ലാഹോര്‍: ബലൂചിസ്‌ഥാനിലെ ഷാഗൈയില്‍ വനിതാ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ ആറ് മരണം. ബലൂചിസ്‌ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് (ബി.എല്‍.എഫ്.) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സരീന റഫിഖി(ട്രാംഗ് മഹൂ)യാണ് ആക്രമണം നടത്തിയതെന്നു ബി.എല്‍.എഫ്. അറിയിച്ചു.
വനിതാ ഫിദായീന്‍ നടത്തിയ ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണു ബി.എല്‍.എഫ്. അവകാശവാദം. ആക്രമണം സംബന്ധിച്ച് പാകിസ്‌താന്‍ ഇത് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൈന ആസ്‌ഥാനമായുള്ള കമ്പനി ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആദ്യഘട്ടത്തില്‍ കെട്ടിടത്തിനു പുറത്തുള്ള പ്രതിരോധ സംവിധാനത്തില്‍ സരീന സ്‌ഫോടനം നടത്തി. അതോടെ ആയുധധാരികള്‍ക്ക് പ്രധാന സമുച്ചയത്തിലേക്ക് നുഴഞ്ഞുകയറാന്‍ വഴി ഒരുങ്ങി. ഈ ആക്രമണം ബി.എല്‍.എഫിന്റെ ശൈലിമാറ്റത്തെയാണു സൂചിപ്പിക്കുന്നതെന്നാണു റിപ്പോര്‍ട്ട്.
മുമ്പ് ബലൂചിസ്‌ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡ് മാത്രമാണ് ചാവേര്‍ ആക്രമണം നടത്തിയിരുന്നത്. ജാഫര്‍ എക്‌സ്പ്രസ് ട്രെയിന്‍ റാഞ്ചല്‍ ഉള്‍പ്പെടെയുള്ള പ്രധാന ആക്രമണങ്ങള്‍ നടത്തിയത് മജീദ് ബ്രിഗേഡാണ്.
സെന്‍ടൈന്‍, റക്കോ ഡെക്ക് ഖനന പദ്ധതികള്‍ക്ക് സമീപമായിരുന്നു ആക്രമണം.




