Crime

അമ്മായിയമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരുമകന്‍; ക്രൂരത

നാഗർകർണൂൽ ജില്ലയിൽ ഭാര്യാമാതാവിനെ മരുമകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി . ഫെബ്രുവരി 8-ന് കൽവകുർത്തി മണ്ഡലത്തിൽ വയോധിക വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് നേരെയാണ് ക്രൂരതയുണ്ടായത്. 60 കാരിയാണ് കൊല്ലപ്പെട്ടത്.

മദ്യത്തിന് അടിമയായ നാൽപ്പതുകാരനായ പ്രതി, തന്റെ ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്യുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രതിയുടെ ഭാര്യയും കൊല്ലപ്പെട്ട സ്ത്രീയുടെ മകളുമായ യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കൂലിപ്പണിക്കാരനായ പ്രതി കൃത്യം നടത്തുമ്പോൾ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.

പ്രതിയുടെ മർദ്ദനമേറ്റതാണ് വയോധികയുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം കൃത്യമായി കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ കൽവകുർത്തി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കസ്റ്റഡിയിലാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.