മാധുരി ദീക്ഷിത്, പ്രിയങ്ക ചോപ്ര, വിദ്യാ ബാലന്‍ മുതല്‍ സൊനാക്ഷി സിന്‍ഹ വരെയുള്ള നിരവധി നടിമാര്‍ ബോളിവുഡില്‍ തങ്ങള്‍ നേരിട്ട ബോഡി ഷെയ്മിംഗ് അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ടിവി ഷോകളിലൂടെ തന്റെ കരിയര്‍ ആരംഭിച്ച മൃണാല്‍ താക്കൂറിന്റെ അനുഭവവും മറിച്ചല്ലായിരുന്നു. തനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്ന കാര്യം മൃണാല്‍ താക്കൂര്‍ ഒന്നിലധികം തവണ പങ്കുവെച്ചിട്ടുണ്ട്.
ഒരു കഥാപാത്രത്തിന്റെ ലുക്ക് ടെസ്റ്റിനായി എത്തിയപ്പോള്‍ താന്‍ ആ കഥാപാത്രത്തിന് യോജിച്ച ആളല്ലെന്നും ഒട്ടും സെക്‌സി അല്ലെന്നും ആരാണ് ഈ ഗ്രാമീണ പെണ്‍കുട്ടിയെന്നും ഒരു ഫോട്ടോഗ്രാഫര്‍ ചോദിച്ചതായി ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മൃണാള്‍ തുറന്നു പറഞ്ഞിരുന്നു. ചുംബന രംഗങ്ങള്‍ ഉള്ളതിനാല്‍ താന്‍ ഒന്നിലധികം സിനിമകള്‍ നിരസിച്ചതായി നടി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു, തന്റെ മാതാപിതാക്കള്‍ അവ അംഗീകരിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇക്കാരണത്താല്‍ സിനിമകള്‍ നഷ്ടപ്പെടുന്നത് തുടരുന്നതിനാല്‍ മാതാപിതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടി വന്നുവെന്നും മൃണാള്‍ പറയുന്നു. ”എനിക്ക് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു, ഒരു ചുംബന രംഗം ഉള്‍പ്പെട്ടതിനാല്‍ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഒരു നടിയെന്ന നിലയില്‍, നിങ്ങള്‍ തയ്യാറാകേണ്ടതുണ്ട്, കാരണം ചിലപ്പോള്‍ അത് (രംഗത്തിന്റെ) ആവശ്യമായിരിക്കും. നിങ്ങള്‍ക്ക് സുഖമില്ലെങ്കില്‍, നിങ്ങള്‍ക്ക് പറയാം, നിങ്ങള്‍ക്ക് അതിനെക്കുറിച്ച് സംസാരിക്കാം, പക്ഷേ അത് കാരണം എനിക്ക് സിനിമകള്‍ നഷ്ടമായി.”- മൃണാള്‍ തുറന്നു പറയുന്നു.
‘റൊമാന്റിക് രംഗങ്ങള്‍ ചെയ്യുന്നത് എനിക്ക് അത്ര സുഖകരമല്ലായിരുന്നു. ഞാന്‍ പേടിച്ചു പോകും. ഒരു സിനിമ വേണ്ടെന്ന് ഞാന്‍ പറയും, പക്ഷേ എത്ര നാള്‍ ഞാന്‍ വേണ്ടെന്ന് പറയും?.” -മൃണാള്‍ വ്യക്തമാക്കി.




