിക്കുന്നത് എന്ന് ചിലർ കുറ്റപ്പെടുത്തി.

‘എന്തെല്ലാം നാടകങ്ങളാണ്… ഇതൊക്കെ ആരെ ബോധ്യപ്പെടുത്താനാണ്?, യഥാർത്ഥ നഷ്ടം മകൻ കിച്ചുവിന് മാത്രമാണ്, ഈ വർഷത്തെ മികച്ച നടിക്കുള്ള ഓസ്കാർ അവാർഡ് രേണുവിന് കൊടുക്കണം, ക്യാമറ കണ്ടപ്പോഴുള്ള അഭിനയം സമ്മതിക്കണം’ എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെ വരുന്ന മോശം കമന്റുകൾ.

അതേസമയം, സുധിയുടെ ഓർമ്മദിവസവുമായി ബന്ധപ്പെട്ട് രേണു നേരത്തെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ചില പ്രൊമോഷൻ തിരക്കുകളുള്ളതിനാൽ താൻ പത്തുദിവസത്തേക്ക് ബഹ്റൈനിലാണെന്നും, സുധിച്ചേട്ടന്റെ ഓർമ്മയ്ക്കായി നാട്ടിലെ അനാഥാലയത്തിലെ കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകാൻ കുടുംബത്തോട് ഏൽപ്പിച്ചിട്ടുണ്ടെന്നുമാണ് രേണു ആ വീഡിയോയിലൂടെ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *