ലക്നൗ∙ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ വെച്ച് ചികിത്സയ്ക്കെത്തിയ പത്തൊൻപതുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ മുപ്പത്തിയേഴുകാരനായ ഡോക്ടർ പിടിയിലായി. വാടകക്കെട്ടിടത്തിൽ സ്വന്തമായി സ്വകാര്യ ആശുപത്രി നടത്തിവന്നിരുന്ന വിജയ് കുമാർ ഗിരി എന്ന ഡോക്ടറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവം കടുത്ത വിവാദമായതോടെ, കുറ്റാരോപിതനായ ഡോക്ടർ നടത്തിവന്ന ആശുപത്രി ഉടനടി സീൽ ചെയ്യാനും ഇയാളുടെ മെഡിക്കൽ ബിരുദം റദ്ദാക്കാനും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യ മന്ത്രിയുമായ Read More…
Tag: police
നൂറിലധികം ഇരകൾ ? ബലാത്സംഗം, പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തു; 20 വയസ്സുകാരൻ അറസ്റ്റിൽ
ഗോവയിൽ പ്രായപൂർത്തിയാകാത്തവർ അടക്കമുള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത കേസിൽ 20 വയസ്സുകാരനായ സോഹം നായിക്കിനെ പൊലീസ് പിടികൂടി. ബലാത്സംഗം, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയ്‌ക്കൊപ്പം പോക്സോ, ഐടി ആക്ട് വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. നിലവിൽ നാല് പേരാണ് പ്രതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതിൽ പ്രതിയുടെ സുഹൃത്തും ഉൾപ്പെടുന്നു. പ്രതിയുടെ പിതാവ് ബിജെപി പശ്ചാത്തലമുള്ള മുൻസിപ്പൽ കൗൺസിലറാണെങ്കിലും, സോഹത്തിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. സംഭവത്തെ പാർട്ടി ശക്തമായി അപലപിക്കുകയും ചെയ്തു. അതേസമയം, Read More…
ജമാ മസ്ജിദ് മാർക്കറ്റിലെ പോക്കറ്റടിക്കാരിയെ കയ്യോടെ പൊക്കി യുവാവ്- വൈറല്‍ വീഡിയോ
ഡൽഹിയിലെ ജമാ മസ്ജിദ് മാർക്കറ്റിൽ തിരക്കിനിടയിൽ മോഷണം നടത്താൻ ശ്രമിച്ച യുവതിയെ ഒരാൾ കൈയ്യോടെ പിടികൂടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മറ്റൊരാളുടെ ബാഗിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. ‘മുഴുവൻ വീഡിയോയും ഞാൻ എടുത്തിട്ടുണ്ട്’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. ഷോപ്പിംഗ് നടത്തുന്നവർക്കിടയിൽ വളരെ അടുത്തായി നിന്നുകൊണ്ട് ഒരു സ്ത്രീയുടെ ബാഗിലേക്ക് സംശയാസ്പദമായ രീതിയിൽ കൈയ്യിടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാൾ ഇടപെട്ടത്. കുഞ്ഞിനെയുമെടുത്ത് നിൽക്കുന്ന ഒരു സ്ത്രീയുടെ ബാഗ് തുറക്കാൻ ശ്രമിക്കവെ ഇയാൾ Read More…
മലയാളി യുവതിക്ക് നേരെ ബെംഗളൂരുവിൽ ക്രൂരത; ഹോസ്റ്റലിൽ അഴിഞ്ഞാടി ഡൽഹി സ്വദേശി, ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരുവിൽ നിന്നുളള നടുക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഡോംലൂർ സെക്കൻഡ് സ്റ്റേജിലെ യൂത്ത് ഹോസ്റ്റലിൽ വെച്ച് 28 വയസ്സുള്ള മലയാളി യുവതിയെ ഉപദ്രവിച്ച കേസിൽ 35 കാരനായ ഡൽഹി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 11-നാണ് സംഭവം നടന്നത്. ഹോസ്റ്റലിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ, രാത്രി ഒമ്പത് മണിയോടെ പ്രതി യുവതിക്ക് നേരെ സ്നൂക്കർ സ്റ്റിക്കുകളും സ്നൂക്കർ ബോളുകളും വലിച്ചെറിയുന്നത് കാണാം. പരാതിക്കാരിയെയും സുഹൃത്തിനെയും ഇയാൾ അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. അതേ ഹോസ്റ്റലിൽ താമസിച്ചിരുന്ന മനു Read More…
ലൈംഗിക പീഡനത്തിന് ഇരയായി സ്കൂൾ പ്രിൻസിപ്പൽ! പ്രതി ഭർതൃപിതാവ്; ഭർത്താവിനോട് പറഞ്ഞിട്ടും രക്ഷയില്ല
ബെംഗളൂരു: കഴിഞ്ഞ ആറ് വർഷമായി ഭര്‍ത്താവിന്റെ പിതാവ് തന്നെ നിരന്തരം ലൈംഗികമായി ഉപദ്രവിക്കുകയും ശാരീരികമായി മർദ്ദിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് വടക്കൻ ബെംഗളൂരുവിലെ സ്കൂൾ പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകി. എഫ്‌ഐആർ പ്രകാരം, പരാതിക്കാരി 2007 മുതൽ ബെംഗളൂരുവിലെ ആർ.ടി നഗറിലുള്ള ഒരു സ്വകാര്യ സ്കൂളിൽ പ്രിൻസിപ്പലായി ജോലി ചെയ്തു വരികയാണ്. ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പമാണ് ഇവർ താമസിക്കുന്നത്. ഇവരുടെ അമ്മായിയച്ഛനും ഇതേ സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് പരാതിയിൽ പറയുന്നു. വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും Read More…
അമ്മായിയമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരുമകന്‍; ക്രൂരത
നാഗർകർണൂൽ ജില്ലയിൽ ഭാര്യാമാതാവിനെ മരുമകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി . ഫെബ്രുവരി 8-ന് കൽവകുർത്തി മണ്ഡലത്തിൽ വയോധിക വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് നേരെയാണ് ക്രൂരതയുണ്ടായത്. 60 കാരിയാണ് കൊല്ലപ്പെട്ടത്. മദ്യത്തിന് അടിമയായ നാൽപ്പതുകാരനായ പ്രതി, തന്റെ ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്യുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രതിയുടെ ഭാര്യയും കൊല്ലപ്പെട്ട സ്ത്രീയുടെ മകളുമായ യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കൂലിപ്പണിക്കാരനായ പ്രതി കൃത്യം നടത്തുമ്പോൾ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. പ്രതിയുടെ Read More…
പ്രതിയെ പൊക്കാനും AI; എഐ വരച്ചുനല്‍കി, യുവതിയെ കൊലപ്പെടുത്തിയ പങ്കാളി അറസ്‌റ്റില്‍
ആഗ്ര: പങ്കാളിയെ കൊലപ്പെടുത്തി വഴിയോരത്തു തള്ളിയ യുവാവിനെ എഐ(നിര്‍മിത ബുദ്ധി) കുടുക്കി. ആഗ്രയിലെ യമുനാ എക്‌സ്‌പ്രസ് വേയുടെ ഓരത്ത് പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ഈ മാസം ആറിനു യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. എ.ഐ. സഹായത്തോടെ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞു. യുവതിയുടെ കഴുത്തിലും മുഖത്തും മുറിവുകളുണ്ടായിരുന്നു. മൃതദേഹം ഇവിടെ ഉപേക്ഷിക്കുന്നതിന് മുമ്പ് മറ്റെവിടെയോവച്ചാണു കൊലപാതകം നടന്നതെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.സംഭവസ്‌ഥലത്ത് ഡോഗ് സ്‌ക്വാഡിനെയും ഫോറന്‍സിക് സംഘത്തെയും എത്തിച്ചു പരിശോധന നടത്തി. മരിച്ച Read More…
അമ്മയ്ക്ക് സ്നേഹചുംബനം, അച്ഛനോട് ‘ഐ ലവ് യൂ’; ജീവനൊടുക്കും മുന്‍പ് സഹോദരിമാര്‍
ഗാസിയാബാദിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഒൻപതാം നിലയിൽ നിന്ന് മൂന്ന് സഹോദരിമാർ വീണു മരിച്ച സംഭവം അങ്ങേയറ്റം വേദനാജനകവും ദുരൂഹതകൾ നിറഞ്ഞതുമാണ്. മരണത്തിന് തൊട്ടുമുമ്പുള്ള രാത്രിയിൽ അമ്മയ്ക്ക് സ്നേഹചുംബനങ്ങളും അച്ഛനോട് ‘ഐ ലവ് യൂ’ സന്ദേശവും നൽകി പിരിഞ്ഞ നിഷികയും സഹോദരിമാരും പിറ്റേന്ന് ജീവനറ്റ നിലയിൽ കാണപ്പെടുമെന്ന് ആ കുടുംബം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. രാത്രിയിൽ ശാന്തരായിരുന്ന കുട്ടികൾ ഒൻപതാം നിലയിൽ നിന്ന് താഴേക്ക് വീണ ശബ്ദം കേട്ടാണ് മാതാപിതാക്കൾ ഉണരുന്നത്. ഓൺലൈൻ ടാസ്ക് ഗെയിമുകൾക്ക് അടിമപ്പെട്ടതാണ് ഈ Read More…
മൃതദേഹം തൂങ്ങി കിടക്കുമ്പോഴും പീഡിപ്പിച്ചു; ഭാര്യയെ വിളിച്ചുവരുത്തി മൃതദേഹം ആശുപത്രിയിലെത്തിച്ചു; യുവതിയുടെ മരണം കൊലപാതകം
കോഴിക്കോട്: എലത്തൂരിലെ യുവതിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്ന് പോലീസ്. സുഹൃത്ത് വൈശാഖനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഒന്നിച്ചു മരിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി തന്ത്രപരമായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.ഈ മാസം 24നാണ് യുവതിയെ എലത്തൂരിലെ വര്‍ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാഖന്റെ ഉടമസ്‌ഥതയിലുള്ള വര്‍ക്‌ഷോപ്പാണിത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്ത് വൈശാഖന്റെ പങ്ക് വ്യക്‌തമായത്. വര്‍ഷങ്ങളായി വൈശാഖനും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചെറുപ്പകാലം മുതല്‍ വൈശാഖന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നും Read More…









