Celebrity

‘ആദ്യം മേത്തച്ചിയാക്കി, ശേഷം ജിഹാദിയാക്കി, കൂട്ടുനിന്നത് ജനപ്രതിനിധി മുതല്‍ പലരും‘ കടുത്ത ആരോപണങ്ങളുമായി അന്‍സിബ

കൊച്ചി: സിനിമ മേഖലയിൽ തനിക്കെതിരെ മനപ്പൂർവം നടക്കുന്ന വ്യക്തിഹത്യക്കും നിരന്തര വേട്ടയാടലുകൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി നടി അൻസിബ ഹസൻ വീണ്ടും രംഗത്തെത്തി. തന്നെ ആദ്യം ‘മേത്തച്ചി’യെന്നും പിന്നീട് ‘ജിഹാദി’യെന്നും വിളിച്ച് ആക്ഷേപിച്ചതായും, മതപരിവർത്തനം നടത്തിയെന്ന പേരിൽ തനിച്ചാക്കാൻ ശ്രമിച്ചതായും താരം വെളിപ്പെടുത്തി. ഒരു ജനപ്രതിനിധി ഉൾപ്പെടെയുള്ള പലരും ഈ ക്രൂരതകൾക്ക് ഒത്താശ ചെയ്തതായും അൻസിബ കുറ്റപ്പെടുത്തി. തന്നെ ക്രൂശിക്കാൻ കൂട്ടുനിന്ന ആ ജനപ്രതിനിധിയുടെ മകൻ പിന്നീട് ‘തളരരുത്’ എന്ന് പറഞ്ഞ് തനിക്ക് മെസ്സേജ് അയച്ചതായും നടി കൂട്ടിച്ചേർത്തു. Read More…

Movie News

ബിന്നി സെബാസ്റ്റ്യന്‍ ‘രാശി’യിലൂടെ നായികയാവുന്നു

കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിന്നി സെബാസ്റ്റ്യന്‍ നായികയായ പുതിയ സിനിമ ‘രാശി’ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പ്രമുഖ പരസ്യകലാ സംവിധായകനും, നിരവധി അവാർഡുകൾക്ക് അർഹമായ ഷോർട്ഫിലിമുകളിലൂടെ ശ്രദ്ധേയനുമായ ബിനു സി ബെന്നി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രാശി.ഈ സിനിമയിലൂടെയാണ് നടിയും ,ബിഗ്ബോസ് സെവന്‍ സീസണിലെ ശ്രദ്ധേയ താരവുമായ ബിന്നി നായികയാവുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ റൊമാന്‍റിക് സീരിയലായ ഗീതാഗോവിന്ദത്തിലൂടെയാണ് ബിന്നി സെബാസ്റ്റ്യന്‍ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട Read More…

Movie News

ജോർജുകുട്ടിയോട് ചെക്ക് വയ്ക്കാൻ ‘വാഴ പിള്ളേർ’ ..?! ‘വാഴ 2’ റിലീസ് പ്രഖ്യാപിച്ചു

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ സൂപ്പർ ഹിറ്റ് “വാഴ” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏപ്രിൽ 2നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ജീത്തു ജോസഫ്- മോഹൻലാൽ ടീമിന്റെ ദൃശ്യം 3യും ഏപ്രിൽ രണ്ടിനാണ് പുറത്തിറങ്ങുന്നത്. ജോർജുകുട്ടിയോട് ചെക്ക് വയ്ക്കാൻ വാഴ പിള്ളേർ എത്തിയോ..?, വാഴ രണ്ടും ദൃശ്യം മൂന്നും ഏറ്റു മുട്ടുന്നു.. തുടങ്ങിയ ട്രോളുകളും ചർച്ചകളും റിലീസ് Read More…

Movie News

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; വൻ താരനിരയുമായി “ഡിസ്കോ” എത്തുന്നു

അഞ്ചകള്ളകോക്കാൻ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ഡിസ്കോ” ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഉല്ലാസ് ചെമ്പൻ്റെ സഹോദരനും നടനും രചയിതാവുമായ ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ചിത്രം നിർമ്മിക്കുന്നത് ഈ ചെംബോസ്കി മോഷൻ മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ചെമ്പൻ വിനോദ് തന്നെയാണ്. ആൻ്റണി വർഗീസ്, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ദേവ്, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷൻ Read More…

Movie News

‘അഴിച്ചിട്ട മുടി വാരിക്കെട്ടി നിശ്ചയദാർഢ്യത്തോടെ ഭാവന, കാലം കാത്തിരുന്ന തിരിച്ചുവരവ്’, ‘അനോമി’ വരുന്നു, തൊണ്ണൂറാം ചിത്രം

മലയാളികളുടെ പ്രിയതാരം ഭാവനയുടെ സിനിമാ ജീവിതം 23 വർഷം പിന്നിടുകയാണ്. ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി, സ്വന്തം കഠിനാധ്വാനവും തകർക്കാനാവാത്ത ഇച്ഛാശക്തിയും കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ഭാവന ഇന്നോളം കാണാത്ത വേഷപകർച്ചയിൽ പുതിയ ചിത്രം ‘അനോമി'(Anomie) യിലൂടെ ഉടൻ പ്രക്ഷകർക്ക് മുന്നിലെത്തുകയാണ്. അഭിനയ മികവിനൊപ്പം തന്നെ വ്യക്തിജീവിതത്തിലെ കരുത്തുറ്റ നിലപാടുകൾ കൊണ്ട് ഒട്ടേറെ സ്ത്രീകൾക്ക് പ്രചോദനമായി മാറിയ ഭാവനയുടെ കരിയറിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം. നവാഗതനായ റിയാസ് മാരാത്ത് ആണ് Read More…

Movie News

പൂർണമായി അമേരിക്കയിൽ ചിത്രീകരിച്ച ഷോർട്ട് സിനിമ “ദൂരം 2” വരുന്നു

വിമല്‍ കുമാര്‍ സംവിധാനം ചെയ്ത പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രമാണ് ‘ദൂരം’. സൈന യുട്യൂബ് ചാനലില്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ദൂരം, പണവും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും തനിച്ചാകപ്പെട്ട പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ, ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ദൂരത്തിന്റെ രണ്ടാം ഭാഗമായ ദൂരം 2വിന്റെ ട്രെയിലർ പുറത്ത് വന്നിരിക്കുന്നു. ഹിറ്റ് സംവിധായകരായ വൈശാഖ്, അജയ് വാസുദേവ്, ഷാജി കൈലാസ്, വിഷ്ണു മോഹൻ  തിരക്കഥാകൃത്തായ ഉദയകൃഷ്ണ തുടങ്ങിയ പ്രമുഖരുടെ സോഷ്യൽമീഡിയ പേജ് വഴിയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. Read More…

Celebrity

‘അശ്ലീലസന്ദേശം, കേരളത്തിലെ യുവനേതാവില്‍ നിന്നും മോശം അനുഭവം’; തുറന്ന് പറഞ്ഞ് നടി റിനി ആൻ ജോർജ്

കേരളത്തിലെ ഒരു യുവ രാഷ്ട്രീയനേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് തുറന്നു പറഞ്ഞ് സിനിമാ നടി റിനി ആൻ ജോർജ്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്ന് അറിയിച്ചിട്ടും അവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുകയാണെന്നും റിനി പറഞ്ഞു. ഗിന്നസ് പക്രു നായകനായി അടുത്തിടെ തയേറ്ററുകളിലെത്തിയ 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിലെ താരമാണ് റിനി. രാഷ്ട്രീയത്തിൽ കഴിവുളള സ്ത്രീ നേതാക്കളെ മുൻനിരയിലെത്താൻ ചില നേതാക്കൾ അനുവദിക്കുന്നില്ലെന്ന് തുറന്നുപറയുകയാണ് താരം, രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന താരം, തനിക്കുണ്ടായ ദുരനുഭവവും കൗമുദി മൂവീസിൽ വെളിപ്പെടുത്തുകയുണ്ടായി. Read More…

Movie News

വീണ്ടും ഇടി പടമോ ? ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച Read More…

Movie News

സാമ്പ്രാണി പെൺതിരി.. ; വെറൈറ്റി ഗാനവുമായി ‘വ്യസനസമേതം ബന്ധുമിത്രാദികൾ’

എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അനശ്വര രാജൻ നായികയാവുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. ‘സാമ്പ്രാണി പെൺതിരി..’ എന്ന വരികളോടെ തുടങ്ങുന്ന വിനായക് ശശികുമാറിന്റെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം നൽകിയിരിക്കുന്നത്. വുൾഫ്, തല, അന്താക്ഷരി, ജയ ജയ ജയ ജയ ഹേ, വാഴ, ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങളിലൊക്കെയും ഏറെ വ്യത്യസ്തമായ ഗാനങ്ങളുമായി സംഗീതത്തിൽ പുതുവഴികൾ തീർത്ത അങ്കിത് മേനോൻ ഇത്തവണയും തന്റെ സംഗീതത്തിന്റ മാജിക്ക് പ്രേക്ഷകർക്ക് നൽകും വിധത്തിൽ തന്നെയാണ് ചിത്രത്തിന് Read More…